Powered By Blogger

2015, ജൂൺ 8, തിങ്കളാഴ്‌ച

ലക്കം : 52 
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  

==========================================================
==========================================================

മുഖക്കുറിപ്പ് 

സുതാര്യമാകേണ്ട വിദ്യാഭ്യാസരംഗം 


വേണ്ടത് ഏകീകൃത വിദ്യാഭ്യാസം 
മാതൃഭാഷക്ക് പ്രാമുഖ്യം വേണം


ഒരു വിദ്യാലയ വര്‍ഷംകൂടി സമാഗതമായി. മൂന്നു ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ  കേരളത്തിലെ വിദ്യാലയങ്ങളില്‍ആദ്യാക്ഷര മധുരം നുകരാന്‍എത്തിയത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന്‌വിദ്യാര്‍ഥികള്‍അക്ഷര ലോകത്തേക്ക് പ്രവേശിക്കുമ്പോള്‍ ഗൌരവമായി ചിന്തിക്കേണ്ട കാര്യങ്ങള്‍ഏറെയാണ്‌. വിദ്യാഭ്യാസരംഗത്തെ രണ്ടു മുഖങ്ങള്‍ആണ് അതിലേറെ പ്രശ്നങ്ങള്‍ഉണ്ടാക്കുന്നത്. വിവിധരീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം കുട്ടികള്‍ക്കിടയില്‍ഉണ്ടാക്കുന്ന അപകര്‍ഷതാബോധം ചെറുതല്ല.ഇത് രണ്ടു തരത്തിലുള്ള പൌരന്മാരെ വാര്‍ത്തെടുക്കുന്ന അവസ്ഥയില്‍എത്തിക്കുന്നു. ഏകീകൃത വിദ്യാഭ്യാസമാണ് ശരിക്കും ആവശ്യം. മാതൃഭാഷയുടെ മധുരവും ലാളിത്യത്തിന്റെ സൗന്ദര്യവും ഇഴചേര്‍ന്ന പഠനത്തിന്റെ നിര്‍വൃതി വേറെ ഒരു വിദ്യാഭ്യാസ രീതിയില്‍നിന്നും കുട്ടികള്‍ക്ക് ലഭിക്കില്ല. ഇതര ഭാഷകള്‍ഒഴിവാക്കാതെ തന്നെ മാതൃഭാഷക്ക് പ്രാമുഖ്യം നല്‍കിയുള്ള പഠനരീതിയാണ്‌ഉണ്ടാകേണ്ടത്. മലയാള ഭാഷക്ക് എല്ലായിടത്തും ഒന്നാം ഭാഷയെന്ന പരിഗണന നലകണം. മാതൃഭാഷാ പഠനത്തിനു ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ഉള്‍പ്പടെ കൂടുതല്‍അവസരങ്ങള്‍ഉണ്ടാകണം . പൊതുമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍നിലവാരം ഉയര്‍ത്തണം. വിദ്യാഭ്യാസരംഗത്തെ മറ്റു പാളിച്ചകളും പോരായ്മകളും എല്ലാം സമഗ്രമായി വിലയിരുത്താനും അവ തിരുത്താനും അധികൃതര്‍മുന്നോട്ടു വരണം. വിദ്യാഭ്യാസം നേടുന്നവര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ഉണ്ടാകണം എന്നതും പ്രധാനമാണ്. അപ്പോഴേ വിദ്യകൊണ്ട് കാര്യമുണ്ടാകൂ. എന്നാലെ നമ്മുടെ വിദ്യഭ്യാസ രംഗം പ്രതീക്ഷാനിര്‍ഭരമാകൂ. അക്ഷര രംഗത്തേക്ക് കാലൂന്നുന്ന എല്ലാ കുഞ്ഞോമാനകള്‍ക്കും സ്നേഹാം നിറഞ്ഞ ആശംസകള്‍. 

ചെമ്മാണിയോട് ഹരിദാസന്‍  

O

പുനര്‍വായന 

മേയ്  പതിനേഴിന്റെ  മലയാളം ന്യൂസ് സണ്‍ഡേ പ്ലസ്സില്‍ പ്രസിദ്ധീകരിച്ച ലേഖനം  

 

O
നിലാവിന്റെ കയ്യൊപ്പ് : പ്രകാശനത്തിനു നല്ല വാര്‍ത്താ പ്രാധാന്യ

ചെമ്മാണിയോട് ഹരിദാസന്‍റെ  കവിതാസമാഹമായ നിലാവിന്‍റെ  കയ്യൊപ്പ് പ്രകാശനത്തിനു മികച്ച വാര്‍ത്താപ്രാധാന്യം ലഭിച്ചു. മലയാള മനോരമ, ദേശാഭിമാനി, വീക്ഷണം, ചന്ദ്രിക, മലയാളം ന്യൂസ്  തുടങ്ങിയ പത്രങ്ങളില്‍വാര്‍ത്തകള്‍വന്നിരുന്നു. ജീവന്‍ടിവി നാട്ടുകാര്യം എന്ന പരിപാടിയില്‍പ്രകാശന ചടങ്ങ് സംപ്രേഷണം ചെയ്തിരുന്നു. ആകാശവാണി, മഞ്ചേരി എഫ് എം നിലയവും വാര്‍ത്ത പ്രക്ഷേപണം ചെയ്തു.
O
വായനയെ വളര്‍ത്തുന്ന പുസ്തകോത്സവം
വായന മരിക്കുന്നു എന്ന വ്യാപകമായ ആക്ഷേപത്തിന് കഴമ്പില്ല എന്ന് തെളിയിക്കുന്നു, അടുത്തിടെ  മലപ്പുറത്ത്‌നടന്ന  ജില്ല ലൈബ്രറി കൌണ്‍സില്‍പുസ്തകോത്സവം. ദിനംപ്രതി പുസ്തകോത്സവ നഗരിയിലേക്ക് ഒഴുകുകിയിരുന്ന അക്ഷര സ്നേഹികളുടെ എണ്ണമാണ് വായന മാരിക്കുന്നില്ല എന്ന് അടിവരയിടുന്നത്. കേരളത്തിലെ അമ്പതിലധികം പ്രസാധകരുടെ നൂറുകണക്കിന് പുസ്തകങ്ങളാണ് പുസ്തകോത്സവ നഗരിയിലെ വിവിധ സ്റ്റാളുകളിലായി പ്രദര്‍ശനത്തിന് ഒരുക്കിയിരികിയിരുന്ന ത്. പുസ്തകങ്ങള്‍ക്ക് ആകര്‍ഷകമായ ഇളവുകളും ലഭ്യമായിരുന്നു . എല്ലാ ദിവസവും വൈകുന്നേരം കവി സമ്മേളനം, കാവ്യപാരായണ മത്സരം തുടങ്ങിയ സാംസ്കാരിക പരിപാടികളും ഒരുക്കിയിരുന്നു  പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരിയെ അനുസ്മരിച്ചു.
O
നിലാവിന്റെ കയ്യൊപ്പ് പുസ്തകോത്സവത്തില്‍

ഏപ്രിലില്‍മലപ്പുറത്ത്‌നടന്ന  ജില്ലാ ലൈബ്രറി കൌണ്‍സില്‍പുസ്തകോത്സവത്തില്‍ചെമ്മാണിയോട് ഹരിദാസന്‍റെ  കവിതാസമാഹാരമായ നിലാവിന്‍റെ  കയ്യൊപ്പ് വില്‍പ്പനക്ക് എത്തിയിരുന്നു . ആപ്പിള്‍ബുക്സിന്റെ സ്റ്റാളിലാണ്  നിലാവിന്റെ കയ്യൊപ്പ് ലഭ്യമായിരുന്നത് . നിലാവിന്‍റെ  കയ്യൊപ്പിനു നല്ല വില്‍പ്പന ഉള്ളതായി എഴുത്തുകാരനും ആപ്പിള്‍ബുക്സ് എം.ഡിയുമായ ശരത്ബാബു തച്ചമ്പാറ പറഞ്ഞു.
O
നിലാവിന്‍റെ  കയ്യൊപ്പ് : അവതാരികയില്‍നിന്ന്

ചെമ്മാണിയോട് ഹരിദാസന്‍റെ കവിതാസമാഹാരമായ നിലാവിന്‍റെ കയ്യൊപ്പിന് പ്രശസ്ത കവി
ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ അവതാരികയില്‍നിന്ന് :
"ഏതൊരു നല്ല കവിയേയും പോലെ ജീവിതത്തിന്റെ ആദിമദ്ധ്യാന്തങ്ങള്‍നിബന്ധിക്കപ്പെട്ടിരിക്കുന്നത് നിരുപാധിക സ്നേഹത്തിലാണ് എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയാനാണ് ചെമ്മാണിയോട് ഹരിദാസന്‍കവിതകളെഴുതുന്നത്. മറ്റൊരു ജീവനെ സ്നേഹിക്കുന്ന നിമിഷങ്ങളില്‍മാത്രമേ മനുഷ്യന്‍യഥാര്‍ത്ഥത്തില്‍ജീവിച്ചിരിക്കുന്നുള്ളൂ എന്നറിയുന്ന കവിയെ സംബദ്ധിച്ചു കവിത സ്നേഹം തന്നെയാണ്. ചെമ്മാണിയോടിന്‍റെ കവിതകളെ തൊടുമ്പോള്‍നാം സ്നേഹത്തെതന്നെയാണ് തൊടുന്നത്. "
O
നിലാവിന്‍റെ കയ്യൊപ്പിനെക്കുറിച്ച് പ്രശസ്തര്‍ഏഴുതുന്നു

എന്‍റെ കവിതാസമാഹാരമായ 'നിലാവിന്‍റെ കയ്യൊപ്പി'നെ ക്കുറിച്ച് പ്രശസ്ത എഴുത്തുകാരനും ചരിത്രകാരനും അഭിഭാഷകനുമായ ടി. കെ. കൃഷ്ണകുമാര്‍എഴുതുന്നു.

Chemmaniyode Haridasan is a talented poet. He is my friend. 'NILAVINTE KAYYOPPU' is his new book- A compilation of some poems. This book is consist of sixty one poems. We can see an intrinsic perceptions and veritable exponence in each poems. It is covered with rare and illuminated words. No incipid at all. Especially, The poet tried to construe some natuaral feelings, that's well and good. To be honest, This book explicitly describes the exhalted thoughts of a humanist. My Congratulations.
മഹാകവി പി.വിടപറഞ്ഞിട്ട്  37 വര്‍ഷം

മലയാളകവിതയില്‍ ഹരിതകാന്തിയുടെ ചന്ദന സുഗന്ധം സമ്മാനിച്ച മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ വിടപറഞ്ഞിട്ട്‌ 37 വര്ഷമായി. ആലാപനഭംഗി നിറഞ്ഞ, പ്രകൃതിചാരുത ചേര്‍ത്തുവച്ച നിരവധി കാവ്യതല്ലജങ്ങള്‍ കുഞ്ഞിരമാന്‍ നായര്‍ കൈരളിക്ക്‌ സമര്‍പ്പിച്ചു. മലയാള കവിതയില്‍ കാല്‍പ്പനികസൗന്ദര്യംസന്നിവേശിപ്പിച്ച അനുപനായ കവിയാണ്‌ മഹാകവി പി. സാഹിത്യത്തിന്‍റെ സമസ്ത മേഘലകളിലും കുഞ്ഞിരാമന്‍ നായര്‍ തന്റേതായ സംഭാവനകള്‍ നല്‍കി.ഒട്ടേറെ സാഹിത്യകൃതികള്‍ മഹാകവിയുടെതായി വിരചിതമായി. കവിയുടെ കാല്‍പ്പാടുകള്‍ എന്ന കവിയുടെ ആത്മകഥ രചനാശൈലിയുടെ സവിശേഷത കൊണ്ട് വേറിട്ട്‌ നില്‍ക്കുന്ന കൃതിയാണ്. കേരള സാഹിത്യ അക്കാദമിയുടേതുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ കുഞ്ഞിരാമന്‍ നായര്‍ക്കു ലഭിച്ചിട്ടുണ്ട്. മഹാകവിയുടെ ദീപ്ത സ്മരണകള്‍ക്ക് മുന്‍പില്‍ പ്രണാമം.

കമുകറ : അനശ്വര സംഗീത പ്രതിഭ
ചെമ്മാണിയോട് ഹരിദാസന്‍  
കമുകറ പുരുഷോത്തമന്‍. മലയാള സംഗീതാസ്വാദകര്‍ക്ക് മറക്കാനാകാത്ത നാമധേയമാണ് ഇത്. കമുകറ എന്ന അനുഗ്രഹീത സംഗീതജ്ഞന്‍ വിടപറഞ്ഞിട്ട്  ഇരുപതു വര്‍ഷമായി. ആത്മവിദ്യാലയമേ......, ഈശ്വര ചിന്തയിതൊന്നേ മനുജനു...... തുടങ്ങിയഅര്‍ത്ഥസമ്പന്നമായ എണ്ണമറ്റ ഗാനതല്ലജങ്ങള്‍ മധുര മനോഹര ശബ്ദത്താല്‍ ആലപിച്ച മഹാനായ ഗായകനാണ് കമുകറ. കമുകറയുടെ ഗാനാലാപാന രീതിതന്നെ വ്യത്യസ്തവുംആകര്‍ഷകവുമാണ്. ആ ശബ്ദമാധുരിക്കും അനുപമായ സൌന്ദര്യമുണ്ട്.
കമുകറ എന്ന സംഗീതജ്ഞനെ കാണാനും ഏറെ സമയം അദ്ദേഹവുമായി സംസാരിച്ചിരിക്കാനും ഭാഗ്യം ഉണ്ടായ ഒരെളിയവനാണ് ഈയുള്ളവന്‍..വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറത്ത് പത്രലേഖകനായിരിക്കുന്നകാലം. സംസ്ഥാന ചലച്ചിത്രഗാന പുരസ്കാരം കമുകറക്കായിരുന്നു അന്ന് ലഭിച്ചിരുന്നത്. ഈ പുരസ്കാര ലബ്ദി സംഗീതരംഗത്തെ ചിലര്‍ക്ക് ഇഷ്ടമായില്ല. അന്നതൊരു വിവാദവുമായി. അതിനിടെ കമുകറ മലപ്പുറത്തെത്തിയിരുന്നു. മലപ്പുറം എം.എസ്. പി. പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പഴയകാല സംഗീത പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ സംഗീത പരിപാടിയുടെ ഭാഗമായായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ പത്രത്തിനുവേണ്ടി ഒരു കൂടിക്കാഴ്ച നടത്താനായിരുന്നു കമുകറയെ കണ്ടത്. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ കൂടെ പ്രശസ്ത ഗായകന്‍ കെ. പി. ഉദയഭാനുവും ഉണ്ടായിരിന്നു. വളരെ വിനയാന്വിതരായിരുന്നു ഇരുവരും. പ്രശസ്ത സംഗീതജ്ഞരുമൊത്തുള്ള ആ നിമിഷങ്ങള്‍ ഓര്‍മ്മയില്‍ ഇന്നും മായാതെ നില്‍ക്കുന്നു. അനശ്വര സംഗീതജ്ഞന്‍ കമുകറക്ക് പ്രണാമം.

ആരോഗ്യം പരമം  ധനം 

ചെമ്മാണിയോട് ഹരിദാസന്‍

ശാരീരികവും മാനസികവുമായ സ്വാസ്ഥ്യമാണ് ശരിക്കും ആരോഗ്യം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. രോഗാതുരമായ ഒരു ചുറ്റുപാടിലാണ് നാം ഇന്ന് ജീവിക്കുന്നത്. രോഗങ്ങള്‍ വരാതിരിക്കാന്‍ ഉള്ള മുന്‍കരുതല്‍ ആണ് സ്വീകരിക്കേണ്ടത്. രോഗങ്ങള്‍ വന്നു ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത് രോഗങ്ങള്‍ വരാതെ നോക്കുന്നതു തന്നെയാണ്. വ്യക്തി ശുചിത്വം പ്രധാനമാണ്. കുടിവെള്ളം, ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ ശുദ്ധമാണ് എന്നുറപ്പ് വരുത്തണം. ആരോഗ്യകരമായ പരിതസ്ഥിതിയില്‍ ജീവിക്കാന്‍ ശ്രമിക്കുക.പകര്‍ച്ചവ്യാധികളുംമറ്റുംപിടിപെടാതിരിക്കാന്‍ ഇതുപകരിക്കും.

അനാവശ്യമായും അമിതമായും മരുന്ന് കഴിക്കുന്നത് ശരിയല്ല. ജലദോഷംവരുമ്പോഴേക്കും ഔഷധം തേടിപ്പോകുന്ന യുഗമാണിത്. ജലദോഷം ഒരു രോഗമായികാണാന്‍ ആകില്ല. ശുദ്ധീകരിക്കാന്‍ ശരീരം സ്വയം നടത്തുന്ന ഒരുപ്രക്രിയയാണ്‌ ജലദോഷം. തൊട്ടതിനും പിടിച്ചതിനും എല്ലാം വൈദ്യോപദേശംതേടുന്നതും മരുന്നു കഴിക്കുന്നതും നല്ല പ്രവണതയല്ല. ഇന്നത്തെചികിത്സാമേഖലയില്‍ കച്ചവടമനോഭാവമാണ് ഏറെയും. ധാര്‍മ്മികതക്ക് അവിടെ ഒട്ടുംസ്ഥാനം ഇല്ല എന്നാണ് മനസ്സിലാക്കുന്നത്.

O