നന്മ

*മലയാളംആര്‍ട്ടിക്കിള്‍ബ്ലോഗ്‌ * ഓണ്‍ലൈന്‍വായനയുടെനവവസന്തം*

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത

Powered By Blogger

2015, ഒക്‌ടോബർ 3, ശനിയാഴ്‌ച




ലക്കം : 56

ബ്ലോഗര്‍: ചെമ്മാണിയോട് ഹരിദാസന്‍  ****************************************************************************************************************************************************************************************
മുഖക്കുറിപ്പ്‌ 

ലോക സസ്യാഹാര ദിനം 


ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് ലോക സസ്യാഹാരദിനമായിരുന്നു. അമേരിക്കന്‍ വെജിറ്റെറിയന്‍ സൊസറ്റിയാണ് ഒക്ടോബര്‍ഒന്ന് ലോക സസ്യാഹാരദിനമായി പ്രഖ്യാപിച്ചത്. 1977 മുതല്‍ക്കാണ് സസ്യാഹാരദിനാചരണം ആരംഭിക്കുന്നത്. ധാര്‍മ്മികതയില്‍ അധിഷ്ടിത്മായ മനുഷ്യന് ഹിതകരമായ ഒരു സമഗ്ര ആഹാരക്രമത്തിന്റെ പ്രാധാന്യമാണ് 
ഈദിനം വിളംബരംചെയ്യുന്നത്.

O

കാവ്യമണ്ഡപം 

ഹൈക്കു കവിതകള്‍ 


ചെമ്മാണിയോട് ഹരിദാസന്‍ 

സ്നേഹമലരുകള്‍
ഹൃദയത്തില്‍
പൂക്കണം.
**
എന്നും തെളിയണം 
മനസ്സില്‍
നന്മയുടെ പ്രകാശം.
**
നാട്യമാകരുത്
ഒരിക്കലും 
മാനവ ജീവിതം .
**
അകം ഭംഗി 
പുറം ഭംഗിയേക്കാള്‍ 
മഹിതം .
O

ഭാരതത്തിന്‍റെ മഹാത്മാജി

ചെമ്മാണിയോട് ഹരിദാസന്‍ 

ഗാന്ധിജയന്തി
ലോക അഹിംസാദിനംകൂടിയാണ്

ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തിദിനമാണ്. നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ജന്മ ദിനം. അഹിംസ പരമോ ധര്‍മ്മം എന്ന ആപ്ത വാക്യംജീവിതവ്രത്മാക്കി ജീവിച്ച മഹാത്മാവാണ് ഗാന്ധിജി.മഹാത്മജിയെപോലൊരുമനുഷ്യന്‍ ലോകത്ത്
ഒരിടത്തുംജന്മമേടുത്തിട്ടുണ്ടാകില്ല.വൈദേശികആധിപത്യത്തിനെതിരെഅഹിംസആയുധമാക്കി പോരാടിയ മഹാനാണ് ഗാന്ധിജി.
ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി അഹിംസയില്‍ അധിഷ്ടിതമായവ്യത്യസ്തമായ സമര പരിപാടികള്‍ക്കു മഹാത്മജി രൂപം നല്‍കി.വിനയാന്വിതമായആസ്വഭാവ സവിശേഷത മഹാത്മജിയെ ശത്രുക്കള്‍ക്ക് പോലുംസമാരാധ്യനാക്കി.സത്യം, അഹിംസ,ലാളിത്യംബ്രഹ്മചര്യആരോഗ്യം,സര്‍വ്വോദയംതുടങ്ങിയവയായിരുന്നുഗാന്ധിജിയുടെമഹത്തായജീവിതദര്‍ശനങ്ങള്‍.
സംഭവ ബഹുലമായ ആ ജീവിതം 1869 ഒക്ടോബര്‍രണ്ടിനാണ്
ആരംഭിക്കുന്നത്.ഗുജറാത്തിലെ പോര്‍ബന്തറില്‍ ആയിരുന്നു ജനനം.മോഹന്‍ദാസ്‌കരംചന്ദ്‌ഗാന്ധി എന്നാണു ശരിയായ നാമം. പിതാവ് കരംചന്ദ്‌ഗാന്ധി. മാതാവ്പുതലിബായ്. കസ്തുര്‍ബാ ഗാന്ധിയെ വിവാഹം കഴിച്ചു. നാല്മ്ക്കള്‍.രാജ്കോട്ടില്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം . കലാലയ പഠനം . ഭവന്‍നഗറിലായിരുന്നു . നിയമ പഠനം നിര്‍വ്വഹിച്ചത്‌ ലണ്ടനിലെപ്രശസ്തമായഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍.തുടര്‍ന്ന്മുംബൈകോടതിയില്‍അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കുറച്ചു കാലംദക്ഷിണാഫ്രിക്കയില്‍ ജീവിച്ചു. ജാതി വ്യവസ്തക്കെതിരെയും വര്‍ണ്ണവിവേചനത്തിനെതിരെയും ഗാന്ധിജി ശക്തിയുകതം പോരാടി. തികഞ്ഞലാളിത്യംജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി .1948 ജനുവരി 30-നു വൈകുന്നേരം ഡല്‍ഹിയിലെ ബിര്‍ലാ മന്ദിരത്തില്‍ ഒരുപ്രാര്‍ത്ഥനയില്‍ പങ്കെടുക്കവെയാണ് മഹാത്മജിക്ക്‌ മതഭ്രാന്തനായ നാഥുറാംവിനായക്ഗോഡ്സെയുടെ വെടിയേറ്റത്. ഇതോടെ സംഭവബഹുലമായ ആജീവിതം നീശ്ചലമായി.മഹാത്മജിയുടെ അന്ത്യത്തോടെ മാതൃകാപരമായ ഒരു ഗാന്ധിയന്‍ യുഗമാണ്അവസാനിച്ചത് .

O

വാര്‍ത്താ ജാലകം 

മുഖപുസ്തക സൗഹൃദങ്ങള്‍ ഒത്തുകൂടി 


ഫേസ്ബുക്ക്‌സുഹൃത്തുക്കളുടെകൂട്ടായ്മ ഹൃദ്യമായഅനുഭവമായിമാറി. ഇന്ന് രാവിലെ പെരിന്തല്‍മണ്ണയില്‍നടന്ന മുഖപുസത്കകൂട്ടായ്മയില്‍കേരളത്തിന്‍റെവിവിധ ജില്ലകളില്‍ നിന്നായി നിരവധി പേര്‍പങ്കെടുത്തു.. നേരത്തെപരിചയമുള്ളവര്‍ പരിചയംപുതുക്കിയുംനവാഗതര്‍ പരസ്പരംപരിചയപ്പെട്ടും കൂട്ടായ്മയില്‍ ഒരുമയുടെ ചരിത്രം രചിച്ചു നടന്‍ അന്‍സാരിക്ക അന്‍സാരിഅധ്യക്ഷതവഹിച്ചു. ചെമ്മാണിയോട്ഹരിദാസന്‍, എഴുത്തുകാരന്‍ ഉസ്മാന്‍ഇരിങ്ങാട്ടിരി, സംവിധായകന്‍ ഷാഹുല്‍മലയില്‍, ഗായകന്‍ ഷാഫിഎപ്പിക്കാട്, അബ്ബാസ്കുബ്ബൂസ്, ശരീഫാതങ്ങള്‍ പി. എം.എസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രദീപ്‌സിങ്ങര്‍, ഷാഫിഎപ്പിക്കാട്, സിറാജ്മുണ്ടത്ത്, ജിബ്രാന്‍, തുടങ്ങിയവര്‍ ഗാനമേളയില്‍ ഗാനങ്ങള്‍ആലപിച്ചു..ഷാഹുല്‍മലയില്‍, ഉസ്മാന്‍ ഇരിങാട്ടിരിഎന്നിവര്‍കവിതകള്‍ ചൊല്ലി.




പെരിന്തല്‍മണ്ണയില്‍ നടന്ന ഫേസ്ബുക്ക്‌ കൂട്ടായ്മയില്‍ നിന്ന്.
ഫോട്ടോ:ഷമീര്‍ജിബ്രാന്‍.



പെരിന്തല്‍മണ്ണയില്‍ നടന്ന ഫേസ്ബുക്ക്‌മീറ്റില്‍പങ്കെടുത്തവര്‍.ഫോട്ടോകടപ്പാട്: അലിമോന്‍ ഒ. ബീരാന്‍ചിറ.



പെരിന്തല്‍മണ്ണഫേസ്ബുക്ക്‌മീറ്റില്‍നിന്ന് : ഷാഫിഎപ്പിക്കാട് പ്രസംഗിക്കുന്നു. ഒ.എം. അബ്ബാസ്, ഉസ്മാന്‍ഇരിങ്ങാട്ടിരി, ചെമ്മാണിയോട്ഹരിദാസന്‍ എന്നിവര്‍സമീപം. ഫോട്ടോ കടപ്പാട് : ഷാഹുല്‍മലയില്‍.
O

മനോരാജ്പുരസ്കാരംശ്രീകുമാറിന് 

കഥാകൃത്തായിരുന്ന'കെ.ആര്‍.മനോരാജിന്റെസ്മരണാര്‍ത്ഥംഏര്‍പ്പെടുത്തിയപ്രഥമ മനോരാജ്പുരസ്കാരത്തിനു ഇ.പി. ശ്രീകുമാര്‍അര്‍ഹനായി. ശ്രീകുമാറിന്റെ 'കറന്‍സി' എന്ന കൃതിക്കാണ്പുരസ്ക്കാരം. കെ.യു.മേനോൻ, എസ്.രമേശൻ, എം.വി.ബെന്നി,പി.യു.അമീർഎന്നിവരായിരുന്നുവിധികര്‍ത്താക്കള്‍.33,333 രൂപയും ശിൽ‌പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം മനോരാജിന്റെ ഒന്നാം ചരമവാർഷിക ദിനമായ ഈമാസം 26ന് ചെറായി സർവ്വീസ് സഹകരണസംഘം ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

O
ആയുര്‍വേദത്തിന്റെ വഴിയില്‍ ചാലക്കോടന്‍സ് 

പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപാസ്റോഡില്‍ പുതുതായിആരംഭിച്ച ചാലക്കോടന്‍ ആയുര്‍വേദിക് ഇന്‍ഫെര്‍ട്ടിലിറ്റി സെന്റര്‍ പാണക്കാട്സാബിക്കലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ചെമ്മാണിയോട് ഹരിദാസന്‍, നൌഷാദ് വൈദ്യര്‍, അബ്ദുല്‍അസീസ്‌, സി. എച്ച്. നജീബ്, സാഫിമാര്‍സ്മേലാറ്റൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

O
അഹംബ്രഹ്മാസ്മി പ്രകാശനം ചെയ്തു


ചിത്രരശ്മിബുക്സ്പ്രസിദ്ധീകരിച്ച ഉഷസുരേഷ് രചിച്ച 'അഹംബ്രഹ്മാസ്മി' പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമിപ്രകാശനംചെയ്തു. കുമാരിഅശ്വതി ബാലകൃഷ്ണന്‍ആദ്യപ്രതി ഏറ്റുവാങ്ങി. തൃശ്ശൂര്‍ സാഹിത്യഅക്കാദമിയില്‍നടന്ന സമ്മേളനം .തേറമ്പില്‍രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാഹിത്യഅക്കാദമിസെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു..വൈശാഖന്‍, ഡോ. എസ്. കെ. വസന്തന്‍, കരൂര്‍ശശി, കെബി. ശ്രീദേവി എന്നിവരെആദരിച്ചു. പി.ആര്‍.നാഥന്‍, കുമ്മനംരാജ ശേഖരന്‍, പ്രൊഫ. പുന്നക്കല്‍നാരയണന്‍, പൂയപ്പിള്ളിതങ്കപ്പന്‍, മിഥുന്‍മനോഹരന്‍, ഉഷാസുരേഷ്എന്നിവര്‍പ്രസംഗിച്ചു.ചിത്രരശ്മിബുക്സിന്റെഅമ്പതാമത്പുസ്തകമാണ് പ്രകാശിതമായത്.

O
കവിസമ്മേളനം

ചിത്രരശ്മിബുക്സ്തൃശ്ശൂര്‍ സാഹിത്യഅക്കാദമിയില്‍ സംഘടിപ്പിച്ച കവിസമ്മേളനം മാരത്തോണ്‍ ആയിമാറി. രാവിലെമുതല്‍തന്നെ കൈരളിയുടെ സാംസ്കാരികതലസ്ഥാന നഗരിയിലെ സാഹിത്യഅക്കാദമിയുടെ പ്രധാന ഹാള്‍ കവികളെക്കൊണ്ട്നിറഞ്ഞിരുന്നു. എന്‍. എം. നൂലേലി, സുരേഷ് തെക്കീട്ടില്‍ന്‍അശോകന്‍പുത്തൂര്‍, ആശാരമേശ്‌, ലക്ഷ്മീദേവി, സതീഷ്‌ മാമ്പ്ര , വാസുഅരീക്കോട്, ടി. എ. മടക്കല്‍, സലീം ചേനം, ഉണ്ണികൃഷ്ണന്‍പുലരി പ്രശാന്തി ചൊവ്വര തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി. സ്വാഗതം പറഞ്ഞ ചെമ്മാണിയോട്ഹരിദാസന്‍ പരിപാടി നിയന്ത്രിച്ചു.

O

ഹാരിസ് സെക്രട്ടറി 

മലപ്പുറംനുമിസ്മാറ്റിക്സൊസൈറ്റിയുടെ പുതിയ സെക്രട്ടറിയായി പി. ഹാരിസിനെ തിരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന കെ.പി. എ. റഫീക്ക് രാമപുരം വിദേശത്തേക്ക്പോയ ഒഴിവിലാണ് സജീവ പ്രവര്‍ത്തകനായ ഹാരിസിനെതെരഞ്ഞെടുത്തത്. ഇതിനകം സൊസൈറ്റിയുടെ ട്രഷറര്‍, നിര്‍വ്വാഹകസമിതിഅംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഹാരിസ് വിപുലമായൊരു നാണയ-കറന്‍സിശേഖരത്തിന്റെ ഉടമയാണ്.

O

ഓണക്കവിസമ്മേളനം 

കാവ്യമുറ്റം തൃശ്ശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ സംഘടിപ്പിച്ച ഓണക്കവിസമ്മേളനം പ്രൊഫ. കെ.യു.അരുണ്‍ ഉദ്ഘാടനം ചെയ്തു. കാവ്യമുറ്റം പ്രസിഡണ്ട്‌ നാസര്‍ കുന്നുംകരഅധ്യക്ഷനായിരുന്നു. ഈഅധ്യയനവര്‍ഷത്തിലെ മികച്ച സ്കൂള്‍പ്രവേശനഗാനം എഴുതിയ കെ. കെ. തുളസിടീച്ചറെ ആദരിച്ചു. ചെമ്മാണിയോട്ഹരിദാസന്‍, ഡോ, സുരേഷ്മൂക്കന്നൂര്‍,അശോകന്‍പുത്തൂര്‍എന്നിവര്‍പ്രസംഗിച്ചു.നിരവധികവികള്‍കവിതകള്‍ചൊല്ലി. ഓണഗാനാലാപനവും ഉണ്ടായിരുന്നു.

O


പോസ്റ്റ് ചെയ്തത് ചെമ്മാണിയോട് ഹരിദാസന്‍ ല്‍ 10:43 PM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം

ആകെ പേജ്‌കാഴ്‌ചകള്‍

http//wwwfacebook.com/groups/malayalamblogwriters/

നന്മ ബ്ലോഗ്‌ നിങ്ങള്ക്ക് എത്ര മാത്രം ഇഷ്ടപ്പെട്ടു?

Member

visit : 123malayalee.com

123Malayalee Blog Directory

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ചെമ്മാണിയോട് ഹരിദാസന്‍
മലപ്പുറം , കേരളം , India
*ബ്ലോഗ്‌വിലാസം:harisahithyam.blogspot.com *ഇമെയില്‍:chemmaniyodeharidasan@gmail.com *ട്വിറ്റെര്‍:@chemmaniyodehar ഫേസ് ബുക്ക്‌: chemmaniyodeharidasan@facebook.com
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

ബ്ലോഗ് ആര്‍ക്കൈവ്

  • ▼  2015 (10)
    • ഒക്‌ടോബർ (1)
    • സെപ്റ്റംബർ (1)
    • ഓഗസ്റ്റ് (1)
    • ജൂലൈ (1)
    • ജൂൺ (1)
    • മേയ് (1)
    • ഏപ്രിൽ (1)
    • മാർച്ച് (1)
    • ഫെബ്രുവരി (1)
    • ജനുവരി (1)
  • ►  2014 (12)
    • ഡിസംബർ (1)
    • നവംബർ (1)
    • ഒക്‌ടോബർ (1)
    • സെപ്റ്റംബർ (1)
    • ഓഗസ്റ്റ് (1)
    • ജൂലൈ (1)
    • ജൂൺ (1)
    • മേയ് (1)
    • ഏപ്രിൽ (1)
    • മാർച്ച് (1)
    • ഫെബ്രുവരി (1)
    • ജനുവരി (1)
  • ►  2013 (27)
    • ഡിസംബർ (1)
    • നവംബർ (1)
    • ഒക്‌ടോബർ (1)
    • സെപ്റ്റംബർ (1)
    • ഓഗസ്റ്റ് (1)
    • ജൂലൈ (1)
    • ജൂൺ (1)
    • മേയ് (3)
    • ഏപ്രിൽ (7)
    • മാർച്ച് (1)
    • ഫെബ്രുവരി (3)
    • ജനുവരി (6)
  • ►  2012 (7)
    • ഡിസംബർ (7)
ബ്ലോഗര്‍. ലളിതം തീം. Blogger പിന്തുണയോടെ.