2013, ജനുവരി 10, വ്യാഴാഴ്‌ച

സസ്യാഹാരപ്പതിപ്പ്

നന്മ 

മലയാളം ബ്ലോഗ്‌

മലപ്പുറം
2013 ഡിസംബര്‍ 10
1188 ധനു 26

മുഖക്കുറിപ്പ്‌ 

മനുഷ്യന് പ്രകൃതി നല്‍കിയത്  സസ്യഭക്ഷണം 

          ഈ പ്രപഞ്ചത്തില്‍ അനന്ത കോടി ജീവജാലങ്ങളുണ്ട്.  അവക്കെല്ലാം ജീവിത ശൈലിയിലും രൂപ ഭാവത്തിലും സ്വഭാവത്തിലും ബാഹ്യ ആന്തരിക അവയവങ്ങളിലും  പചന വ്യവസ്ഥയിലും എല്ലാം വ്യത്യസ്തതയുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലും ഈ വൈജാത്യം കാണാം.  ഇക്കാര്യത്തില്‍   മനുഷ്യന്‍ സസ്യഭുക്കാണ്.  മനുഷ്യനു പ്രകൃതി കല്പിച്ചതു സസ്യാഹാരമാണ്.  ആദിമ മനുഷ്യന്‍ സസ്യാഹാരത്തിന്റെ പ്രാധാന്യം പണ്ട് മുതലേ മനസ്സിലക്കിയിരുന്നു.  അതിനാല്‍ അവന്‍ കായ്കനികളും പഴങ്ങളും കിഴങ്ങ് വര്‍ഗങ്ങളും പച്ചിലകളും കഴിച്ചു ജീവിച്ചു പോന്നു. അക്കാലത്ത്  കാട്ടില്‍  ഇത്തരം ഭക്ഷണങ്ങള്‍ സമൃദ്ധമായിരുന്നു. 

       കാര്ഷികവരുത്തി ആരംഭിച്ചതുമുതല്‍ ധാന്യങ്ങളും മനുഷ്യന്റെ ഭക്ഷണ മായി.  ഭക്ഷണ ശേഖരണം കൂടിയായപ്പോള്‍ ധാന്യപ്പുരകള്‍ നിറഞ്ഞു.  കൃഷി ജീവിതോപാധിയായി സ്വീകരിച്ച മനുഷ്യന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്ലലില്ലാതെ ജീവിച്ചു.  കൃഷി ഒരു സംസ്കരമായി തീര്‍ന്നു.   

         പരിഷ്കാരം മനുഷ്യര്‍ക്കിടയില്‍ വരുത്തിയ മാറ്റം മടിയായിരുന്നു. അധ്വാനിക്കാന്‍ തയ്യാറല്ലാത്ത മനുഷ്യന്‍ കൃഷിയോട് പുറം തിരിഞ്ഞു നിന്നു. 
കൃഷിയിടങ്ങള്‍ നികത്തി മണിമന്ദിരങ്ങള്‍ പണിതു. ഇതോടെ തണ്ണീര്‍തടങ്ങളും കുളങ്ങളും ഇല്ലാതായി. ഭക്ഷണത്തിനു അന്യ നാടുകളെ  ആശ്രയിചു തുടങ്ങി. രാസവളങ്ങളും രാസ കീടനാശിനികളും നിറഞ്ഞ ഭക്ഷണം രോഗാതുരനാക്കി. 

         ഈ അവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓരോരുത്തരും വിസ്മൃതമായ കാര്‍ഷിക സംസ്കാരത്തിലേക്ക് തിരിച്ചു വരേണ്ടിയിരിക്കുന്നു.  വിത്ത് വിതച്ചു മൂന്നു മാസം കഴിഞ്ഞാല്‍  വിളവെടുപ്പ് നടത്തനാകുന്നതാണ്  മിക്ക കൃഷിയും.  ജൈവ കൃഷി അവലംബിക്കുന്നതിലൂടെ വിഷവിമുക്തമായ ഭക്ഷണം ലഭ്യമാകുകയും ചെയ്യും.  ഭക്ഷണ കാര്യത്തില്‍  സ്വയം പര്യാപ്തമാ കുന്നതിലൂടെ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും നാടിനും രാജ്യത്തിനുമെല്ലാം പുരോഗതി ഉണ്ടാകുന്നു.  ഇനിയെങ്കിലും നമുക്ക്  സമൃദ്ധിയുടെ പൊയ്പോയ ആ കാര്‍ഷിക  സംസ്കൃതി യിലേക്ക് തി രിച്ചുപോകാം. 

 ചെമ്മാണിയോട് ഹരിദാസന്‍  


സുഭാഷിതം 

         വക്രബുദ്ധിയായ ധനവാനേക്കാള്‍ സത്യസന്ധനായ ദരിദ്രനാണ് ശ്രേഷ്ടന്‍ --ബൈബിള്‍. 

തിരുത്ത് :  കഴിഞ്ഞ ലക്കം നന്മ ബ്ലോഗിലെ സുഭാഷിതത്തില്‍ ചേര്‍ത്ത,  ഞാന്‍ ക്ഷമാശീലരുടെ കൂടെയാകുന്നു എന്നുള്ള  നബി വചനം,  ദൈവം ക്ഷമാശീലരുടെ കൂടെയാകുന്നു എന്ന് തിരുത്തി വായിക്കുമല്ലോ.  തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു. 


ലേഖനം 

മധുരമാം മാമ്പഴപ്പെരുമ 

ചെമ്മാണിയോട് ഹരിദാസന്‍ 

                                            മാമ്പഴത്തിന്റെ  നറുമണവും  
                                             രുചിയും ആരെയും 
                                            ആകര്‍ഷിക്കുന്നതാണ് 
.
        ഇത് നാവില്‍ മാധുര്യമൂറും മാമ്പഴക്കാലം. പഴങ്ങളുടെ രാജാവായ മാംബാഴത്തെക്കുറിച്ച്  പറയാം. ലോകവ്യാപകമായി കാണപ്പെടുന്ന പഴമാണ് മാമ്പഴം.  അറുന്നൂറിലേറെ ഇനം മാമ്പഴമുണ്ട്. ഇതില്‍ ഏറെയും ഭാരതത്തിലാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.  മാല്ഗോവ, കിളിച്ചുണ്ടന്‍, നീലം, മൂവാണ്ടന്, ചന്ദനം, രസ്പുരി, സേലം തുടങ്ങിയവയാണ് പ്രധാന ഇനങ്ങള്‍.

       മാമ്പഴത്തിന്റെ നരുമണവും രുചിയും ആരെയും ആകര്‍ഷിക്കുന്നതാണ്. നല്ലൊരു ഊര്‍ജ്ജ ദായനിയാണ് മാമ്പഴം. വിവിധതരം ജീവകങ്ങള്‍, മാംസ്യം, നാരുകള്‍, ധാതുക്കള്‍, അമിനോ അമ്ലങ്ങള്‍തുടങ്ങിയവ മാമ്പഴത്തില്‍ ധാരാളമുണ്ട്. 

      രുചി വര്‍ധിപ്പിക്കാനുള്ള കഴിവ് മാമ്പഴത്തിനുണ്ട്. ദാഹത്തെ അകറ്റും.  ക്ഷീണത്തെ മാറ്റും. നല്ല ദഹനം ഉണ്ടാക്കും. കഫം, പിത്തം, തുടങ്ങിയ രോഗങ്ങള്‍ക്ക് മാമ്പഴം ഫലപ്രദമാണ്.  

    മാമ്പഴംകൊണ്ട് രുചികരമായ നിരവധി ഭകഷ്ണങ്ങള്‍ ഉണ്ടാക്കാം. മാമ്പഴ ക്കറി ,  പുളിശേരി,  മാമ്പഴ പാനീയം,  പായസം തുടങ്ങിയവ വളരെ രുചിപ്രദമായ ഇനങ്ങളാണ്. 

      മാവിന്റെ പഴംമാണ് മാമ്പഴം. മാന്‍ഗിഫെര ഇന്ടിക എന്നാണ് മാമ്പഴത്തിന്റെ ശാസ്ത്രനാമം. അനകാര്‍ഡിയസിയ സസ്യ കുടുംബാംഗമാണ്. മലയാളത്തില്‍ മാങ്ങ എന്നും പറയും. ഇംഗ്ലീഷില്‍ മാംഗോ  എന്നാണ് പേര്.മാകന്ദം എന്നാണ്  സംസ്കൃത നാമം.

      ഈതു കാലാവസ്ഥയിലും മാവ് കൃഷി ചെയ്യാം. വിത്ത് അഥവാ അണ്ടി പാകിയാണ് വംശ വര്‍ധന നടത്തുന്നത്. രാസവള കീടനാശിനികളില്‍നിന്നും വിമുക്തമായ പഴമാണ് മാമ്പഴം. എങ്കിലും വിപണിയില്‍  മാമ്പഴം മുഴുവനും അങ്ങനെയാണെന്ന് പറയാന്‍ വയ്യ.
 O
    

കാവ്യ മണ്ഡപം 

നുറുങ്ങു കവിതകള്‍  ചെമ്മാണിയോട് ഹരിദാസന്‍ 

രാഷ്ട്രീയം 

അന്നത്തെ രാഷ്ട്രീയം രാഷ്ട്ര സേവനത്തിനു 
ഇന്നത്തെ രാഷ്ട്രീയം ഉപജീവനത്തിന് . 
O

പ്രതിധ്വനി 

പി. ആര്‍. നാഥന്‍  :   മിണ്ടാപ്രാണികളോട് കരുണ   കാണിക്കുന്ന കാര്യത്തില്‍  മതങ്ങള്‍  പല പ്പോഴും മൂകമായി  നില്‍ക്കുന്നു.  ഒരു സാധു ജീവിയെ നിര്‍ദയം വെട്ടിനുറുക്കുംപോള്‍  ഏതു ദൈവമാണ് പ്രസാദിക്കാന്‍ പോകുന്നത് എന്നെനിക്കറിയില്ല.  

രേച്ചല്‍ കാള്‍സണ്‍   :   ജീവികളെ  കൊല്ലുന്നതില്‍ ആനന്ദം കാണുന്ന മനുഷ്യരുടെ ഇടയില്‍ ഒരിക്കലും സമാധാനം ഉണ്ടാവുകയില്ല. കൊലപാതകങ്ങളെ ന്യായീകരിക്കുകയോ  മഹത്വവല്‍ക്കരിക്കുകയോ അതിനനുവവദീക്കുകയോ ചെയ്യുന്ന ഓരോ പ്രവൃത്തിയും മാനവരാശിയുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. 

പ്രശസ്ത സസ്യാഹാരികള്‍ 

മഹാത്മാ ഗാന്ധി , രവീന്ദ്ര നാഥ്  ടാഗോര്‍, ശ്രീനിവാസ രാമാനുജന്‍, ബെര്‍നാഡ്ഷാ, റൂസ്സോ, തോമസ്‌ ആല്‍വാ എഡിസണ്‍, ആല്ബര്ട്ട് ഐന്‍സ്റീന്‍ , ഷെല്ലി, സോക്രടീസ്, സി. വി.  രാമന്‍, ഡോക്ടര്‍ രാജേന്ദ്രപ്രസാദ്‌, ലിയോ ടോല്സ്റോയ് , ലിയനാര്‍ഡോ ഡാവിഞ്ചി, അമിതാഭ് ബച്ചന്‍, മൈക്കേല്‍ ജാക്സണ്‍,  മാറ്റിന നവരത് ലോവ, വിശ്വനാഥന്‍ ആനന്ദ്, കരീന കപൂര്‍, ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലാം (പട്ടിക അപൂര്‍ണ്ണം ).

ആരോഗ്യം 

 എത്തപഴം , ഓറഞ്ച്, മുന്തിരിങ്ങ, പേരക്ക, ഈത്തപ്പഴം, ചക്ക, പപ്പായ, മാങ്ങ, തുടങ്ങിയ പഴങ്ങളില്‍ ധാരാളം പോഷകാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. 
പഴങ്ങള്‍ വാങ്ങുമ്പോള്‍ രാസവള കീടനാശിനി വിമുക്തമായവയാണെന്ന് ഉറപ്പുവരുത്തണം.  പഴങ്ങള്‍ പച്ചയായി കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ പോഷകങ്ങള്‍നഷ്ടപ്പെടില്ല. 

 ആവിയില്‍ വേവിച്ച ആഹാരമാണ് ഏറ്റവും നല്ലത്. പുട്ട്, ഇഡ്ഡലി, കൊഴക്കട്ട, അട തുടങ്ങിയവ. 

 പച്ചക്കറികള്‍ നാന്നായി കഴുകി ഉപയോഗിക്കണം. ഒരു മണിക്കൂര്‍ സമയം ഉപ്പു വെള്ളത്തില്‍ ഇട്ടു വച്ച ശേഷം മുറിച്ചു ഉപയോഗിക്കുന്നത് നല്ലതാണ്. 

ഭക്ഷണം പാകം ചെയ്യാന്‍ അലുമിനിയം പാത്രങ്ങള്‍ ഒഴിവാകുന്നതാണ് നല്ലത്. മണ്‍ പാത്രങ്ങളാണ് കൂടുതല്‍ അനുയോജ്യം.


വാര്‍ത്താ ജാലകം 

മലപ്പുറം ഇനി കലോത്സവ ലഹരിയില്‍ 

       53-മത് കേരള സ്കൂള്‍ കലോത്സവത്തിന് മലപ്പുറം വേദിയാകുന്നു. ജനുവരി 14നു കൌമാര കലയുടെ വസന്തോത്സവത്തിനു തിരശ്ശീല ഉയരും.  പിന്നെ ഒരാഴ്ച മലപ്പുറത്തിനു കലയുടെ ഉറക്കമില്ലാത്ത രാപകലുകള്‍.  മലപ്പുറം നഗരം കേരള സ്കൂള്‍ കലോത്സവ  വേദിയാകുന്നത്‌ ഇതാദ്യമാണ്.   മൂന്നാം തവണയാണ് മലപ്പുറം ജില്ല കലോത്സവത്തിന് വേദിയാകുന്നത്‌. മുന്‍പ് രണ്ടു തവണ തിരൂരില്‍ കലോല്സവം നടന്നിട്ടുണ്ട്. കലോത്സവം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തിരക്കിലാണ് സംഘാടകര്‍. 

മദ്യ നിരോധന സമിതി സത്യഗ്രഹം തുടങ്ങി.

കേരള മദ്യ നിരോധന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യഗ്രഹം കോഴിക്കോട് പബ്ലിക്‌ ലൈബ്രറിക്ക്  സമീപം  ആരംഭിച്ചു. പകല്‍ മദ്യശാലകള്‍ അടച്ചിടുക, 232, 447 വകുപ്പുകള്‍ പൂര്‍ണമായി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 

ആലോചനയോഗം 

'മനുഷ്യ മനസുകള്‍ എന്തെ ഇത്രമേല്‍ ഹിംസാത്മകമാകുന്നു',  പൊതു ചര്‍ച്ചയുടെ ആലോചനയോഗം ജനുവരി 10നു വൈകുന്നേരം നാല് മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദ മിയില്‍.  

ഇന്ത്യന്‍ വെജ് കോണ്ഗ്രസ് കേന്ദ്രം കണ്ണൂരില്‍ 

ഇന്ത്യന്‍ വെജ് കോണ്‍ ഗ്രസിന്റെ കണ്ണൂര്‍ കേന്ദ്രം ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.  ഫോണ്‍ : 9645241625.

 കത്തുകള്‍ 

നന്മ ബ്ലോഗ്‌ കണ്ടു. നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്. 

പ്രജിത്ത് മോഡത്തില്‍, കണ്ണൂര്‍.  

*************************************************************************

നന്മ  വായിച്ചു പ്രതികരിക്ക്ലുക. വിലാസം : ബ്ലോഗ്‌ harisahithyam.blogspot.comഇമെയില്‍  : chemmaniyodeharidasan@gmail.com.ട്വിറ്റെര്‍  : @chemmaniyodehar 

******************************************

വായനയുടെ നവ വസന്തം ******

നന്മ  മലയാളം ബ്ലോഗ്‌ 

എല്ലാ  ആഴ്ചയിലും പ്രസിധീകരിക്കുന്നു.  

********************************************

മികച്ച വായനക്ക് സസ്യാഹാരം ബ്ലോഗ്‌ 

********************************************
NANMA THE MALAYALAM WEEEKLY BLOG . 10TH, JANUARY 2013.
posted by Chemmaniyode Haridasan.

 labels  sahithyam, samskaram.  

sahithyam,   കത്തCകള്‍ , കണ്ണൂര്‍. *******************

അഭിപ്രായങ്ങളൊന്നുമില്ല: