പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍
രൂപ കല്‍പ്പന, ലിപി വിന്യാസം, നിര്‍മ്മിതി :ചെമ്മാണിയോട് ഹരിദാസന്‍
******************************************************************************
മുഖക്കുറിപ്പ്
നല്ല കവിതകള്‍ ഉണ്ടാകട്ടെ
കവിതകള്‍ ഗദ്യമോ പദ്യമോ ആകാം. പക്ഷെ, നാം ഇന്ന് വായിക്കുന്ന കവിതകള്‍ ഭൂരിഭാഗവും കവിതയാണെന്ന് പറയാനാകുമോ. ഗദ്യവും പദ്യവും അല്ലാത്ത രചനകള്‍. കവിത എന്ന് കൂടെ ചേര്‍ത്താല്‍ കവിതയാണെന്ന് തിരിച്ചറിയും എന്ന് മാത്രം, ചില കവിതകള്‍ കഥയാണെന്ന് തോന്നിപ്പോകും. കാരണം അതിനു ഒരു ചെറുകഥയോളം വലുപ്പം കാണും. ഖണ്ഡിക തിരിച്ചു കൊടുത്തിട്ടില്ല എന്നെ ഉള്ളൂ. മലയാളത്തിലെ പ്രശസ്ത മാസികകള്‍ പോലും ഇത്തരം രചനകള്‍ ധാരാളം പ്രസിധീകരിക്കുന്നു. എന്താണ് ഇതിന്റെ മാനദണ്ഡം എന്ന് മനസ്സിലാകുന്നില്ല. മലയാളത്തില്‍ കവിതയ്ക്ക് ഇത്ര ക്ഷാമമോ? എത്രയോ മികച്ച കവികള്‍ നമുക്കുണ്ട്. എന്നിട്ടും എന്തെ ഇങ്ങനെ എന്ന് തോന്നിപ്പോകുന്നു. കവിതകള്‍ കാവ്യത്മകമായിരിക്കണം. ഗദ്യത്തില്‍ എഴുതുന്നവയാണെങ്കിലും കവിത എന്ന്കു പറഞ്ഞാല്‍ അതിനു കുറച്ചൊരു സൌദര്യം വേണം, എന്തെങ്കിലും ഒരു ആശയവും വേണം. എന്നാല്‍ അത് കവിതയാണെന്ന് പറയാം. നല്ല കവിതകള്‍ ഉണ്ടാകണമെങ്കില്‍ മാസികകള്‍ നല്ല കവിതകള്‍ തെരഞ്ഞെടുക്കണം നല്ല കവിതകള്‍ പ്രസിദ്ധീകരിക്കണം. പത്രാധിപന്മാര്‍ കവിതയുടെ കാര്യത്തില്‍ എന്തെങ്കിലും പരിഗണനകള്‍ നല്‍കിയാല്‍ നമുക്ക് നല്ല കവിത്കള്‍ ഇല്ലാതാകും. പത്രാധിപര്‍
കാവ്യ മണ്ഡപം
കവിതകള്‍
പുഴ
ബഷീര്‍ സി.വി.
നിഴലും നിലാവും
പുണര്‍ന്നുല്ലസിക്കും
കടല്‍ തീരമാണെന്റെ
ഹൃദയം.
തിരകളായോടി-
യടുക്കും പ്രതീക്ഷകള്‍
പാദങ്ങള്‍ തൊട്ടു
മടങ്ങും.
അനുഭവത്തിരയായ്
മലര്‍ന്നു കിടന്ന
തെന്നുവാനാവാത്ത
സ്വപ്നം .
ദൂരെ പടിഞ്ഞാറു
പൊട്ടായി മായുന്ന
തൊഴുകി പറക്കും
പ്രതീക്ഷ.
O
മണിക്കവിതകള്‍
മണി കെ. ചെന്താപ്പൂര്
കുഞ്ഞുങ്ങളെല്ലാം
കുപ്പിപ്പാല്‍ കുടിക്കുമ്പോള്‍
മുലതന്നെ മുല കുടിക്കുന്നു ദൈവമേ.
****
പെണ്ണ് കാണാന്‍ പോയി
പൊന്നു കാണലായി
പെണ്ണ് വന്നു നിന്നാല്‍
കണ്‍ നിറയാതായി
പോന്നു വന്നു നിന്നാല്‍
കണ്ണ് നിറയുമെന്നായി.
O
ആശ
ചെമ്മാണിയോട് ഹരിദാസന്‍
ആശയേറിയാല്‍
നിരാശയുമേറിടും.
രാത്രി
പകലിനെ പുതപ്പിക്കുന്ന
കരിമ്പടം.
O
ലേഖനം
വിശ്വ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീര്‍
ചെമ്മാണിയോട് ഹരിദാസന്‍
വൈക്കം മുഹമ്മദ് ബഷീര്‍ മലയാള കഥയുടെ മഹിമ വിശ്വത്തോളം ഉയര്‍ത്തിയ മഹാനായ സാഹിത്യകാരന്‍. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന സാഹിത്യകാരനായിരുന്നു ബഷീര്‍. ബാല്യകാലസഖിയും വിശ്വ വിഖ്യാതമായ മൂക്കും പാത്തുമ്മയുടെ ആടും മതിലുകളും തുടങ്ങി എണ്ണമറ്റ കഥകള്‍ മലയാളിക്ക് സമ്മാനിച്ച മഹാ പ്രതിഭ. വൈക്കം മുഹമ്മദ് ബഷീര്‍ അനുവാചകര്‍ക്ക് വ്യതിരിക്തമായ വായനാനുഭവം പകര്‍ന്നു നല്‍കി. എഴുതിയതെല്ലാം ഇതിഹാസതുല്യമായി എന്നതാണ് ബഷീറിന്റെ കഥകളുടെ പ്രത്യേകത. തീക്ഷ്ണ മായ ജീവിതാനുഭവങ്ങളില്‍നിന്നാണ് ബഷീര്‍ എന്ന സാഹിത്യകാരന്‍ ജന്മമെടുത്തത്. രചനയുടെ ശക്തിയും മനോഹാരിതയും ഈ മഹാസഹിത്യകാരനെ ഭാരതത്തിന്റെ ഇടവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാന പീടത്തിനു പോലും അര്‍ഹനാക്കി.
വൈക്കം മുഹമ്മദ് ബഷീരുമായി പരിചയപ്പെടാനും സംസാരിക്കാനും ഈ ലേഖകന് ഭാഗ്യമുണ്ടായി. രണ്ടര പതിറ്റാണ്ട് മുന്‍പ് കോഴിക്കോട് വച്ച് നടന്ന നര്‍മ്മ സാഹിത്യകാരന്മാരുടെ ഒരു സമ്മേളനത്തില്‍ വച്ചായിരുന്നു അത്. അദ്ദേഹം രക്ഷാധികാരിയായ നര്‍മ്മസഹിത്യകാരന്മാരുടെ സംഘടനയുടെ മാസികയുടെ പത്രാധിപര്‍ ആകാനും പിന്നീട് ഭാഗ്യമുണ്ടായി. യാതൊരു പരിഷ്കാരവുമില്ലാത്ത മനുഷ്യ സ്നേഹിയായ സാധാരണക്കാരനായ ഒരാളായിരുന്നു അദ്ദേഹം. ആ മഹാ സാഹിത്യകാരന്റെ സ്മരണകള്‍ക്ക് മുന്‍പില്‍ പ്രണാമം.
O
കത്തുകള്‍
സജീവമായി പ്രതികരിച്ചവര്‍ : എരമല്ലൂര്‍ സനില്‍കുമാര്‍.
നന്ദി
ഇന്ന് തപാല്‍ അക്ഷര ബന്ധു പുരസ്കാര വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചതിനു പരസ്പരം വായനക്കൂട്ടം മാസികക്ക് നന്ദി. അക്ഷര ബന്ധു പുരസ്‌കാരം ചെമ്മാണിയോട് ഹരിദാസനാണ് ലഭിച്ചത്.
********************************************************************************
ഓണ്‍ ലൈന്‍ സംഗമം
ഓണ്‍ ലൈന്‍ കൂട്ടായ്മ ആഗസ്റ്റ് 15-നു കോഴിക്കോട്ചെ\റുവണ്ണൂര്‍ ഭുവനേശ്വരി ഹാളില്‍.
********************************************************************************
*********************************************************************************
കത്തെഴുതൂ, ഒരു സംസ്കാമാണത്
തപാലിലൂടെയുള്ള കത്തെഴുത്ത് പ്രോത്സാഹിപ്പിക്കണം. എങ്കിലേ നമ്മുടെ തപാല്‍ ഓഫീസുകള്‍ നിലനില്‍ക്കൂ.
*********************************************************************************
*********************************************************************************
NANMA, THE MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM.,