Powered By Blogger

2013, ഏപ്രിൽ 24, ബുധനാഴ്‌ച


ബ്ലൊഗെഴ്ത്തുകാരുടെ സംസ്ഥാനതല സംഗമ റിപ്പോര്‍ട്ട്‌ .

തുഞ്ചന്റെ മണ്ണില്‍ മലയാളം ബ്ലോഗെഴുത്തുകാര്‍ സംഗമിച്ചു. 

ചെമ്മാണിയോട് ഹരിദാസന്‍ 

ഭാഷാപിതാവിന്റെ മണ്ണില്‍ മലയാളം ബ്ലോഗെഴുത്ത്കാരുടെ സംസ്ഥാനതലസംഗമം നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രായഭേദമെന്യേസ്ത്രീകളും  കുട്ടികളും ഉള്‍പ്പെടെ  നൂറോളം പേര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തു.  വിദ്യാര്‍ഥികള്‍ മുതല്‍ കര്‍ഷകരും എഴുത്തുകാരും പത്രപ്രവര്‍ത്തകരും അധ്യാപകരും  ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും  പ്രവാസികളുമെല്ലാം  സംഗമത്തിന്റെ ഭാഗമായി. പരസ്പരം പരിചയപ്പെട്ടും കവിത ചൊല്ലിയും സര്‍ഗ രചനയുടെ വിസ്മയലോകം തീര്‍ത്തും  സംഗമം ചരിത്ര സംഗമമായി.

സംഘാടകനായ സാബു കൊട്ടോട്ടിയുടെ ആമുഖ പ്രസംഗത്തോടെ ഔപചാരിക ചടങ്ങുകളില്ലത്ത് സംഗമം ആരംഭിച്ചു.  ഡോക്ടര്‍ ജയന്‍ ഏവൂര്‍ ഡോക്ടര്‍ ആര്‍. കെ. തിരൂര്‍ എന്നിവര്‍  പ്രസംഗിച്ചു.
സുരേഷ് കുറുമള്ളൂര്‍ , സി. വി. ബഷീര്‍, ലീല  എം. ചന്ദ്രന്‍    എന്നിവര്‍ കവിതകള്‍ ചൊല്ലി. ഇസ്മായില്‍ കുറുമ്പ്ടിയുടെ നരക ക്കോഴി,ജിലൂ ആണ്ച്ചലയുടെ വേനല്‍പ്പൂക്കള്‍ എന്നീ പുസ്തകങ്ങള്‍  മുന്‍ മുന്‍സിഫ്‌ മജിസ്ട്രെട്ട്   ഷെരീഫ്  കൊട്ടാരക്കര പ്രകാശനം ചെയ്തു.   ബ്ലോഗെഴുത്ത് ചര്‍ച്ചയില്‍ ഡോക്ടര്‍ ജയന്‍ഏവൂര്‍, ചെമ്മാണിയോട്ഹരിദാസന്‍, മുക്താര്‍ ഉദരംപോയില്‍ , തുടങ്ങിയവര്‍ പങ്കെടുത്തു.    ,


എഴുത്തും  വായനയും പ്രോത്സാഹിപ്പിക്കുക എന്നത് സംഗമ ലക്‌ഷ്യം  


മാതൃ ഭാഷയിലെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യമെന്നു സംഘാടകര്‍ പറഞ്ഞു. എല്ലാ ജില്ലകളിലും കോളേജുകള്‍ കേന്ദ്രീകരിച്ചും  ബ്ലോഗ്‌ ശില്പ ശാലകള്‍ നടത്താനും ഉദ്ദേശിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല: