2013, ജനുവരി 17, വ്യാഴാഴ്‌ച

നന്മ മലയാളം ബ്ലോഗ്‌ * വായനയുടെ നവവസന്തം

1188 മകരം 4

മുഖക്കുറിപ്പ്‌ 

അറിവ്  പങ്കുവയ്ക്കുക

അറിവ് വിജ്ഞാനമാണ്‌. വിജ്ഞാനം ശക്തിയുമാണ്.  അറിവ് നേടാന്‍ വായനക്കുള്ള  പങ്കു വളരെ വലുതാണ്‌.  എന്നാല്‍ അറിവ് ആരുടേയും കുത്തകയല്ല. അറിവ് ആര്‍ക്കും സമ്പാദിക്കാം. ചില 'ജ്ഞാനി'കളുടെ ഭാവം കണ്ടാല്‍ അവര്‍ സര്‍വ്വജ്ഞ  പീഠം കയറിയവര്‍ ആണെന്ന് തോന്നും.  അറിവ് മറ്റാര്‍ക്കും നേടാന്‍ പറ്റാത്ത ഒന്നാണെന്ന ഭാവവും ഇക്കൂട്ടര്‍ക്കുണ്ട്.  ഇവര്‍ക്ക് അറിയുന്ന ഒരു കാര്യവും മറ്റൊരാള്‍ക്ക് പരഞ്ഞുകൊടുക്കുകയുമില്ല.  അതിനു പിന്നില്‍ ഒരല്‍പം അസൂയയാണെന്ന് പറയുന്നതാകും നേര്. അവരുടെ അറിവ് മറ്റാരെങ്കിലും സ്വന്തമാക്കി ജ്ഞാനികള്‍ ആയാലോ  എന്ന അസൂയ.  നമുക്കുള്ള അറിവ് എന്തായാലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതാണ്  മഹത്തായ കാര്യം.  അതിനു  വിശാല മനസ്ഥിതിയാണ് ആവശ്യം. അല്പം സഹിഷ്ണുതയും.     . 

Oചെമ്മാണിയോട് ഹരിദാസന്‍                                                                                         

വായിക്കുക *വേരിലും കായ്ക്കട്ടെ  (ലേഖനം )                                    ചെമ്മാണിയോട് ഹരിദാസന്‍ ( സസ്യാഹാരം ബ്ലോഗ്‌) *നദികളെ രക്ഷിക്കുക  (ലേഖനം )ചെമ്മാണിയോട് ഹരിദാസന്‍ ( പുഴ.കോം മാഗസിന്‍).

സസ്യാഹാരിയവുക; ആരോഗ്യവാനവുക . മിണ്ടാപ്രാണികളെ വെറുതെ വിടുക; അവര്‍ക്കും, ജീവിക്കാനുള്ളതാണ് ഈ ഭൂമി എന്നറിയുക.

സുഭാഷിതം 

മതത്തിന്റെ പേരില്‍ ഒരിക്കലും വഴക്കിടരുത്. എല്ലാ തര്‍ക്കങ്ങളുവഴക്കുകളും ആത്മീയതയുടെഇല്ലായ്മകൊണ്ടുണ്ടാകുന്നതാണ്.പരിശുദ്ധിയുംആത്മീയതയും എപ്പോള്‍ ഇല്ലാതാകുന്നുവോ അപ്പോള്‍ആത്മാവുംശുഷ്കമാവും.അപ്പോഴാണ്‌ വഴക്കുകള്‍ ഉണ്ട്കുന്നത്.

Oസ്വാമി വിവേകാനന്ദന്‍ 

കാവ്യമണ്ഡപം നുറുങ്ങു കവിത ചെമ്മാണിയോട് ഹരിദാസന്‍                    സമയം 
എന്തിനും ഏതിനും സമയം നോക്കി 
സമയം പോയതറിഞ്ഞില്ല. 
O

ആരോഗ്യം 

 *പച്ചക്കറികള്‍  വാങ്ങിക്കുമ്പോള്‍ വലുപ്പം കുറഞ്ഞത് വാങ്ങിക്കാന്‍ ശ്രമിക്കുക. അതില്‍ രാസവളത്തിന്റെ തോത് കുറവായിരിക്കും* ഇലക്കറികള്‍ പല തവണ  കഴുകി വേണം പാചകം ചെയ്യാന്‍* മഞ്ഞള്‍ കറികളില്‍ ചേര്‍ക്കുന്നത് വിഷാംശം ഒഴിവാക്കാന്‍ വളരെ നല്ലതാണ്*കഴിയുന്നതും കടകളില്‍ നിന്ന് വാങ്ങിക്കുന്ന  പൊടികള്‍ ഉപയോഗിക്കാതിരിക്കുക* മുളക്, മല്ലി, മഞ്ഞള്‍, ധാന്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി   പൊടിപ്പിക്കുന്നതാണു   നല്ലത്.

വാര്‍ത്താ ജാലകം 

സ്കൂള്‍ കലോത്സവം  :  കോഴിക്കോട് മുന്നിട്ടു നില്‍ക്കുന്നു

53-മത്കേരള സ്കൂള്‍ കലോത്സവം മലപ്പുറത്ത്  അരങ്ങു തകര്‍ക്കുന്നു.  കലോത്സവം നാല് ദിവസം  പിന്നിട്ടപ്പോള്‍ കോഴിക്കോട് ജില്ല മുന്നിട്ടു നില്‍ക്കുന്നു. ആതിഥേയരായ  മലപ്പുറവും  തൃശൂരും   തൊട്ടടുത്ത്‌ നില്‍ക്കുന്നു.     18 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.  

കൈപ്പറ്റി :  കാവ്യാമൃതം ( കവിതകള്‍ )  എഡിറ്റര്‍ :  ഔസെഫ് ചിറ്റക്കാട്. വായനക്കൂട്ടം ബുക്സ്, കോട്ടയം -17.

തിരുത്ത് :  നന്മ ബ്ലോഗിന്റെ മുന്‍ ലക്കത്തില്‍ ഡിസംബര്‍  10 എന്ന് തെറ്റായി ചേര്‍ത്തത് ജനുവരി 10 എന്ന് തിരുത്തി  വായിക്കുമല്ലോ.

അടുത്തലക്കം  നന്മ റിപ്പബ്ലിക് പതിപ്പ്. മുടങ്ങാതെ  വായിക്കുക. പ്രതികരിക്കുക.  

NANMA THE MALALYALM BLOG PUIBLISHED FROM MALAPPURAM 17 ANUARY 2013 . posted by Chemmaniyode Haridasan.
അഭിപ്രായങ്ങളൊന്നുമില്ല: