പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍
മുഖക്കുറിപ്പ്
എല്ലാവര്‍ക്കും ഓണാശംസകള്‍
ആഘോഷങ്ങള്‍ തിരികെ കൊണ്ട് വരണം
ഓണം മലയാളികളുടെ ദേശീയോത്സവം ആണല്ലോ. കള്ളവും ചതിയുമില്ലാത്ത ഒരു സുവര്‍ണ്ണ കാലത്തിന്റെ ധന്യ സ്മരണകള്‍ അയവിറക്കുന്ന ആഘോഷം. പക്ഷെ, ഇന്ന് ഓണത്തെ മലയാളികള്‍ അര്‍ഹമായ പരിഗണനയോടെ ആഘോഷിക്കുന്നുണ്ടോ എന്ന സംശയം അസ്ഥാനത്തല്ല. ആചാരാനുഷ്ടാനങ്ങള്‍ ഇല്ലാത്ത ആഘോഷങ്ങള്‍ ആണിന്നു കാണുന്നത്. ഓണം ആഘോഷിക്കുന്നത് കുറെ സദ്യ വട്ടങ്ങള്‍ ഒരുക്കിയും ടിവിയുടെ മുന്നിലിരുന്നും വിനോദ യാത്ര നടത്തിയും എല്ലാം ആണ്. പഴയ കാല ഓണാഘോഷത്തിന്റെ തനിമയും പ്രൌഡിയും എങ്ങോ പോയ് മറഞ്ഞിരിക്കുന്നു. ഗ്രാമങ്ങളില്‍ പോലും പൂക്കളങ്ങള്‍ തീര്‍ക്കാന്‍ പൂകളില്ലാത്ത കാലം. പരമ്പരാഗത നാട്ടു പൂക്ക്ളായ തുമ്പയും മുക്കുറ്റിയും കണ്ണംതളിയുമെല്ലാം നാട്ട് വഴികളില്‍ നിന്ന് എന്നോ അപ്രത്യക്ഷമായി. നഗരങ്ങളില്‍ പൂക്കള്‍ വിപണിയിലെ ചരക്കായി മാറി. കാശുകൊടുത്ത്പൂ ക്കള്‍ തൂക്കി വാങ്ങേണ്ട സ്ഥിതിയായി അവിടെ. കുറെ കാശു ഓണത്തിനായി മലയാളി ധൂര്ത്തടിക്കുന്നു എന്നത് ശരിയാണ്. അതൊരു തരം പ്രകടനവും കൂടിയായി മാറിയിരിക്കുന്നു. പണ്ടത്തെ കൂട്ടായ്മപോലും ഇന്ന് നഷ്ടമായിരിക്കുന്നു. അടുത്ത വീട്ടിലുള്ളവരെ പോലും അറിയാത്ത കാലമാണിന്നു. ഓണക്കളികള്‍ ഓര്‍മയായി. ഊഞ്ഞാലാട്ടവും കൈകൊട്ടികളിയും തുമ്പി തുള്ളലും ഇന്ന് ആര്‍ക്കറിയാം. മലയാളിക്ക് ഇപ്പോള്‍ ഇതൊക്കെ അത്ര മതി എന്നായി സ്ഥിതി. ഇത്രയും പറഞ്ഞത് കേരളത്തില്‍ ഉള്ള മലയാളികളെക്കുറിച്ചാണ്. എന്നാല്‍ ഓണം ശരിക്കും ആഘോഷിക്കുന്ന മലയാളികളും ഉണ്ട്. മറുനാടന്‍ മലയാളികള്‍. അവരിലൂടെയാണ് ഇന്നും ആഘോഷങ്ങള്‍ നിലനില്‍ക്കുന്നതും. അന്യ നാടുകളില്‍ ജീവിക്കുന്ന അവരിലാണ് ആഘോഷങ്ങള്‍ ഗൃഹാതുരത ഉണര്‍ത്തുന്നത്. ആഘോഷങ്ങള്‍ എല്ലാം തിരികെ കൊണ്ട് വരാന്‍ നമുക്കാകും. പുതിയ തലമുറയ്ക്ക് അതിന്റെ പ്രാധാന്യങ്ങള്‍ പറഞ്ഞുകൊടുക്കണം. അതിനു പഴയ തലമുറക്ക് കഴിയണം എന്നു മാത്രം.
ചെമ്മാണിയോട് ഹരിദാസന്‍
O
സുഭാഷിതം
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി O ശ്രീനാരായണഗുരു.
O
ഓണച്ചൊല്ലുകള്‍
അത്തം പത്തോണം.
കാണം വിറ്റും ഓണം കൊള്ളണം.
അത്തം വെളുത്താല്‍ ഓണം കറുക്കും.
അത്തം കറുത്താല്‍ ഓണം വെളുക്കും.
O
കാവ്യ മണ്ഡപം
കവിത
ചെമ്മാണിയോട് ഹരിദാസന്‍
സൗഹൃദം
കൂടുതല്‍ അറിയുമ്പോള്‍
കൂടുതല്‍ അകലുന്നു.
(ഗ്രാമം മാസിക, 2013 ആഗസ്റ്റ് )
O
പുനര്‍വായനക്ക്
മാവേലി സങ്കല്‍പ്പത്തെ വികലമാക്കരുത്
ഇന്ന് വളരെ കൂടുതലായി വികലമാക്കപ്പെടുന്ന ചിത്രം മാവേലിയുടെതാണ്
മണി കെ. ചെന്താപ്പൂര്(ഗ്രാമം മാസിക 2013 സെപ്തംബര്‍ )
O
മുറിക്കരുത്, ജില്ലയെ, മനസുകളെ
മലപ്പുറം ജില്ല രണ്ടായി മുറിച്ചു ഭ്രാന്താലയമാക്കാനുള്ള വര്‍ഗീയ വാദികളുടെ മോഹം നടപ്പില്ല. ജനങ്ങളുടെ ഒരുമയയും സ്വൈരവും മുറിക്കപ്പെടാതെ പുല രും.
മണമ്പൂര്‍ രാജന്‍ ബാബു, (ഇന്ന് മാസിക. 2013 സെപ്തംബര്‍)
O
പുസ്തകം
പുതിയ പുസ്തകങ്ങള്‍
കാവ്യ മേഘങ്ങള്‍ ( കവിതകള്‍ )
സൌമ്യ മേലെപ്പുരക്കല്‍, ബി.കെ. ഇബ്രാഹിം, പ്രഭാകരന്‍ നറുകര, വാസു അരീക്കോട് , ശ്രീജിത്ത് പേരശ്ശന്നൂര്‍.
ചിത്ര രശമി ബുക്സ്,
കോട്ടക്കല്‍.
വില : 70 രൂപ.
O
പെണ്‍കിളികള്‍മൊഴിയുമ്പോള്‍ (കവിതകള്‍ )
ബള്‍ക്കീസ് ബാനു, കയ്യുമ്മു കോട്ടപ്പടി, തുളസി,ഷീജ മലാക്ക,പ്രീതി അന്തിക്കാട്.
ചിത്ര രശ്മി ബുക്സ്
കോട്ടക്കല്‍.
വില : 60 രൂപ.
O
അതിജീവനം(കവിതകള്‍ )
കെ, വി. അബ്ദുള്ള
ചിത്ര രശ്മി ബുക്സ്,
കോട്ടക്കല്‍
വില : 70 രൂപ.
കൈപ്പറ്റി
സര്‍ഗധാര മാസിക, ബാംഗലൂരു.
ചിത്ര രശ്മി മാസിക.
O
വാര്‍ത്ത ജാലകം
മൂന്നു കാവ്യ സമാഹാരങ്ങള്‍ പ്രകാശിപ്പിച്ചു
ചിത്ര രശ്മി ബുക്സ് പ്രസിദ്ദീകരിച്ച അതിജീവനം, പെണ്‍കിളികള്‍ മൊഴിയുമ്പോള്‍, കാവ്യമേഘങ്ങള്‍ എന്നീ കാവ്യ സമാഹാരങ്ങള്‍ യഥാക്രമം സുന്ദര രാജന്‍, അജിത്രി, റഹ്മാന്‍ കിടങ്ങയം എന്നിവര്‍ പ്രകാശനം ചെയ്തു. ആദ്യ പ്രതികള്‍ യഥാക്രമം ശശികുമാര്‍ സോപാനത്ത്, ലക്ഷ്മി ദേവി, ചെമ്മാണിയോട് ഹരിദാസന്‍ എന്നിവര്‍ ഏറ്റു വാങ്ങി. മലപ്പുറത്ത് നടന്ന പ്രകാശന ചടങ്ങ് റഷീദ് ഉള്ളത്ത് ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. സുരേഷ്കുമാര്‍ കാരക്കുന്നു കൃതികളെ പരിചായപ്പെടുത്തി. ബി. കെ. ഇബ്രാഹിം, പ്രഭാകരന്‍ നറുകര, അജിത്രി, ബള്‍ക്കീസ് ബാനു, കയ്യുമ്മു കോട്ടപ്പടി, ലക്ഷ്മി ദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശിവദാസ് വാരിയര്‍ ഉപഹാരം സമ്മാനിച്ചു.
കെ. വി. അബ്ദുള്ളയുടെ കവിതകളുടെ സമാഹാരമാണ് അതിജീവനം. ബള്‍ക്കീസ് ബാനു, കയ്യുമ്മു കോട്ടപ്പടി, തുളസി, ഷീജ മലാക്ക, പ്രീതി അന്തിക്കാട് എന്നിവരുടെ കവിതകളാണ് പെണ്‍കിളികള്‍ മൊഴിയുമ്പോള്‍ എന്ന സമാഹാരത്തിലുള്ളത്. സൌമ്യ മെലെപ്പുരക്കല്‍, ബി.കെ. ഇബ്രാഹിം, പ്രഭാകരന്‍ നറുകര, വാസു അരീക്കോട്, ശ്രീജിത്ത് പേരശന്നൂര്‍ എന്നിവരുടെ കവിതകളാണ് കാവ്യ മേഘങ്ങളില്‍. കവിയരങ്ങും ഉണ്ടായി.
O കത്തുകള്‍
സജീവമായി പ്രതികരിച്ചവര്‍ :
അപ്പു ആദ്യക്ഷരി, ദുബായ്, ഫൈസല്‍ ബാബു.
O
അടുത്ത ലക്കത്തില്‍ ആരംഭിക്കുന്നു
നാട്ടറിവുകള്‍ നമ്മുടെ സംസ്കാരത്തിന്റെ ആണിക്കല്ലുകളാണ്.
*********************************************************************************
*********************************************************************************
മിണ്ടാപ്രാണികള്‍ പാവം, അവയെ വെറുതെ വിടാം
മിണ്ടാപ്രാണികളെ വെറുതെ വിടുക.
അവരുടെയും ജീവനാണ്.
അവര്‍ക്കും മനുഷ്യരെ പോലെ തന്നെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്.
ഈ ഭൂമി അനന്തകോടി ജീവജാലങ്ങള്‍ക്ക് നിര്‍ഭയം ജീവിക്കാനുള്ളതാണ്.
ജന്മനാ സസ്യാഹാരിയായ മനുഷ്യന്‍ എന്തിനാണ് മിണ്ടാപ്രാണികളെ കൊന്നു തിന്നുന്നത്.
മാംസാഹാരം രോഗങ്ങള്‍ ഉണ്ടാക്കുന്നു എന്നത് ശാസ്ത്ര സത്യം, മിണ്ടാപ്രാണികളെ കൊല്ലുന്നതും തിന്നുന്നതും പാപമാണെന്നതു ആത്മീയ സത്യവും. ഇനി അലൊചിക്കു, ഈ പാവങ്ങളെ കൊന്നു തിന്നണോ എന്ന്. ********************************************************************************
ലിപി വിന്യാസം, രൂപകല്‍പ്പന, നിര്‍മിതി : പത്രാധിപര്‍.
*********************************************************************************
NANMA, THE MALAYALAM ATICLE BLOG. PUBLISHED FROM MALAPPURAM.

നന്ദി
ഇന്ന്തപാല്‍ അക്ഷര ബന്ധു പുരസ്കാര വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ച ഗ്രാമസ്വരാജ് മാസികക്ക് നന്ദി. അക്ഷര ബന്ധു പുരസ്‌കാരം നേടിയത് ചെമ്മാണിയോട് ഹരിദാസനാണ്.
********************************************************************************
ലഹരി ഏതായാലും അത് ആപത്താണ്.
എല്ലാ ലഹരികളും വര്‍ജ്ജിക്കുക.
ലഹരി മുക്തമായി ജീവിതം ഭദ്രമാക്കുക.
*********************************************************************************
നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗില്അടുത്ത ലക്കത്തില്‍ ആരംഭിക്കുന്നു
കേരളത്തിന്റെ നാട്ടറിവുകള്‍