മുഖക്കുറിപ്പ്
പ്രകൃതിയെ നിലനിര്‍ത്തുക
ജൂണ്‍ അഞ്ചു ലോക പരിസ്ഥിതി ദിനമായിരുന്നു. പതിവുപോലെ കുറെ മരതൈകള്‍ നട്ടുകൊണ്ട് ഈ ദിനം കടന്നുപോയി. വാര്‍ത്താ പ്രാധാന്യവും നേടി. പ്രകൃതിയോടുള്ള നമ്മുടെ കടമയും ഇത്രയയൂള്ളൂ. .ഇനി അടുത്ത വര്‍ഷത്തെ പരിസ്ഥിതി ദിനം വരുമ്പോള്‍ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് ഓര്‍ക്കാം. ഇപ്പോള്‍ നട്ട തൈകളെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. അതുണ്ടാകുന്നുണ്ടോ ഉണങ്ങിപ്പോയോ എന്നൊന്നും ആരും നോക്കാറില്ല. ഇതുകൊണ്ട് മാത്രം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനകുമോ. നിരന്തരമായി ചെയ്യേണ്ട കര്‍ത്തവ്യം തന്നെയാണ് ഇന്ന്പരിസ്ഥിതി സംരക്ഷണം. കാരണം എല്ലാവര്‍ക്കും അറിയാം. നമ്മുടെ പ്രകൃതി വിവിധ കാരണങ്ങള്‍ കൊണ്ട് അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണ്എന്ന്. മരതൈകള്‍ വച്ചുപിടിപ്പിക്കുന്നതോടോപ്പം നിരവധി പ്രകൃതി സംരക്ഷണ ജോലികള്‍ കൂടി ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണവും ആവശ്യമാണ്. മനുഷ്യനാണ് പ്രകൃതിയെ ഇത്തരത്തില്‍ നശിപ്പിച്ചതിനു ഉത്തരവാദി. മറ്റൊരു ജീവജാലങ്ങളും പ്രകൃതിയെ നശിപ്പിക്കുന്നില്ല. അവര്‍ പ്രകൃതിയെ നിലനിര്‍ത്തുന്നു എന്ന വസ്തുത കൂടി അറിയേണ്ടതുണ്ട്. അപ്പോള്‍ പ്രകൃതി നശിപ്പിക്കുന്ന മനുഷ്യന് തന്നെയാണ് അത് സംരക്ഷിക്കേണ്ട കടമയും. ഈ ഭൂമി ഇനിയും എത്രയോ തലമുറകള്‍ക്ക് കൂടി ജീവിക്കാന്‍ ഉള്ളതാണ്. ഇത്തരുണത്തില്‍ പ്രകൃതിയെ അറിയുക, സംരക്ഷിക്കുക എന്നതാകട്ടെ ഓരോരുത്തരുടെയും ഇനിയുള്ള ദൌത്യം.
ചെമ്മാണിയോട് ഹരിദാസന്‍
സുഭാഷിതം
നല്ല പ്രവൃത്തികള്‍ ഉടണ്‍ ചെയ്തു തീര്‍ക്കുക. അല്ലാത്തവ ഇഷ്ടംപോലെ നീട്ടി വയ്ക്കുക. പൂര്‍ണ മനസ്സോടുകൂടി ചെയ്യുന്നഎതു പ്രവൃത്തിക്കും ജുയമുണ്ടാകുംOമഹാത്മാഗാന്ധി.
കാവ്യ മണ്ഡപം
പത്രാധിപര്‍ : നവംബര്‍ 13
മണമ്പൂര്‍ രാജന്‍ ബാബു
ഒടുവില്‍ രക്ഷപ്പെട്ടു ചാച്ചാജീ,
നാളെ പത്ര പ്പേജിലാ ചിത്രം ചേര്‍ക്കാം
വര്‍ണ്ണത്തിന്‍ റോസാപ്പൂവും.
നന്ദിബ്രേസിയര്‍ കമ്പനിക്കല്ലോ
അവര്‍ തന്ന പരസ്യത്തിനും അതെ
കളര്‍ സ്കീം-രണ്ടും ഫ്രണ്ടില്‍!
കാര്‍ട്ടൂണ്‍Oസജ്ജീവ് ബാലകൃഷ്ണന്‍
പുസ്തകം
പുതിയ പുസ്തകങ്ങള്‍
മേരി ലാവനോസിന്റെ കുടീരം(നോവല്‍)
പള്ളിക്കുന്നന്‍
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
നാഷണല്‍ ബുക്ക് സ്റ്റാള്‍
കോട്ടയം
വില 100 രൂപ.
****
ഭൂമിയിലെ കീടങ്ങള്‍(ഹാസ്യ നോവല്‍)
സുദൂര്‍ വളവന്നൂര്‍
വെണ്ണില ബുക്സ്
കണ്ണൂര്‍
വില 35 രൂപ.
****
ഏകാകിത്തോറ്റം(കവിതകള്‍)
സി.സുരേന്ദ്രന്‍
ഗ്രാമം ബുക്സ്
കൊല്ലം
വില 50 രൂപ.
പുനര്‍വായനക്ക്
സ്ത്രീയും പ്രകൃതിയും ഒന്നാണ്. ഏറ്റവുമധികം അവഹേളിക്കപ്പെടുന്നതും ചവിട്ടിതേയ്ക്കപ്പെടുന്നതും സ്ത്രീയും പ്രകൃതിയുമാണ്. എന്നുവച്ച് പുരുഷപക്ഷത്തോട് എതിര്‍പ്പില്ല. അനീതിയോടും അക്രമത്തോടുമാണ് എതിര്‍പ്പ്Oസുഗതകുമാരി (ഇന്ന് മാസിക).
അച്ചടി മാധ്യമങ്ങളില്‍ നിന്ന്
കവിത
ഗ്രാമം
മുയ്യം രാജന്‍
നഗരം മ(മാ)നം
കവര്‍ന്ന സൌന്ദര്യധാമം!
(ഇന്ന് മാസിക)
കത്തുകള്‍
പ്രിയ ഹരിദാസന്‍, നന്മ ബ്ലോഗ്, സന്തോഷം, കൌതുകകരം.
മണമ്പൂര്‍ രാജന്‍ ബാബു, പത്രാധിപര്‍, ഇന്ന് മാസിക, മലപ്പുറം.
000000000000000000000000000000000000000000000000000000000000000000000000000000000
വായിക്കുക, നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്
നന്മ ബ്ലോഗ് വായിച്ചു അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അയ്ക്കുമല്ലോ.
000000000000000000000000000000000000000000000000000000000000000000000000000000000
നന്ദി
ഇന്ന് തപാല്‍ അക്ഷര ബന്ധു പുരസ്‌കാരം നേടിയ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ച മലയാള മനോരമ, കേരള കൌമുദി, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങള്‍ക്കും ഇന്ന്, ധിഷണ, പ്രമദം, ഗ്രാമം, ഉണ്മ, മന്ദസ്മിതം തുടങ്ങിയ മാസികകള്‍ക്കും വളരെ നന്ദി. അക്ഷരബന്ധു പുരസ്കാരം നേടിയത്ചെമ്മാണിയോട് ഹരിദാസനാണ്.
വാര്‍ത്താ ജാലകം
ഡോ. കുനിയന്തോടത്തിനു രാജീവ് ഗാന്ധി പുരസ്കാരം.
ഈവര്‍ഷത്തെരാജീവ്ഗാന്ധിഎക്സലണ്ട്സ്പുരസ്‌കാരത്തിനു എഴുത്തുകാരനായ ഡോ. ചെറിയാന്‍ കുനിയന്തോടത്ത് അര്‍ഹനായി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ജി വി. ജി. കൃഷ്ണമൂര്‍ത്തി കുനിയന്തോടത്തിനു പുരസ്കാരം സമ്മാനിച്ചു.
വെണ്മണി പുരസ്കാരം കണിമോള്‍ക്ക്
ഈ വര്‍ഷത്തെ വെണ്മണി സാഹിത്യ പുരസ്‌കാരം കണിമോള്‍ക്ക് ലഭിച്ചു. ആലുവയില്‍ നടന്ന ചടങ്ങില്‍ വി.വി. വിഷ്ണു നമ്പൂതിരിപ്പാടില്‍ നിന്ന് കണി മോള്‍ പുരസ്കാരം ഏറ്റൂവാങ്ങി. എം. വി. ദേവന്‍ പുരസ്കാര ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍.കെ. ദേശം പുരസ്കാരര്‍ഹമായ 'ഫുട്പാത്തില്‍ ഒരുറുമ്പ്' എന്ന കൃതി പരിചയപ്പെടുത്തി.
പുരസ്കാര ജേതാക്കള്‍ക്ക് നന്മ ബ്ലോഗിന്റെ ആദരം, അഭിനന്ദനം.
********************************************************************************
പകര്‍ച്ച വ്യാധികള്‍ വരാതിരിക്കാന്‍
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
******************************************************************************************************************************************************************
NANMA, THE MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ