Powered By Blogger

2014, ഡിസംബർ 2, ചൊവ്വാഴ്ച

ലക്കം : 46
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  
=====================================================
=====================================================


മുഖക്കുറിപ്പ്‌ 
നന്മ ബ്ലോഗ്‌ മൂന്നാം വര്‍ഷത്തിലേക്ക് 

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ മൂന്നാം വര്‍ഷത്തിലേക്ക്ക ടക്കുകയാണ്. 2012 ഡിസംബറില്‍  പ്രസിദ്ധീകരണം ആരംഭിച്ച നന്മക്ക്ഒരൊറ്റ ലക്കവും ഒഴിവാക്കാതെ  ഇതിനകം 46 ലക്കങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.  ചെറിയ തോതില്‍ പ്രസിദ്ധീകരണം ആരംഭിച്ച നന്മ ബ്ലോഗ്‌ വളരെയേറെ വായനക്കാര്‍ ഉള്ള ഒരു ബ്ലോഗായി  മാറിയതില്‍ അതിയായ സന്തോഷമുണ്ട്. ഈ അവസരത്തില്‍ നന്മ ബ്ലോഗിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.  തുടര്‍ന്നും നന്മ ബ്ലോഗ്‌ വായിക്കണം എന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

ചെമ്മാണിയോട് ഹരിദാസന്‍  
O

കുറിപ്പ് 

അന്യരുടെ നന്മയില്‍ സന്തോഷിക്കുക 

ചെമ്മാണിയോട് ഹരിദാസന്‍ 

അന്യരുടെ നന്മയില്‍മനസ്സു വേദനിക്കുന്നവര്‍നമ്മുടെ സമൂഹത്തില്‍എത്ര വേണമെങ്കിലും കാണും. ഒരാള്‍കഷ്ടപ്പെടുന്നത് കണ്ടു സായൂജ്യമടയുന്നവര്‍ആണിവര്‍. അസംസ്കൃത മനസ്സിന്റെ ഉടമകള്‍ആണ് ഇക്കൂട്ടര്‍. മനസ്സില്‍നിറയെ മാലിന്യം നിറച്ചവര്‍. ഒരാള്‍നന്നായാല്‍അയാളുടെ കഷ്ടപ്പാട് കാണേണ്ടല്ലോ എന്ന ചിന്ത ഇവരില്‍കാണില്ല. മറ്റുള്ളവരുടെ നന്മയില്‍സന്തോഷിക്കുമ്പോഴാണ് ഒരാളുടെ മനസ്സ് ഉദാത്തമാകുന്നത്. നന്മ ആരില്‍ഉണ്ടാകുമ്പോഴും അത് അംഗീകരിക്കണം. കഴിയുമെങ്കില്‍അവരെ അഭിനന്ദിക്കണം. സഹിഷ്ണുത നിറഞ്ഞ മനസ്സാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.

O

കാവ്യമണ്ഡപം

ഹൈക്കു കവിതകള്‍ 

ചെമ്മാണിയോട് ഹരിദാസന്‍

നക്ഷത്രങ്ങളില്‍ നിന്ന് 
കൂട്ടം തെറ്റി വന്നതോ 
മിന്നാമിനുങ്ങുകള്‍.  
**
കൊക്കുകള്‍ 
വയല്‍ വരമ്പിലെ 
മുല്ലപ്പൂക്കള്‍.
(ഗ്രാമം മാസിക, 2014 നവംബര്‍).
O


ലേഖനം 
മാനാഞ്ചിറ കോഴിക്കോടിന്റെ  പെരുമ 
ചെമ്മാണിയോട് ഹരിദാസന്‍  

അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോടിന്റെ ഹൃദയമാണ് മാനാഞ്ചിറ മൈതാനം. കോഴിക്കോട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ ഓടിയെത്തുക മാനാഞ്ചിറ മൈതാനമാണ്. കോഴിക്കോടിന്റെ പ്രൌഡി വിളിച്ചോതുന്ന മാനാഞ്ചിറ, നഗരത്തില്‍ എത്തുന്ന സന്ദര്‍ശകരുടെ വിശ്രമ ഇടംകൂടിയാണ് . ഉച്ച കഴിഞ്ഞാല്‍ മാനാഞ്ചിറ സജീവമാവുകായായി. പിന്നെ രാവേറെ ചെല്ലുവോളം അവിടം ജനനിബിഡമാകും.

ആദ്യം മാനാഞ്ചിറ വെറുമൊരു മൈതാനം മാത്രമായിരുന്നു. മൈതാനത്തെ മുറിച്ചു കടന്നു പോകുന്ന പാതയും കുറെ വന്‍ തണല്‍ മരങ്ങളും. അടുത്തകാലത്ത്‌ മാനാഞ്ചിറമൈതാനം പര്‍ക്കാക്കി മാറ്റിയപ്പോള്‍ അവിടെ അതിരുകള്‍ തീര്‍ത്തു ഭദ്രമാക്കി. വിശാലമായ മൈതാനം, പിന്നെ അല്പം തണല്‍ വൃക്ഷങ്ങള്‍ നിറഞ്ഞ വിശ്രമ കേന്ദ്രം, ബാക്കി പരന്നു കിടക്കുന്ന കുളം. ഇതാണ് ഇപ്പോഴത്തെ മാനാഞ്ചിറ മൈതാനം.
കോഴിക്കോട്ട്കാര്‍ക്ക് പുറമേ വിദൂര ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ മാനാഞ്ചിറയുടെ സാമീപ്യം തേടിയെത്തുന്നു. കോഴിക്കോട് എന്തെങ്കിലും ആവശ്യത്തിനു വന്നാലും എല്ലാവരും ഇവിടം ഒന്ന് വരാതെ പോകില്ല. അത്രക്ക് ആകര്‍ഷകമാണ് മാനാഞ്ചിറ മൈതാനം. മുതിര്‍ന്ന പൌരന്മാരുടെ സ്ഥിരം സൊറ പറച്ചിലിന്റെ സജീവ വേദിയായിരുന്നു അല്‍പകാലം മുന്‍പ് വരെ മാനാഞ്ചിറയുടെ മണ്ണ്. ആകാശത്തിനു താഴെയുള്ള സകല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന കൂട്ടായ്മയായിരുന്നു അത്. 

O

കുഞ്ഞോളം-കവിപ്പുര ബുക്സ്   സാഹിത്യ ക്യാമ്പ് റിപ്പോര്‍ട്ട്  

എഴുത്തുമ്പ് സാഹിത്യക്യാമ്പ് നവ്യാനുഭവമായി

കുഞ്ഞോടം സാംസ്‌കാരിക സംഘടനയും കവിപ്പുര ബുക്സും സംഘടിപ്പിച്ച ഏകദിന സാഹിത്യ ക്യാമ്പ്‌ 'എഴുത്തുമ്പ്‌' നവ്യാനുഭവമായി. കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍  ക്യാമ്പ്‌ പ്രശസ്ത കഥാകൃത്ത്‌ പി. സുരേന്ദ്രന്‍ ഉദ്ഘടാനം ചെയ്തു. 'മാതൃഭൂമി' ചീഫ് സബ് എഡിറ്റര്‍ കൂടിയായ ക്യാമ്പ് ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കവി രാധകൃഷ്ണന്‍ ഒള്ളൂര്‍, പ്രസംഗിച്ചു. കുഞ്ഞോടം ജില്ലാ പ്രസിഡണ്ട്‌ സുമിദ സജീഷ് സെക്രട്ടറി, ജിനേഷ് കോവിലകം എന്നിവര്‍ പ്രസംഗിച്ചു. ആതിര കൃഷ്ണന്‍ സ്വാഗതഗാനം ആലപിച്ചു.

തുടര്‍ന്ന് കഥ എഴുത്തിലെ അനുഭവങ്ങളെക്കുറിച്ച് കഥാകൃത്ത്‌ പി. സുരേന്ദ്രനും കവിതയിലെ സൌന്ദര്യത്തെക്കുറിച്ച്കവി ഡോ. സോമന്‍ കടലൂരും സംസാരിച്ചു. വൈകുന്നേരം നടന്ന   സംവാദത്തില്‍ മേലൂര്‍ വാസുദേവന്‍‌, രോഷ്നി സ്വപ്ന, ഡോ. സജ്ജയ് കെ.വി., ഡോ. ഖദീജാ മുംതാസ്, യു. കെ. കുമാരന്‍കുഞ്ഞിക്കണ്ണന്‍ വാണിമേല്‍,  കെ.പി. സുധീര, മൈന ഉമൈബാന്‍ എന്നിവര്‍ .സംബന്ധിച്ചു.


പുരസ്കാരം ലഭിച്ചു എന്നതുകൊണ്ട്‌ മാത്രം ഒരു സാഹിത്യ സൃഷ്ടിയും മഹത്തരമാകുന്നില്ല : പി. സുരേന്ദ്രന്‍   

പുരസ്കാരങ്ങള്‍ ലഭിച്ചതുകൊണ്ടുമാത്രം ഒരെഴുത്തുകാരന്റെയും സൃഷ്ടികള്‍ മഹത്തരമാകുന്നില്ലെന്ന്   പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കുഞ്ഞോളം സാംസ്‌കാരിക സംഘടനയും കവിപ്പുര ബുക്സും  കോഴിക്കോട് കെ. പി. കേശവമേനോന്‍ ഹാളില്‍  സംഘടിപ്പിച്ച 'എഴുത്തുമ്പ്' സാഹിത്യ ക്യാമ്പില്‍ 'കഥ എഴുത്തിലെ അനുഭവങ്ങളെ'ക്കുറിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം. പുരസ്കാരങ്ങള്‍ ലഭിച്ച പല സൃഷ്ടികളും തനിക്കു വലിയ ആസ്വാദ്യത നല്‍കിയിട്ടില്ലെന്നും . എന്നാല്‍ പുരസ്കാരങ്ങള്‍ ലഭിക്കാത്ത ധാരാളം സൃഷ്ടികള്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാഹിത്യ രചനക്ക് നിയതമായ വ്യാകരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആവില്ല. സാഹിത്യ രചന നിരന്തരമായ വായനയിലൂടെ ഉണ്ടാക്കി എടുക്കാന്‍ കഴിയുന്ന ഗൌരവമായ  പ്രക്രിയയാണ്. ഒരു  രചനയും ഒരിക്കലും പൂര്‍ണ്ണമാവുന്നില്ല.  അതിനാലാണ് വീണ്ടും വീണ്ടും എഴുതാന്‍ എഴുത്തുകാരനെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Oകുഞ്ഞോളം സാംസ്‌കാരിക സംഘടനയും കവിപ്പുര ബുക്സും കോഴിക്കോട് സംഘടിപ്പിച്ച  സാഹിത്യ ക്യാമ്പ് കഥാകൃത്ത് പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.  ഡോ. സോമന്‍ കടലൂര്‍, ഡോ. കെ. ശ്രീകുമാര്‍, ആതിരാ കൃഷ്ണന്‍, രാധാകൃഷ്ണന്‍ ഒള്ളൂര്‍, സുമിദ സുജീഷ്, ജിനേഷ് കോവിലകം  സമീപം.

കവിതയുടെ സൌന്ദര്യമാണ് വായനാലോകം സ്വീകരിക്കുക : സോമന്‍ കടലൂര്‍ 

കവിതയുടെ സൌന്ദര്യമാണ് വായനാലോകം സ്വീകരിക്കുന്നതെന്ന് തുടര്‍ന്ന്സംസാരിച്ച കവിയും കാലിക്കറ്റ്‌ സര്‍വ്വകലാശാല ഫോക് ലോര്‍ വിഭാഗം അസി. പ്രൊഫസറുമായ ഡോ. സോമന്‍ കടലൂര്‍ പറഞ്ഞു. കവിതക്ക് വലിപ്പചെറുപ്പങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ആകില്ല. രണ്ടുവരിക്കവിതയിലും സൌന്ദര്യം ദര്‍ശിക്കാനാകുമെങ്കില്‍ അതും നല്ല കവിതയാകുമെന്നു 'കവിതയിലെ സൌന്ദര്യം' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവേ  ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം പറഞ്ഞു.

രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ രണ്ടു കാവ്യ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ രണ്ടു കാവ്യപുസ്തകങ്ങള്‍ ക്യാമ്പില്‍ പ്രകാശനം ചെയ്തു. 'ജലം കൊത്തിപ്പറക്കുന്ന ആകാശം' എന്ന കവിതാസമാഹാരം ഡോ. ഖദീജാ മുംതാസ് കവി മേലൂര്‍ വാസുദേവന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു . 'പിന്നോട്ട് പോകുന്ന ദൃശ്യങ്ങള്‍' എന്ന കാവ്യസമാഹാരം കഥാകൃത്ത്‌ കെ. പി. സുധീര എഴുത്തുകാരി മൈന ഉമൈബാന് പ്രഥമ പ്രതി നല്‍കിയാണ്‌ പ്രകാശനം ചെയ്തത്. ഡോ. കെ. ശ്രീകുമാര്‍ഡോ. ബിനീഷ് പുതുപ്പണംജിനേഷ് കോവിലകം രാധാകൃഷ്ണന്‍ ഒള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 

വൈകീട്ട് ക്യാമ്പംഗങ്ങള്‍ക്ക് ക്യാമ്പ്‌ ഡയറക്ടറും പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായഡോ.കെ. ശ്രീകുമാര്‍സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.
തയ്യാറാക്കിയത്  : ചെമ്മാണിയോട് ഹരിദാസന്‍  

O

ടി. കെ. കൃഷ്ണകുമാര്‍ രചിച്ച 'ജയന്‍ : അഭ്രലോകത്തിന്റെ ഇതിഹാസ നായകന്‍' പ്രകാശിതമായി 

ചലച്ചിത്രനടനായിരുന്നജയനെക്കുറിച്ച്ടി.കെ.കൃഷ്ണകുമാര്‍ രചിച്ച 'ജയന്‍അഭ്രലോകത്തിന്റെ ഇതിഹാസ നായകന്‍' എന്ന പുസ്തകം മുന്‍മന്ത്രികെ. മുരളീധരന്‍ ഡോ. ലക്ഷ്മി നായര്‍ക്കു ആദ്യ പ്രതി  നല്‍കി  പ്രകാശനം  ചെയ്യുന്നു. കൃഷ്ണകുമാര്‍, ചലച്ചിത്ര താങ്ങളായ രാഘവന്‍, മേനക, ദിനേശ് പണിക്കര്‍  എന്നിവര്‍ സമീപം.

പ്രശസ്ത ചലച്ചിത്ര പ്രതിഭയായിരുന്ന ജയനെക്കുറിച്ച്  എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ ടി.കെ. കൃഷ്ണകുമാര്‍രചിച്ച 'ജയന്‍അഭ്ര ലോകത്തിന്റെ  ഇതിഹാസ നായകന്‍' എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ്  കഴിഞ്ഞ ദിവസം പ്രകാശിതമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍മുന്‍മന്ത്രി കെ. മുരളീധരന്‍ആണ് പ്രകാശനം നിര്‍വഹിച്ചത്. പ്രഥമ പ്രതി ലോ അക്കാദമി പ്രിന്‍സിപ്പല്‍ഡോ.ലക്ഷ്മി നായര്‍ഏറ്റുവാങ്ങി. കോര്‍പറേഷന്‍കൌണ്‍സിലര്‍അഡ്വ.എസ്.മുരുകന്‍അധ്യക്ഷതവഹിച്ചു.ഗ്രന്ഥകാരന്‍അഡ്വ.ടി.കെ.കൃഷ്ണകുമാര്‍ചലച്ചിത്ര താരങ്ങളായ രാഘവന്‍, മേനക, ദിനേശ് പണിക്കര്‍എന്നിവര്‍പ്രസംഗിച്ചു. സുരേന്ദ്രന്‍കളിക്കൂട്ടം സ്വാഗതം പറഞ്ഞു. ഒലിവ് ബുക്സാണ് പ്രസാധകര്‍.

O

'പലരില്‍ ചിലര്‍'  പ്രകാശനം ഡിസംബര്‍ 13-ന്

എഴുത്തുകാരനുംപത്രപ്രവര്‍ത്തകനുമായ കയ്പഞ്ചേരി രാമചന്ദ്രന്‍ രചിച്ച 'പലരില്‍ ചിലര്‍' എന്ന പുസ്തകം ഡിസംബര്‍ 13-നു രാവിലെ 10-30-നു  പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യും. മലപ്പുറം പ്രശാന്ത്‌ ഓഡിറ്റോറിയത്തിലാണ് പരിപാടി. കയ്പഞ്ചേരി  രാമചന്ദ്രന്‍ മലയാള മനോരമയില്‍   എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'പലരില്‍ചിലര്‍'.

O

പുസ്തകം 

പുതിയപുസ്തകങ്ങള്‍ 

ജലം കൊത്തിപ്പറക്കുന്ന ആകാശം


(കവിതകള്‍)


രാധകൃഷ്ണന്‍ ഒള്ളൂര്‍ 


കവിപ്പുര ബുക്സ് 


കോഴിക്കോട് 


വില : 60 രൂപ.

**

പിന്നോട്ട് പോകുന്ന ദൃശ്യങ്ങള്‍ 


(കവിതകള്‍)


രാധാകൃഷ്ണന്‍ ഒള്ളൂര്‍ 


കവിപ്പുര ബുക്സ് 


കൊഴിക്കോട്


വില : 60 രൂപ.  

**
കള്ളും കവിതയും 


(കവിതകള്‍)

ഭാസ്കരന്‍ കുറുമ്പാല


പായല്‍ ബുക്സ് 


കണ്ണൂര്‍ 


വില : 40 രൂപ.

O
******************************************************************************

നന്മ ബ്ലോഗ്‌ വായിച്ചു നിങ്ങളുടെ വിലയേറിയ  പ്രതികരണങ്ങള്‍ അയക്കുമല്ലോ.

*******************************************************************************

അഭിപ്രായങ്ങളൊന്നുമില്ല: