പുസ്തകാസ്വാദനം
കാവ്യ സൌരഭം പരത്തുന്ന ഓ.എന്‍. വിയുടെ പത്ത്പൂക്കള്‍ .
ചെമ്മാണിയോട് ഹരിദാസന്‍
പ്രൊഫ. ഓ. എന്‍. വി. കുറുപ്പിന്റെ പത്ത് കുഞ്ഞു കവിതകളുടെ സമാഹാരമാണ് പത്ത് പൂ. കുഞ്ഞു കവിതകളെങ്കിലും ആശയ സമ്പന്നതകൊണ്ടും ആവിഷ്കാര ചാരുതകൊണ്ടും ഹൃദ്യമായ രചനകളാണ് എല്ലാം. സമാഹാരത്തിലെ അഞ്ചും ആറും കവിതകള്‍ ഏറെ മനോഹരമാണ്. "ഇന്നിന്റെ ഈ കൈകുടന്നയില്‍ എന്റെ ഈ ഇത്തിരിപ്പൂക്കള്‍കൂടി" എന്ന കവിയുടെ ആമുഖ വാക്കുകള്‍ക്ക് സ്നേഹത്തിന്റെ മാധുര്യമുണ്ട്. എല്ലാ കവിതകളും മണമ്പൂര്‍ രാജന്‍ ബാബുവിന്റെ പത്രാധിപത്യത്തില്‍ മലപ്പുറത്ത് നിന്ന് ഇറങ്ങുന്ന ഇന്ന് മാസികയില്‍ പ്രസിധീകരിച്ചവയാണ്. മലപ്പുറത്തെ ഇന്ന് ബുക്സിന്റെ പന്ത്രണ്ടാമത്തെ പുസ്തകമാണിത്. വില എട്ടു രൂപ.
സദസ്സിനെ ചിരിപ്പിച്ചു ഹാസ്യവേദി സംസ്ഥാന സമ്മേളനം
സദസ്യരെ ചിരിയിലാഴ്ത്തി ഹാസ്യവേദി സംസ്ഥാന സമ്മേളനം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്നു. ചിരി പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനം സാഹിത്യകാരന്‍ ഡോ. തേവന്നൂര്‍ മണിരാജ് ഉദ്ഘാടനം ചെയ്തു. ഹാസ്യവേദി പ്രസിഡന്റ് കവി രാവണ പ്രഭു അധ്യക്ഷത വഹിച്ചു. ഇന്ന് അക്ഷര ബന്ധു പുരസ്കാരം നേടിയ ചെമ്മാണിയോട് ഹരിദാസനെ ചടങ്ങില്‍ ആദരിച്ചു. കാര്ട്ടൂണിസ്റ്റ് ജേപ്പി നിര്‍മലഗിരി ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി എസ്. എന്‍. ജി. നമ്പൂതിരി സ്വാഗതവും കെ. ബീരാന്‍കോയ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ചിരിയരങ്ങില്‍ പി. ശങ്കരന്‍കുട്ടി, ഡോ. പി. എ. ജോസഫ്, മുരളീധരന്‍ കൊല്ലത്ത്, രാമചന്ദ്രന്‍ പാണ്ടിക്കാട്, പി.പി.എ. രഹീം
തുടങ്ങിയവര്‍ പങ്കെടുത്തു. കെ.പി. സുലൈമാന്‍ ഗാനമാലപപിച്ചു.
ഭാരവാഹികള്‍
ഹാസ്യവേദി സംസ്ഥാന പ്രസിഡന്റായി രാവണപ്രഭുവിനെയും ജനറല്‍ സെക്രട്ടറിയായി എസ്. എന്‍. ജി. നമ്പൂതിരിയെയും വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ : മുരളീധരന്‍ കൊല്ലത്ത്, ഡോ.തേവന്നൂര്‍ മണിരാജ്(വൈ. പ്ര.), വി. കെ. രാമചന്ദ്രന്‍, ഡോ. പി. എ. ജോസഫ്(സെക്ര), ജേപ്പി നിര്‍മലഗിരി (ട്രഷറര്‍) .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ