Powered By Blogger

2013, മാർച്ച് 18, തിങ്കളാഴ്‌ച

ലേഖനം 

ചെമ്മാണിയോട്  ഹരിദാസന്‍ 

വേരിലും   കായ്ക്കട്ടെ 

 രാസ വളങ്ങളോ  കീടനാശിനികളോ  ഉപയോഗിക്കാതെ കിട്ടുന്ന അപൂര്‍വ്വം പഴങ്ങളില്‍ ഒന്നാണ് ചക്ക. പല മാരക രോഗങ്ങളും പരതിരോധിക്കാനുള്ള ഘടകങ്ങള്‍ ചക്കയില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. "ചക്കയോ; ആര്‍ക്കു വേണം "എന്ന് പറഞ്ഞു തള്ളിക്കളയരുതേ.

      ഇത്ച ചക്കയുടെ കാലമാണല്ലോ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴമായ ചക്കയെക്കുറിച് കൂട്ടുകാര്‍ക്ക് അറിയണ്ടേ. മോരസിയ സസ്യ കുടുംബത്തിലെ വൃക്ഷമായ പ്ലാവിന്റെ പഴമാണ് ചക്ക.  ആര്ടോ കര്പുസ് നെട്രോഫിസ് എന്നാണു ചക്കയുടെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ ചക്കയെ ജാക് ഫ്രൂട്ട് എന്നാണ് പറയുന്നത്. ഏഷ്യ വന്‍കരയിലെ രാജ്യങ്ങളിലാണ് ചക്ക പൊതുവായി കാണപ്പെടുന്നത്. ഇന്ത്യക്ക് പുറമേ ബ്രസീലിലും ചക്ക് ധാരാളം കൃഷി ചെയ്തു വരുന്നു. കേരളത്തില്‍ ചക്ക കൃഷി വ്യാപകമാണെന്ന്ല്ലോ പ്രത്യേകിച്ച്പറയേണ്ടതില്ലലോ.  ഒരു പ്ലാവെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തില്‍; അപൂര്വ്വമായിരിക്കും. കേരളത്തിനു പുറമേ അസം, ത്രിപുര്‍ എന്നീ സംസ്ഥാനങ്ങളിലും ചക്ക വന്‍തോതില്‍ ഉല്പാദീപ്പിക്കുന്നു.

ചക്ക  പോഷകാഹാരപ്രദമായ പഴമാണ്. കാര്‍ബോ ഹൈദ്രെട്ടിന്റെ മികച്ച കലവറയായ ചക്കയില്‍ അന്നജം, മാംസ്യം, വിവിധ തരാം ജീവകങ്ങള്‍, ധാതു ലവണങ്ങള്‍, കാത്സ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ചക്ക വളരെ ഊര്‍ജദായകമായ ഒരു പഴമാണ്. മലയാളികളുടെ ഭക്ഷണ ശീലത്തില്‍നിന്നു ചക്കയെ ഒഴിച്ച് നിര്‍ത്താന്‍ ആകില്ല. ചക്ക കൊണ്ട് കേരളീയര്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ അത്രയെരെയാണ്. പച്ച ചക്കകൊണ്ട് ചക്കകറി, എരിശ്ശേരി, തോരന്‍ തുടങ്ങിയവ മലയാളിയുടെ ഇഷ്ട വിഭവങ്ങളാണ്. ചക്ക ചുള വറുത്തത് രുചികരമായൊരു ഇനമാണ്. ചക്ക കൊണ്ടാട്ടം, ചക്ക പപ്പടം എന്നിവയും ചക്ക കൊണ്ട് ഉണ്ടാക്കാം. പഴുത്ത  ചക്ക കൊണ്ടുള്ള ചക്ക വരട്ടിക്കു നല്ല രുചിയാണ്. ഒരു വര്‍ഷം വരെ ( അടുത്ത ചക്ക കാലം വരെ) സൂക്ഷിച്ചു വയ്ക്കുന്ന ഒരു വിശിഷ്ട ആഹാരമാണ് ചക്ക വരട്ടി. ചക്ക വരട്ടിയാണ് ചക്ക പ്രഥമന്‍, ചക്ക അട, ചക്ക അപ്പം എന്നിവയുടെ പ്രധാന ചേരുവ. ചക്കയുടെ, മടല്‍ (ഉള്‍തോട് ), ചക്കകുരു എന്നിവയും ഭക്ഷ്യ യോഗ്യമാണ്.  പായസം, തോരന്‍ എന്നിവയ്ക്ക് ചക്ക കുരു യോഗ്യമാണ്.    

      ചക്ക നല്ലൊരു ഔഷധ  ഫലം കൂടിയാണ്. കഫം, പിത്തം, കഷായം, എന്നെ രോഗങ്ങള്‍ക്ക് ഫലപ്രദമാണ് ചക്ക. എയിഡ്സിന്  പോലും ചക്ക വളരെ അധികം ഫലപ്രദമാണത്രേ. 

       ഇങ്ങനെയൊക്കെ ആണെങ്കിലും കേരളീയര്‍ ഇന്ന് ചക്കയോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ അയാള്‍ സംസ്ഥാനമായ തമിഴ് നാട്ടുകാര്‍ക്ക് ചക്ക കൊതിയൂറുന്ന പഴമാണ് ഇന്നും .

അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുഇന്ന ചക്ക വന്‍ തുക കൊദുഇത്താനു തമിഴുനാട്ടുകാര്‍ വാങ്ങിക്കുന്നത്. എന്നാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് തുച്ചമായ വിലയെ ലഭിക്കുന്നുള്ളൂ.

മലയാള മനോരമ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്.

കത്തുകള്‍ 

ഈ ബ്ലോഗ്‌ ഇപ്പോഴാണ് കണ്ടത്. നന്മ നിറഞ്ഞ വാക്കുകളും പോസ്റ്റുകളും. ആശംസകള്‍. 

അപ്പു ആദ്യാക്ഷരി, ദുബായ്.  


*********************************************************************************NANMA THE MALAYALM ARTICLE BLOG. PUBLISHED FROM MALAPPURAM.