Powered By Blogger

2014, ജൂലൈ 25, വെള്ളിയാഴ്‌ച

നന്മ  : ഓണ്‍ ലൈന്‍ വായനയുടെ നവ വസന്തം

ലക്കം : 41

ബ്ലോഗര്‍ : ചെമ്മാണിയോട്  ഹരിദാസന്‍ 

********************************************************************************

കവിത 

മഴക്കാലം 

ചെമ്മാണിയോട് ഹരിദാസന്‍ 

തിമിര്‍ത്തു പെയ്യുന്ന മഴ
കര്‍ കവിഞ്ഞൊഴുകുന്ന പുഴ
പുഴയിലൂടെ
ഒഴുകുന്ന കടത്തു തോണികള്‍
പാത നിറയെ വര്‍ണ്ണക്കുടകളുമായി
ഓടി നടക്കുന്ന ബാല്യങ്ങള്‍
പുതു പുസ്തകത്തിന്റെ
ഹൃദ്യമായ സുഗന്ധം
ഒരു വിദ്യാലയ വര്‍ഷംകൂടിയെത്തി
വയലില്‍ ചേറിന്റെ മണം
ഒപ്പം ഞാറ്റുപാട്ടിന്റെ ഈണവും
ഒരു ഇടവപ്പാതികൂടി വന്നെത്തി.
(പൂര്‍ണോദയ ഗാന്ധി ദര്‍ശന്‍ മാസിക,  2014   ജൂലൈ )

Oമലയാള മനോരമയില്‍ വന്ന കത്തുകള്‍

എല്ലാ ലഹരിയും നിരോധിക്കണം 

മദ്യം നിരോധിക്കാനുള്ള തീരുമാനം സ്വഗതാര്‍ഹം തന്നെ. ഇതിന്റെ പേരില്‍ എന്തെല്ലാം വിവാദങ്ങള്‍ ഇവിടെ നടക്കുന്നു. എല്ലാ ലഹരികളും മഹാ വിപത്ത് തന്നെയാണ്. ലഹരികള്‍ എല്ലാം തന്നെ വ്യക്തിയെയും കുടുംബത്തെയയും സമൂഹത്തെയും നാടിനെയും രാജ്യത്തെയും തേനെ നശിപ്പിക്കുന്നു. ലഹരികള്‍ വില്‍ക്കുന്നതില്‍ നിന്ന് സര്‍ക്കാരിനു എത്ര കോടി നികുതിപ്പണം കിട്ടിയാലും ജനങ്ങളും രാജ്യവും നന്നാകുന്നതല്ലേ ഏറ്റവും  വലുത്. ലഹരി നിരോധനത്തെ എതിര്‍ക്കുന്നവര്‍ രാജ്യ ദ്രോഹ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. ലഹരി ലോബികള്‍ക്കു അതല്ലാതെ എന്തെല്ലാം വ്യാപാരങ്ങള്‍  ചെയ്യാം. ഈ രംഗത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്  വേറെ എന്തൊക്കെ ജോലി ചെയ്യാം. എന്ത് ലഹരിയായാലും അതില്‍ വീഴാതെ മുന്നോട്ടു പോകുകയാണ് വേണ്ടത് . അതിനുവേണ്ടി ഭരണകൂടത്തോടൊപ്പം സഞ്ചരിക്കുകയാണ് വേണ്ടത്. നല്ല കാര്യങ്ങളെ എതിര്‍ക്കുന്നത് സാക്ഷര കേരളത്തിന് ഭൂഷണമല്ല.

(2014 മെയ്‌ )


ഗതാഗതം തടസ്സപ്പെടുത്തുന്ന പരസ്യ ബോര്‍ഡുകള്‍ 

പാതയോരങ്ങളില്‍ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നപരസ്യ  ബോര്‍ഡുകളും അനധികൃത കുടിലുകളും വര്‍ധിച്ചുവരുന്ന വാഹനാപാടങ്ങള്‍ക്ക് പ്രധാന  കാരണമാണ്. ലോകകപ്പ് കൂടിയായതോടെ ഫുട്ബാള്‍ പ്രേമികളുടെ പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍കൂടിയായി.ഇവ നീക്കം ചെയ്യണം. അനധികൃത ബോര്‍ഡുകളും കയ്യേറ്റങ്ങളും  നീക്കം ചെയ്യുമെന്നുള്ള ജില്ലാ കളക്ടരുടെ അറിയിപ്പുകള്‍ ഇടയ്ക്കിടെ കാണാമെന്നല്ലാതെ നട്പടികളു ണ്ടാവാറില്ല.

(2014 ജൂണ്‍ )


മന്ത്രിമാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കണം 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കിയ സ്ഥിതിക്ക് മന്തിമാര്‍ക്കും നിയമ സഭാംഗങ്ങള്‍ക്കും കൂടി ഇത് നടപ്പാക്കണം. വര്‍ഷങ്ങളോളം ജോലി ചെയ്യുന്ന ജീവനക്കാരും അധ്യാപകരും പഴയ പെന്‍ഷന്‍ സമ്പ്രദായം ഇല്ലാതെ വിരമിക്കുമ്പോള്‍ അല്പകാലം മാത്രം സേവനം ചെയ്യുന്ന മന്ത്രിമാരും നിയമസഭാംഗങ്ങളും ഈ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹരല്ല. ഇക്കാര്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുഇവരെ ഉന്നയിക്കാതിരുന്നത് വിരോധാഭാസമാണ്.     

(2014 ജൂലൈ )