2013, ജനുവരി 2, ബുധനാഴ്‌ച

നന്മ മലയാളം ബ്ലോഗ്‌


നന്മ 
പ്രതി വാര മലയാളം ബ്ലോഗ്‌
മലപ്പുറം
2013 ജനുവരി 3
1188 ധനു 19
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
രൂപകല്‍പ്പന,  ലിപി വിന്യാസം : ചെമ്മാണിയോട് ഹരിദാസന്‍..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മുഖക്കുറിപ്പ്‌

അഹങ്കാരം നല്ല വികാരമല്ല

          അഹങ്കാരം ഏറ്റവുമധികം ഒരു പക്ഷെ, മലയാളിക്കായിരിക്കാം  എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അതൊരു കുറ്റമാണെന്ന് പറയാന്‍ വയ്യ. സംപത്തുകൊണ്ടോ വിദ്യകൊണ്ടോ പദവി കൊണ്ടോ അഹങ്കരിക്കുന്നവര്‍
കേരളത്തെപോലെ മറ്റൊരിടത്തും കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല.   അഹങ്കാരം ഉള്ളവന് കണ്ണ് മിഴിയില്ല. അവന്റെ കണ്ണില്‍ സര്‍വരും പുഴുക്കള്‍ ആയിരിക്കും.  എല്ലാവരോടും ഒരു പുഛമനോഭാവം വച്ചുപുലര്ത്തും. ചുരുക്കം പറഞ്ഞാല്‍ താനാണ് കേമാനെന്നൊരു നാട്യം അവനില്‍ പ്രകടമാകും.  എല്ലാവരും അവനെ തലയില്‍ ചുമന്നു നടക്കുകയും ചെയ്യും. പലപ്പോഴും ധാര്മികമൂല്യങ്ങള്‍ ഒട്ടുമില്ലാത്തവനയിരിക്കും ഈ അഹങ്കാരി.  എങ്കിലും സമൂഹം അവനു സ്വീകരണവും സ്ഥാനമാനങ്ങളും വാരിക്കോരി കൊടുക്കുകയും ചെയ്യും. . 
          വിനയം എന്നത് എന്താണെന്നു അറിയാത്തവരാണ് അധികവും. വിനയം ഇന്നത്തെ കാലത്ത് അപൂര്‍വ്വമായി കാണുന്ന ഒന്നാണ്.  വിനയം ഉള്ളവന്‍ ഹിമാലയത്തോളം  ഉയര്‍ന്നാലും അവനു അഹങ്കാരം ഉണ്ടാകില്ല. പിന്തുടര്‍ന്ന് വന്ന വഴികളെ അവന്‍ മറക്കില്ല. സഹജീവികളോട് അവനു സ്നേഹമുണ്ടാകും. അര്‍ഹാരയവരെ അവന്‍ ബഹുമാനിക്കും. അവന്റെ ഉയര്‍ച്ചയെ സജ്ജനങ്ങള്‍  സന്തോഷപൂര്‍വ്വം തന്നെ   കാണുകയും ചെയ്യും. എത്ര ധനികനായാലും ഇതു വലിയ പദവികള്‍ നേടിയാലും സ്വയം മറക്കാതിരിക്കുക. പിന്നിട്ടവഴികള്‍ ഓര്‍ക്കുക. സഹജീവികളെ അപരിചിതരായി കാണാതിരിക്കുക. മറ്റുള്ളവരെ  സ്നേഹിക്കാന്‍ ശ്രമിക്കുക.  വിനയാന്വിതനനാവാന്‍ ശ്രമിക്കുക.  ഈ ഗുണങ്ങളെല്ലാം സ്വായത്തമാകാന്‍ കഴിയുന്നുവെങ്കില്‍ അവന്‍ അഹന്കാരിയാകാന്‍ കഴിയില്ല.  ഈ പുതുവര്‍ഷം എല്ലാം നശിപ്പിക്കുന്ന അഹങ്കാരത്തെ തൂത്തെറിയാന്‍ പ്രതിജ്ഞ എടുക്കാം.

ചെമ്മാണിയോട് ഹരിദാസന്‍ .  
O


സുഭാഷിതം 

ഞാന്‍ ക്ഷമാശീലരുടെ കൂടെയാകുന്നു. -നബി വചനം . 


പുനര്‍വായന 

മിതം ച സാരം ച വചോഹി വാഗ്മിത 

നിലക്കലേത്ത് രവീന്ദ്രന്‍  നായര്‍ 

          "മിതം ച സാരം  ച വചോഹി വാഗ്മിത "എന്ന പാഠം എഴുത്തുകാര്‍ ഓര്മ്മിക്കുക. സാഹിത്യം അനുഭൂതിയാണ്. പരവകര്‍ ഈ ജ്ഞാനത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. ആദ്യത്തെത്  ശ്രുതിമയി എന്നറിയപ്പെടുന്ന പ്രജ്ഞ. ഇത് ലഭിക്കുവാന്‍ മികച്ച വായനയാണ് ആവശ്യം. അതിനുശേഷം ചിന്തമായി എന്ന രണ്ടാമത്തെ പ്രജ്ഞ. മനനം ചെയ്തു ശരിയും തെറ്റും വിവേചിച്ചരിയിക്കുന്നു. മൂന്നാമത്തേതാന്  ഭാവനാമയി  എന്നാ അനുഭവതല ജ്ഞാനം. സൃഷ്ടികള്‍ അനുവാജകര്‍ക്ക്  ഭാവനാമയിയായി അനുഭൂതിതല്ത്തില്‍ ആസ്വദ്യയോഗ്യമാകുവാന്‍ ഒന്നും രണ്ടും തലത്തിലൂടെ കടന്നുപോകേണ്ടതുണ്ട്.   .
സാഹിത്യകാരന്‍ സ്വന്തം അനുഭൂതികളെ സംസ്കരിചെടുത്തെങ്കില്‍ മാത്രമേ സാഹിത്യമാകുകയുള്ളൂ. ഈ ഉദാത്തീകരണ പ്രക്രിയയില്‍  ശ്രുതിമയിയും ചിന്താമയിയുമായ ജ്ഞാനം പ്രവര്‍ത്തിക്കണം.
കടപ്പാട് :  പ്രമദം മാസിക.
O

പ്രതിധ്വനി                                                                                                                         

          "സഹജവും ജൈവീകവുമായ ജീവിതത്തെ പുന:ക്രമീകരിക്കുന്നില്ലെങ്കില്‍ ആര്‍ക്കും ഭാവിയില്ല. മനുഷ്യനിര്മ്മിതമായ താല്‍ക്കാലിക ലാഭങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഭാവിയില്ല. പ്രകൃതി നിയമങ്ങള്‍ മാത്രമേ നിലനില്ക്കു. അവശേഷിക്കുന്ന ഈ അപൂര്‍വ്വ സുന്ദര ലോകത്തെ കാരുന്ന്യത്തോടെയും  നീതിയോടെയും ജനാധിപത്യത്തോടെയും പരിരക്ഷിക്കാന്‍ നമുക്കാവട്ടെ." 
-കേരളീയം  പത്രാധിപക്കുറിപ്പ്.
O

പൊതു വിജ്ഞാനം 

1.സ്റെനോഗ്രാഫി കണ്ടു പിടിച്ചത്?
2.കേരളത്തില്‍ ഗവര്‍ണറായ ഏക മലയാളി?
3.നെല്ലിക്കയിലെ ജീവകം  ജീവകം?
4.ചിലപ്പതികാരത്തിന്റെ രചയിതാവ്? 

ഉത്തരങ്ങള്‍   :   1.സര്‍ ഐസക് പിട്ട്മാന്‍  2.വി. വിശ്വനാഥന്‍ 3.സി  4. ഇളങ്കോ അടികള്‍.
O


ആരോഗ്യം 

മുരിങ്ങയില സൂപ്പായോ കരിയായോ കഴിച്ചാല്‍ കാഴ്ച ശക്തി കൂടും.  ധാരാളം ഔഷധമൂല്യങ്ങള്‍ ശരീരത്തിനു ലഭിക്കുകയും ചെയ്യും. 

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് തലച്ചോറിനെ ബാലപ്പെടുത്താനും  ഓര്‍മ്മശക്തി ഉണ്ടാക്കാനും സഹായിക്കുന്നു.
കടപാട്  പ്രകതിജീവനം മാസിക.
O
********************************************************************************* 
മറക്കാതെ വായിക്കുക. 

അടുത്തലക്കം  നന്മ സസ്യാഹാരപ്പതിപ്പ് 


നന്മ മലയാളം ബ്ലോഗ്‌ എല്ലാ വ്യാഴാഴ്ചയും പ്രസിദ്ധീകരിക്കുന്നു. 
********************************************************************************

പുരസ്ക്കാരം 

ബൂലോകം.കോം സൂപ്പര്‍ ബ്ലോഗര്‍ പുരസ്കാരത്തിന് പ്രശസ്ത കാര്ടൂനിസ്റ്റ്  ജോയി കുളനട അര്‍ഹനായി.   നന്മ മലയാളം ബ്ലോഗിന്റെ ഉറ്റമിത്രമായ  ജോയി  കുളനടക്ക് നന്മ മലയാളം ബ്ലോഗിന്റെ ആദരം. 
O


നന്മ വായിക്കുക. പ്രതികരിക്കുക. ഇമെയില്‍ വിലാസം : chemmaniyodeharidasan@gmail.com
---------------------------------------------------------------------------------------------------------
NANMA THE WEEKLY MALAYALAM BLOG. PUBLISHED FROM MALAPPURAM. 
------------------------------------------------------------------------------------------------------------ 
POSTED BY :  CHEMMANIYODE HARIDASAN. Dated : 3th januvary 2013. 
:Labels : Sahithyam, Samskaram.

അഭിപ്രായങ്ങളൊന്നുമില്ല: