Powered By Blogger

2014, സെപ്റ്റംബർ 21, ഞായറാഴ്‌ച

ലക്കം : 43

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

*****************************************************************

****************************************************************************


ലേഖനം 

വൃത്തിയുടെ പൊരുള്‍
ചെമ്മാണിയോട് ഹരിദാസന്‍  

പലരും പറയുന്നത് കേള്‍ക്കാം, അന്യ സംസ്ഥാനക്കാര്‍ക്ക് തീരെ വൃത്തിയില്ല എന്ന്. ഹോട്ടലുകളില്‍ എല്ലാം ഇപ്പോള്‍ കൂടുതലും ഇക്കൂട്ടര്‍ആണത്രേ. തമിഴന്‍ ചായ കൊണ്ട് വരുന്ന ഗ്ലാസില്‍ വിരലുകളിടും എന്നും മറ്റു സംസ്ഥാനക്കാര്‍ എപ്പോഴും വായില്‍ കയ്യിട്ടിരിക്കും എന്നൊക്കെ. എന്നാല്‍ വൃത്തിയുടെ വീമ്പു പറയുന്ന മലയാളി ഒന്നോര്‍ക്കണം. മലയാളികള്‍ക്കെല്ലാം നല്ല വൃത്തി ഉണ്ടെന്നാണോ വിചാരം. എന്നാല്‍ തെറ്റി. ഒരു സുഹൃത്ത്‌ വളരെ മുന്‍പ് എന്നോട് പറഞ്ഞ ഒരു കാര്യം കേള്‍ക്കുക, ചായക്കട നടത്തുന്ന ഒരാള്‍ ദോശക്കല്ല് ചൂടായോ എന്ന് നോക്കുക കല്ലില്‍ തുപ്പിയാണത്രേ. മറ്റൊരു  സുഹൃത്ത്‌ പറഞ്ഞ വേറൊരു  കാര്യം ഇങ്ങനെയാണ്, ഹോട്ടലില്‍ പൊറോട്ടക്കു മാവ് കുഴക്കുന്ന ഒരാള്‍ അടുപ്പിലേക്ക് കാര്‍ക്കിച്ചു തുപ്പുമത്രെ. ഇവിടെ വൃത്തിയുള്ള ചായക്കടകളും ഹോട്ടലുകളും ധാരാളം ഉണ്ടെന്നത് വിസമരിക്കുന്നില്ല.

വൃത്തി എന്നത് ജാതി മത ദേശ ലിംഗ വ്യത്യാസങ്ങള്‍ നോക്കി വിലയിരുത്താന്‍ആകില്ല. വൃത്തി എന്നത് ഓരോരുത്തരുടെയും അതെക്കുറിച്ചുള്ള ബോധമാണ്. ഒരു ശീതളപാനീയക്കടയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയായ തൊഴിലാളി ഗ്ലാസുകളും മറ്റും പല തവണ വൃത്തിയായി കഴുകുന്നത് അത് വഴി നടന്നു പോകുന്ന ഈ ലേഖകന്‍ കാണുന്ന സ്ഥിരം കാഴ്ചയാണ്. പല മലയാളിക്കും ഇല്ലാത്ത ഈ വൃത്തി കണ്ടിട്ട് അത്ഭുതംകൂറിയിട്ടുമുണ്ട്. 

ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും അത് വിളമ്പുന്നവര്‍ക്കും നല്ല വൃത്തിയും വെടിപ്പും  വേണം.  മറ്റുള്ളവര്‍ക്കുള്ള ആഹാരം പാകം ചെയ്യുന്നവര്‍ ഈ സത്യം ഉള്‍ക്കൊള്ളണം.ഹോട്ടലില്‍ എന്നല്ല നമ്മുടെ വീടുകളിലും പാചക വൃത്തി വേണം. വീട്ടില്‍ വരുന്നവര്‍ക്ക് വൃത്തിയുള്ള ഭക്ഷണം നല്‍കുക എന്നത് ഒരു  ആതിഥ്യ  മര്യാദയാണ്. വൃത്തി എന്നത് ഒരു സത്യമാണ്. അത് ആരെയും ബോധ്യപ്പെടുത്താന്‍മാത്രമാകരുത്. എല്ലര്‍ക്കും ദേഹ വൃത്തിയും വസ്ത്ര വൃത്തിയും പാചക വൃതതിയും അനിവാര്യമാണ്. പാചകക്കാര്‍ക്കും വിളമ്പുനനവര്‍ക്കും കൂടുതല്‍  വൃത്തി വേണം. മോശമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന ആഹാരം രോഗങ്ങള്‍ വരുത്തും എന്നത് ഒരു   യാഥാര്‍ത്ഥ്യം.
O


പുസ്തകം  

പുതിയ പുസ്തകങ്ങള്‍                                                                                                                                                                             

മൗനനൊമ്പരം

(കവിതകള്‍ )

വാസു അരീക്കോട്  

ചിത്രരശ്മി ബുക്സ്

കോട്ടക്കല്‍  

വില : 70 രൂപ. 

റോസാ ദളം ചുവന്നപ്പോള്‍ 

(നോവല്‍ )

 റമീഷാ ബക്കര്‍ 

ചിത്രരശ്മി ബുക്സ് 

കോട്ടക്കല്‍

വില : 40 രൂപ. 

O


വാര്‍ത്താജാലകം 


രണ്ടു പുസ്തകങ്ങള്‍ പ്രകാശിതമായി 

വാസു അരീക്കോട് രചിച്ച മൗനനൊമ്പരം, റമീഷാ ബക്കര്‍ രചിച്ച റോസാദളം ചുവന്നപ്പോള്‍ എന്നീ  പുസ്തകങ്ങള്‍ കവി അശോകന്‍ പുത്തൂര്‍ പ്രകാശനം   ചെയ്തു. മലപ്പുറത്ത്‌ നടന്ന ചടങ്ങില്‍  യഥാക്രമം രാധാകൃഷണന്‍ കൊമ്മേരി, ഇബാഹിം ബി.കെ. എന്നിവര്‍ ആദ്യ പ്രതികള്‍ സ്വീകരിച്ചു. മൗന നൊമ്പരം എന്ന കവിതാസമാഹാരത്തെ  അവലോകനം  ചെയ്തു ചെമ്മാണിയോട് ഹരിദാസന്‍  സംസാരിച്ചു. റോസാദളങ്ങള്‍ ചുവന്നപ്പോള്‍  എന്ന നോവല്‍ ടി.കെ.ബോസ് അവലോകനം ചെയ്തു. മിഥുന്‍ മനോഹര്‍, ഗിരീഷ്‌ മൂഴിപ്പാടം എന്നിവര്‍ പ്രസംഗിച്ചു. ചിത്രരശ്മി  ബുക്സാണ് രണ്ടു കൃതികളുടെയും പ്രസാധകര്‍. തുടര്‍ന്നു കവി സമ്മേളനവും ഉണ്ടായിരുന്നു.

O


അഭിപ്രായങ്ങളൊന്നുമില്ല: