Powered By Blogger

2012, ഡിസംബർ 27, വ്യാഴാഴ്‌ച

എല്ലാവര്‍ക്കും നവവത്സര ആശംസകള്‍ ******

നന്മ
മലയാളം ബ്ലോഗ്‌
മലപ്പുറം
2012 ഡിസംബര്‍ 27
1188 ധനു 12


മുഖക്കുറിപ്പ്‌ 

        ഭാഷയുടെ ഒരു പ്രധാന ദൌത്യം ആശയവിനിമയമാണ്.  അതുകൊണ്ട് തന്നെ ഭാഷ പ്രയോഗം സുതാര്യവും വ്യക്തവുമാകണം. എങ്കില്‍ മാത്രമേ ആശയം മനസ്സിലാവുകയുള്ളു. അതുപോലെതന്നെയാണ് സാഹിത്യവും . വായനക്കാര്‍ക്ക്‌ മനസ്സിലാകുന്ന വിധമായിരിക്കണം സാഹിത്യ രചന.  ഖ്പ്പോള്‍ മാത്രമേ അവ കാലാതിവര്‍ത്തിയാവുകയുള്ളൂ. എന്നാല്‍ പലരുടെ രചനാരീതിയും ഇപ്പറഞ്ഞ വിധമല്ല എന്നതാണ് സത്യം.  കഥയോ കവിതയോ ലേഖനമോ എന്തോ ആയിക്കൊള്ളട്ടെ, രചയിതാവിന്റെ പാണ്ഡിത്ത്യം  തുറന്നു കാണിക്കുന്ന സാഹിത്യ രചന അനുവാചകനെ  സംപന്ധിചിടത്തോളം അരോചകമായിരിക്കും.  ഒരു കാലത്ത് അത്യന്താധുനികമെന്ന പേരില്‍ ചില\ര്‍  സാഹിത്യ രചന നടത്തിയിരുന്നു. ഇപ്പോഴത്തെ ചില അടിപൊളി  ചലച്ചിത്ര ഗാനങ്ങള്‍ കേട്ട് മറക്കുന്നതുപോലെ അത്തരം രചനകള്‍  ആസ്വാദക ലോകം വായിച്ചു തള്ളിയിരുന്നു. അതുകൊണ്ട് തന്നെ അത്യന്താധുനികം കാലത്തെ  അതിജീവിച്ചില്ല.
      
         ചിലരുടെ കവിതകള്‍ വായിക്കുമ്പോള്‍ ചിലപ്പോള്‍ ചില സംശയങ്ങള്‍ തോന്നാറുണ്ട്.  നമുക്ക് ഒരിക്കലും  ഗദ്യ കവിതയെ കുറ്റം പറയാനാകില്ല. എന്നാല്‍ അതിനൊരു ആശയം വേണം. കാവ്യാതമകമായൊരു  ആവിഷ്കാരം വേണം. കഥയാണോ കവിതയാണോ എന്നറിയാത്ത രചനകള്‍ ഒരിക്കലും വായനാലോകം സ്വീകരിക്കുമെന്ന് തോന്നില്ല.

ചെമ്മാണിയോട്  ഹരിദാസന്‍
O

സുഭാഷിതം

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് -- ശ്രീനാരായണ  ഗുരു .
O

നുറുങ്ങു കവിതകള്‍

ചെമ്മാണിയോട് ഹരിദാസന്‍ 

മനസ്സ് 

ഒരു ചെടി കാണുമ്പൊള്‍ 
മനസ്സില്‍ വസന്തമെത്തുന്നു 
കാര്‍മേഘം കാണുമ്പൊള്‍
മനസ്സില്‍ മഴ പെയ്യുന്നു . 
O   

മിടുക്ക്

പുറമേ പൂത്തിരി
അകമേ കരിന്ത്തിരി
കത്തിച്ചു വയ്ക്കുവാനെന്തു 
മിടുക്കാണ് മര്ത്ത്യരില്‍  പലര്‍ക്കും .  
O


ആരോഗ്യം 

കാരറ്റ് ഹൃദയാരോഗ്യത്തിനു 

     കാരറ്റ് ആന്റി ഒക്സിടെന്റ്റ് ആണെന്നും കണ്ണിനും മറ്റും നല്ലതാണെന്നും നമുക്കറിയാം. പക്ഷെ കാര റ്റിനു ഹൃദയ ആരോഗ്യത്തെ നിയന്ത്രിക്കാനും കഴിയുമെന്ന് അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.  അര കാരറ്റ് നിത്യവും കഴിക്കുന്ന ഒരാള്‍ക്ക് ഹൃദ്രോഗം 35  ശതമാനം കണ്ടു നിയന്ത്രിക്കാന്‍ കഴിയുമത്രെ.
(മഹിള രത്നം )
O

ത്തുകള്‍ 

പ്രിയ ഹരിദാസന്‍,

      നന്മ ബ്ലോഗ്‌ വായിക്കാന്‍ ശ്രദ്ധിക്കാം.

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.
O

നന്മ വായിച്ചു പ്രതികരണം അയക്കുക.
E-mail : chemmaniyodeharidasn@gmail.comവാര്‍ത്താ  ജാലകം   

മദ്യവും മാംസവും ആര്ബാടവും ഒഴിവാക്കി ക്രിസ്\മാസ് ആഘോഷിക്കുക. 

           മദ്യവും മാംസവും ആര്ഭാടവും ഒഴിവാക്കി കേരളീയമായ രീതിയില്‍ ക്രിസ്മസ് ആഘോഷിക്കന്നമെന്നു    സ്വാമിനി തപസ്യനന്ദമായി തീര്‍ത്ത ഉല്‍ബോധിപ്പിച്ചു. സസ്യാഹാരി  കൂട്ടായ്മ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച ഹരിത ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. 

           ഡേവിസ് വളര്ക്കവ് അധ്യക്ഷത വഹിച്ചു.  കെ. എസ്. നാരായണ സ്വാമി, ഡോക്ടര്‍ പ്രസന്ന, ബാബു ഫ്രാന്‍സിസ്, ആന്റണി ആനപ്പാറ എന്നിവര്‍ പ്രസംഗിച്ചു.      
O
*********************************************************************************
NANMA THE MALAYALAM BLOG .             

2012, ഡിസംബർ 24, തിങ്കളാഴ്‌ച

എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍


നന്മ 
മലയാളം ബ്ലോഗ്‌ 
2012 ഡിസംബര്‍ 24
1188 ധനു 9.

മുഖക്കുറിപ്പ്‌ 

          അമിതമായി വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അധിക വൈദ്യുതി കരം 
ഈടാക്കുമെന്നുള്ള തീരുമാനം തികച്ചും സ്വാഗതാര്‍ഹം തന്നെ. അനാവശ്യമായി വൈദ്യുതി ധൂര്ത്തടിക്കുന്നവരെ നിലക്ക് നിര്‍ത്താന്‍ ഇത്തരം നടപടികള്‍കൊണ്ട്‌ മാത്രമേ സാധിക്കൂ.  

           വൈദ്യുതി മോഷണം, വൈദ്യുതി കൂടുതല്‍ ചെലവാക്കുന്ന ഉപകരണങ്ങളുടെ അമിതമായ ഉപയോഗം എന്നിവയും നിര്‍ത്തലാക്കേണ്ട താണ്.  വൈദ്യുതി ക്ഷാമത്തെക്കുറിച്ചുള്ള  അവബോധം ജനങ്ങളിലുണ്ടാക്കാനുള്ള  ശ്രമം വേണം. കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് നമ്മുടെതെന്നു ചെറിയ കാര്യമല്ല.       

ചെമ്മാണിയോട് ഹരിദാസന്‍.                                                                                                 
O

സുഭാഷിതം 

നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. -- യേശു ക്രിസ്തു .
O
കവിതള്‍
-------------------------------------------
ചെമ്മാണിയോട്  ഹരിദാസന്‍ 

അകവും പുറവും 

അകം നന്നായാല്‍ 
പുറം നന്നായി .

രാത്രി 

സ്വപ്നം കണ്ടു കണ്ടു 
ഉറങ്ങാന്‍ മറന്നു. 
O


നന്മ ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇമെയില്‍ ചെയ്യുമല്ലോ. 
ഇമെയില്‍ : chemmaniyodeharidasan@gmail.com


*********************************************************************************
വായനയുടെ നവ വസന്തം !

നന്മ മലയാളം ബ്ലോഗ്‌ .

വരും ലക്കങ്ങളില്‍ കൂടുതല്‍ രചനകള്‍ .
*********************************************************************************

NANMA MALAYALM BLOG                                           

2012, ഡിസംബർ 23, ഞായറാഴ്‌ച

നന്മ മുഖക്കുറിപ്പ്‌ സുഭാഷിതം കവിത പ്രതിധ്വനി കത്തുകള്‍ വാര്‍ത്ത‍ ജാലകം

നന്മ 
മലയാളം ബ്ലോഗ്‌
2012 ഡിസംബര്‍ 23
1188 ധനു 8

മുഖക്കുറിപ്പ് 

ദികള്‍ നശിക്കുന്നു.

          നമ്മുടെ നദികള്‍ നശിക്കാനുള്ള ഒരു പ്രധാന കാരണം അനിയന്ത്രിതമായ
മണല്‍ എടുപ്പാണല്ലോ. വന്‍കിട കെട്ടിടങ്ങളും മണി മന്ദിരങ്ങളും വ്യാപകമാകുന്നതാണ് മണലിന്റെ ഉപയോഗം കൂടാന്‍ കാരണം. പലരും തങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള വീടുകലല്ല  നിര്‍മ്മിക്കുന്നത്. പണക്കൊഴുപ്പും പ്രൌഡിയും പ്രകടിപ്പിക്കാന്‍ വന്‍ മന്ദിരങ്ങള്‍ പണിയുന്നവര  പ്രകൃതി വിഭവങ്ങളാണ് വന്‍തോതില്‍ ചൂഷണം ചെയ്യുന്നതു
എന്നോര്‍ക്കുന്നില്ല.

           വന്‍കിട കെട്ടിട നിര്‍മ്മാണത്തെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു നിശ്ചിത വിസ്തൃതിയിലധികം വരുന്ന കെട്ടിടങ്ങള്‍ക്ക് അതിന്റെ മൊത്തം നിര്‍മ്മാണ ചെലവിന്റെയത്ര  തുക സര്‍ക്കാരിലേക്ക് അടക്കണം എന്നൊരു നിയമം ഉണ്ടാക്കിയാല്‍ ഒരു പരിധി വരെ അനാവശ്യമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് തടയാനാകും.

            അനധികൃതമായ മണല്‍ എടുപ്പിനെതിരെ  കര്‍ശ്ശനമായ നിലപാട് എടുക്കുന്നതുപോലെതന്നെ അധികൃതമായ മണല്‍എടുപിനെ  നിയന്ത്രിക്കുകയും വേണം.  മണല്‍ എങ്ങ\നെയെടുത്താലും നമ്മുടെ നദികളാണ്
ഇല്ലാതാകുന്നത് എന്നോര്‍ക്കണം. ഗുരുതരമായ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന മണല്‍ എടുപ്പ് നിയന്ത്രിക്കാന്‍ നിലവില്‍ ഉള്ളതിനേക്കാള്‍  കര്‍ശന നിയമ നിര്‍മ്മാണങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.  അനധികൃത മണല്‍ കടത്ത്പി ടിക്കപ്പെടുമ്പോള്‍ പലപ്പോഴും പ്രസ്തുത  മണല്‍ ലേലം ചെയ്യുന്ന പ്രവണതയാണ് കാണാറുള്ളത്‌. ഇത്തരം മണല്‍  എടുക്കുന്നവരെക്കൊണ്ടുതന്നെ
അവ  നദികളില്‍ നിക്ഷേപിപ്പിക്കുകയും വേണം.

            പ്രകൃതിയെ  സംരക്ഷിക്കുന്നതിലൂടെ മാത്രമേ എല്ലാ ജീവജാലങ്ങള്‍ക്കും  നിലനില്പ്പുണ്ടാകൂ. താല്‍ക്കാലിക കാര്യങ്ങള്‍ക്കായി  പ്രകൃതിയെ മറന്നാല്‍
അതിനുള്ള ശിക്ഷയും അനുഭവിക്കേണ്ടിവരും എന്ന സത്യം  ഓര്‍ക്കുക,

ചെമ്മാണിയോട്  ഹരിദാസന്‍.


നന്മ വായിച്ചു പ്രതികരണം അയക്കുമല്ലോ. .


സുഭാഷിതം 

 ഭക്ഷണമാണ് ഔഷധം. ഔഷധമാണ് ഭക്ഷണം -- \ഹിപ്പോ ക്രാട്ട്സ്.


രണ്ടു കവിതകള്‍ 
-------------------------
ചെമ്മാണിയോട് ഹരിദാസന്‍ 
---------------------------------------

കാലം

മതം നോക്കി മിണ്ടുന്ന കാലം 
രാഷ്ട്രീയം  നോക്കി ചിരിക്കുന്ന കാലം!

കണ്ണാടി 

മുഖം നോക്കാന്‍ 
കണ്ണാടി  തന്നെ വേണം. 

പ്രതിധ്വനി 

"നമ്മുടെ ശരീരത്തിനുമേല്‍ നമുക്ക് എന്താണ് അവകാശം? നമുക്ക് അതിനെ പീഡിപ്പിക്കാനുള്ള അധികാരമുണ്ടോ? ഒരുവന്‍ അപരനോടെന്നപോലെ സ്വസരീരത്തോടും നീതി കാട്ടണം. കരുണയും. പിന്നെ പിറന്നു വീണ നിമിഷം മുതല്‍ നമുടെ ഇതു ആജ്ഞ്ക്കും ശരീരം  വിധേയമാകുന്നു.  നാം അതിനെ ചീത്ത ശീലങ്ങളുടെ അടിമയാക്കുന്നു. നല്ല ശീലങ്ങളിലൂടെ,ജീവിത ചര്യകളിലൂടെ . അതിനെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക്മോചിപ്പിചാലെ ആരോഗ്യമുള്ള മനസ്സും ശരീരവുമുണ്ടകൂ." 

മധുരാജ് (പ്രശസ്ത  ഫോട്ടോഗ്രാഫര്‍).
കടപ്പാട്  :  മാതൃഭൂമി  ആരോഗ്യമാസിക

വാര്‍ത്ത ജാലകം.

ജീവി കാരുണ്യ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 23നു വൈകുന്നേരം  നാലു 
മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍., ഏവര്‍ക്കും സ്വഗതം.  

*********************************************************************************
NANAM MALAYALAM BLOG. Email :  chemmaniyodeharidasan@gamil.com

2012, ഡിസംബർ 22, ശനിയാഴ്‌ച

നന്മ


നന്മ
മലയാളം ബ്ലോഗ്‌
2012 ഡിസംബര്‍
1188 ധനു

 മുഖക്കുറിപ്പ്‌

 മാതൃഭാഷയെ സ്നേഹിക്കുക

         മലയാളം നമ്മുടെ മാതൃഭാഷ .  സൗന്ദര്യവും ശക്തിയും സമന്വയിച്ച
മലയാളത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന കാര്യം
മാതൃ ഭാഷയ്ക്ക്‌ മലയാളി വേണ്ടത്ര പരിഗണന നല്‍കുന്നുണ്ടോ  എന്നതാണ്.
ഒരു പക്ഷെ ലോകത്ത് ഒരിടത്തും മാതൃ ഭാഷയെ ഇത്രയേറെ അവഗണിക്കുന്നുണ്ടാകില്ല.

         മലയാളം ഇനിയും മിക്ക വകുപ്പുകളിലും ഔദ്യോഗിക ഭാഷയായിട്ടില്ല.
മലയാളം ഇപ്പോഴും നമുക്ക് രണ്ടാം ഭാഷയാണ്. പല  കലാലയങ്ങളിലും ഇപ്പോഴും മലയാള  ബിരുദ പഠന സൗകര്യം പോലുമില്ല. ഒരു  മലയാളം  സര്‍വകലാശാല  ഉണ്ടാവാന്‍ തന്നെ ഇത്രയും കാലമേടുക്കേണ്ടി വന്നു.  ശ്രേഷ്ഠ ഭാഷ പദവിക്കായി ഭാഷ സ്നേഹികള്‍ പരിശ്രമിക്കുമ്പോഴും പലരും  മലയാളത്തെ മറക്കുന്നത് ഭൂഷന്നമല്ല . മട് ഭാഷകള്‍ പഠിക്കേണ്ട എന്നല്ല ഇതിനര്‍ത്ഥം.

         നമ്മുടെ അച്ചടി മാധ്യമങ്ങള്‍ പോലും പലപ്പോഴും മലയാളത്തെ മറക്കുന്നു.
മലയാള പദങ്ങള്‍  ഉണ്ടായിട്ടും ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്.   ദൃശ്യ മാധ്യമങ്ങള്‍ ആകട്ടെ  പ;ല പരിപാടികളുടെ പേരും
ഇംഗ്ലീഷിലാക്കുന്നു .  അവതാരകര്‍ ഭാഷയെ തെറ്റി ഉച്ചരിക്കുന്നു.

         ഭാഷ എന്നത് പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥന
ശിലയാണ്. മാതൃ ഭാഷയെ  മറന്നാല്‍ സ്വന്തം അസതിത്വം മറക്കുന്നു എന്നര്‍ത്ഥം, 
നമ്മുടെ  ഭാഷയെ നമുക്ക്  സ്നേഹിക്കാം.  

ചെമ്മാണിയോട്  ഹരിദാസന്‍.


സുഭാഷിതം

ഹൃദയമില്ലാത്ത വാക്കുകളെക്കാള്‍ വാക്കുകളില്ലാത്ത ഹൃദയമാണ്  അഭികാമ്യം.  --    മഹാത്മാഗാന്ധി .  

കത്തുകള്‍ 

നന്മ ബ്ലോഗ്‌ വായിച്ചു. കൊള്ളാം.
കെ. പ്രസാദ്, സസ്യാഹാരം   ബ്ലോഗ്‌.


നന്മ വായിക്കുക. അഭിപ്രായം അയക്കുക.
ഇമെയില്‍ :  chemmaniyodeharidasan@gmail.com
*********************************************

സസ്യാഹാരം ബ്ലോഗില്‍ വായിക്കുക.
മനുഷ്യന്‍ സസ്യഭുക്ക് തന്നെ ലേഖനം
ചെമ്മാണിയോട് ഹരിദാസന്‍ 

*********************************************

വാര്‍ത്ത ജാലകം 

മിണ്ടാപ്രാണികളോട് മാന്യത കാണിക്കുന്ന  ജീവി കാരുന്ന്യ ക്രിസ്തുമസ്
ആഘോഷം ഡിസംബര്‍  വൈകുന്നേരം, മണിക്ക്  സാഹിത്യ അക്കാദമിയില്‍ .
ഏവര്‍ക്കും സ്വാഗതം. ബന്ധങ്ങള്‍ക്ക് :  9895148998.

-----------------------------------
NANMA MALAYALAM BLOG

2012, ഡിസംബർ 20, വ്യാഴാഴ്‌ച

മുഖക്കുറിപ്പ്‌

നന്മ

2012 ഡിസംബര്‍ 21
1188 ധനു 6

മുഖക്കുറിപ്പ്‌

സ്നേഹത്തോടെ,

'നന്മ 'പുതിയൊരു ബ്ലോഗ്‌ തുടങ്ങുകയാണ്. നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന  
ധര്മങ്ങളും മൂല്യങ്ങളും സ്നേഹവും സാഹോദര്യവും സഹിഷ്ണുതയും മനുഷ്യത്വവും  പൈതൃകവും സംസ്കാരവും തുടങ്ങി എല്ലാ നന്മകളും  കാത്തു  സൂക്ഷിക്കാന്‍ വിഭാഗീയതകളില്ലാതെ  ഒരു യുഗപിറവിക്കായി നമുക്ക്കൈകോര്‍ക്കാം. എല്ലാ സുമനസുകളുടെയു  സഹായം പ്രതീക്ഷിക്കട്ടെ.

സവിനയം,
ചെമ്മാണിയോട്  ഹരിദാസന്‍.

വിലാസം : harisahithyam.blogspot.in
 ഇമെയില്‍ : chemmniyodeharidasan@gmail.com*നുറുങ്ങു കവിതകള്‍ മുന്‍പത്തെ പേജില്‍ വായിക്കാം.


പ്രതികരണങ്ങള്‍ക സ്വാഗതം ചെയ്യന്നു.  അയക്കേണ്ട വിലാസം  മുകളില്‍ ചേര്‍ത്തിട്ടുണ്ട്. 

നുറുങ്ങു കവിതകള്‍

നുറുങ്ങു കവിതകള്‍           ചെമ്മാണിയോട് ഹരിദാസന്‍
----------------------------           ------------------------------------------


കാടത്തം
------------

കാട് നമുക്ക് വേണം
കാടത്തം നമുക്ക് വേണ്ട.


ഉള്ളം
-------

ഉള്ളത് പറഞ്ഞാല്‍
ഉള്ളം പൊള്ളും.


ഉറവ
--------

മണ്ണില്‍ നീരുറവയും
മനസ്സില്‍  കനിവുറവയും
ഇല്ലാത്ത കാലം!


മഴയും വെയിലും
------------------------

മഴ ആകാശത്തിന്റെ കണ്ണ് നീരാണെങ്കില്‍
വെയില്‍ ചിരിയും.


കവിത
----------

കവി മനസ്സ് തുറന്നപ്പോള്‍
കവിതയായി.