പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍
മുഖക്കുറിപ്പ്
കുഞ്ഞു മനസുകളില്‍ സ്നേഹവും കരുണയും വളര്‍ത്തണം
ഒരു രണ്ടര വയസുകാരന്‍ ഒരു പൂച്ചയെ കല്ലെടുത്തു എറിഞ്ഞു. ഇത് കണ്ടു തൊട്ടടുത്തുണ്ടായിരുന്ന കുട്ടിയുടെ പിതാവ് പൊട്ടി ചിരിച്ചു. ഒരു പിഞ്ചു കുഞ്ഞിന്റെ മനസ്സില്‍ ക്രൂരത മുളപ്പിക്കുകയാണ് ഇതിലൂടെ ആ പിതാവ് ചെയ്തത്. ഇളം മനസ്സുകളില്‍ സ്നേഹവും കരുണയും വളര്ത്തെണ്ടുന്ന രക്ഷിതാക്കള്‍ പകരം ക്രൂരതയും അക്രമവും വളര്‍ത്തുന്നത് ഒട്ടും ഭൂഷണമല്ല. ഇളം മനസുകളില്‍ നന്മയുടെ വിത്തുകളാണ് വിതക്കേണ്ടത്. എങ്കിലേ വളര്‍ന്നു വരുമ്പോള്‍ അവര്‍ നന്മയുള്ളവരായിതീരുകയുള്ളൂ. ഇന്ന് മാനുഷിക മൂല്യങ്ങള്‍ ഒരു വിദ്യാലയത്തിലും പഠന വിഷയമല്ല. സ്വന്തം ഭവനങ്ങളിലും നന്മയുടെ പാഠം പഠിപ്പിക്കാന്‍ ആറും തയ്യാറല്ല. എല്ലാവര്‍ക്കും തങ്ങളുടെ മക്കള്‍ ഡോക്ടറോ എഞ്ചിനീയറോ ആയാല്‍ മതി. ഒരിക്കലും ധാര്‍മിക മൂല്യങ്ങള്‍ ഉള്ളവരായി തീരേണ്ട. ഇതാണ് നമ്മുടെ നാടിന്‍റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണവും. ഭാവിയുടെ വാഗ്ദാനങ്ങള്‍ ആകേണ്ട കുഞ്ഞുങ്ങള്‍ വളര്‍ന്നു വരേണ്ട പാത നന്മയുടെതാകണം. അതിനുള്ള ശ്രമം നടത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്.
ചെമ്മാണിയോട് ഹരിദാസന്‍
O
സുഭാഷിതം
ഭക്ഷണമാണ് ഔഷധം, ഔഷധം ഭക്ഷണവുംOഹിപ്പോക്രാട്സ്.
O
കാവ്യ മണ്ഡപം
കവിതകള്‍
ചെമ്മാണിയോട് ഹരിദാസന്‍
നന്നായി
അകം നന്നായാല്‍
പുറം നന്നായി.
**
രാത്രി
പകലിനെ പുതപ്പിക്കുന്ന
കരിമ്പടം.
O
നാട്ടറിവുകള്‍
ചെമ്മാണിയോട് ഹരിദാസന്‍
ഗ്രാമഫോണ്‍
വളരെ കാലം മുന്‍പ് തന്നെ ഉപയോഗിച്ചിരുന്ന ഒരു വിനോദോപാധിയാണ് ഗ്രാമഫോണ്‍. വിഖ്യാത ശാസ്ത്രജ്ഞനായിരുന്ന തോമസ് ആല്‍വാ എഡിസണ്‍ ആണ് ഗ്രാമഫോണ്‍ കണ്ടു പിടിച്ചത്. റേഡിയോയും ടൈപ്പ്ടറെക്കോര്‍ഡറും ഒന്നും ഇല്ലാതിരുന്ന കാലത്ത് പാട്ടുകള്‍ കേള്‍ക്കാനുള്ള ഏക സംവിധാനമായിരുന്നു ഇത്. ഒരു പെട്ടിയും അതിനോട് ചേര്‍ന്നുള്ള ഒരു കോളാമ്പിയുമാണ് ഇതിന്റെ രൂപം. റെക്കോര്‍ഡുകള്‍ ഉപയോഗിച്ചാണ് പാട്ടുകള്‍ കേട്ടിരുന്നത്. ഗ്രാമഫോണിനു വൈദ്യുതിയോ ബാട്ടരിയോ വേണ്ടിയിരുന്നില്ല പ്രവര്‍ത്തിക്കാന്‍. പഴയ ക്ലോക്ക് വൈണ്ട്ചെയ്യുമ്പോലെ ഒരു ഹാന്‍ഡില്‍തിരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഇന്നത്തെ തലമുറയ്ക്ക് ഗ്രാമഫോണ്‍ എന്തെന്നറിയില്ല. ഇന്നു ഗ്രാമഫോണ്‍ വീടുകളില്‍ അലങ്കാര വസ്തുവായി മാറി.
O
പ്രതിധ്വനി
ആത്മീയത പൂര്‍ണ്ണമായും ചോര്‍ത്തിക്കളഞ്ഞ മതമാണ് വില്‍ക്കപ്പെടുന്നത്. മിക്ക മത സംഘടനകള്‍ക്കും ആത്മീയതയുമായി ഒരു ബന്ധവുമില്ല.
Oസച്ചിദാനന്ദന്‍ (ഇന്ന് മാസിക, 2013 ഒക്ടോബര്‍ )
സുഹൃത്തുക്കള്‍ക്കുള്ള കത്തുകള്‍ മിക്കവാറും കവിതയിലാണ് എഴുതുന്നത്. കവിതക്കത്തുകളാണ് സുഹൃത്തുക്കളുടെ ഇടയില്‍ കവിയായി അറിയപ്പെടാന്‍ ഇടയാക്കിയത്.
Oവി. മഹേന്ദ്രന്‍ നായര്‍ (ഗ്രാമം മാസിക, 2013 നവംബര്‍ )
O
പുനര്‍വായനക്ക്
ഹര്‍ത്താല്‍ നിരോധിക്കണം
ഹര്‍ത്താല്‍ എന്തിനുവേണ്ടി ആര് നടത്തിയാലുംപൊതു ജീവിതത്തെ ദുസ്സഹമാക്കുന്നു. രാഷ്ട്രത്തോടു കൂറുള്ള ഒരു പാര്‍ടിയും ഹര്‍ത്താലിനോട് യോജിക്കാന്‍ പാടില്ല. ലോകത്ത് കേരളത്തില്‍ മാത്രമാണ് ഒരു ചടങ്ങുപോലെ ഇടയ്ക്കിടെ ഹര്‍ത്താല്‍ ആചരിക്കുന്നത്. ബന്ദ് നിരോധിച്ച കോടതി ഹര്‍ത്താലിനെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല.
കത്തുകള്‍, മലയാള മനോരമ (2013 നവംബര്‍ 19.)
O
അച്ചടി മാധ്യമങ്ങളില്‍ നിന്ന്
വിവരവും വിരക്തിയും
എം. എന്‍. കാരശേരി
വിവരവും വിരക്തിയും സത്യത്തില്‍ ഒന്ന് തന്നെയാണ്. വിവരമുള്ളവനെ വിരക്തിയുള്ളൂ. വിരക്തയുള്ളവനെ വിവരമുള്ളൂ. രണ്ടിനെയും ചേര്‍ത്ത് വിവരം എന്ന് പറയാം .
(ഇന്ന് മാസിക 2013 ഒക്ടോബര്‍)
പുസ്തകം
പുതിയ പുസ്തകങ്ങള്‍
തിരുക്കുമരന്റെ തിരുവരങ്ങില്‍ (പഠനം)
ആര്‍. രാധാകൃഷ്ണന്‍
ഗ്രാമം ബുക്സ്,
കൊല്ലം
വില 60 രൂപ.
O
O
കൈപ്പറ്റി
അല്‍ ഹയാത്ത് 2013(പുത്തന്‍പള്ളി ഹയാത്തുല്‍ ഇസ്ലാം സെക്കന്ററി മദ്രസ അമ്പതാം വാരഷികോപഹാരം.)O
സജ്ജീവമായി പ്രതികരിച്ചവര്‍
ഡോ. പി. പ്രേമകുമാരന്‍ നായര്‍, മാലങ്കോട്ട്,
സൂനജ(കഥാകൃത്ത്).
കാര്ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്‍.
ഡോ. എം. മനോജ്‌കുമാര്‍, തിരുവനന്തപുരം.
ഷൈജു, ഹരിതകേരളം.
O
*********************************************************************************
നന്മ മലയളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്
ഓണ്‍ലൈന്‍ വായനയിലെ നവ വസന്തം.
*********************************************************************************
*********************************************************************************
ഫാസ്റ്റ് ഫുഡ് സംസ്കാരം വര്‍ജ്ജിക്കുക.
പരമ്പരാഗത ഭക്ഷണ ശീലം അനുവര്‍ത്തിക്കുക.
ആരോഗ്യം സംരക്ഷിക്കുക.
*********************************************************************************
*********************************************************************************
അടുത്ത ലക്കം
നന്മ ആര്‍ട്ടിക്കിള്‍ ബ്ലോഗ്
വാഷികപ്പ്തിപ്പ്
*********************************************************************************
ലിപി വിന്യാസം, രൂപ കല്പന , നിര്‍മിതി : പത്രാധിപര്‍.