ലക്കം : 55
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍
============================================
മുഖക്കുറിപ്പ്
പുതു വര്‍ഷം പിറന്നു
ചിങ്ങം പിറന്നു. കൊല്ല വര്‍ഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നിനാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനമായും മലയാള ദിനമായും ആചരിക്കുന്നു. കാര്‍ഷിക സമൃദ്ധിയുടെ മാസമാണ് ചിങ്ങം. നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ വിളവെടുപ്പ് കാലം കൂടിയാണ് ചിങ്ങം. വിശ്രമമില്ലാതെ മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകരെ ആദരിക്കാനുള്ള ദിനം കൂടിയാണ് കര്‍ഷകദിനം. എല്ലാവ ര്‍ക്കും സന്തോഷം നിറഞ്ഞ പുതു വര്‍ഷ ദിന ആശംസകള്‍.Oലേഖനം
ലക്കം : 55
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍
============================================
മുഖക്കുറിപ്പ്
പുതു വര്‍ഷം പിറന്നു
ചിങ്ങം പിറന്നു. കൊല്ല വര്‍ഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നിനാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനമായും മലയാള ദിനമായും ആചരിക്കുന്നു. കാര്‍ഷിക സമൃദ്ധിയുടെ മാസമാണ് ചിങ്ങം. നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ വിളവെടുപ്പ് കാലം കൂടിയാണ് ചിങ്ങം. വിശ്രമമില്ലാതെ മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകരെ ആദരിക്കാനുള്ള ദിനം കൂടിയാണ് കര്‍ഷകദിനം. എല്ലാവ ര്‍ക്കും സന്തോഷം നിറഞ്ഞ പുതു വര്‍ഷ ദിന ആശംസകള്‍.Oലേഖനം
ഓണം മാനവികതയുടെ ആഘോഷം
ചെമ്മാണിയോട് ഹരിദാസന്‍
ഓണം മലയാളികളുടെ ദേശീയ ആഘോഷ മാണ്. ഉല്‍കൃഷ്ടമായ മാനവികതയുടെ ആഘോഷംകൂടിയാണ് ഓണം.. പരസ്പര സ്നേഹവും സാഹോദര്യവും വിളംബരം ചെയ്യുന്ന
ഓണംലോകത്തെ ഏറ്റവും വലിയ ആഘോഷമാണ്. മാവേലി നാട് വാണിരുന്ന ഒരുസുവര്‍ണ്ണകാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഓണം.കള്ളക്കര്‍ക്കിടക മാസത്തിന്‍റെ ആകുലതകള്‍ ഒഴിഞ്ഞ് പുതിയൊരു മാസംപിറക്കുന്നതാണ് ചിങ്ങം എന്ന ഓണമാസം. അതുകൊണ്ടു തന്നെ ഓണത്തവരവേല്‍ക്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ ചിങ്ങപ്പിറവിയോടെ ആരംഭിക്കും.
കാണം വിറ്റും ഓണം കൊള്ളണം എന്നാണു പഴമൊഴി. അത് ഏറെക്കുറെസാര്‍ത്ഥകമാണുതാനും.ഓണം ആചാരാനുഷ്ടാനങ്ങളുടെ ആഘോഷമാണ്. അതതപ്പൂവിടല്‍ മുതല്‍ തുടങ്ങുന്നുഈഅനുഷ്ടാനപ്പെരുമ . ചിങ്ങംപിറക്കുമ്പോഴേക്കും പൂക്കളുടെവസന്തംവിടരുകയായി. പിന്നെ നാട്ടുമ്പുറങ്ങളില്‍ തുമ്പയുംമുക്കുറ്റിയുംകണ്ണന്‍തളിയും തെച്ചിയുമെല്ലാം നിറഞ്ഞു നില്‍കുന്ന ഒരു പൂക്കാലമായി.ഉത്രാടത്തിനും തിരുവോണത്തിനും തൃക്കാക്കരയപ്പനെയുംമഹാബലിയെയയൂംഎഴുന്നള്ളിക്കുന്നു. കുട്ടികള്‍ക്ക്കളിയുടെലഹരി.ഊഞ്ഞാലാട്ടവുംആട്ടക്കളവുംഓണക്കാലത്ത് തിരിച്ചു വരുന്നു. സ്ത്രീകള്‍ക്ക് കൈകൊട്ടിക്കളിയും തുമ്പി തുള്ളലും. ഓണനിലാവുപുഞ്ചിരിച്ചു നില്‍ക്കുന്നഉത്രാടരാത്രിയില്‍ പാണന്റെ വീടുകള്‍ തോറും ചെന്നുള്ള വില്ലിന്മേല്‍കൊട്ടിയുള്ള പാട്ട്. ഓണത്തിന്‍റെ മഹത്വം തുറന്നുകാണിക്കുന്ന ഈ പരമ്പരാഗതസംഗീതം ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്നു.
ഓണക്കാലത്തെ വള്ളം കളി ഒരു നാടിന്റെ കൂട്ടായ്മയുടെ കരുത്തുപകരുന്നു.വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ ഒരു പ്രദേശത്തെ ഒന്നാകെലഹരിയിലക്കുന്നു .ചിലയിടങ്ങളില്‍ ഓണം പുലിക്കളിയുടെ ആഹ്ലാദത്തില്‍നിറയുന്നു.ദേശഭേദങ്ങള്‍ക്ക് അനുസൃണമായി ഓരോരോകലാപ്രകടനത്തിലൂടെഓണംആഘോഷിക്കുന്നു.
ഒരുപാട് ഉദാത്ത സ്മരണകള്‍ ഉണര്‍ത്തുന്ന ഓണം ഇന്ന് ഇന്‍സ്റ്റന്റ് ആയിമാറിയതാണ്നാടിന്റെ ദുര്യോഗം. പുതിയ തലമുറ പരിഷ്കാരികളായപ്പോള്‍ തങ്ങളുടെസ്വത്വം അവര്‍ മറന്നു. ഇപ്പോള്‍ വെറും സദ്യയില്‍ ഒതുങ്ങി ഓണം.അതുംപാര്‍സല്‍ സദ്യ. ഓണത്തിന്‍റെ തനിമ നില നിര്‍ത്തേണ്ടത്തികച്ചുഅനിവാര്യമാണ്. ആചാരാനുഷ്ടാനങ്ങള്‍ ത്മസ്കരിക്കുന്നത്തിലൂടെനൂറ്റാണ്ടുകള്‍ക്ക് മുന്‍പേ രൂപം കൊണ്ട സ്വന്തം സംസ്കൃതിയാണ്ഇല്ലാതാകുന്നത്.
ഓണലഹരി തിരിച്ചുവരണം
എന്തായാലും പണ്ടത്തെ പ്രൌഡിഇപ്പോഴത്തെഓണാഘോഷത്തിനില്ല. ചിങ്ങം പിറന്നാള്‍തന്നെപഴയകാലത്ത്ഓണലഹരിയായി. അത്തപ്പൂക്കളം തീര്‍ക്കാനുള്ള കുട്ടികളുടെആവേശത്തിനു കണക്കുണ്ടാകില്ല. മുക്കുറ്റിയുംതുമ്പയും കണ്ണാന്‍തളിയും തെച്ചിയുംപിച്ചകവും എല്ലാം നാട്ടില്‍തന്നെ ഇഷ്ടംപോലെവിരിഞ്ഞിട്ടുണ്ടാകും. ഇന്നത്തെപോലെപൂക്കള്‍കാശ്കൊടുത്തുവങ്ങേണ്ടഗതികേടുംഅന്നുണ്ടായിരുന്നില്ല. പണ്ട്ഓണംആചാരാനുഷ്ടാനത്തില്‍അധിഷ്ടിതമായിരുന്നു. ഇന്ന് വെറും ഇന്‍സ്റ്റന്റ്ആയിമാറിഓണം.പുതിയതലമുറഓണത്തെ വെറുംസദ്യയില്‍ഒതുക്കുകയാണ്. ഓണത്തിന്‍റെ പഴയപ്രൌഡി തിരിച്ചുകൊണ്ടുവരേണ്ട ബാധ്യത പുതിയതലമുറക്കാണ്.
O
ലേഖനം
പുനര്‍വായന
ചെമ്മാണിയോട് ഹരിദാസന്‍റെ കവിതാസമാഹാരമായ 'നിലാവിന്‍റെ കയ്യൊപ്പി'നെക്കുറിച്ച് ഗായത്രി അരീക്കോട് ആഗസ്ത് 23-ന്‍റെ 'വര്‍ത്തമാനം' ആഴ്ചപ്പതിപ്പില്‍ 'ആഴ്ചയിലെ പുസ്തകം' എന്ന പംക്തിയില്‍ എഴുതിയ അവലോകനം.
ഹ