ലക്കം : 44
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍
*******************************************************************
*******************************************************************
ഹൈക്കു കവിതകള്‍
ചെമ്മാണിയോട് ഹരിദാസന്‍
ഏത്ര യുഗങ്ങള്‍ പിറന്നാലും തീരില്ല
സൂര്യോദയത്തിന്‍ ദിവ്യശോഭ
**
നന്മകള്‍
മനസ്സിന്‍
സുഗന്ധം.
**
ഹരിത കാന്തിയില്‍
തിളങ്ങുന്ന
കേരളം.
(18)
എത്ര പെയ്താലും തീരില്ല
വാനിന്റെ സങ്കടക്കണ്ണീര്‍മഴത്തുള്ളികള്‍.
(സെപ്തംബര്‍ 17)
**
നാവില്‍
മധുര്യമൂറും
മാമ്പഴക്കാലം.
**
ഗാന്ധിജി
ജീവിക്കുന്നു
ജനമനസ്സുകളില്‍
**
പഴം ചൊല്ലുകള്‍
വായ്‌മൊഴിച്ചന്തം.
**
എത്രയോ ചിന്തകള്‍
ഓടിക്കളിച്ചാലും
തീരില്ല മനസ്സിന്റെ
നൊമ്പരങ്ങള്‍.
*മലയാളം ഹൈക്കു കവിതകള്‍ എന്ന്ന ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ച കവിതകള്‍.
O
പുസ്തകം
പുതിയ പുസ്തകങ്ങള്‍
തേന്മാവും കൂട്ടുകാരും
(കുട്ടിക്കവിതകള്‍ )
സൈനാ ഫാത്തിമ
ഗ്രാമം ആന്‍ഡ് നാളെ ബുക്സ്
കൊല്ലം
വില : 80 രൂപ.
O