Powered By Blogger

2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

ലക്കം : 55

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  

============================================

മുഖക്കുറിപ്പ്‌ 

പുതു വര്‍ഷം പിറന്നു 

ചിങ്ങം പിറന്നു. കൊല്ല വര്‍ഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നിനാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനമായും മലയാള ദിനമായും ആചരിക്കുന്നു. കാര്‍ഷിക സമൃദ്ധിയുടെ മാസമാണ് ചിങ്ങം. നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ വിളവെടുപ്പ് കാലം കൂടിയാണ് ചിങ്ങം. വിശ്രമമില്ലാതെ മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകരെ ആദരിക്കാനുള്ള ദിനം കൂടിയാണ് കര്‍ഷകദിനം. എല്ലാവ ര്‍ക്കും  സന്തോഷം നിറഞ്ഞ പുതു വര്‍ഷ ദിന ആശംസകള്‍.Oലേഖനം 

ഓണം മാനവികതയുടെ ആഘോഷം
ചെമ്മാണിയോട് ഹരിദാസന്‍ ഓണം മലയാളികളുടെ ദേശീയ ആഘോഷ മാണ്. ഉല്‍കൃഷ്ടമായ മാനവികതയുടെ ആഘോഷംകൂടിയാണ് ഓണം.. പരസ്പര സ്നേഹവും സാഹോദര്യവും വിളംബരം ചെയ്യുന്ന
ഓണംലോകത്തെ ഏറ്റവും വലിയ ആഘോഷമാണ്. മാവേലി നാട് വാണിരുന്ന ഒരുസുവര്‍ണ്ണകാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഓണം.കള്ളക്കര്‍ക്കിടക മാസത്തിന്‍റെ ആകുലതകള്‍ ഒഴിഞ്ഞ് പുതിയൊരു മാസംപിറക്കുന്നതാണ് ചിങ്ങം എന്ന ഓണമാസം. അതുകൊണ്ടു തന്നെ ഓണത്തവരവേല്‍ക്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ ചിങ്ങപ്പിറവിയോടെ ആരംഭിക്കും.


കാണം വിറ്റും ഓണം കൊള്ളണം എന്നാണു പഴമൊഴി. അത് ഏറെക്കുറെസാര്‍ത്ഥകമാണുതാനും.ഓണം ആചാരാനുഷ്ടാനങ്ങളുടെ ആഘോഷമാണ്. അതതപ്പൂവിടല്‍ മുതല്‍ തുടങ്ങുന്നുഈഅനുഷ്ടാനപ്പെരുമ . ചിങ്ങംപിറക്കുമ്പോഴേക്കും പൂക്കളുടെവസന്തംവിടരുകയായി. പിന്നെ നാട്ടുമ്പുറങ്ങളില്‍ തുമ്പയുംമുക്കുറ്റിയുംകണ്ണന്‍തളിയും തെച്ചിയുമെല്ലാം നിറഞ്ഞു നില്‍കുന്ന ഒരു പൂക്കാലമായി.ഉത്രാടത്തിനും തിരുവോണത്തിനും തൃക്കാക്കരയപ്പനെയുംമഹാബലിയെയയൂംഎഴുന്നള്ളിക്കുന്നു. കുട്ടികള്‍ക്ക്കളിയുടെലഹരി.ഊഞ്ഞാലാട്ടവുംആട്ടക്കളവുംഓണക്കാലത്ത് തിരിച്ചു വരുന്നു. സ്ത്രീകള്‍ക്ക് കൈകൊട്ടിക്കളിയും തുമ്പി തുള്ളലും. ഓണനിലാവുപുഞ്ചിരിച്ചു നില്‍ക്കുന്നഉത്രാടരാത്രിയില്‍ പാണന്റെ  വീടുകള്‍ തോറും ചെന്നുള്ള വില്ലിന്മേല്‍കൊട്ടിയുള്ള പാട്ട്. ഓണത്തിന്‍റെ മഹത്വം തുറന്നുകാണിക്കുന്ന ഈ പരമ്പരാഗതസംഗീതം ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്നു.


ഓണക്കാലത്തെ വള്ളം കളി ഒരു നാടിന്റെ കൂട്ടായ്മയുടെ കരുത്തുപകരുന്നു.വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ ഒരു പ്രദേശത്തെ ഒന്നാകെലഹരിയിലക്കുന്നു .ചിലയിടങ്ങളില്‍ ഓണം പുലിക്കളിയുടെ ആഹ്ലാദത്തില്‍നിറയുന്നു.ദേശഭേദങ്ങള്‍ക്ക് അനുസൃണമായി ഓരോരോകലാപ്രകടനത്തിലൂടെഓണംആഘോഷിക്കുന്നു.
ഒരുപാട് ഉദാത്ത സ്മരണകള്‍ ഉണര്‍ത്തുന്ന ഓണം ഇന്ന് ഇന്‍സ്റ്റന്റ് ആയിമാറിയതാണ്നാടിന്റെ ദുര്യോഗം. പുതിയ തലമുറ പരിഷ്കാരികളായപ്പോള്‍ തങ്ങളുടെസ്വത്വം അവര്‍ മറന്നു. ഇപ്പോള്‍ വെറും സദ്യയില്‍ ഒതുങ്ങി ഓണം.അതുംപാര്‍സല്‍ സദ്യ. ഓണത്തിന്‍റെ തനിമ നില നിര്‍ത്തേണ്ടത്തികച്ചുഅനിവാര്യമാണ്. ആചാരാനുഷ്ടാനങ്ങള്‍ ത്മസ്കരിക്കുന്നത്തിലൂടെനൂറ്റാണ്ടുകള്‍ക്ക് മുന്‍പേ രൂപം കൊണ്ട സ്വന്തം സംസ്കൃതിയാണ്ഇല്ലാതാകുന്നത്.


ഓണലഹരി തിരിച്ചുവരണം


എന്തായാലും പണ്ടത്തെ പ്രൌഡിഇപ്പോഴത്തെഓണാഘോഷത്തിനില്ല. ചിങ്ങം പിറന്നാള്‍തന്നെപഴയകാലത്ത്ഓണലഹരിയായി. അത്തപ്പൂക്കളം തീര്‍ക്കാനുള്ള കുട്ടികളുടെആവേശത്തിനു കണക്കുണ്ടാകില്ല. മുക്കുറ്റിയുംതുമ്പയും കണ്ണാന്‍തളിയും തെച്ചിയുംപിച്ചകവും എല്ലാം നാട്ടില്‍തന്നെ ഇഷ്ടംപോലെവിരിഞ്ഞിട്ടുണ്ടാകും. ഇന്നത്തെപോലെപൂക്കള്‍കാശ്കൊടുത്തുവങ്ങേണ്ടഗതികേടുംഅന്നുണ്ടായിരുന്നില്ല. പണ്ട്ഓണംആചാരാനുഷ്ടാനത്തില്‍അധിഷ്ടിതമായിരുന്നു. ഇന്ന് വെറും ഇന്‍സ്റ്റന്റ്ആയിമാറിഓണം.പുതിയതലമുറഓണത്തെ വെറുംസദ്യയില്‍ഒതുക്കുകയാണ്. ഓണത്തിന്‍റെ പഴയപ്രൌഡി തിരിച്ചുകൊണ്ടുവരേണ്ട ബാധ്യത പുതിയതലമുറക്കാണ്.

O


ലേഖനം 

ഭാരതത്തിന്‍റെ അഭിമാനമായ രാജീവ്‌ ഗാന്ധി 


ചെമ്മാണിയോട് ഹരിദാസന്‍ 


ഇന്ന് രാജീവിന്റെ ജന്മദിനമായിരുന്നു 

ഇക്കഴിഞ്ഞ ആഗസ്ത് 20


ഭാരതത്തിന്‍റെ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജന്മ ദിനമായിരുന്നു  ആഗസ്ത് 20. ഈ ദിനം രാജ്യം സദ് ഭാവനാ ദിനമായി ആചരിക്കുന്നു. കേന്ദ്ര മന്ത്രി, ആസൂത്രണ കമ്മീഷന്‍ ചെയര്‍മാന്‍ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ തുടങ്ങിയ നിലകളിലും രാജീവ് ഗാന്ധി പ്രവര്‍ത്തിച്ചു. ഭാരത രത്നം ലഭിച്ച രാജീവ് ഗാന്ധി ഭാരതത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയു മായിരുന്നു. 1944 ആഗസ്ത്20 -നു ബോംബയില്‍ ആണ് രാജീവ് ജനിച്ചത്‌ . പിതാവ്ഫിറോസ്‌ ഷാ ഗാന്ധി . മാതാവ് ഇന്ദിരാ ഗാന്ധി. ഏക സഹോദരന്‍ സഞ്ജയ് ഗാന്ധി. കെയിംബ്രിഡ്ജ്, ലണ്ടന്‍ എനിവിടങ്ങളില്‍ ഉന്നത വിദ്യഭ്യാസം. തുടര്‍ന്ന്‍ വൈമാനിക നായി ഔദ്യോഗിക ജീവിതം. സതീര്‍ത്ഥ്യയായ സോണിയയയെ വിവാഹം കഴിച്ചു . ഭാരതത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനായിരുന്നു രാജീവ് ഗാന്ധി . രാജ്യത്തിന്‍റെ ഭാവി സ്വപ്നം കണ്ട രാഷ്ട്ര തന്ത്രജ്ഞ്ന്‍ ആയിരുന്നു രാജീവ്‌. 1991 മേയ് 21-നു തമിഴ്നാട്ടിലെ ശ്രീ പെരുംപുത്തൂരില്‍ ഒരു രാഷ്ട്രീയയോഗത്തില്‍ സംബന്ധിക്കവെ ഉണ്ടായ ബോബാക്രമണത്തില്‍ ആണ് രാജീവ് ഗാന്ധി മരിച്ചത്. ഭീകര വാദികളുടെ ആക്രമണം മൂലം അകാലത്തില്‍ ജീവന്‍ പൊലിയേണ്ടി വന്ന രാജീവ് ഗാന്ധിക്ക് പ്ര ണാമം.

O

പുനര്‍വായന 

ചെമ്മാണിയോട് ഹരിദാസന്‍റെ കവിതാസമാഹാരമായ 'നിലാവിന്‍റെ കയ്യൊപ്പി'നെക്കുറിച്ച് ഗായത്രി അരീക്കോട്  ആഗസ്ത് 23-ന്‍റെ 'വര്‍ത്തമാനം' ആഴ്ചപ്പതിപ്പില്‍ 'ആഴ്ചയിലെ പുസ്തകം' എന്ന പംക്തിയില്‍ എഴുതിയ  അവലോകനം. 

ഹ 

O

ചെമ്മാണിയോട് ഹരിദാസന്‍ 'മന്ദസ്മിതം' മാസികയില്‍ എഴുതിയ  ലേഖനം .


O

ലേഖനം 

മലയാളത്തിന്‍റെ തനിമയാര്‍ന്ന ഓല വീടുകള്‍ 


ചെമ്മാണിയോട് ഹരിദാസന്‍
 

ഒരു കാലത്ത് മലയാളത്തിന്‍റെ മഹിമയായിരുന്നു ഓല മേഞ്ഞ വീടുകള്‍. ഇന്ന് ഓലകൊണ്ട് മേഞ്ഞ പുരകള്‍ എവിടെയു കാണില്ല. പുതിയ തലമുറക്ക് ഇതെല്ലാം അജ്ഞാതമായ കാര്യങ്ങള്‍. എന്‍റെ കുട്ടിക്കാലത്ത് ധാരാളം ഓല മേഞ്ഞ വീടുകള്‍ കാണാമായിരുന്നു. ചില വലിയ തറവാടുകള്‍ പോലും ഓല കൊണ്ടു മേഞ്ഞവയായിരുനു. ചില വീടുകളുടെ മുകളിലെ നില മാത്രം ഓടു കൊണ്ടു മേഞ്ഞതായിരിക്കും. ഇന്നത്തെ പോലെ മാര്‍ബിളും മാര്‍ബോനൈറ്റും ടൈലും ഒന്നും അന്ന് വീടുകളുടെ തറയില്‍ പതിച്ചിരുന്നില്ല. മിക്ക വീടുകളുടെ തറയും ചാണകം മെഴുകിയതായിരിക്കും. അപൂര്‍വ്വം വീടുകളുടെ തറയില്‍ കാവിയിട്ടിരിക്കും. ചുമരുകളില്‍ ചുകന്ന മണ്ണ് തേച്ചിരിക്കും.അന്നൊക്കെ ചില വിദ്യാലയങ്ങളും സിനിമകൊട്ടകളും എല്ലാം ഓലമേഞ്ഞതായിരുന്നു. ഞാന്‍ പ്രാഥമിക വിദ്യഭ്യാസം നിര്‍വ്വഹിച്ച പാലക്കാട്‌ ജില്ലയിലെ നാട്യമംഗലം എ. എം. എല്‍. പി. സ്കൂളിലെ ഒരു കെട്ടിടം ഓല മേഞ്ഞതായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഈ കെട്ടിടത്തില്‍ പഠിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. മധ്യ വേനല്‍ അവധിക്കു സ്കൂള്‍ അടച്ചിടുമ്പോള്‍ ഈ കെട്ടിടം പുതിയ ഓല മേഞ്ഞു പുതുക്കും.
പെരിന്തല്‍മണ്ണ ആഴ്ച ചന്തയിലെ മിക്ക കെട്ടിടങ്ങളും അക്കാലത്ത് ഓല മേഞ്ഞതായിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ. ഇന്നിപ്പോള്‍ ഓടിട്ട വീടുകള്‍ ഓര്‍മ്മയാകുകയാണ്. പകരം കോണ്‍ക്രീറ്റ് വീടുകള്‍ വ്യാപകമായി. കാലത്തിന്റെ മാറ്റത്തിനൊപ്പം പല നന്മകളും മാഞ്ഞു പോകുന്നു.

O

O

വാര്‍ത്താ ജാലകം 

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു 


ചെമ്മാണിയോട് ജി. എല്‍ .പി. സ്കൂളില്‍ സ്വാതന്ത്ര്യദിനംസമുചിതമായി ആഘോഷിച്ചു . ചെമ്മാണിയോട് ഹരിദാസന്‍ മുഖ്യാഥിതി ആയിരുന്നു.   സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അധ്യാപക രക്ഷാകര്‍തൃസമിതി ഉപാധ്യക്ഷന്‍ സി . കബീര്‍ അധ്യക്ഷത വഹിച്ചു . സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയ ചെമ്മാണിയോട് ഹരിദാസന്‍   സ്കൂള്‍വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പ്പതിപ്പ്  പ്രകാശനം ചെയ്തു.  സി. കബീര്‍ സ്വീകരിച്ചു. വിദ്യാലയത്തിന്റെ ഉപഹാരം സി . കബീര്‍ ചെമ്മാണിയോട് ഹരിദാസന്  നല്‍കി.  പി. വി. ശൂലപാണി, പി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. പ്രശ്നോത്തരിയില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി. അദ്ധ്യാപികമാരായ വി. എം. ശ്രീജ സ്വാഗതവും വി.ആര്‍. രോഷ്നി നന്ദിയും പറഞ്ഞു. നേരത്തെ വി. ആര്‍. രോഷ്നി ദേശീയ പതാക ഉയര്‍ത്തി. വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യദിന ഘോഷയാത്രയും ഉണ്ടായി. 


ചെമ്മാണിയോട് ജി.   എല്‍. പി. സ്കൂളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍  പങ്കെടുത്ത് ചെമ്മാണിയോട്  ഹരിദാസന്‍      സ്വാതന്ത്ര്യദിനസന്ദേശം നല്‍കിയപ്പോള്‍. 

ഫോട്ടോ കടപ്പാട് : ജി.എല്‍. പി. സ്കൂള്‍ചെമ്മാണിയോട്.

ചെമ്മാണിയോട് ജി. എല്‍.പി.സ്കൂള്‍വിദ്യാര്‍ഥികള്‍തയ്യാറാക്കിയസ്വാതന്ത്ര്യ ദിനപ്പതിപ്പ് ചെമ്മാണിയോട് ഹരിദാസന്‍   പി.ടി.എ. വൈസ്പ്രസിഡണ്ട്‌ സി. കബീറിന് നല്‍കി പ്രകാശനംചെയ്യന്നു. പി. വി. ശൂലപാണി സമീപം . 

ഫോട്ടോ കടപ്പാട്: ജി.എല്‍.പി. സ്കൂള്‍.

O

 

അഹംബ്രഹ്മാസ്മി പ്രകാശനം ചെയ്തു

ചിത്രരശ്മിബുക്സ്പ്രസിദ്ധീകരിച്ച ഉഷസുരേഷ് രചിച്ച 'അഹംബ്രഹ്മാസ്മി' പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമിപ്രകാശനംചെയ്തു. കുമാരിഅശ്വതി ബാലകൃഷ്ണന്‍ആദ്യപ്രതി ഏറ്റുവാങ്ങി. തൃശ്ശൂര്‍ സാഹിത്യഅക്കാദമിയില്‍നടന്ന സമ്മേളനം .തേറമ്പില്‍രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാഹിത്യഅക്കാദമിസെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു..വൈശാഖന്‍, ഡോ. എസ്. കെ. വസന്തന്‍, കരൂര്‍ശശി, കെബി. ശ്രീദേവി എന്നിവരെആദരിച്ചു. പി.ആര്‍.നാഥന്‍, കുമ്മനംരാജ ശേഖരന്‍, പ്രൊഫ. പുന്നക്കല്‍നാരയണന്‍, പൂയപ്പിള്ളിതങ്കപ്പന്‍, മിഥുന്‍മനോഹരന്‍, ഉഷാസുരേഷ്എന്നിവര്‍പ്രസംഗിച്ചു.ചിത്രരശ്മിബുക്സിന്റെഅമ്പതാമത്പുസ്തകമാണ് പ്രകാശിതമായത്.

കവിസമ്മേളനം

ചിത്രരശ്മിബുക്സ്തൃശ്ശൂര്‍ സാഹിത്യഅക്കാദമിയില്‍ സംഘടിപ്പിച്ച കവിസമ്മേളനം മാരത്തോണ്‍ ആയിമാറി. രാവിലെമുതല്‍തന്നെ കൈരളിയുടെ സാംസ്കാരികതലസ്ഥാന നഗരിയിലെ സാഹിത്യഅക്കാദമിയുടെ പ്രധാന ഹാള്‍ കവികളെക്കൊണ്ട്നിറഞ്ഞിരുന്നു. എന്‍. എം. നൂലേലി, സുരേഷ് തെക്കീട്ടില്‍ന്‍അശോകന്‍പുത്തൂര്‍, ആശാരമേശ്‌, ലക്ഷ്മീദേവി, സതീഷ്‌ മാമ്പ്ര , വാസുഅരീക്കോട്, ടി. എ. മടക്കല്‍, സലീം ചേനം, ഉണ്ണികൃഷ്ണന്‍പുലരി പ്രശാന്തി ചൊവ്വര തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി. സ്വാഗതം പറഞ്ഞ ചെമ്മാണിയോട്ഹരിദാസന്‍ പരിപാടി നിയന്ത്രിച്ചു.

O


അഹിംസപരമോധര്‍മം

മിണ്ടാപ്രാണികള്‍ നമ്മുടെ സഹജീവികളാണ്. ഈഭൂമിയില്‍മനുഷ്യന്  ഉള്ളത്ര അധികാരവും,അവകാശവും അവക്കുമുണ്ട്. മനുഷ്യന്‍ഭൂമിയെനശിപ്പിക്കുന്നു. അവഭൂമിയെസംരക്ഷിക്കുന്നു. മിണ്ടാപ്രാണിളെ ഹിംസിക്കാതിരിക്കുക.  

O

അഭിപ്രായങ്ങളൊന്നുമില്ല: