Powered By Blogger

2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

********************************************************************************

മുഖക്കുറിപ്പ്‌

പാവം മിണ്ടാപ്രാണികളെ വെറുതെ വിടുക 

 മനുഷ്യന്‍ ജന്മനാ സസ്യാഹാരിയാണ്. മനുഷ്യന്റെ സ്വഭാവ സവിശേഷതകളും ആന്തരിക - ബാഹ്യ അവയവങ്ങളും പചന വ്യവസ്തയുമെല്ലാം സസ്യാഹരിയുടെതാണ്. മനുഷ്യന്‍ സമ്പൂര്‍ണ്ണ സസ്യഭുക്കാണ് എന്നത് ശാസ്ത്ര സത്യമാണുതാനും. പിന്നെ എന്തിനാണ് മനുഷ്യന്‍ മാംസത്തിനു പിറകെ പോകുന്നത്. രുചി മാത്രം കണക്കിലെടുത്ത് തന്നെയാണ് മനുഷ്യന്‍ മിണ്ടാപ്രാണികളെ അതിക്രൂരമായി ഹിംസിച്ചു ഭക്ഷിക്കുന്നത്. ഈ മഹാപാപം ചെയ്യുന്നവര്‍ ഓര്‍ക്കുന്നുണ്ടോ അവരുടെയും ജീവനാണ് എന്ന്. അവര്‍ക്കും ഈ ഭൂമിയില്‍ നിര്‍ഭയം ജീവിക്കാന്‍ അവകാശം ഉള്ളവരാണ് എന്ന്. 

മനുഷ്യന് പ്രകൃതി ഒരുക്കി വച്ചിരിക്കുന്നത് സസ്യ ഭക്ഷണമാണ്. ആദിമ മനുഷ്യന്‍ കായ്കനികളും ഇലകളും കിഴങ്ങ് വര്‍ഗങ്ങളും ആഹരിച്ചാണ് ജീവിച്ചിരുന്നത്. മനുഷ്യരുടെ പൂര്‍വികരായ കുരങ്ങന്മാര്‍ ഇന്നും സസ്യാഹാരികള്‍ ആണ്. വിവേക ശാലിയായ മനുഷ്യന്‍ മാംസാഹാരം കഴിച്ചു രോഗങ്ങള്‍ സമ്പാദിക്കുന്നു. പാപം പേറുന്നു. സ്വയം ചെയ്യുന്ന തെറ്റ് മനസിലാക്കി സസ്യാഹാര ശീലത്തിലേക്ക് തിരിച്ചു വരാന്‍  മനുഷ്യന് കഴിയുക. അന്ന് മാത്രമേ ഈ ലോകം നന്നാകൂ,

ചെമ്മാണിയോട് ഹരിദാസന്‍ 

O

സുഭാഷിതം

മാംസ ഭക്ഷണം സ്വഭാവത്തെ ക്രൂരമാക്കും Oചട്ടമ്പി സ്വാമികള്‍

O

ലേഖനം 

മഹാത്മജിയെ അനുസ്മരിക്കാന്‍ ഒരു ഗാന്ധി ജയന്തി കൂടി 

ചെമ്മാണിയോട്ഹരിദാസന്‍ 


ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ആയിരുന്നു. നമ്മുടെ രാഷ്ട്ര പിതാവ്  മഹാത്മാ ഗാന്ധിയുടെ ജന്മ ദിനം. അഹിംസ പരമോ ധര്‍മ്മം എന്നാ ആപ്ത വാക്യം ജീവിത വ്രത്മാക്കി ജീവിച്ച മഹാത്മാവാണ് ഗാന്ധിജി. മഹാത്മജിയെപോലൊരു മനുഷ്യന്‍ ലോകത്ത് ഒരിടത്തും ജന്മമേടുത്തിട്ടുണ്ടാകില്ല. വൈദേശികആധിപത്യത്തിനെതിരെ അഹിംസ ആയുധമാക്കി പോരാടിയ മഹാനാണ് ഗാന്ധിജി. അഹിംസയില്‍ അധിഷ്ടിതമായ വ്യത്യസ്തമായ സമര പരിപാടികള്‍ക്കു മഹാത്മജി രൂപം നല്‍കി. വിനയാന്വിതമായ ആ സ്വഭാവ സവിശേഷത  മഹാത്മജിയെ ശത്രുക്കള്‍ക്ക് പോലും സമാരാധ്യനാക്കി.   

സംഭവ ബഹുലമായ ആ ജീവിതം 1869 ഒക്ടോബര്‍ രണ്ടിനാണ് ആരംഭിക്കുന്നത്. ഗുജറാത്തിലെ പോര്‍ബന്തറില്‍ ആയിരുന്നു ജനനം. പിതാവ് കരംച്ചന്ത് ഗാന്ധി. പുതലി ബായ്. കസ്തുര്‍ബാ ഗാന്ധിയെ വിവാഹം കഴിച്ചു. നാല് മ്ക്കള്‍. അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കുറച്ചു കാലം ദക്ഷിണാഫ്രിക്കയില്‍ ജീവിച്ചു.  1948 ജനുവരി 30-നു നാഥുറാം വിനായക്ഗോഡ്സെയുടെ വെടിയേറ്റ്‌ സംഭവബഹുലമായ ആ ജീവിതം നീശ്ചലമായി.  ഇതോടെ മാതൃകാപരമായ ഒരു ഗാന്ധിയന്‍ യുഗം അവസാനിച്ചു.  

മഹാത്മജി കേരളത്തില്‍ 

മഹാത്മജി കേരളത്തില്‍ പല തവണ വന്നിട്ടുണ്ട്. കേരളത്തില്‍ അക്കാലത്ത് നടന്ന വിവിധ സത്യാഗ്രഹ പരിപാടികള്‍ക്ക് ആവേശം പകരാന്‍ ഗാന്ധിജിയുടെ സനര്‍ശനം സഹായകമായി. കേരളത്തിലെ വിവിധ സാമൂഹ്യ പരിഷ്കരണ പരിപാടികളില്‍ പങ്കെടുത്തു. മഹാത്മജി കേരളത്തെയും കെരലേയരെയുമെരെ ഇഷ്ടപ്പെട്ടിരുന്നു.

ഗാന്ധിജി എഴുത്തുകാരന്‍ 

മഹാത്മാഗാന്ധി പ്രഗത്ഭനായ എഴുത്തുകാരനായിരുന്നു. ധാരാളം പുസ്തകങ്ങള്‍ ഗന്ധിജിയുടെതായി ഉണ്ട്. ഇതില്‍ വളരെ ഏറെ പ്രചാരമുള്ള ഒരു കൃതിയാണ് ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. വിവിധ ഭാഷകളിലീക്ക് ഈ പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. റെക്കോര്‍ഡ്‌ വില്‍പ്പനയുള്ള ഒരു കൃതികൂടിയാണിത്. 

പത്രപ്രവര്‍ത്തകന്‍ 

മഹാത്മാഗാന്ധി പത്രപ്രവര്‍ത്തകനും കൂടിയായിരുന്നു. ധാരാളം പ്രസിദ്ധീകരണങ്ങള്‍ ഗാന്ധിജി പുറത്തിറക്കിയിരുന്നു. ഹരിജന്‍,യങ്ങ് ഇന്ത്യ തുടങ്ങിയ മാസികകള്‍ അതില്‍ പ്രധാനപ്പെട്ടതാണ്.  

പ്രകൃതി ചികിത്സകന്‍ 

ഗാന്ധിജി പ്രകൃതി ചികിത്സ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഓരോരുത്തരും അവനവന്റെ ഡോക്ടര്‍ ആയിരിക്കണം എന്ന് ഗാന്ധിജി പറഞ്ഞിരുന്നു. പ്രകൃതി ജീവനം അദ്ദേഹം അനുവര്‍ത്തിക്കുകയും ചെയ്തു.

അഹിംസാദിനം 

ഗാന്ധി  ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് അഹിംസാദിനംകൂടിയാണ്. അഹിംസയിലധിഷ്ടിതമായ ജീവിതം ലോകത്തിനു കാണിച്ചു കൊടുത്ത ഗാന്ധിജിയുടെ ജന്മദിനം അഹിംസാദിനമായി ആചരിക്കാന്‍  തീരുമാനമെടുത്തത് ഐക്യരാഷ്ട്ര സഭയാണ്. 

ഗാന്ധിയന്‍  വചനങ്ങള്‍

*എന്റെ ജീവിതമാണ് സന്ദേശം.

*ഹൃദയമില്ലാത്ത വാക്കുകളെക്കാള്‍ വാക്കുകള്‍ ഇല്ലാത്ത ഹൃദയമാണ്അഭികാമ്യം.

O

നാട്ടറിവുകള്‍ 

ചെമ്മാണിയോട് ഹരിദാസന്‍ 

താളിയോല 

കടലാസ്സ്‌ കണ്ടു പിടിക്കുന്നതിനു മുന്പ് ഓലകള്‍ ആണ് എഴുതാന്‍ ഉപയോഗിച്ചിരുന്നത്. ഓലയിലുള്ള എഴുത്ത് നൂറ്റാണ്ടുകള്‍ക്കു മുന്പ് തുടങ്ങിയിരുന്നു. ഓലയില്‍ നാരായം അഥവാ എഴുത്താണികൊണ്ടാണ് എഴുതിയിരുന്നത്. പൌരാണിക ഗ്രന്ഥങ്ങള്‍ ഓലകളിലാണ് രചിക്കപ്പെട്ടിരുന്നത്. ഈ ഗ്രന്ധങ്ങളെ താളിയോല ഗ്രന്ഥങ്ങള്‍ എന്നാണ് പറയുന്നത്. ഇനനും വിലപ്പെട്ട പല താളിയോല ഗ്രന്ഥങ്ങളും നിലവില്‍ ഉണ്ട്. അവ നമ്മുടെ സാഹിത്യ സാംസ്‌കാരിക മ്യൂസിയങ്ങളില്‍ ചരിത്ര രേഖകളായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. കരിമ്പനയുടെ പട്ട ഉണക്കി പാകപ്പെടുത്തിയാണ്താ ളിയോലകള്‍ ഉണ്ടാക്കുന്നത്.  

O

കത്തുകള്‍ 

ഓണത്തോട് അനുബന്ധിച്ച് ഒരുപാട് പോസ്റ്റുകള്‍ വായിച്ചു. എങ്കിലും ഈ പോസ്റ്റ്‌ അല്പം വ്യത്യസ്തമായി തോന്നി. പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയത് അവസരോചിതമായി. വീണ്ടും കാണാം. 

ഫൈസല്‍ ബാബു faisalbabuk@gmail.com

*********************************************************************************

*********************************************************************************NANMA, THE MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM. 

അഭിപ്രായങ്ങളൊന്നുമില്ല: