Powered By Blogger

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

34

പുസ്തകം : 2 ലക്കം : 1

പത്രാധിപര്‍ ചെമ്മാണിയോട്ഹരിദാസന്‍ 

------------------------------------------------------------------------------------------------------------

മുഖക്കുറിപ്പ്‌ 

നന്മ ബ്ലോഗ്‌ രണ്ടാം വര്‍ഷത്തിലേക്ക് 

നന്മ മലയളംആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ ഒരു വര്ഷം പൂര്‍ത്തിയകുകയാണ്. കഴിഞ്ഞ വര്ഷം ഡിസംബര്‍ 21-നാണ് പ്രഥമ പോസ്റ്റ്‌ പ്രകാശിതമായത്. നന്മ ബ്ലോഗിന് തുടക്കം മുതല്‍ക്കേ വിദേശത്ത് നിന്നടക്കം ഓണ്‍ലൈന്‍ വായനക്കാരുടെ സജീവ സാന്നിധ്യം ലഭിച്ചു എന്നതില്‍ വളരെ ചാരിതാര്‍ത്ഥ്യം ഉണ്ട്.ഒട്ടേറെ പരിമിതികള്‍ ഉണ്ടായിരുന്നു എങ്കിലും നന്മക്കു ഇതിനകം 33  പോസ്റ്റുകള്‍ അനുവാചകരില്‍ എത്തിക്കാനായി.  സാധാരണ ബ്ലോഗുകളില്‍ നിന്ന് ഒരു വ്യത്യസ്തത പുലര്‍ത്താന്‍ നന്മ ബ്ലോഗ്‌ ശ്രമിച്ചു. പുറമേ നിന്നുള്ള എഴുത്തുകാര്‍ക്കും അവസരം നല്‍കി.  സാഹിത്യ രചനകള്‍ക്കോപ്പം കാര്‍ട്ടൂണ്‍, വാര്‍ത്ത റിപ്പോര്‍ട്ടുകള്‍, ചിത്രങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ മാറ്ററുകള്‍  ഉള്‍പ്പെടുത്താനും നന്മ ബ്ലോഗിന്കഴിഞ്ഞു. നന്മ ബ്ലോഗിന് രചനകള്‍ നല്‍കുകയും  വിലപ്പെട്ട അഭിപ്രായങ്ങളും  നിര്‍ദ്ദേശങ്ളും നല്‍കുകയും ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും ഈ വേളയില്‍ നന്ദി രേഖപ്പെടുത്തുകയാണ്. നന്മ ബ്ലോഗ്‌ അക്ഷരവീഥിയില്‍ തുടര്‍ന്നും വളരെ  പ്രതീക്ഷയോടെ മുന്നേറാന്‍ പ്രിയപ്പെട്ട എഴുത്തുകാരുടെയും  അനുവാചകരുടെ സഹകരണം തുടര്‍ന്നും   ഉണ്ടാകണം എന്ന്സവിനയം  അപേക്ഷിക്കുന്നു.

Oചെമ്മാണിയോട് ഹരിദാസന്‍ 

O

ക്രിസ്മസ് ആശംസകള്‍ 
നന്മ ആര്‍ട്ടിക്കിള്‍ ബ്ലോഗിന്റെ  എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍.

O

സുഭാഷിതം 

നീ നിന്റെ ശത്രുവിനെ സ്നേഹിക്കുക. ശത്രുവിന് വേണ്ടി പ്രാര്‍ത്ഥിക്കുക Oബൈബിള്‍.

O

അച്ചടി മ്മധ്യമങ്ങളില്‍ നിന്ന് 

കവിത 

മൌനം 

ഒ. എന്‍. വി. കുറുപ്പ് 

ഗര്‍വ്വത്താല്‍  

ഗര്‍ജ്ജിപ്പൂ സാഗരം 

പര്‍വ്വതഗര്‍വ്വമഗാധമാം മൌനം.

(ഇന്ന് മാസിക 2013 ഡിസംബര്‍ )

ലേഖനം 

വിസ്മൃതമാകുന്ന ഓണമഹിമ 

ചെമ്മാണിയോട് ഹരിദാസന്‍ 

ഓരോ ആഘോഷവും മാനവികതയുടെ മഹത്തായ സന്തോഷമാണ് നല്‍കുന്നത്. ഉല്‍കൃഷ്ടമായ ഒരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഓരോ ആഘോഷവും. ആഹ്ലാദത്തിന്റെ വര്‍ണ്ണം വിതറുന്ന ആഘോഷങ്ങള്‍ കൂട്ടയ്മയുടെതാണ്. മതേതരത്വവും സാഹോദര്യവും ഇഴ ചേര്‍ന്ന ആഘോഷങ്ങള്‍ സ്നേഹത്തിന്റെ മഹിമ വിളംബരം ചെയ്യുന്നു. മറ്റേതൊരു ആഘോഷംപോലെതന്നെ ഓണവും മാനവികതയുടെ ആഘോഷം തന്നെയാണ്. മലയാളിയുടെ ദേശീയോത്സവമായ ഓണം വിസ്മൃതമായ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ ദീപ്ത സ്മരണകള്‍ ഉണര്‍ത്തുന്നു. മറ്റേതൊറ ആഘോഷത്തെക്കാളും വര്‍ണ്ണാഭമാണ് ഓണം. മലയാളി ഉള്ളിടത്തെല്ലാം ഓണമുണ്ട് എന്നതാണ് വാസ്തവം. എടിഹ്ര ഇല്ലാത്തവരും ഓണം ആഘോഷിക്കും. കാണാം വിറ്റും ഓണം കൊള്ളണം എന്നതാണ് പഴോമൊഴി. എന്തായാലും ഓണത്തിന്റെ മനോഹാരിത നഷ്ടമയിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്ന യാഥാര്‍ത്ഥ്യം മരന്നുകൂട. മുന്‍പൊക്കെ കര്‍ക്കിടകത്തി ന്റെ ആദ്യ പകുതി കഴിഞ്ഞാല്‍ ഓണത്തിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പ് ആരംഭിക്കും.അനുഷ്ടാനം മറന്ന ഓരോഘോഷ്മാണ് ഇന്നത്തെ ഓണം. നാട്ടു നന്മകള്‍ നഷ്ട്മയതോടുകൂടി മലയാളിക്ക് ആഘോഷങ്ങളുടെ പൊലിമയും നഷ്ടമായി. കുറെ പണം ധൂര്ത്തടിച്ചുള്ള ആഘോഷമാണ് ഇന്ന് ഓണവും. 

പൂക്കളം തീര്‍ക്കാന്‍ പോലും പൂക്കള്‍ കിട്ടാത്ത ഒരു കാലം. കണ്ണാന്തളിയും മുക്കുറ്റിയും തുമ്പയും എന്താണെന്നുപോലും പുതിയ തലമുറക്കറിയില്ല. ഗ്രാമ വഴിത്താരയില്‍ നന്മയുടെ സുഗന്ധം പരത്തിയിരുന്ന പലപൂക്കളും  ഇന്ന് അപ്രത്യക്ഷമായിരിക്കു ന്നു.  ഉത്രാട രാത്രിയില്‍ വീടുകള്‍ തോറും നടന്നു ഓണപ്പാട്ടുകള്‍   പാടാന്‍ ഇന്ന് പാണനില്ല. വില്ലിന്മേല്‍ കൊട്ടിയുള്ള പാണന്റെ പാട്ട് തലമുറകള്‍ കൈമാറി വന്ന ഒരനുഷ്ടാനമായിരുന്നു.

ഊഞ്ഞാലാട്ടവും കൈകൊട്ടികളിയും തുമ്പി തുള്ളലും പുലിക്കളിയും എന്നോ മാഞ്ഞു പോയി. ഓണക്കളികള്‍ ഈ തലമുറയ്ക്ക് അന്യമായി. ക്കൂട്ട് കുടുംബ വ്യവസ്ഥകള്‍ തകരാറായതോടെ സദ്യവട്ടങ്ങളും രുചിയില്ലാതായി. ഓണം ഇന്‍സ്ടന്റായി ആഘോഷിക്കുമ്പോള്‍ പരമ്പരാഗതമായുള്ള അനുഷ്ടനപരമായ  ഓണത്തെക്കുറിച്ച്‌ പുതിയ തലമുറ മറക്കുന്നു.

ഇങ്ങനെയൊക്കെ ആയാലും ഓണത്തിന്റെ പ്രസക്തി മങ്ങുന്നില്ല എന്നതാണ് ആശ്വാസകരം. ഓണത്തിന്റെ മഹിമ നെഞ്ചേറ്റി ലാളിക്കുന്ന ഒരു ന്യുനപക്ഷം ഇനുമം അവശേഷിക്കുന്നു എന്നതാണ് ഇതിനുന്‍ കാരണം. മാവേലി നാട് വാണിരുന്ന ഒരു സുവര്‍ണ്ണ കാലത്തിന്റെ ഓര്‍മ്മപെടുത്തലായ ഒഅനം ആഘോഷിക്കേണ്ടത്  നമ്മുടെ അനിവാര്യത  തന്നെയാണ്. 

(മനസ്മിതം മാസിക, 2013 നവംബര്‍-ഡിസംബര്‍ )   

ചിത്രജാലകം 

Oപെരിന്തല്‍മണ്ണ ഊട്ടി റോഡിലെ മാനത്ത്മംഗലം ബൈപാസ് റോഡ്‌ ജങ്ഷന്‍ ഒരു കാമറക്കാഴ്ച. ഫോട്ടോ : ചെമ്മാണിയോട് ഹരിദാസന്‍ .

O

പുസ്തകം 

പുതിയ പുസ്തകങ്ങള്‍  

കാലം വിചാരം  ജിവിതം

(ലേഖനങ്ങള്‍ ) 

മണി കെ ചെന്താപ്പൂര് 

ഗ്രാമം  ബുക്സ്

കൊല്ലം 

വില 140 രൂപ.  

**

പോലീസ് കാമ്പിലെ എഴുത്ത് ജിവിതം 

(ഓര്‍മ്മകള്‍ )

മണമ്പൂര്‍  രാജന്‍ ബാബു

കറന്റ് ബുക്സ്

കോട്ടയം 

വില 60 രൂപ.  

O

സജീവമായി പ്രതികരിച്ചവര്‍ :

ഡോ. പി. പ്രേമകുമാരന്‍ നായര്‍ മാലങ്കോട്ട്.

O

*****************************************************************

സസ്യാഹാരിയാകുക ആരോഗ്യവാനാകുക  

മിണ്ടാപ്രാണികളെ വെറുതെ വിടുക 

അവരും ഈ ഭൂമിയുടെ ഭാഗമാണ്

*****************************************************************

വായിക്കുക പ്രതികരിക്കുക 

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ ബ്ലോഗ്‌ ഓണ്‍ലൈന്‍ വായനയുടെ നവവസന്തം 

*****************************************************************

*********************************************************************************

ലിപി വിന്യാസം, രൂപകല്‍പ്പന, നിര്‍മ്മിതി : പത്രാധിപര്‍  

*********************************************************************************

---------------------------------------------------------------------------------------------------------NANMA MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM.

2013, നവംബർ 28, വ്യാഴാഴ്‌ച

പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍  

മുഖക്കുറിപ്പ്‌ 

കുഞ്ഞു മനസുകളില്‍ സ്നേഹവും  കരുണയും വളര്‍ത്തണം 

ഒരു  രണ്ടര വയസുകാരന്‍ ഒരു പൂച്ചയെ കല്ലെടുത്തു എറിഞ്ഞു. ഇത് കണ്ടു തൊട്ടടുത്തുണ്ടായിരുന്ന കുട്ടിയുടെ പിതാവ് പൊട്ടി ചിരിച്ചു. ഒരു പിഞ്ചു കുഞ്ഞിന്റെ മനസ്സില്‍ ക്രൂരത മുളപ്പിക്കുകയാണ് ഇതിലൂടെ ആ പിതാവ് ചെയ്തത്. ഇളം മനസ്സുകളില്‍ സ്നേഹവും കരുണയും വളര്ത്തെണ്ടുന്ന രക്ഷിതാക്കള്‍  പകരം ക്രൂരതയും അക്രമവും വളര്‍ത്തുന്നത് ഒട്ടും ഭൂഷണമല്ല. ഇളം മനസുകളില്‍ നന്മയുടെ വിത്തുകളാണ് വിതക്കേണ്ടത്. എങ്കിലേ വളര്‍ന്നു വരുമ്പോള്‍ അവര്‍ നന്മയുള്ളവരായിതീരുകയുള്ളൂ. ഇന്ന് മാനുഷിക മൂല്യങ്ങള്‍ ഒരു വിദ്യാലയത്തിലും പഠന വിഷയമല്ല. സ്വന്തം ഭവനങ്ങളിലും നന്മയുടെ പാഠം പഠിപ്പിക്കാന്‍ ആറും തയ്യാറല്ല. എല്ലാവര്‍ക്കും തങ്ങളുടെ മക്കള്‍ ഡോക്ടറോ എഞ്ചിനീയറോ ആയാല്‍  മതി. ഒരിക്കലും ധാര്‍മിക മൂല്യങ്ങള്‍ ഉള്ളവരായി തീരേണ്ട. ഇതാണ് നമ്മുടെ നാടിന്‍റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണവും. ഭാവിയുടെ വാഗ്ദാനങ്ങള്‍ ആകേണ്ട കുഞ്ഞുങ്ങള്‍ വളര്‍ന്നു വരേണ്ട പാത  നന്മയുടെതാകണം. അതിനുള്ള ശ്രമം നടത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. 

ചെമ്മാണിയോട് ഹരിദാസന്‍ 

O

സുഭാഷിതം

ഭക്ഷണമാണ് ഔഷധം, ഔഷധം ഭക്ഷണവുംOഹിപ്പോക്രാട്സ്.

O

കാവ്യ  മണ്ഡപം 

കവിതകള്‍  

ചെമ്മാണിയോട് ഹരിദാസന്‍ 

നന്നായി 

അകം നന്നായാല്‍

പുറം നന്നായി.

**

രാത്രി 

പകലിനെ പുതപ്പിക്കുന്ന 

കരിമ്പടം. 

O

നാട്ടറിവുകള്‍

ചെമ്മാണിയോട് ഹരിദാസന്‍

ഗ്രാമഫോണ്‍ 

വളരെ കാലം മുന്‍പ് തന്നെ ഉപയോഗിച്ചിരുന്ന ഒരു വിനോദോപാധിയാണ് ഗ്രാമഫോണ്‍. വിഖ്യാത ശാസ്ത്രജ്ഞനായിരുന്ന തോമസ് ആല്‍വാ എഡിസണ്‍ ആണ് ഗ്രാമഫോണ്‍  കണ്ടു പിടിച്ചത്. റേഡിയോയും    ടൈപ്പ്ടറെക്കോര്‍ഡറും ഒന്നും ഇല്ലാതിരുന്ന കാലത്ത് പാട്ടുകള്‍    കേള്‍ക്കാനുള്ള ഏക സംവിധാനമായിരുന്നു ഇത്. ഒരു പെട്ടിയും അതിനോട് ചേര്‍ന്നുള്ള  ഒരു കോളാമ്പിയുമാണ്‌ ഇതിന്റെ രൂപം.  റെക്കോര്‍ഡുകള്‍ ഉപയോഗിച്ചാണ് പാട്ടുകള്‍ കേട്ടിരുന്നത്. ഗ്രാമഫോണിനു വൈദ്യുതിയോ ബാട്ടരിയോ വേണ്ടിയിരുന്നില്ല പ്രവര്‍ത്തിക്കാന്‍. പഴയ ക്ലോക്ക് വൈണ്ട്ചെയ്യുമ്പോലെ ഒരു ഹാന്‍ഡില്‍തിരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഇന്നത്തെ തലമുറയ്ക്ക് ഗ്രാമഫോണ്‍ എന്തെന്നറിയില്ല. ഇന്നു ഗ്രാമഫോണ്‍ വീടുകളില്‍ അലങ്കാര  വസ്തുവായി മാറി. 

O

പ്രതിധ്വനി 

ആത്മീയത പൂര്‍ണ്ണമായും ചോര്‍ത്തിക്കളഞ്ഞ മതമാണ്‌ വില്‍ക്കപ്പെടുന്നത്. മിക്ക മത സംഘടനകള്‍ക്കും ആത്മീയതയുമായി ഒരു ബന്ധവുമില്ല.  

Oസച്ചിദാനന്ദന്‍ (ഇന്ന് മാസിക, 2013 ഒക്ടോബര്‍ )    

സുഹൃത്തുക്കള്‍ക്കുള്ള കത്തുകള്‍ മിക്കവാറും കവിതയിലാണ് എഴുതുന്നത്. കവിതക്കത്തുകളാണ് സുഹൃത്തുക്കളുടെ ഇടയില്‍ കവിയായി അറിയപ്പെടാന്‍ ഇടയാക്കിയത്.

Oവി. മഹേന്ദ്രന്‍ നായര്‍ (ഗ്രാമം മാസിക, 2013 നവംബര്‍ ) 

O  


പുനര്‍വായനക്ക്

ഹര്‍ത്താല്‍ നിരോധിക്കണം 

ഹര്‍ത്താല്‍ എന്തിനുവേണ്ടി ആര് നടത്തിയാലുംപൊതു ജീവിതത്തെ ദുസ്സഹമാക്കുന്നു. രാഷ്ട്രത്തോടു കൂറുള്ള ഒരു പാര്‍ടിയും ഹര്‍ത്താലിനോട്‌ യോജിക്കാന്‍ പാടില്ല. ലോകത്ത് കേരളത്തില്‍ മാത്രമാണ് ഒരു ചടങ്ങുപോലെ ഇടയ്ക്കിടെ  ഹര്‍ത്താല്‍ ആചരിക്കുന്നത്. ബന്ദ് നിരോധിച്ച കോടതി ഹര്‍ത്താലിനെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല. 

കത്തുകള്‍, മലയാള മനോരമ (2013 നവംബര്‍ 19.) 


O

അച്ചടി മാധ്യമങ്ങളില്‍ നിന്ന് 

വിവരവും വിരക്തിയും

എം. എന്‍. കാരശേരി 

വിവരവും വിരക്തിയും സത്യത്തില്‍ ഒന്ന് തന്നെയാണ്. വിവരമുള്ളവനെ വിരക്തിയുള്ളൂ. വിരക്തയുള്ളവനെ  വിവരമുള്ളൂ. രണ്ടിനെയും ചേര്‍ത്ത് വിവരം എന്ന്  പറയാം .  

(ഇന്ന് മാസിക 2013 ഒക്ടോബര്‍) 


പുസ്തകം 

പുതിയ പുസ്തകങ്ങള്‍ 

തിരുക്കുമരന്റെ  തിരുവരങ്ങില്‍ (പഠനം)  

ആര്‍. രാധാകൃഷ്ണന്‍ 

ഗ്രാമം ബുക്സ്,

കൊല്ലം

വില 60 രൂപ.

O

കൈപ്പറ്റി 

അല്‍ ഹയാത്ത് 2013(പുത്തന്‍പള്ളി ഹയാത്തുല്‍  ഇസ്ലാം സെക്കന്ററി മദ്രസ അമ്പതാം വാരഷികോപഹാരം.) 

O

സജ്ജീവമായി പ്രതികരിച്ചവര്‍ 

ഡോ. പി. പ്രേമകുമാരന്‍ നായര്‍, മാലങ്കോട്ട്,

സൂനജ(കഥാകൃത്ത്).

കാര്ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്‍.

ഡോ. എം. മനോജ്‌കുമാര്‍, തിരുവനന്തപുരം.

ഷൈജു, ഹരിതകേരളം.

O

*********************************************************************************

നന്മ മലയളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

ഓണ്‍ലൈന്‍ വായനയിലെ നവ വസന്തം.

*********************************************************************************

*********************************************************************************

ഫാസ്റ്റ് ഫുഡ്‌ സംസ്കാരം വര്‍ജ്ജിക്കുക.

പരമ്പരാഗത ഭക്ഷണ ശീലം അനുവര്‍ത്തിക്കുക.

ആരോഗ്യം സംരക്ഷിക്കുക. 

*********************************************************************************

*********************************************************************************

അടുത്ത ലക്കം 

നന്മ  ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

വാഷികപ്പ്തിപ്പ് 

*********************************************************************************
ലിപി വിന്യാസം, രൂപ കല്പന , നിര്‍മിതി : പത്രാധിപര്‍.

----------------------------------------------------------------------------------------------------------------------------------

NANMA, THE MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM.

2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

********************************************************************************

മുഖക്കുറിപ്പ്‌

പാവം മിണ്ടാപ്രാണികളെ വെറുതെ വിടുക 

 മനുഷ്യന്‍ ജന്മനാ സസ്യാഹാരിയാണ്. മനുഷ്യന്റെ സ്വഭാവ സവിശേഷതകളും ആന്തരിക - ബാഹ്യ അവയവങ്ങളും പചന വ്യവസ്തയുമെല്ലാം സസ്യാഹരിയുടെതാണ്. മനുഷ്യന്‍ സമ്പൂര്‍ണ്ണ സസ്യഭുക്കാണ് എന്നത് ശാസ്ത്ര സത്യമാണുതാനും. പിന്നെ എന്തിനാണ് മനുഷ്യന്‍ മാംസത്തിനു പിറകെ പോകുന്നത്. രുചി മാത്രം കണക്കിലെടുത്ത് തന്നെയാണ് മനുഷ്യന്‍ മിണ്ടാപ്രാണികളെ അതിക്രൂരമായി ഹിംസിച്ചു ഭക്ഷിക്കുന്നത്. ഈ മഹാപാപം ചെയ്യുന്നവര്‍ ഓര്‍ക്കുന്നുണ്ടോ അവരുടെയും ജീവനാണ് എന്ന്. അവര്‍ക്കും ഈ ഭൂമിയില്‍ നിര്‍ഭയം ജീവിക്കാന്‍ അവകാശം ഉള്ളവരാണ് എന്ന്. 

മനുഷ്യന് പ്രകൃതി ഒരുക്കി വച്ചിരിക്കുന്നത് സസ്യ ഭക്ഷണമാണ്. ആദിമ മനുഷ്യന്‍ കായ്കനികളും ഇലകളും കിഴങ്ങ് വര്‍ഗങ്ങളും ആഹരിച്ചാണ് ജീവിച്ചിരുന്നത്. മനുഷ്യരുടെ പൂര്‍വികരായ കുരങ്ങന്മാര്‍ ഇന്നും സസ്യാഹാരികള്‍ ആണ്. വിവേക ശാലിയായ മനുഷ്യന്‍ മാംസാഹാരം കഴിച്ചു രോഗങ്ങള്‍ സമ്പാദിക്കുന്നു. പാപം പേറുന്നു. സ്വയം ചെയ്യുന്ന തെറ്റ് മനസിലാക്കി സസ്യാഹാര ശീലത്തിലേക്ക് തിരിച്ചു വരാന്‍  മനുഷ്യന് കഴിയുക. അന്ന് മാത്രമേ ഈ ലോകം നന്നാകൂ,

ചെമ്മാണിയോട് ഹരിദാസന്‍ 

O

സുഭാഷിതം

മാംസ ഭക്ഷണം സ്വഭാവത്തെ ക്രൂരമാക്കും Oചട്ടമ്പി സ്വാമികള്‍

O

ലേഖനം 

മഹാത്മജിയെ അനുസ്മരിക്കാന്‍ ഒരു ഗാന്ധി ജയന്തി കൂടി 

ചെമ്മാണിയോട്ഹരിദാസന്‍ 


ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ആയിരുന്നു. നമ്മുടെ രാഷ്ട്ര പിതാവ്  മഹാത്മാ ഗാന്ധിയുടെ ജന്മ ദിനം. അഹിംസ പരമോ ധര്‍മ്മം എന്നാ ആപ്ത വാക്യം ജീവിത വ്രത്മാക്കി ജീവിച്ച മഹാത്മാവാണ് ഗാന്ധിജി. മഹാത്മജിയെപോലൊരു മനുഷ്യന്‍ ലോകത്ത് ഒരിടത്തും ജന്മമേടുത്തിട്ടുണ്ടാകില്ല. വൈദേശികആധിപത്യത്തിനെതിരെ അഹിംസ ആയുധമാക്കി പോരാടിയ മഹാനാണ് ഗാന്ധിജി. അഹിംസയില്‍ അധിഷ്ടിതമായ വ്യത്യസ്തമായ സമര പരിപാടികള്‍ക്കു മഹാത്മജി രൂപം നല്‍കി. വിനയാന്വിതമായ ആ സ്വഭാവ സവിശേഷത  മഹാത്മജിയെ ശത്രുക്കള്‍ക്ക് പോലും സമാരാധ്യനാക്കി.   

സംഭവ ബഹുലമായ ആ ജീവിതം 1869 ഒക്ടോബര്‍ രണ്ടിനാണ് ആരംഭിക്കുന്നത്. ഗുജറാത്തിലെ പോര്‍ബന്തറില്‍ ആയിരുന്നു ജനനം. പിതാവ് കരംച്ചന്ത് ഗാന്ധി. പുതലി ബായ്. കസ്തുര്‍ബാ ഗാന്ധിയെ വിവാഹം കഴിച്ചു. നാല് മ്ക്കള്‍. അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കുറച്ചു കാലം ദക്ഷിണാഫ്രിക്കയില്‍ ജീവിച്ചു.  1948 ജനുവരി 30-നു നാഥുറാം വിനായക്ഗോഡ്സെയുടെ വെടിയേറ്റ്‌ സംഭവബഹുലമായ ആ ജീവിതം നീശ്ചലമായി.  ഇതോടെ മാതൃകാപരമായ ഒരു ഗാന്ധിയന്‍ യുഗം അവസാനിച്ചു.  

മഹാത്മജി കേരളത്തില്‍ 

മഹാത്മജി കേരളത്തില്‍ പല തവണ വന്നിട്ടുണ്ട്. കേരളത്തില്‍ അക്കാലത്ത് നടന്ന വിവിധ സത്യാഗ്രഹ പരിപാടികള്‍ക്ക് ആവേശം പകരാന്‍ ഗാന്ധിജിയുടെ സനര്‍ശനം സഹായകമായി. കേരളത്തിലെ വിവിധ സാമൂഹ്യ പരിഷ്കരണ പരിപാടികളില്‍ പങ്കെടുത്തു. മഹാത്മജി കേരളത്തെയും കെരലേയരെയുമെരെ ഇഷ്ടപ്പെട്ടിരുന്നു.

ഗാന്ധിജി എഴുത്തുകാരന്‍ 

മഹാത്മാഗാന്ധി പ്രഗത്ഭനായ എഴുത്തുകാരനായിരുന്നു. ധാരാളം പുസ്തകങ്ങള്‍ ഗന്ധിജിയുടെതായി ഉണ്ട്. ഇതില്‍ വളരെ ഏറെ പ്രചാരമുള്ള ഒരു കൃതിയാണ് ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. വിവിധ ഭാഷകളിലീക്ക് ഈ പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. റെക്കോര്‍ഡ്‌ വില്‍പ്പനയുള്ള ഒരു കൃതികൂടിയാണിത്. 

പത്രപ്രവര്‍ത്തകന്‍ 

മഹാത്മാഗാന്ധി പത്രപ്രവര്‍ത്തകനും കൂടിയായിരുന്നു. ധാരാളം പ്രസിദ്ധീകരണങ്ങള്‍ ഗാന്ധിജി പുറത്തിറക്കിയിരുന്നു. ഹരിജന്‍,യങ്ങ് ഇന്ത്യ തുടങ്ങിയ മാസികകള്‍ അതില്‍ പ്രധാനപ്പെട്ടതാണ്.  

പ്രകൃതി ചികിത്സകന്‍ 

ഗാന്ധിജി പ്രകൃതി ചികിത്സ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഓരോരുത്തരും അവനവന്റെ ഡോക്ടര്‍ ആയിരിക്കണം എന്ന് ഗാന്ധിജി പറഞ്ഞിരുന്നു. പ്രകൃതി ജീവനം അദ്ദേഹം അനുവര്‍ത്തിക്കുകയും ചെയ്തു.

അഹിംസാദിനം 

ഗാന്ധി  ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് അഹിംസാദിനംകൂടിയാണ്. അഹിംസയിലധിഷ്ടിതമായ ജീവിതം ലോകത്തിനു കാണിച്ചു കൊടുത്ത ഗാന്ധിജിയുടെ ജന്മദിനം അഹിംസാദിനമായി ആചരിക്കാന്‍  തീരുമാനമെടുത്തത് ഐക്യരാഷ്ട്ര സഭയാണ്. 

ഗാന്ധിയന്‍  വചനങ്ങള്‍

*എന്റെ ജീവിതമാണ് സന്ദേശം.

*ഹൃദയമില്ലാത്ത വാക്കുകളെക്കാള്‍ വാക്കുകള്‍ ഇല്ലാത്ത ഹൃദയമാണ്അഭികാമ്യം.

O

നാട്ടറിവുകള്‍ 

ചെമ്മാണിയോട് ഹരിദാസന്‍ 

താളിയോല 

കടലാസ്സ്‌ കണ്ടു പിടിക്കുന്നതിനു മുന്പ് ഓലകള്‍ ആണ് എഴുതാന്‍ ഉപയോഗിച്ചിരുന്നത്. ഓലയിലുള്ള എഴുത്ത് നൂറ്റാണ്ടുകള്‍ക്കു മുന്പ് തുടങ്ങിയിരുന്നു. ഓലയില്‍ നാരായം അഥവാ എഴുത്താണികൊണ്ടാണ് എഴുതിയിരുന്നത്. പൌരാണിക ഗ്രന്ഥങ്ങള്‍ ഓലകളിലാണ് രചിക്കപ്പെട്ടിരുന്നത്. ഈ ഗ്രന്ധങ്ങളെ താളിയോല ഗ്രന്ഥങ്ങള്‍ എന്നാണ് പറയുന്നത്. ഇനനും വിലപ്പെട്ട പല താളിയോല ഗ്രന്ഥങ്ങളും നിലവില്‍ ഉണ്ട്. അവ നമ്മുടെ സാഹിത്യ സാംസ്‌കാരിക മ്യൂസിയങ്ങളില്‍ ചരിത്ര രേഖകളായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. കരിമ്പനയുടെ പട്ട ഉണക്കി പാകപ്പെടുത്തിയാണ്താ ളിയോലകള്‍ ഉണ്ടാക്കുന്നത്.  

O

കത്തുകള്‍ 

ഓണത്തോട് അനുബന്ധിച്ച് ഒരുപാട് പോസ്റ്റുകള്‍ വായിച്ചു. എങ്കിലും ഈ പോസ്റ്റ്‌ അല്പം വ്യത്യസ്തമായി തോന്നി. പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയത് അവസരോചിതമായി. വീണ്ടും കാണാം. 

ഫൈസല്‍ ബാബു faisalbabuk@gmail.com

*********************************************************************************

*********************************************************************************NANMA, THE MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM. 

2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

മുഖക്കുറിപ്പ്‌

എല്ലാവര്‍ക്കും ഓണാശംസകള്‍

ആഘോഷങ്ങള്‍ തിരികെ കൊണ്ട് വരണം 

ഓണം മലയാളികളുടെ ദേശീയോത്സവം ആണല്ലോ.  കള്ളവും ചതിയുമില്ലാത്ത ഒരു സുവര്‍ണ്ണ കാലത്തിന്റെ ധന്യ സ്മരണകള്‍ അയവിറക്കുന്ന ആഘോഷം.  പക്ഷെ, ഇന്ന് ഓണത്തെ മലയാളികള്‍ അര്‍ഹമായ പരിഗണനയോടെ ആഘോഷിക്കുന്നുണ്ടോ എന്ന സംശയം അസ്ഥാനത്തല്ല. ആചാരാനുഷ്ടാനങ്ങള്‍ ഇല്ലാത്ത ആഘോഷങ്ങള്‍ ആണിന്നു കാണുന്നത്. ഓണം ആഘോഷിക്കുന്നത് കുറെ സദ്യ വട്ടങ്ങള്‍ ഒരുക്കിയും  ടിവിയുടെ മുന്നിലിരുന്നും  വിനോദ യാത്ര നടത്തിയും എല്ലാം ആണ്.  പഴയ കാല ഓണാഘോഷത്തിന്റെ തനിമയും പ്രൌഡിയും എങ്ങോ പോയ്‌ മറഞ്ഞിരിക്കുന്നു. ഗ്രാമങ്ങളില്‍ പോലും പൂക്കളങ്ങള്‍ തീര്‍ക്കാന്‍ പൂകളില്ലാത്ത കാലം. പരമ്പരാഗത നാട്ടു പൂക്ക്ളായ തുമ്പയും  മുക്കുറ്റിയും കണ്ണംതളിയുമെല്ലാം  നാട്ട്  വഴികളില്‍ നിന്ന്  എന്നോ അപ്രത്യക്ഷമായി. നഗരങ്ങളില്‍ പൂക്കള്‍ വിപണിയിലെ ചരക്കായി മാറി. കാശുകൊടുത്ത്പൂ ക്കള്‍ തൂക്കി വാങ്ങേണ്ട സ്ഥിതിയായി അവിടെ. കുറെ കാശു ഓണത്തിനായി മലയാളി ധൂര്ത്തടിക്കുന്നു എന്നത് ശരിയാണ്. അതൊരു തരം  പ്രകടനവും കൂടിയായി മാറിയിരിക്കുന്നു. പണ്ടത്തെ കൂട്ടായ്മപോലും ഇന്ന് നഷ്ടമായിരിക്കുന്നു. അടുത്ത വീട്ടിലുള്ളവരെ പോലും അറിയാത്ത കാലമാണിന്നു. ഓണക്കളികള്‍ ഓര്‍മയായി. ഊഞ്ഞാലാട്ടവും കൈകൊട്ടികളിയും തുമ്പി തുള്ളലും ഇന്ന് ആര്‍ക്കറിയാം.  മലയാളിക്ക് ഇപ്പോള്‍ ഇതൊക്കെ അത്ര മതി എന്നായി സ്ഥിതി. ഇത്രയും പറഞ്ഞത് കേരളത്തില്‍ ഉള്ള മലയാളികളെക്കുറിച്ചാണ്. എന്നാല്‍ ഓണം ശരിക്കും ആഘോഷിക്കുന്ന മലയാളികളും ഉണ്ട്. മറുനാടന്‍ മലയാളികള്‍. അവരിലൂടെയാണ്‌ ഇന്നും ആഘോഷങ്ങള്‍ നിലനില്‍ക്കുന്നതും. അന്യ നാടുകളില്‍ ജീവിക്കുന്ന അവരിലാണ്‌ ആഘോഷങ്ങള്‍ ഗൃഹാതുരത ഉണര്‍ത്തുന്നത്. ആഘോഷങ്ങള്‍ എല്ലാം തിരികെ കൊണ്ട് വരാന്‍ നമുക്കാകും.  പുതിയ തലമുറയ്ക്ക് അതിന്റെ പ്രാധാന്യങ്ങള്‍ പറഞ്ഞുകൊടുക്കണം. അതിനു പഴയ തലമുറക്ക് കഴിയണം എന്നു മാത്രം. 

ചെമ്മാണിയോട്  ഹരിദാസന്‍ 

O

സുഭാഷിതം

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ശ്രീനാരായണഗുരു.

O

ഓണച്ചൊല്ലുകള്‍ 

അത്തം പത്തോണം.

കാണം  വിറ്റും ഓണം കൊള്ളണം.

അത്തം വെളുത്താല്‍ ഓണം കറുക്കും.

അത്തം കറുത്താല്‍ ഓണം വെളുക്കും.

O

കാവ്യ മണ്ഡപം 

കവിത 

ചെമ്മാണിയോട് ഹരിദാസന്‍

സൗഹൃദം

കൂടുതല്‍ അറിയുമ്പോള്‍

കൂടുതല്‍ അകലുന്നു.

(ഗ്രാമം മാസിക, 2013 ആഗസ്റ്റ്‌ ) 

O

പുനര്‍വായനക്ക് 

മാവേലി സങ്കല്‍പ്പത്തെ വികലമാക്കരുത്  

ഇന്ന് വളരെ കൂടുതലായി വികലമാക്കപ്പെടുന്ന ചിത്രം മാവേലിയുടെതാണ്

മണി കെ. ചെന്താപ്പൂര്(ഗ്രാമം മാസിക 2013 സെപ്തംബര്‍ )

O

മുറിക്കരുത്, ജില്ലയെ, മനസുകളെ

മലപ്പുറം ജില്ല രണ്ടായി മുറിച്ചു ഭ്രാന്താലയമാക്കാനുള്ള  വര്‍ഗീയ വാദികളുടെ മോഹം നടപ്പില്ല. ജനങ്ങളുടെ ഒരുമയയും സ്വൈരവും മുറിക്കപ്പെടാതെ പുല  രും.

മണമ്പൂര്‍ രാജന്‍ ബാബു, (ഇന്ന് മാസിക. 2013 സെപ്തംബര്‍) 

O

പുസ്തകം

പുതിയ പുസ്തകങ്ങള്‍ 

കാവ്യ മേഘങ്ങള്‍ ( കവിതകള്‍ )

സൌമ്യ മേലെപ്പുരക്കല്‍,  ബി.കെ. ഇബ്രാഹിം, പ്രഭാകരന്‍ നറുകര, വാസു അരീക്കോട് , ശ്രീജിത്ത്‌ പേരശ്ശന്നൂര്‍.

ചിത്ര രശമി ബുക്സ്,

കോട്ടക്കല്‍.

വില : 70 രൂപ.

O

പെണ്‍കിളികള്‍മൊഴിയുമ്പോള്‍ (കവിതകള്‍ )

ബള്‍ക്കീസ് ബാനു, കയ്യുമ്മു കോട്ടപ്പടി, തുളസി,ഷീജ മലാക്ക,പ്രീതി അന്തിക്കാട്.

ചിത്ര രശ്മി ബുക്സ് 

കോട്ടക്കല്‍.

വില : 60  രൂപ.

O

അതിജീവനം(കവിതകള്‍ )

കെ, വി. അബ്ദുള്ള 

ചിത്ര രശ്മി ബുക്സ്,

കോട്ടക്കല്‍

വില : 70 രൂപ.


കൈപ്പറ്റി 

സര്‍ഗധാര മാസിക, ബാംഗലൂരു.
ചിത്ര രശ്മി മാസിക.
O
വാര്‍ത്ത ജാലകം 

മൂന്നു കാവ്യ സമാഹാരങ്ങള്‍ പ്രകാശിപ്പിച്ചു 

ചിത്ര രശ്മി ബുക്സ് പ്രസിദ്ദീകരിച്ച  അതിജീവനം, പെണ്‍കിളികള്‍ മൊഴിയുമ്പോള്‍, കാവ്യമേഘങ്ങള്‍ എന്നീ  കാവ്യ സമാഹാരങ്ങള്‍ യഥാക്രമം സുന്ദര രാജന്‍, അജിത്രി, റഹ്മാന്‍ കിടങ്ങയം എന്നിവര്‍ പ്രകാശനം ചെയ്തു.  ആദ്യ പ്രതികള്‍ യഥാക്രമം ശശികുമാര്‍ സോപാനത്ത്, ലക്ഷ്മി ദേവി, ചെമ്മാണിയോട് ഹരിദാസന്‍ എന്നിവര്‍ ഏറ്റു വാങ്ങി. മലപ്പുറത്ത്‌ നടന്ന പ്രകാശന ചടങ്ങ് റഷീദ് ഉള്ളത്ത് ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. സുരേഷ്കുമാര്‍ കാരക്കുന്നു കൃതികളെ പരിചായപ്പെടുത്തി. ബി. കെ. ഇബ്രാഹിം, പ്രഭാകരന്‍ നറുകര, അജിത്രി, ബള്‍ക്കീസ് ബാനു, കയ്യുമ്മു കോട്ടപ്പടി, ലക്ഷ്മി  ദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശിവദാസ്‌ വാരിയര്‍ ഉപഹാരം സമ്മാനിച്ചു.
കെ. വി. അബ്ദുള്ളയുടെ കവിതകളുടെ സമാഹാരമാണ് അതിജീവനം. ബള്‍ക്കീസ് ബാനു, കയ്യുമ്മു കോട്ടപ്പടി, തുളസി, ഷീജ മലാക്ക, പ്രീതി അന്തിക്കാട് എന്നിവരുടെ കവിതകളാണ് പെണ്‍കിളികള്‍ മൊഴിയുമ്പോള്‍ എന്ന സമാഹാരത്തിലുള്ളത്. സൌമ്യ മെലെപ്പുരക്കല്‍, ബി.കെ. ഇബ്രാഹിം, പ്രഭാകരന്‍ നറുകര, വാസു അരീക്കോട്, ശ്രീജിത്ത്‌ പേരശന്നൂര്‍ എന്നിവരുടെ കവിതകളാണ് കാവ്യ മേഘങ്ങളില്‍. കവിയരങ്ങും ഉണ്ടായി.
O കത്തുകള്‍ 
സജീവമായി പ്രതികരിച്ചവര്‍ :
അപ്പു ആദ്യക്ഷരി, ദുബായ്, ഫൈസല്‍ ബാബു. 
O

നന്ദി 

ഇന്ന്തപാല്‍ അക്ഷര ബന്ധു പുരസ്കാര വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ച ഗ്രാമസ്വരാജ് മാസികക്ക് നന്ദി. അക്ഷര ബന്ധു പുരസ്‌കാരം നേടിയത് ചെമ്മാണിയോട് ഹരിദാസനാണ്.

********************************************************************************

ലഹരി ഏതായാലും അത് ആപത്താണ്. 

എല്ലാ ലഹരികളും  വര്‍ജ്ജിക്കുക.

ലഹരി മുക്തമായി ജീവിതം ഭദ്രമാക്കുക.

*********************************************************************************

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗില്‍ 
അടുത്ത ലക്കത്തില്‍ ആരംഭിക്കുന്നു 

കേരളത്തിന്റെ നാട്ടറിവുകള്‍ 


നാട്ടറിവുകള്‍ നമ്മുടെ സംസ്കാരത്തിന്റെ  ആണിക്കല്ലുകളാണ്.
*********************************************************************************
*********************************************************************************
മിണ്ടാപ്രാണികള്‍ പാവം, അവയെ വെറുതെ വിടാം 

മിണ്ടാപ്രാണികളെ വെറുതെ വിടുക.
അവരുടെയും ജീവനാണ്.
അവര്‍ക്കും മനുഷ്യരെ പോലെ തന്നെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്‌.
ഈ ഭൂമി അനന്തകോടി ജീവജാലങ്ങള്‍ക്ക് നിര്‍ഭയം ജീവിക്കാനുള്ളതാണ്.
ജന്മനാ  സസ്യാഹാരിയായ മനുഷ്യന്‍ എന്തിനാണ് മിണ്ടാപ്രാണികളെ കൊന്നു തിന്നുന്നത്.
മാംസാഹാരം രോഗങ്ങള്‍ ഉണ്ടാക്കുന്നു എന്നത് ശാസ്ത്ര സത്യം, മിണ്ടാപ്രാണികളെ കൊല്ലുന്നതും തിന്നുന്നതും പാപമാണെന്നതു ആത്മീയ സത്യവും. ഇനി അലൊചിക്കു,  ഈ പാവങ്ങളെ കൊന്നു തിന്നണോ എന്ന്. ********************************************************************************
ലിപി വിന്യാസം, രൂപകല്‍പ്പന, നിര്‍മിതി : പത്രാധിപര്‍.
*********************************************************************************
NANMA, THE MALAYALAM ATICLE BLOG. PUBLISHED FROM MALAPPURAM.    

2013, ഓഗസ്റ്റ് 18, ഞായറാഴ്‌ച

പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍

മുഖക്കുറിപ്പ്‌ 

എല്ലാവര്‍ക്കും മലയാള  ദിന ആശംസകള്‍.

കാര്‍ഷിക സംസ്കൃതി തിരിച്ചു വരട്ടെ 

ചിങ്ങം ഒന്ന് മലയാളദിനമാണല്ലോ. കര്‍ഷക ദിനം കൂടിയാണ് അന്ന്.  വിസ്മൃതമായ ഒരു സുവര്‍ണ്ണ കാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഓണവും ചിങ്ങത്തില്‍ തന്നെയാണ്.  കാര്‍ഷിക വിളവെടുപ്പിന്റെ കാലമായതിനാലാകാം കാര്‍ഷിക ദിനം ചിങ്ങം ഒന്നിന് ആചരിക്കുന്നത്. പക്ഷെ, ഇത്തരുണത്തില്‍  ഇന്ന് വിളവെടുപ്പിനു കൃഷി എവിടെ എന്ന ചിന്തയാണ് ഉയരുന്നത്. ഇന്ന് കൃഷിയില്ല, കര്‍ഷകനില്ല, കൃഷി ഭൂമിയില്ല. വിതയില്ല. വിളവെടുപ്പുമില്ല.  നൂറ്റാണ്ട്കളായി  നമ്മുടെ പൂര്‍വികര്‍ സംരക്ഷിച്ചു പോന്ന ഒരു മഹത്തായ സംസ്കാരമാണ് ഇന്ന് അന്യമായിരിക്കുന്നത്. നമ്മുടെ ഭക്ഷ്യ സംസ്കാരം കൂടിയാണ് ഇല്ലാതാകുന്നത്.  ഇതോടെ, കൃഷിയുമായി ഇഴ ചേര്‍ന്ന് കിടന്നിരുന്ന ഒട്ടനവധി മലയാള പദങ്ങളും നമുക്ക് നഷ്ടമായി. കലപ്പ, നുകം, ഉഴുക്ല്‍, കന്നൂ, ഞാറു, ഞാറ്റടി,  വിത്ത്, വിത,  നടീല്‍, കള, കളപ്പുര, കറ്റ , കൊയ്ത്ത്,  മെതി, പതം, മന്നില,   പറ, നാരായം, നാഴി, വല്ലം, വട്ടി , മുറം, തുടങ്ങി കര്‍ഷകര്‍ നെഞ്ചേറ്റി നടന്നിരുന്ന എത്രയെത്ര വാക്കുകള്‍. പുതിയ തലമുറയ്ക്ക്  എന്തെന്ന് പോലും അറിയാത്ത പദസമ്പത്ത്.  മാഞ്ഞുപോയ നമ്മുടെ കാര്‍ഷിക സംസ്കൃതി ഇനി തിരികെ വരുമോ. പുതിയ തലമുറയോടോണ് ഈ ചോദ്യം. ഇതിനു ഉത്തരം നല്‍കേണ്ടതും അവരാണ്. കാരണം ഭാവി പ്രതീക്ഷ അവരിലാണ്. പഴമയെ തിരിച്ചു കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയണം. എങ്കിലേ നമ്മുക്ക്  അന്യമായ ആ മഹിത സംസ്കാരം ഈ മലയള ഭൂവില്‍ ഹരിതാഭ ചാര്‍ത്തി തിളങ്ങി നില്‍ക്കുകയുള്ളൂ.

Oചെമ്മാണിയോട് ഹരിദാസന്‍ 

സുഭാഷിതം 

ജീവിത പരിശുദ്ധിയാണ് ഏറ്റവും സത്യസന്ധമായ കല. അതിനാല്‍ നന്നായി ജീവിക്കാന്‍ പഠിച്ചവനാണ്  യഥാര്‍ത്ഥ കലാകാരന്‍Oമഹാത്മാ ഗാന്ധി.

കോഴിക്കോട് ഓണ്‍ ലൈന്‍ മീറ്റ്‌ 

വായന  എന്നും നിലനില്‍ക്കും : വി.  ആര്‍. സുധീഷ്‌

വായന ഏകാന്തമായ ഒരു പ്രക്രിയയാണെന്നും അത് എന്നും നിലനില്‍ക്കുമെന്നും പ്രശസ്ത കഥാകൃത്ത്‌ വി. ആര്‍. സുധീഷ്‌ പറഞ്ഞു. ഓണ്‍ലൈന്‍ എഴുത്തുകാരുടെ കൂട്ടായ്മ കോഴിക്കോട് ചെറുവണ്ണൂരില്‍ സംഘടിപ്പിച്ച ഓണ്‍ ലൈന്‍ മീറ്റ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭുവനേശ്വരി ഹാളില്‍  നടന്ന ചടങ്ങില്‍  ഷെരീഫ്  കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ബ്ലോഗെഴുത്ത് ശില്‍പ്പശാലയില്‍ ഡോക്ടര്‍ ജയന്‍ ഏവൂര്‍, സാബു കൊട്ടോട്ടി എന്നിവര്‍ ക്ലാസ്സെടുത്തു.  പ്രശസ്ത മജിഷ്യന്‍ പ്രദീപ്‌ ഹൂഡിനോ മാജിക് അവതരിപ്പിച്ചു. നേരത്തെ ശശിധരന്‍ ഫറോക്ക് ദേശീയ പതാക ഉയര്‍ത്തി.  ജിബിന്‍ ചന്ദ്രബാബു, ഇസ്മയില്‍ ചെമ്മാട്, ശ്രീജിത്ത് കൊണ്ടോട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മീറ്റ്‌.O


   

Oഓണ്‍ ലൈന്‍ എഴുത്തുകാരുടെ കൂട്ടായ്മ കോഴിക്കോട് ചെറുവണ്ണൂരില്‍ സംഘടിപ്പിച്ച  ഓണ്‍ ലൈന്‍ മീറ്റ്‌ പ്രശസ്ത കഥാകൃത്ത്‌ വി. ആര്‍. സുധീഷ്‌ ഉദ്ഘാടനം ചെയ്യൂന്നു.   
ഫോട്ടോ : ചെമ്മാണിയോട്ഹരിദാസന്‍ 

റിപ്പോര്‍ട്ട്‌ 

അവിസ്മരണീയമായ ഓണ്‍  ലൈന്‍ മീറ്റ്‌ 

ഓണ്‍ലൈന്‍ എഴുത്തുകാരുടെ കൂട്ടായ്മ കോഴിക്കോട് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റ്‌ അവിസ്മരണീയമായ അനുഭവമായി. വ്യത്യസ്ഥ   മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന, സംസ്ഥാനത്തിന്റെ വിവിധ    ഭാഗങ്ങളില്‍ നിന്നെത്തിയ ഓണ്‍ ലൈന്‍ എഴുത്തുകാര്‍ പരസ്പരം പരിചയപ്പെട്ടും സൌഹൃദം ഏറ്റുവാങ്ങിയും മീറ്റിനെ  ധന്യമാക്കി. ഓണ്‍ലൈന്‍ എഴുത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്തും നവാഗതര്‍ക്ക് എഴുത്തിന്റെ സാങ്കേതികതകള്‍ പകര്‍ന്നു കൊടുത്തും മീറ്റ്‌ മികച്ച പരിപാടിയായി. ഓണ്‍ലൈന്‍ എഴുത്തിന്റെ ഹരിശ്രീ കുറിക്കാന്‍ എത്തിയവര്‍ക്ക് മീറ്റ്‌ തികച്ചും കൌതുകമായ അനുഭവം തന്നെയായി.

പുസ്തക പ്രകാശനം 

സൂനജയുടെത് വൈവിധ്യമാര്‍ന്ന രചനാരീതി : വി. ആര്‍. സുധീഷ്‌ 

വൈവിധ്യമാര്‍ന്ന രചനാരീതിയാണ് സൂനജയുടെതെന്നു  പ്രശസ്ത കഥാകൃത്ത് വി. ആര്‍. സുധീഷ് അഭിപ്രായപ്പെട്ടു. കോഴിക്കോട്ചെറുവണ്ണൂരില്‍ നടന്ന ഓണ്‍ ലൈന്‍ മീറ്റില്‍  സൂനജയുടെ കഥാ സമാഹാരമായ മാതായാനം പ്രാകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.  ആവര്‍ത്തനമില്ലാത്ത   ആവിഷ്കാര രീതിയാണ് സൂനജയുടെ  കഥകളുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത മജിഷ്യന്‍  പ്രദീപ്‌ ഹൂഡിനോ  ആദ്യ പ്രതി സ്വീകരിച്ചു. റോസ്‌ലിന്‍ കൃതി പരിചയപ്പെടുത്തി. സൂനജ പ്രസംഗിച്ചു.  സൂനജ ബ്ലോഗില്‍ ഏഴുതിയ   18 കഥകളുടെ സമാഹാരമാണ് മാതായനം. സിതാര.എസ് ആണ്  അവതാരിക എഴുതിയിരിക്കുന്നത്. കോതമംഗലം സൈകതം  ബുക്സ്  ആണ് പ്രസാധകര്‍.O

റിപ്പോര്‍ട്ടുകള്‍: ചെമ്മാണിയോട് ഹരിദാസന്‍ 


കാവ്യ മണ്ഡപം

ഈരടി 
എന്‍. കെ.ദേശം 
താടിയോ കത്തിയോ 
നാളെ അരങ്ങത്തു
താനെന്നുനിശ്ചയ മില്ലോരാള്‍ക്കും .

വാക്ക്

പദ്മദാസ്‌ 

വാക്ക് കവര്‍ന്ന അര്‍ത്ഥമെടുക്കെ 

വാക്കിന്നുയിരിനിയും ബാക്കി.

(ഇന്ന് മാസിക) 


നന്ദി 
ഇന്ന് അക്ഷര ബന്ധു പുരസ്ക്കാര വാര്‍ത്ത പ്രസിദ്ധീകരിച്ച ഗ്രാമ സ്വരാജ്  മാസികക്ക്നന്ദി. അക്ഷര ബന്ധു പുരസ്കാരം ചെമ്മാണിയോട്ഹരിദാ സനാണ് ലഭിച്ചത്.


പുസ്തകം 

പുതിയ പുസ്തകങ്ങള്‍ 
മാതായനം(കഥകള്‍) 
സൂനജ 
സൈകതം ബുക്സ് 
കോതമംഗലം 
വില : 55 രൂപ.

*********************************************************************************വായിക്കുക !

നന്മ മലയളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ വായനയുടെ നവ വസന്തം 

വരും ലക്കങ്ങളില്‍ കൂടുതല്‍ രചനകള്‍

അടുത്ത ലക്കം ഓണപ്പതിപ്പ്. 

********************************************************************************

സഹ ജീവികളെ സ്നേഹിക്കുക
സസ്യാഹാരിയാകുക. ആരോഗ്യവാനാകുക.
മിണ്ടാപ്രാണികളെ വെറുതെ വിടുക. 
അവരുടെ ജീവനും വിലപ്പെട്ടതാണ്‌   എന്നറിയുക.
*******************************************************************************
ലിപി വിന്യാസം , രൂപ കല്‍പ്പന, നിമിതി : പത്രാധിപര്‍.
********************************************************************************

NANMA ,  THE MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM. 

2013, ജൂലൈ 20, ശനിയാഴ്‌ച

പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 
രൂപ കല്‍പ്പന, ലിപി വിന്യാസം, നിര്‍മ്മിതി :ചെമ്മാണിയോട് ഹരിദാസന്‍ 

******************************************************************************

മുഖക്കുറിപ്പ്‌ 

നല്ല കവിതകള്‍ ഉണ്ടാകട്ടെ

കവിതകള്‍ ഗദ്യമോ പദ്യമോ ആകാം. പക്ഷെ, നാം ഇന്ന് വായിക്കുന്ന കവിതകള്‍ ഭൂരിഭാഗവും കവിതയാണെന്ന് പറയാനാകുമോ. ഗദ്യവും പദ്യവും അല്ലാത്ത രചനകള്‍. കവിത എന്ന് കൂടെ ചേര്‍ത്താല്‍ കവിതയാണെന്ന് തിരിച്ചറിയും എന്ന് മാത്രം, ചില കവിതകള്‍ കഥയാണെന്ന് തോന്നിപ്പോകും. കാരണം അതിനു ഒരു ചെറുകഥയോളം വലുപ്പം കാണും.  ഖണ്ഡിക തിരിച്ചു കൊടുത്തിട്ടില്ല എന്നെ ഉള്ളൂ.  മലയാളത്തിലെ പ്രശസ്ത മാസികകള്‍ പോലും ഇത്തരം രചനകള്‍ ധാരാളം പ്രസിധീകരിക്കുന്നു. എന്താണ് ഇതിന്റെ മാനദണ്ഡം എന്ന് മനസ്സിലാകുന്നില്ല. മലയാളത്തില്‍ കവിതയ്ക്ക് ഇത്ര ക്ഷാമമോ? എത്രയോ മികച്ച കവികള്‍ നമുക്കുണ്ട്. എന്നിട്ടും എന്തെ ഇങ്ങനെ എന്ന് തോന്നിപ്പോകുന്നു. കവിതകള്‍ കാവ്യത്മകമായിരിക്കണം. ഗദ്യത്തില്‍ എഴുതുന്നവയാണെങ്കിലും കവിത എന്ന്കു പറഞ്ഞാല്‍ അതിനു കുറച്ചൊരു സൌദര്യം വേണം, എന്തെങ്കിലും ഒരു ആശയവും വേണം.  എന്നാല്‍ അത് കവിതയാണെന്ന് പറയാം. നല്ല കവിതകള്‍ ഉണ്ടാകണമെങ്കില്‍ മാസികകള്‍ നല്ല കവിതകള്‍ തെരഞ്ഞെടുക്കണം നല്ല കവിതകള്‍ പ്രസിദ്ധീകരിക്കണം. പത്രാധിപന്മാര്‍ കവിതയുടെ കാര്യത്തില്‍ എന്തെങ്കിലും പരിഗണനകള്‍  നല്‍കിയാല്‍ നമുക്ക് നല്ല കവിത്കള്‍ ഇല്ലാതാകും. പത്രാധിപര്‍ 


കാവ്യ മണ്ഡപം 

കവിതകള്‍ 

പുഴ 

ബഷീര്‍ സി.വി.

നിഴലും നിലാവും

പുണര്‍ന്നുല്ലസിക്കും 

കടല്‍  തീരമാണെന്റെ  

ഹൃദയം.

തിരകളായോടി-

യടുക്കും പ്രതീക്ഷകള്‍

പാദങ്ങള്‍ തൊട്ടു

മടങ്ങും. 

അനുഭവത്തിരയായ്

മലര്‍ന്നു കിടന്ന

തെന്നുവാനാവാത്ത  

സ്വപ്നം .

ദൂരെ പടിഞ്ഞാറു 

പൊട്ടായി  മായുന്ന

തൊഴുകി പറക്കും 

പ്രതീക്ഷ.

O

മണിക്കവിതകള്‍ 

മണി കെ. ചെന്താപ്പൂര് 

കുഞ്ഞുങ്ങളെല്ലാം

കുപ്പിപ്പാല്‍ കുടിക്കുമ്പോള്‍ 

മുലതന്നെ മുല കുടിക്കുന്നു ദൈവമേ.

****

പെണ്ണ് കാണാന്‍ പോയി

പൊന്നു കാണലായി

പെണ്ണ് വന്നു നിന്നാല്‍

കണ്‍ നിറയാതായി

പോന്നു വന്നു നിന്നാല്‍

കണ്ണ് നിറയുമെന്നായി.

O

ആശ 

ചെമ്മാണിയോട് ഹരിദാസന്‍ 

ആശയേറിയാല്‍

നിരാശയുമേറിടും.


രാത്രി

പകലിനെ പുതപ്പിക്കുന്ന 

കരിമ്പടം. 

O

ലേഖനം 

വിശ്വ സാഹിത്യകാരനായ വൈക്കം മുഹമ്മദ്‌ ബഷീര്‍ 

ചെമ്മാണിയോട്  ഹരിദാസന്‍ 

വൈക്കം മുഹമ്മദ്‌ ബഷീര്‍ മലയാള കഥയുടെ മഹിമ വിശ്വത്തോളം  ഉയര്‍ത്തിയ മഹാനായ സാഹിത്യകാരന്‍. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന സാഹിത്യകാരനായിരുന്നു ബഷീര്‍. ബാല്യകാലസഖിയും വിശ്വ വിഖ്യാതമായ മൂക്കും പാത്തുമ്മയുടെ ആടും മതിലുകളും തുടങ്ങി എണ്ണമറ്റ കഥകള്‍ മലയാളിക്ക് സമ്മാനിച്ച  മഹാ പ്രതിഭ. വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുവാചകര്‍ക്ക് വ്യതിരിക്തമായ  വായനാനുഭവം പകര്‍ന്നു  നല്‍കി.  എഴുതിയതെല്ലാം  ഇതിഹാസതുല്യമായി എന്നതാണ് ബഷീറിന്റെ കഥകളുടെ പ്രത്യേകത. തീക്ഷ്ണ മായ  ജീവിതാനുഭവങ്ങളില്‍നിന്നാണ് ബഷീര്‍ എന്ന സാഹിത്യകാരന്‍ ജന്മമെടുത്തത്. രചനയുടെ ശക്തിയും  മനോഹാരിതയും ഈ മഹാസഹിത്യകാരനെ ഭാരതത്തിന്റെ ഇടവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാന പീടത്തിനു പോലും അര്‍ഹനാക്കി.    

വൈക്കം മുഹമ്മദ്  ബഷീരുമായി പരിചയപ്പെടാനും സംസാരിക്കാനും ഈ ലേഖകന് ഭാഗ്യമുണ്ടായി. രണ്ടര പതിറ്റാണ്ട് മുന്‍പ് കോഴിക്കോട് വച്ച്  നടന്ന നര്‍മ്മ സാഹിത്യകാരന്മാരുടെ ഒരു സമ്മേളനത്തില്‍ വച്ചായിരുന്നു അത്.  അദ്ദേഹം രക്ഷാധികാരിയായ നര്‍മ്മസഹിത്യകാരന്മാരുടെ  സംഘടനയുടെ മാസികയുടെ പത്രാധിപര്‍ ആകാനും പിന്നീട് ഭാഗ്യമുണ്ടായി. യാതൊരു പരിഷ്കാരവുമില്ലാത്ത മനുഷ്യ സ്നേഹിയായ സാധാരണക്കാരനായ ഒരാളായിരുന്നു അദ്ദേഹം. ആ മഹാ സാഹിത്യകാരന്റെ സ്മരണകള്‍ക്ക് മുന്‍പില്‍ പ്രണാമം.

O


കത്തുകള്‍ 

സജീവമായി പ്രതികരിച്ചവര്‍ : എരമല്ലൂര്‍ സനില്‍കുമാര്‍. 


നന്ദി

ഇന്ന് തപാല്‍ അക്ഷര ബന്ധു പുരസ്കാര വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചതിനു  പരസ്പരം വായനക്കൂട്ടം മാസികക്ക് നന്ദി. അക്ഷര ബന്ധു പുരസ്‌കാരം ചെമ്മാണിയോട് ഹരിദാസനാണ് ലഭിച്ചത്. 

********************************************************************************

ഓണ്‍ ലൈന്‍ സംഗമം 

ഓണ്‍ ലൈന്‍ കൂട്ടായ്മ ആഗസ്റ്റ്‌ 15-നു കോഴിക്കോട്ചെ\റുവണ്ണൂര്‍ ഭുവനേശ്വരി ഹാളില്‍.  

********************************************************************************

*********************************************************************************

കത്തെഴുതൂ, ഒരു സംസ്കാമാണത് 

തപാലിലൂടെയുള്ള  കത്തെഴുത്ത് പ്രോത്സാഹിപ്പിക്കണം. എങ്കിലേ നമ്മുടെ തപാല്‍ ഓഫീസുകള്‍ നിലനില്‍ക്കൂ. 

*********************************************************************************
*********************************************************************************
NANMA, THE MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM.,


2013, ജൂൺ 17, തിങ്കളാഴ്‌ച

മുഖക്കുറിപ്പ് 

പ്രകൃതിയെ നിലനിര്‍ത്തുക 

ജൂണ്‍ അഞ്ചു ലോക പരിസ്ഥിതി ദിനമായിരുന്നു. പതിവുപോലെ കുറെ മരതൈകള്‍ നട്ടുകൊണ്ട് ഈ ദിനം കടന്നുപോയി. വാര്‍ത്താ പ്രാധാന്യവും നേടി. പ്രകൃതിയോടുള്ള നമ്മുടെ കടമയും ഇത്രയയൂള്ളൂ. .ഇനി അടുത്ത വര്‍ഷത്തെ പരിസ്ഥിതി ദിനം വരുമ്പോള്‍ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് ഓര്‍ക്കാം. ഇപ്പോള്‍ നട്ട തൈകളെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. അതുണ്ടാകുന്നുണ്ടോ ഉണങ്ങിപ്പോയോ എന്നൊന്നും ആരും നോക്കാറില്ല.  ഇതുകൊണ്ട് മാത്രം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനകുമോ. നിരന്തരമായി ചെയ്യേണ്ട കര്‍ത്തവ്യം തന്നെയാണ് ഇന്ന്പരിസ്ഥിതി സംരക്ഷണം. കാരണം എല്ലാവര്‍ക്കും അറിയാം. നമ്മുടെ പ്രകൃതി വിവിധ കാരണങ്ങള്‍ കൊണ്ട് അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണ്എന്ന്. മരതൈകള്‍ വച്ചുപിടിപ്പിക്കുന്നതോടോപ്പം നിരവധി പ്രകൃതി സംരക്ഷണ  ജോലികള്‍ കൂടി ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണവും ആവശ്യമാണ്. മനുഷ്യനാണ് പ്രകൃതിയെ ഇത്തരത്തില്‍ നശിപ്പിച്ചതിനു ഉത്തരവാദി. മറ്റൊരു ജീവജാലങ്ങളും പ്രകൃതിയെ നശിപ്പിക്കുന്നില്ല.  അവര്‍ പ്രകൃതിയെ നിലനിര്‍ത്തുന്നു എന്ന വസ്തുത കൂടി അറിയേണ്ടതുണ്ട്. അപ്പോള്‍ പ്രകൃതി നശിപ്പിക്കുന്ന മനുഷ്യന് തന്നെയാണ്  അത് സംരക്ഷിക്കേണ്ട  കടമയും. ഈ ഭൂമി ഇനിയും എത്രയോ  തലമുറകള്‍ക്ക് കൂടി ജീവിക്കാന്‍ ഉള്ളതാണ്. ഇത്തരുണത്തില്‍ പ്രകൃതിയെ  അറിയുക, സംരക്ഷിക്കുക എന്നതാകട്ടെ  ഓരോരുത്തരുടെയും ഇനിയുള്ള ദൌത്യം.

ചെമ്മാണിയോട് ഹരിദാസന്‍


സുഭാഷിതം 

നല്ല പ്രവൃത്തികള്‍ ഉടണ്‍  ചെയ്തു തീര്‍ക്കുക. അല്ലാത്തവ ഇഷ്ടംപോലെ നീട്ടി വയ്ക്കുക. പൂര്‍ണ മനസ്സോടുകൂടി ചെയ്യുന്നഎതു പ്രവൃത്തിക്കും  ജുയമുണ്ടാകുംOമഹാത്മാഗാന്ധി.

 

കാവ്യ മണ്ഡപം 

പത്രാധിപര്‍ : നവംബര്‍ 13

മണമ്പൂര്‍ രാജന്‍ ബാബു 

ഒടുവില്‍ രക്ഷപ്പെട്ടു ചാച്ചാജീ,

നാളെ പത്ര പ്പേജിലാ  ചിത്രം ചേര്‍ക്കാം 

വര്‍ണ്ണത്തിന്‍ റോസാപ്പൂവും.

നന്ദിബ്രേസിയര്‍ കമ്പനിക്കല്ലോ

അവര്‍ തന്ന പരസ്യത്തിനും അതെ

കളര്‍ സ്കീം-രണ്ടും ഫ്രണ്ടില്‍!  


കാര്‍ട്ടൂണ്‍Oസജ്ജീവ് ബാലകൃഷ്ണന്‍പുസ്തകം 

പുതിയ പുസ്തകങ്ങള്‍ 

മേരി ലാവനോസിന്റെ കുടീരം(നോവല്‍)

പള്ളിക്കുന്നന്‍ 

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 

നാഷണല്‍ ബുക്ക്‌ സ്റ്റാള്‍ 

കോട്ടയം

വില 100 രൂപ.

****

ഭൂമിയിലെ കീടങ്ങള്‍(ഹാസ്യ നോവല്‍)

സുദൂര്‍  വളവന്നൂര്‍ 

വെണ്ണില  ബുക്സ്

കണ്ണൂര്‍ 

വില 35 രൂപ.

****

ഏകാകിത്തോറ്റം(കവിതകള്‍)

സി.സുരേന്ദ്രന്‍ 

ഗ്രാമം ബുക്സ്

കൊല്ലം 

വില 50 രൂപ.  


പുനര്‍വായനക്ക് 

സ്ത്രീയും  പ്രകൃതിയും ഒന്നാണ്. ഏറ്റവുമധികം അവഹേളിക്കപ്പെടുന്നതും ചവിട്ടിതേയ്ക്കപ്പെടുന്നതും  സ്ത്രീയും പ്രകൃതിയുമാണ്‌. എന്നുവച്ച് പുരുഷപക്ഷത്തോട്  എതിര്‍പ്പില്ല. അനീതിയോടും അക്രമത്തോടുമാണ്   എതിര്‍പ്പ്Oസുഗതകുമാരി (ഇന്ന് മാസിക).


അച്ചടി മാധ്യമങ്ങളില്‍ നിന്ന് 

കവിത 

ഗ്രാമം 

മുയ്യം രാജന്‍ 

നഗരം മ(മാ)നം

കവര്‍ന്ന സൌന്ദര്യധാമം!

(ഇന്ന് മാസിക) 


കത്തുകള്‍ 

പ്രിയ ഹരിദാസന്‍, നന്മ ബ്ലോഗ്‌, സന്തോഷം,  കൌതുകകരം.

മണമ്പൂര്‍ രാജന്‍  ബാബു, പത്രാധിപര്‍, ഇന്ന് മാസിക, മലപ്പുറം.

000000000000000000000000000000000000000000000000000000000000000000000000000000000

വായിക്കുക, നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ ബ്ലോഗ്‌ വായിച്ചു അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അയ്ക്കുമല്ലോ.  

000000000000000000000000000000000000000000000000000000000000000000000000000000000

നന്ദി 

ഇന്ന് തപാല്‍ അക്ഷര ബന്ധു പുരസ്‌കാരം നേടിയ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ച  മലയാള മനോരമ, കേരള കൌമുദി, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങള്‍ക്കും ഇന്ന്, ധിഷണ, പ്രമദം, ഗ്രാമം, ഉണ്മ, മന്ദസ്മിതം തുടങ്ങിയ മാസികകള്‍ക്കും വളരെ നന്ദി. അക്ഷരബന്ധു പുരസ്കാരം നേടിയത്ചെമ്മാണിയോട് ഹരിദാസനാണ്.


വാര്‍ത്താ ജാലകം 

 ഡോ. കുനിയന്തോടത്തിനു രാജീവ്‌ ഗാന്ധി പുരസ്കാരം.

ഈവര്‍ഷത്തെരാജീവ്ഗാന്ധിഎക്സലണ്ട്സ്പുരസ്‌കാരത്തിനു  എഴുത്തുകാരനായ ഡോ. ചെറിയാന്‍ കുനിയന്തോടത്ത് അര്‍ഹനായി. ഡല്‍ഹിയില്‍ നടന്ന  ചടങ്ങില്‍ മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍  ജി വി. ജി. കൃഷ്ണമൂര്‍ത്തി കുനിയന്തോടത്തിനു പുരസ്കാരം  സമ്മാനിച്ചു.

വെണ്മണി പുരസ്കാരം കണിമോള്‍ക്ക് 

ഈ വര്‍ഷത്തെ വെണ്മണി സാഹിത്യ പുരസ്‌കാരം കണിമോള്‍ക്ക്  ലഭിച്ചു. ആലുവയില്‍ നടന്ന ചടങ്ങില്‍ വി.വി. വിഷ്ണു നമ്പൂതിരിപ്പാടില്‍ നിന്ന് കണി മോള്‍  പുരസ്കാരം ഏറ്റൂവാങ്ങി. എം. വി. ദേവന്‍ പുരസ്കാര ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍.കെ. ദേശം പുരസ്കാരര്‍ഹമായ  'ഫുട്പാത്തില്‍ ഒരുറുമ്പ്‌' എന്ന കൃതി  പരിചയപ്പെടുത്തി.

പുരസ്കാര ജേതാക്കള്‍ക്ക് നന്മ ബ്ലോഗിന്റെ ആദരം, അഭിനന്ദനം.

********************************************************************************

പകര്‍ച്ച വ്യാധികള്‍ വരാതിരിക്കാന്‍ 

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

******************************************************************************************************************************************************************
NANMA,  THE MALAYALAM ARTICLE BLOG.  PUBLISHED FROM MALAPPURAM.

Posted by Picasa

2013, മേയ് 23, വ്യാഴാഴ്‌ച

മുഖക്കുറിപ്പ്‌ 

മലയാളത്തിനു അഭിമാനം 

മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന നിമിഷമാണിത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും നമ്മുടെ മലയാളത്തിനു  ശ്രേഷ്ഠഭാഷാ  പദവി ലഭിച്ചിരിക്കുന്നു. നമ്മുടെ മലയാള ഭാഷാ  പണ്ഡിതരുടെയും ഭാഷാ സ്നേഹികളുടെയും സര്‍ക്കാരിന്റെയും നിരന്തരമായ ശ്രമ ഫലമായാണ്‌ വൈകിയാണെങ്കിലും ഈ പദവി നമ്മുടെ ഭാഷക്ക് ലഭിച്ചത്. ഇതിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. തിരൂരില്‍ ഭാഷ പിതാവിന്റെ നാമധേയത്തില്‍ ഒരു മലയാളം സര്‍വകലാശാല യാഥാര്‍ത്ത്യമായത്തിനു തൊട്ട് പിന്നാലെയാണ് വീണ്ടും മലയാളത്തിനു മറ്റൊരു ഭാഗ്യം കൂടി കൈവന്നത്.  സൗന്ദര്യവും ശക്തിയും ആവോളമുള്ള  ഭാഷയാണ്‌ മലയാളം. അനുപമമായ  പൈതൃകവും പാരമ്പര്യവും വിശുദ്ധിയും അവകാശപ്പെടാന്‍ അര്‍ഹമായ മലയാളം പോലുള്ള  ഒരു ഭാഷ ഒരു പക്ഷെ മറ്റാര്‍ക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല.  കൈവന്ന ബഹുമതികളെല്ലാം നമ്മുടെ മാതൃ ഭാഷയെ കൂടുതല്‍ ഭാസുരമാക്കും എന്ന് കരുതാം. എങ്കിലും ഭാഷയെക്കുറിച്ച് ഒരുപാട് ആശങ്കകള്‍ ഇപ്പോഴുമുണ്ട്. മലയാളം ഇനിയും പൂര്‍ണ്ണമായും ഔദ്യാഗികഭാഷയാക്കിയിട്ടില്ല. പല വകുപ്പുകളും ഇപോഴും സായ്പിന്റെ ഭാഷയാണ് കൈകാര്യം ചെയ്യുന്നത്. സര്‍വകലാശാല ഇപ്പോഴും മലയാളത്തെ ഒന്നാം ഭാഷയാക്കിയിട്ടില്ല. വിദേശ ഭാഷയായ ഇംഗ്ലീഷിനു പിന്നിലാണ് മലയാളത്തിന്റെ നാട്ടില്‍  ഇന്നും മലയാളം നിലക്കുന്നത്. വേറൊരു നാട്ടിലും ഭാഷക്ക് ഈ ഗതിയുണ്ടാകില്ല എന്നുറപ്പാണ്. എത്ര ഭരണാധികാരികള്‍ ഇവിടെ മാറി മാറി വന്നു. മലയാളത്തെ പ്രഥമ ഭാഷയാക്കാന്‍       അവര്‍ക്കൊന്നും ആയില്ല. മലയാളത്തോടുള്ള ഈ അവഗണനകള്‍ മാറ്റിയാലേ  ഭാഷയ്ക്ക്‌ കൈവന്ന മറ്റു പദവികള്‍ക്ക് ശോഭയുണ്ടാകൂഎന്ന സത്യം ബന്ധപ്പെട്ടവര്‍  ഓര്‍ക്കണം.      .

                                                                                    ചെമ്മാണിയോട് ഹരിദാസന്‍ 

കാവ്യ മണ്ഡപം 

ചെമ്മാണിയോട്ഹരിദാസന്‍ 

പെരുമാറ്റം 

ധനികനോട്‌ അസൂയ 

ദരിദ്രനോട് പുച്ഛം.

**

കവിത

കവി മനസ്സ് തുറന്നപ്പോള്‍    

കവിതയായി.   

ചിത്ര ജാലകം 

 

തിരൂര്‍തുഞ്ചന്‍പറമ്പില്‍ നടന്ന മലയാളം ബ്ലോഗേഴുത്ത്കാരുടെ സംസ്ഥാനതല സംഗമത്തില്‍  പങ്കെടുത്തവര്‍.

വാര്‍ത്താ  ജാലകം 

മണമ്പൂര്‍രാജന്‍ബാബുവിന് പുരസ്കാരം 

കണ്ണൂര്‍ജില്ലകവിമണ്ഡലത്തിന്റെ ഡി.വിനയചന്ദ്രന്‍ കവിതാപുരസ്കാരത്തിന് കവി മണമ്പൂര്‍രാജന്‍ബാബു അര്‍ഹനായി. ഇന്ന് മാസികയുടെ പത്രധിപര്‍കൂടിയാണ് മണമ്പൂര്‍രാജന്‍ബാബു. പുരസ്കാര ജേതാവിന് നന്മ ബ്ലോഗിന്റെ അഭിനന്ദനം. 

                                             

വരും ലക്കങ്ങളില്‍ കൂടുതല്‍ രചനകള്‍ 

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌


നന്മ ഇപ്പോള്‍ 123malayalee.comലും മലയാളം ബ്ലോഗ്‌ ഡയറക്ടറിയിലും  ലഭ്യമാണ്.

                                          നന്മ വായിക്കുക അഭിപ്രായം അയക്കുക.

                                                                                                                                                                                                                   പുസ്തകം

പുതിയ പുസ്തകങ്ങള്‍ 


പത്ത് പൂ(കവിതകള്‍) 

ഓ. എന്‍.വി. കുറുപ്പ്  

ഇന്ന് ബുക്സ്മലപ്പുറം 

വില 8 രൂപ.

**

കൊല്ലീ സൈക്കിള്‍ (കവിതകള്‍)

ഇടക്കുളങ്ങര ഗോപന്‍

ഗ്രാമം ബുക്സ്

കൊല്ലം 

വില 50 രൂപ. 

**

മയില്‍പ്പീലികള്‍ (കവിതകള്‍)

സുഹറ കൊടശ്ശേരി     

ചിത്രരശ്മി ബുക്സ്

കോട്ടക്കല്‍

വില 60 രൂപ.

**

നീ നിന്നെ അറിയാതെ പോകുമ്പോള്‍ (കവിതകള്‍)

ബി.കെ. ഇബ്രാഹിം

ചിത്രരശ്മി ബുക്സ്

കോട്ടക്കല്‍

വില 60 രൂപ.


കത്തുകള്‍ 

നന്ദി, ഹരിദാസാ, എന്നെ ഇവിടെ പ്രശസ്തനാക്കിയതിന്. .                      സജീവ്‌ബാലകൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ്,  കൊച്ചി.

(ഏപ്രിലില്‍തിരൂര്‍തുഞ്ചന്‍ പറമ്പില്‍ നടന്ന ബ്ലോഗെഴുത്ത്കാരുടെ സംഗമ ത്തോടനുബന്ധിച് സംഘടിപ്പിച്ചസജീവിന്റെ മാരത്ത്ന്‍ കാര്‍ട്ടൂണ്‍ പരിപാടിയെക്കുറിച്ച് നന്മ ബ്ലോഗില്‍ പ്രസിദ്ദീകരിച്ച വാര്‍ത്തയെ സംബന്ധിച്ചുള്ള കത്താണിത്.)

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ വായനയുടെ നവ വസന്തം 

*********************************************************************************
NANMA, THE MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM.

2013, മേയ് 6, തിങ്കളാഴ്‌ച

പുസ്തകാസ്വാദനം         

കാവ്യ സൌരഭം പരത്തുന്ന ഓ.എന്‍. വിയുടെ പത്ത്പൂക്കള്‍ .

                                                ചെമ്മാണിയോട്  ഹരിദാസന്‍ 

     പ്രൊഫ. ഓ. എന്‍. വി. കുറുപ്പിന്റെ പത്ത് കുഞ്ഞു കവിതകളുടെ സമാഹാരമാണ് പത്ത് പൂ. കുഞ്ഞു കവിതകളെങ്കിലും ആശയ സമ്പന്നതകൊണ്ടും ആവിഷ്കാര ചാരുതകൊണ്ടും ഹൃദ്യമായ രചനകളാണ് എല്ലാം. സമാഹാരത്തിലെ അഞ്ചും ആറും  കവിതകള്‍ ഏറെ മനോഹരമാണ്. "ഇന്നിന്റെ ഈ കൈകുടന്നയില്‍ എന്റെ ഈ ഇത്തിരിപ്പൂക്കള്‍കൂടി" എന്ന കവിയുടെ ആമുഖ വാക്കുകള്‍ക്ക് സ്നേഹത്തിന്റെ മാധുര്യമുണ്ട്‌.  എല്ലാ കവിതകളും മണമ്പൂര്‍ രാജന്‍ ബാബുവിന്റെ പത്രാധിപത്യത്തില്‍ മലപ്പുറത്ത്‌ നിന്ന് ഇറങ്ങുന്ന  ഇന്ന് മാസികയില്‍ പ്രസിധീകരിച്ചവയാണ്. മലപ്പുറത്തെ ഇന്ന് ബുക്സിന്റെ പന്ത്രണ്ടാമത്തെ   പുസ്തകമാണിത്. വില എട്ടു രൂപ.  


              സദസ്സിനെ ചിരിപ്പിച്ചു ഹാസ്യവേദി സംസ്ഥാന സമ്മേളനം

         സദസ്യരെ ചിരിയിലാഴ്ത്തി ഹാസ്യവേദി സംസ്ഥാന സമ്മേളനം തിരൂര്‍ തുഞ്ചന്‍  പറമ്പില്‍ നടന്നു. ചിരി പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനം സാഹിത്യകാരന്‍ ഡോ. തേവന്നൂര്‍ മണിരാജ്  ഉദ്ഘാടനം  ചെയ്തു. ഹാസ്യവേദി പ്രസിഡന്റ്‌ കവി രാവണ പ്രഭു അധ്യക്ഷത വഹിച്ചു. ഇന്ന് അക്ഷര ബന്ധു  പുരസ്കാരം നേടിയ ചെമ്മാണിയോട്   ഹരിദാസനെ ചടങ്ങില്‍ ആദരിച്ചു. കാര്ട്ടൂണിസ്റ്റ് ജേപ്പി നിര്‍മലഗിരി ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി എസ്. എന്‍. ജി. നമ്പൂതിരി സ്വാഗതവും കെ. ബീരാന്‍കോയ  നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ചിരിയരങ്ങില്‍ പി. ശങ്കരന്‍കുട്ടി, ഡോ. പി. എ. ജോസഫ്‌,  മുരളീധരന്‍ കൊല്ലത്ത്, രാമചന്ദ്രന്‍ പാണ്ടിക്കാട്, പി.പി.എ. രഹീം 
തുടങ്ങിയവര്‍ പങ്കെടുത്തു. കെ.പി. സുലൈമാന്‍ ഗാനമാലപപിച്ചു.


ഭാരവാഹികള്‍ 

         ഹാസ്യവേദി സംസ്ഥാന പ്രസിഡന്റായി രാവണപ്രഭുവിനെയും ജനറല്‍ സെക്രട്ടറിയായി എസ്. എന്‍. ജി. നമ്പൂതിരിയെയും വീണ്ടും    തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ : മുരളീധരന്‍ കൊല്ലത്ത്, ഡോ.തേവന്നൂര്‍ മണിരാജ്(വൈ. പ്ര.), വി. കെ. രാമചന്ദ്രന്‍, ഡോ. പി. എ. ജോസഫ്‌(സെക്ര), ജേപ്പി നിര്‍മലഗിരി (ട്രഷറര്‍) .


നന്മയില്‍ 

അടുത്തലക്കം കൂടുതല്‍ രചനകള്‍. 

   
Oസുഹറ കൊടശേരിയുടെ മയില്‍പ്പീലികള്‍ കവിതാസമാഹാരം മലപ്പുറത്ത്റഹ്മാന്‍ കിടങ്ങയം അനില്‍ പാണായിക്ക് നല്‍കി പ്രകാശനം  ചെയ്യുന്നു.  ശിവദാസ്‌ വാരിയര്‍, സുഹറ കൊടശേരി എന്നിവര്‍ സമീപം.    


രണ്ടു കാവ്യ സമാഹാരങ്ങള്‍  പ്രകാശനം ചെയ്തു


സുഹറ കൊടശേരിയുടെ മയില്‍പ്പീലികള്‍, ബി. കെ. ഇബ്രാഹിമിന്റെ നീ നിന്നെ അറിയാതെ പോകുമ്പോള്‍ എന്നീ പുസ്തകങ്ങള്‍ യഥാക്രമം കഥാകൃത്ത് റഹ്മാന്‍ കിടങ്ങയവും സംഗീതജ്ഞന്‍ ശിവദാസ്‌ വാരിയരും പ്രകാശനം ചെയ്തു.  മലപ്പുറത്ത് നടന്ന ചടങ്ങില്‍ അനില്‍ പാനായിയും രമേശ്‌ വട്ടിയങ്ങാവിലും ആദ്യ പ്രതികള്‍ സ്വീകരിച്ചു. ഡേയ്സി   മടത്തിശേരി അധ്യക്ഷത വഹിച്ചു. തകഴി കഥാപുരസ്കാരം നേടിയ റഹ്മാന്‍ കിടങ്ങയ്ത്തെ ചടങ്ങില്‍ ആദരിച്ചു.  കെ.വി. അബ്ദുള്ള, മണി മലപ്പുറം, പ്രഭാകരന്‍ നറുകര, ചെമ്മാണിയോട്  ഹരിദാസന്‍, മിഥുന്‍ മനോഹര്‍, കെ. പി. നൌഷാദ്, ടി. കെ. ബോസ് എന്നിവര്‍ പ്രസംഗിച്ചു.  ചിത്ര രശ്മി ബുക്സും സ്ര്‍ഗസാഹിതി കലാവേദിയു സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടു പുസ്തകങ്ങളും ചിത്രരശ്മി ബുക്സാണ് പ്രസിധീകരിചത്. കാര്ട്ടൂണിസ്റ്റ് ഗിരീഷ്‌ മൂഴിപ്പാടമാണ് രണ്ടു പുസ്തകങ്ങള്‍ക്കും ചിത്രീകരണം നിരവ്ഹിച്ചത്. കവിയരങ്ങും ഉണ്ടായി.
കാത്തിരിക്കുക. നന്മയില്‍ വരും ലക്കങ്ങളില്‍ കൂടുതല്‍  രചനകള്‍.വായിക്കുക.

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ വായനയുടെ നവ വസന്തം.

*********************************************************************************
NANMA THE MALAYALAM ARTICLE BLOG.
PUBLISHED FROM MALAPPUIRAM.

2013, ഏപ്രിൽ 24, ബുധനാഴ്‌ച


ബ്ലൊഗെഴ്ത്തുകാരുടെ സംസ്ഥാനതല സംഗമ റിപ്പോര്‍ട്ട്‌ .

തുഞ്ചന്റെ മണ്ണില്‍ മലയാളം ബ്ലോഗെഴുത്തുകാര്‍ സംഗമിച്ചു. 

ചെമ്മാണിയോട് ഹരിദാസന്‍ 

ഭാഷാപിതാവിന്റെ മണ്ണില്‍ മലയാളം ബ്ലോഗെഴുത്ത്കാരുടെ സംസ്ഥാനതലസംഗമം നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രായഭേദമെന്യേസ്ത്രീകളും  കുട്ടികളും ഉള്‍പ്പെടെ  നൂറോളം പേര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തു.  വിദ്യാര്‍ഥികള്‍ മുതല്‍ കര്‍ഷകരും എഴുത്തുകാരും പത്രപ്രവര്‍ത്തകരും അധ്യാപകരും  ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും  പ്രവാസികളുമെല്ലാം  സംഗമത്തിന്റെ ഭാഗമായി. പരസ്പരം പരിചയപ്പെട്ടും കവിത ചൊല്ലിയും സര്‍ഗ രചനയുടെ വിസ്മയലോകം തീര്‍ത്തും  സംഗമം ചരിത്ര സംഗമമായി.

സംഘാടകനായ സാബു കൊട്ടോട്ടിയുടെ ആമുഖ പ്രസംഗത്തോടെ ഔപചാരിക ചടങ്ങുകളില്ലത്ത് സംഗമം ആരംഭിച്ചു.  ഡോക്ടര്‍ ജയന്‍ ഏവൂര്‍ ഡോക്ടര്‍ ആര്‍. കെ. തിരൂര്‍ എന്നിവര്‍  പ്രസംഗിച്ചു.
സുരേഷ് കുറുമള്ളൂര്‍ , സി. വി. ബഷീര്‍, ലീല  എം. ചന്ദ്രന്‍    എന്നിവര്‍ കവിതകള്‍ ചൊല്ലി. ഇസ്മായില്‍ കുറുമ്പ്ടിയുടെ നരക ക്കോഴി,ജിലൂ ആണ്ച്ചലയുടെ വേനല്‍പ്പൂക്കള്‍ എന്നീ പുസ്തകങ്ങള്‍  മുന്‍ മുന്‍സിഫ്‌ മജിസ്ട്രെട്ട്   ഷെരീഫ്  കൊട്ടാരക്കര പ്രകാശനം ചെയ്തു.   ബ്ലോഗെഴുത്ത് ചര്‍ച്ചയില്‍ ഡോക്ടര്‍ ജയന്‍ഏവൂര്‍, ചെമ്മാണിയോട്ഹരിദാസന്‍, മുക്താര്‍ ഉദരംപോയില്‍ , തുടങ്ങിയവര്‍ പങ്കെടുത്തു.    ,


എഴുത്തും  വായനയും പ്രോത്സാഹിപ്പിക്കുക എന്നത് സംഗമ ലക്‌ഷ്യം  


മാതൃ ഭാഷയിലെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യമെന്നു സംഘാടകര്‍ പറഞ്ഞു. എല്ലാ ജില്ലകളിലും കോളേജുകള്‍ കേന്ദ്രീകരിച്ചും  ബ്ലോഗ്‌ ശില്പ ശാലകള്‍ നടത്താനും ഉദ്ദേശിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.