നന്മ
മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്
ഓണ്‍ ലൈന്‍ വായനയുടെ നവസന്തം
ലക്കം : 39
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍
*********************************************************************************
*********************************************************************************
മുഖക്കുറിപ്പ്
വന്‍കിട വീട് നിര്‍മ്മാണം നിര്‍ത്തി നമ്മുട പുഴകളെ സംരക്ഷിക്കുക
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ആകെ ഉള്ള ഒരു വ്യവസായമാണ് വീടുകളുടെ നിര്‍മ്മാണം. വീടുകള്‍ എന്ന് വച്ചാല്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ആണ് ഏറെയും.
വീടുകള്‍ ഇന്ന് സാമ്പത്തിക ഉന്നതി പ്രകടമാക്കാനുള്ള പ്രദര്‍ശന വസ്തുവായിരിക്കുന്നു. വസിക്കാന്‍ എന്ന ഉദ്ദേശത്തോടെ മാത്രം വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ വിരളമാണ്. ഭൂമിക്കു ഭാരമായി ഇത്തരം വീടുകള്‍ ഉയര്‍ത്തുന്നവര്‍ ഇതിന്റെ ഫലമായി നമ്മുടെ പ്രകൃതി വിഭവങ്ങള്‍ ആണ് ചൂഷണം ചെയ്യുന്നത് എന്ന് മനസ്സിലാക്കുന്നില്ല. നമ്മുടെ പുഴകളുടെ ഇനത്തെ സ്ഥിതി പ്രകൃതി സ്നേഹികള്‍ക്കറിയാം. അനിയന്ത്രിതമായ മണല്‍ വാരല്‍ മൂലം പുഴകളെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഭൂമിയില്‍ കാണുന്ന കൂറ്റന്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വ്യാപകമായി മണല്‍ വാരിയിട്ടാണ് പുഴകള്‍ ഈ വിധം ആയിതീര്‍ന്നത്. പുഴകളുടെ രോദനം കേള്‍ക്കാന്‍ ഇവിടെ ആരുമില്ല. ഇവിടെ മണല്‍ വാരല്‍ അധികൃതമായും അനധി കൃതമായും നടക്കുന്നുണ്ട്. രണ്ടും ഒരു കണക്കില്‍ അന്യായം തന്നെയാണ്. പുഴകളുടെ നിലവിലുള്ള സ്ഥിതി കണക്കാക്കാതെ മണല്‍ വരുന്നത് വലിയ കുറ്റകൃത്യം തന്നെയാണ്. പുഴകളില്‍ മണല്‍ തീരെ ഇല്ലാതായിരിക്കുന്നു. വെള്ളം തടഞ്ഞു നില്ക്കാന്‍ പറ്റാത്ത വിധം മണ്ണ് പുഴകളില്‍ അടിഞ്ഞുകൂടിയിരിക്കുന്നു. തന്മൂലം പുഴകള്‍ കാടുകള്‍ മൂടി വികൃതമായിരിക്കുന്നു.
വീടുകള്‍ക്ക് ഒരു നിശ്ചിത ചതുരശ്ര അടി വിസ്തൃതിയേ പാടൂ എന്നൊരു നിയമം കൊണ്ട് വരേണ്ടത് പുഴകളുടെ രക്ഷക്ക് അനിവാര്യമാണ്. പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവാക്കി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് അത്രയും തുക പിഴ ഈടാക്കാനുള്ള നിയമവും വേണം.
പുഴകള്‍ വ്യാപകമായി കയ്യേറുന്നു എന്നതാണ് ഇന്ന്പുഴകള്‍ നേരിടുന്ന മറ്റൊരു ദുരന്തം. തീരങ്ങളിലെ ഈ അതിക്രമം ശ്രദ്ധിക്കാനും ഇവിടെ അധികാരികള്‍ ഇല്ല. കയ്യേറ്റം മൂലം പല പുഴകളും തോടുകള്‍ ആയി മാറിയിരിക്കുന്നു. മനുഷ്യന്റെ സ്വത്തിനോടുള്ള ആര്‍ത്തിയാണ് ഈ കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രകൃതി സംരക്ഷണത്തിന് സമഗ്രമായ നിയങ്ങള്‍ ആവശ്യമായിരിക്കുന്നു. ഇവിടെയാണ് ഇന്യും നടപ്പാക്കാതെ പോയ മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ പ്രസക്തി. പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രമേ ഈ ഭൂമിയെ നില നിര്‍ത്താന്‍ ആകൂ എന്ന സത്യം അംഗീകരിച്ചേ മതിയാകൂ. ഈ ഭൂമി ഇനിയും അനന്ത കോടി ജീവ ജാലങ്ങള്‍ക്ക് ജീവിക്കാന്‍ ഉള്ള മണ്ണാണ്. നമ്മുടെ പൂര്‍വ്വികള്‍ ഈ ഭൂമി നശിപ്പിക്കാതെ നമുക്ക് വേണ്ടി കത്ത് സൂക്ഷിച്ചു നല്‍കിയതാണ്. ഇപ്പോള്‍ ഇവിടെ വസിക്കുന്നവര്‍ ഈ ഭൂമി വരും തലമുറക്ക് ഒരു പോറലും ഏല്‍പ്പിക്കാതെ കൈമാറേണ്ടവരു മാണ്.
O
. ..
കാവ്യ മണ്ഡപം
കവിതകള്‍
---------------
മിടുക്ക്
---------
പുറമേ പൂത്തിരി
അകമേ കരിന്തിരി
കത്തിച്ചു വക്കുവനെന്തു
മിടുക്കാണ്
മര്‍ത്ത്യരില്‍ പലര്‍ക്കും.
**
കാലം
--------
മണ്ണില്‍ നീരുറവയും
മനസ്സില്‍ കനിവുറവയും
ഇല്ലാത്ത കാലം.
**
പെരുമാറ്റം
---------------
ധനികനോട് അസൂയ
ദരിദ്രനോട് പുച്ഛം.
**
നന്മ
-----
അകം നന്നായാല്‍
പുറം നന്നായി.
---------------------------------------------------
*നേരത്തെ മാസികകളില്‍ പ്രസിദ്ധീകരിച്ച കവിതകള്‍.
O