2013, മേയ് 23, വ്യാഴാഴ്‌ച

മുഖക്കുറിപ്പ്‌ 

മലയാളത്തിനു അഭിമാനം 

മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന നിമിഷമാണിത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും നമ്മുടെ മലയാളത്തിനു  ശ്രേഷ്ഠഭാഷാ  പദവി ലഭിച്ചിരിക്കുന്നു. നമ്മുടെ മലയാള ഭാഷാ  പണ്ഡിതരുടെയും ഭാഷാ സ്നേഹികളുടെയും സര്‍ക്കാരിന്റെയും നിരന്തരമായ ശ്രമ ഫലമായാണ്‌ വൈകിയാണെങ്കിലും ഈ പദവി നമ്മുടെ ഭാഷക്ക് ലഭിച്ചത്. ഇതിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. തിരൂരില്‍ ഭാഷ പിതാവിന്റെ നാമധേയത്തില്‍ ഒരു മലയാളം സര്‍വകലാശാല യാഥാര്‍ത്ത്യമായത്തിനു തൊട്ട് പിന്നാലെയാണ് വീണ്ടും മലയാളത്തിനു മറ്റൊരു ഭാഗ്യം കൂടി കൈവന്നത്.  സൗന്ദര്യവും ശക്തിയും ആവോളമുള്ള  ഭാഷയാണ്‌ മലയാളം. അനുപമമായ  പൈതൃകവും പാരമ്പര്യവും വിശുദ്ധിയും അവകാശപ്പെടാന്‍ അര്‍ഹമായ മലയാളം പോലുള്ള  ഒരു ഭാഷ ഒരു പക്ഷെ മറ്റാര്‍ക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല.  കൈവന്ന ബഹുമതികളെല്ലാം നമ്മുടെ മാതൃ ഭാഷയെ കൂടുതല്‍ ഭാസുരമാക്കും എന്ന് കരുതാം. എങ്കിലും ഭാഷയെക്കുറിച്ച് ഒരുപാട് ആശങ്കകള്‍ ഇപ്പോഴുമുണ്ട്. മലയാളം ഇനിയും പൂര്‍ണ്ണമായും ഔദ്യാഗികഭാഷയാക്കിയിട്ടില്ല. പല വകുപ്പുകളും ഇപോഴും സായ്പിന്റെ ഭാഷയാണ് കൈകാര്യം ചെയ്യുന്നത്. സര്‍വകലാശാല ഇപ്പോഴും മലയാളത്തെ ഒന്നാം ഭാഷയാക്കിയിട്ടില്ല. വിദേശ ഭാഷയായ ഇംഗ്ലീഷിനു പിന്നിലാണ് മലയാളത്തിന്റെ നാട്ടില്‍  ഇന്നും മലയാളം നിലക്കുന്നത്. വേറൊരു നാട്ടിലും ഭാഷക്ക് ഈ ഗതിയുണ്ടാകില്ല എന്നുറപ്പാണ്. എത്ര ഭരണാധികാരികള്‍ ഇവിടെ മാറി മാറി വന്നു. മലയാളത്തെ പ്രഥമ ഭാഷയാക്കാന്‍       അവര്‍ക്കൊന്നും ആയില്ല. മലയാളത്തോടുള്ള ഈ അവഗണനകള്‍ മാറ്റിയാലേ  ഭാഷയ്ക്ക്‌ കൈവന്ന മറ്റു പദവികള്‍ക്ക് ശോഭയുണ്ടാകൂഎന്ന സത്യം ബന്ധപ്പെട്ടവര്‍  ഓര്‍ക്കണം.      .

                                                                                    ചെമ്മാണിയോട് ഹരിദാസന്‍ 

കാവ്യ മണ്ഡപം 

ചെമ്മാണിയോട്ഹരിദാസന്‍ 

പെരുമാറ്റം 

ധനികനോട്‌ അസൂയ 

ദരിദ്രനോട് പുച്ഛം.

**

കവിത

കവി മനസ്സ് തുറന്നപ്പോള്‍    

കവിതയായി.   

ചിത്ര ജാലകം 

 

തിരൂര്‍തുഞ്ചന്‍പറമ്പില്‍ നടന്ന മലയാളം ബ്ലോഗേഴുത്ത്കാരുടെ സംസ്ഥാനതല സംഗമത്തില്‍  പങ്കെടുത്തവര്‍.

വാര്‍ത്താ  ജാലകം 

മണമ്പൂര്‍രാജന്‍ബാബുവിന് പുരസ്കാരം 

കണ്ണൂര്‍ജില്ലകവിമണ്ഡലത്തിന്റെ ഡി.വിനയചന്ദ്രന്‍ കവിതാപുരസ്കാരത്തിന് കവി മണമ്പൂര്‍രാജന്‍ബാബു അര്‍ഹനായി. ഇന്ന് മാസികയുടെ പത്രധിപര്‍കൂടിയാണ് മണമ്പൂര്‍രാജന്‍ബാബു. പുരസ്കാര ജേതാവിന് നന്മ ബ്ലോഗിന്റെ അഭിനന്ദനം. 

                                             

വരും ലക്കങ്ങളില്‍ കൂടുതല്‍ രചനകള്‍ 

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌


നന്മ ഇപ്പോള്‍ 123malayalee.comലും മലയാളം ബ്ലോഗ്‌ ഡയറക്ടറിയിലും  ലഭ്യമാണ്.

                                          നന്മ വായിക്കുക അഭിപ്രായം അയക്കുക.

                                                                                                                                                                                                                   പുസ്തകം

പുതിയ പുസ്തകങ്ങള്‍ 


പത്ത് പൂ(കവിതകള്‍) 

ഓ. എന്‍.വി. കുറുപ്പ്  

ഇന്ന് ബുക്സ്മലപ്പുറം 

വില 8 രൂപ.

**

കൊല്ലീ സൈക്കിള്‍ (കവിതകള്‍)

ഇടക്കുളങ്ങര ഗോപന്‍

ഗ്രാമം ബുക്സ്

കൊല്ലം 

വില 50 രൂപ. 

**

മയില്‍പ്പീലികള്‍ (കവിതകള്‍)

സുഹറ കൊടശ്ശേരി     

ചിത്രരശ്മി ബുക്സ്

കോട്ടക്കല്‍

വില 60 രൂപ.

**

നീ നിന്നെ അറിയാതെ പോകുമ്പോള്‍ (കവിതകള്‍)

ബി.കെ. ഇബ്രാഹിം

ചിത്രരശ്മി ബുക്സ്

കോട്ടക്കല്‍

വില 60 രൂപ.


കത്തുകള്‍ 

നന്ദി, ഹരിദാസാ, എന്നെ ഇവിടെ പ്രശസ്തനാക്കിയതിന്. .                      സജീവ്‌ബാലകൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ്,  കൊച്ചി.

(ഏപ്രിലില്‍തിരൂര്‍തുഞ്ചന്‍ പറമ്പില്‍ നടന്ന ബ്ലോഗെഴുത്ത്കാരുടെ സംഗമ ത്തോടനുബന്ധിച് സംഘടിപ്പിച്ചസജീവിന്റെ മാരത്ത്ന്‍ കാര്‍ട്ടൂണ്‍ പരിപാടിയെക്കുറിച്ച് നന്മ ബ്ലോഗില്‍ പ്രസിദ്ദീകരിച്ച വാര്‍ത്തയെ സംബന്ധിച്ചുള്ള കത്താണിത്.)

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ വായനയുടെ നവ വസന്തം 

*********************************************************************************
NANMA, THE MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM.

അഭിപ്രായങ്ങളൊന്നുമില്ല: