പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍
മുഖക്കുറിപ്പ്
എല്ലാവര്‍ക്കും മലയാള ദിന ആശംസകള്‍.
കാര്‍ഷിക സംസ്കൃതി തിരിച്ചു വരട്ടെ
ചിങ്ങം ഒന്ന് മലയാളദിനമാണല്ലോ. കര്‍ഷക ദിനം കൂടിയാണ് അന്ന്. വിസ്മൃതമായ ഒരു സുവര്‍ണ്ണ കാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഓണവും ചിങ്ങത്തില്‍ തന്നെയാണ്. കാര്‍ഷിക വിളവെടുപ്പിന്റെ കാലമായതിനാലാകാം കാര്‍ഷിക ദിനം ചിങ്ങം ഒന്നിന് ആചരിക്കുന്നത്. പക്ഷെ, ഇത്തരുണത്തില്‍ ഇന്ന് വിളവെടുപ്പിനു കൃഷി എവിടെ എന്ന ചിന്തയാണ് ഉയരുന്നത്. ഇന്ന് കൃഷിയില്ല, കര്‍ഷകനില്ല, കൃഷി ഭൂമിയില്ല. വിതയില്ല. വിളവെടുപ്പുമില്ല. നൂറ്റാണ്ട്കളായി നമ്മുടെ പൂര്‍വികര്‍ സംരക്ഷിച്ചു പോന്ന ഒരു മഹത്തായ സംസ്കാരമാണ് ഇന്ന് അന്യമായിരിക്കുന്നത്. നമ്മുടെ ഭക്ഷ്യ സംസ്കാരം കൂടിയാണ് ഇല്ലാതാകുന്നത്. ഇതോടെ, കൃഷിയുമായി ഇഴ ചേര്‍ന്ന് കിടന്നിരുന്ന ഒട്ടനവധി മലയാള പദങ്ങളും നമുക്ക് നഷ്ടമായി. കലപ്പ, നുകം, ഉഴുക്ല്‍, കന്നൂ, ഞാറു, ഞാറ്റടി, വിത്ത്, വിത, നടീല്‍, കള, കളപ്പുര, കറ്റ , കൊയ്ത്ത്, മെതി, പതം, മന്നില, പറ, നാരായം, നാഴി, വല്ലം, വട്ടി , മുറം, തുടങ്ങി കര്‍ഷകര്‍ നെഞ്ചേറ്റി നടന്നിരുന്ന എത്രയെത്ര വാക്കുകള്‍. പുതിയ തലമുറയ്ക്ക് എന്തെന്ന് പോലും അറിയാത്ത പദസമ്പത്ത്. മാഞ്ഞുപോയ നമ്മുടെ കാര്‍ഷിക സംസ്കൃതി ഇനി തിരികെ വരുമോ. പുതിയ തലമുറയോടോണ് ഈ ചോദ്യം. ഇതിനു ഉത്തരം നല്‍കേണ്ടതും അവരാണ്. കാരണം ഭാവി പ്രതീക്ഷ അവരിലാണ്. പഴമയെ തിരിച്ചു കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയണം. എങ്കിലേ നമ്മുക്ക് അന്യമായ ആ മഹിത സംസ്കാരം ഈ മലയള ഭൂവില്‍ ഹരിതാഭ ചാര്‍ത്തി തിളങ്ങി നില്‍ക്കുകയുള്ളൂ.
Oചെമ്മാണിയോട് ഹരിദാസന്‍
സുഭാഷിതം
ജീവിത പരിശുദ്ധിയാണ് ഏറ്റവും സത്യസന്ധമായ കല. അതിനാല്‍ നന്നായി ജീവിക്കാന്‍ പഠിച്ചവനാണ് യഥാര്‍ത്ഥ കലാകാരന്‍Oമഹാത്മാ ഗാന്ധി.
കോഴിക്കോട് ഓണ്‍ ലൈന്‍ മീറ്റ്
വായന എന്നും നിലനില്‍ക്കും : വി. ആര്‍. സുധീഷ്
വായന ഏകാന്തമായ ഒരു പ്രക്രിയയാണെന്നും അത് എന്നും നിലനില്‍ക്കുമെന്നും പ്രശസ്ത കഥാകൃത്ത് വി. ആര്‍. സുധീഷ് പറഞ്ഞു. ഓണ്‍ലൈന്‍ എഴുത്തുകാരുടെ കൂട്ടായ്മ കോഴിക്കോട് ചെറുവണ്ണൂരില്‍ സംഘടിപ്പിച്ച ഓണ്‍ ലൈന്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭുവനേശ്വരി ഹാളില്‍ നടന്ന ചടങ്ങില്‍ ഷെരീഫ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ബ്ലോഗെഴുത്ത് ശില്‍പ്പശാലയില്‍ ഡോക്ടര്‍ ജയന്‍ ഏവൂര്‍, സാബു കൊട്ടോട്ടി എന്നിവര്‍ ക്ലാസ്സെടുത്തു. പ്രശസ്ത മജിഷ്യന്‍ പ്രദീപ് ഹൂഡിനോ മാജിക് അവതരിപ്പിച്ചു. നേരത്തെ ശശിധരന്‍ ഫറോക്ക് ദേശീയ പതാക ഉയര്‍ത്തി. ജിബിന്‍ ചന്ദ്രബാബു, ഇസ്മയില്‍ ചെമ്മാട്, ശ്രീജിത്ത് കൊണ്ടോട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മീറ്റ്.O
Oഓണ്‍ ലൈന്‍ എഴുത്തുകാരുടെ കൂട്ടായ്മ കോഴിക്കോട് ചെറുവണ്ണൂരില്‍ സംഘടിപ്പിച്ച ഓണ്‍ ലൈന്‍ മീറ്റ് പ്രശസ്ത കഥാകൃത്ത് വി. ആര്‍. സുധീഷ് ഉദ്ഘാടനം ചെയ്യൂന്നു.
ഫോട്ടോ : ചെമ്മാണിയോട്ഹരിദാസന്‍
റിപ്പോര്‍ട്ട്
അവിസ്മരണീയമായ ഓണ്‍ ലൈന്‍ മീറ്റ്
ഓണ്‍ലൈന്‍ എഴുത്തുകാരുടെ കൂട്ടായ്മ കോഴിക്കോട് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റ് അവിസ്മരണീയമായ അനുഭവമായി. വ്യത്യസ്ഥ മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഓണ്‍ ലൈന്‍ എഴുത്തുകാര്‍ പരസ്പരം പരിചയപ്പെട്ടും സൌഹൃദം ഏറ്റുവാങ്ങിയും മീറ്റിനെ ധന്യമാക്കി. ഓണ്‍ലൈന്‍ എഴുത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്തും നവാഗതര്‍ക്ക് എഴുത്തിന്റെ സാങ്കേതികതകള്‍ പകര്‍ന്നു കൊടുത്തും മീറ്റ് മികച്ച പരിപാടിയായി. ഓണ്‍ലൈന്‍ എഴുത്തിന്റെ ഹരിശ്രീ കുറിക്കാന്‍ എത്തിയവര്‍ക്ക് മീറ്റ് തികച്ചും കൌതുകമായ അനുഭവം തന്നെയായി.O
പുസ്തക പ്രകാശനം
സൂനജയുടെത് വൈവിധ്യമാര്‍ന്ന രചനാരീതി : വി. ആര്‍. സുധീഷ്
വൈവിധ്യമാര്‍ന്ന രചനാരീതിയാണ് സൂനജയുടെതെന്നു പ്രശസ്ത കഥാകൃത്ത് വി. ആര്‍. സുധീഷ് അഭിപ്രായപ്പെട്ടു. കോഴിക്കോട്ചെറുവണ്ണൂരില്‍ നടന്ന ഓണ്‍ ലൈന്‍ മീറ്റില്‍ സൂനജയുടെ കഥാ സമാഹാരമായ മാതായാനം പ്രാകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവര്‍ത്തനമില്ലാത്ത ആവിഷ്കാര രീതിയാണ് സൂനജയുടെ കഥകളുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത മജിഷ്യന്‍ പ്രദീപ് ഹൂഡിനോ ആദ്യ പ്രതി സ്വീകരിച്ചു. റോസ്‌ലിന്‍ കൃതി പരിചയപ്പെടുത്തി. സൂനജ പ്രസംഗിച്ചു. സൂനജ ബ്ലോഗില്‍ ഏഴുതിയ 18 കഥകളുടെ സമാഹാരമാണ് മാതായനം. സിതാര.എസ് ആണ് അവതാരിക എഴുതിയിരിക്കുന്നത്. കോതമംഗലം സൈകതം ബുക്സ് ആണ് പ്രസാധകര്‍.O
റിപ്പോര്‍ട്ടുകള്‍: ചെമ്മാണിയോട് ഹരിദാസന്‍
കാവ്യ മണ്ഡപം
ഈരടി
എന്‍. കെ.ദേശം
താടിയോ കത്തിയോ
നാളെ അരങ്ങത്തു
താനെന്നുനിശ്ചയ മില്ലോരാള്‍ക്കും .
വാക്ക്
പദ്മദാസ്
വാക്ക് കവര്‍ന്ന അര്‍ത്ഥമെടുക്കെ
വാക്കിന്നുയിരിനിയും ബാക്കി.
(ഇന്ന് മാസിക)
നന്ദി
ഇന്ന് അക്ഷര ബന്ധു പുരസ്ക്കാര വാര്‍ത്ത പ്രസിദ്ധീകരിച്ച ഗ്രാമ സ്വരാജ് മാസികക്ക്നന്ദി. അക്ഷര ബന്ധു പുരസ്കാരം ചെമ്മാണിയോട്ഹരിദാ സനാണ് ലഭിച്ചത്.
പുസ്തകം
പുതിയ പുസ്തകങ്ങള്‍
മാതായനം(കഥകള്‍)
സൂനജ
സൈകതം ബുക്സ്
കോതമംഗലം
വില : 55 രൂപ.
*********************************************************************************
വായിക്കുക !
വായിക്കുക !
നന്മ മലയളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്
നന്മ വായനയുടെ നവ വസന്തം
വരും ലക്കങ്ങളില്‍ കൂടുതല്‍ രചനകള്‍
അടുത്ത ലക്കം ഓണപ്പതിപ്പ്.
********************************************************************************
സഹ ജീവികളെ സ്നേഹിക്കുക
സസ്യാഹാരിയാകുക. ആരോഗ്യവാനാകുക.
മിണ്ടാപ്രാണികളെ വെറുതെ വിടുക.
അവരുടെ ജീവനും വിലപ്പെട്ടതാണ് എന്നറിയുക.
*******************************************************************************
ലിപി വിന്യാസം , രൂപ കല്‍പ്പന, നിമിതി : പത്രാധിപര്‍.
********************************************************************************