ലക്കം : 54
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍
മുഖക്കുറിപ്പ്
കാര്‍ഗില്‍ ദിനം
ഇക്കഴിഞ്ഞ ജൂലൈ 26 കാര്‍ഗില്‍ ദിനമായിരുന്നു. ഈ വേളയില്‍ നമ്മുടെ നാടിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാരെ സ്മരിക്കാം. ജയ് ജവാന്‍, ജയ് ഹിന്ദ്.
ചെമ്മാണിയോട് ഹരിദാസന്‍
ലേഖനം
രാമായണമാസം പിറന്നു, ഇനി ഭക്തിസാന്ദ്രമായ ദിനങ്ങള്‍
ചെമ്മാണിയോട്ഹരിദാസന്‍
ശ്രീരാമ
രാമ രാമ
ശ്രീരാമചന്ദ്ര
ജയ.......
കര്‍ക്കിടക
മാസം പിറന്നു. ഇനി ഒരുമാസം ക്ഷേത്രങ്ങളും ഹൈന്ദവ ഗൃഹങ്ങളും രാമായണ ശീലുകളാല്‍ മുഖരിതമാകും.
വാത്മീകി മഹര്‍ഷിയുടെ സംസ്കൃതമൂലഗ്രന്ഥമായ രാമായണ മഹാകാവ്യം വിരചിതമായ മാസമാണ് കര്‍ക്കിടകം.
അതിനാലാണ് കര്‍ക്കിടകം രാമായണ മാസമായി ആചരിച്ചുവരുന്നത്. രാമായണം പൌരാണികമായ ഒരു കാവ്യ
കൃതിയാണ്. ലോകത്തെ സര്‍വ്വ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് രാമായണം എന്നാണു പണ്ഡിതമതം.
ഐശ്വര്യം
നല്‍കുന്ന ദശപുഷ്പങ്ങള്‍
കര്‍ക്കിടകം
ഒന്നിന് ഹൈന്ദവ ഗൃഹങ്ങളില്‍ ദശപുഷ്പങ്ങള്‍ പുരപ്പുറത്തു നടുന്ന ഒരു പതിവുണ്ട്. നടാനുള്ള
പത്ത് സസ്യങ്ങള്‍ തലേദിവസം തന്നെ തയ്യാറാക്കി വക്കും. ഒന്നാം തീയതി പുലര്‍ച്ചെ പുരപ്പുറത്തു
നാടും. പൂവേ പൊലി എന്നാ ആര്‍പ്പുവിളികളോടെ വീട്ടിലെ കാരണവര്‍ ആണ് ഇത് നടുക. ചില വീടുകളില്‍
ഒന്നിലേറെ സ്ഥലങ്ങളില്‍ ദശപുഷ്പങ്ങള്‍ നടും. ഒരു പങ്ക് മുറ്റത്തും നടും. .ഒരു വര്‍ഷത്തെ
ഐശ്വര്യമാണ് ഇതിന്റെ പിന്നിലെ വിശ്വാസം.
കര്‍ക്കിടകം
പഞ്ഞമാസമാണ്. ഇപ്പോഴത്തെ സ്ഥിതിയല്ല പറഞ്ഞു വരുന്നത്. ആദിമകാലം തൊട്ടേ കര്‍ക്കിടകം
ദുരിതകാലമാണ്. കള്ള കര്‍ക്കിടകം എന്നാണു ഈ മാസത്തെ പറഞ്ഞിരുന്നത്. അത്രമേല്‍ കഷ്ടപ്പാടുകള്‍
നിറഞ്ഞ ഒരു കാലമായിരുന്നു എന്ന് സാരം. കര്‍ക്കിടകത്തിലെ ആദികള്‍ മാറി പുതിയൊരു മാസത്തിലേക്കുള്ള
പി റവിയാണ് ചിങ്ങം. ചിങ്ങം ഓണ മാസമാണ്. വറുതി എല്ലാം മാറി സമൃദ്ധിയുടെ കാലം. അതുകൊണ്ടുതന്നെ
അന്നത്തെ ആളുകള്‍ കര്‍ക്കിടകം മാറി ചിങ്ങം ആഗതമാകട്ടെ എന്ന് നിനച്ചിരുന്ന ഒരു കാലമായിരുന്നുഅത്.
കര്‍ക്കിടകം
ആയുര്‍വേദത്തില്‍ വളരെയേറെ പ്രാധാന്യമുള്ള കാലമാണ്. പ്രത്യേക ചികിത്സാവിധികള്‍ അനുവര്‍ത്തിക്കുന്ന
മാസമാണിത്. പഞ്ചകര്‍മ്മ ചികിത്സാവിധികള്‍ക്ക് ഇത്രയും അനുഗുണമായ മാസം വേറെയില്ല. ഔഷധ
സേവക്കും പറ്റിയ മാസമാണ് കര്‍ക്കിടകം.
O
കാവ്യമണ്ഡപം
ഹൈക്കു കവിതകള്‍
ചെമ്മാണിയോട് ഹരിദാസന്‍
വര്‍ഷംതോറും
എന്നെ മാറ്റുന്നു
എന്ന് കലണ്ടര്‍.
**
പോക്കുവെയില്‍
പൊന്നാക്കും
എന്ന് പഴമൊഴി,
എന്നാല്‍
വരവ് വെയിലോ.
**
മനസ്സു
നിറയെ
കാപട്യം,
തെളിയാത്ത
മുഖം.
**
ഓണക്കാലം
ഓണപ്പൂക്കള്‍
മിഴി തുറന്നു.
**
കിളികളുടെ
കളകളാരവം
ഒരു പുലരികൂടി
പിറക്കുന്നു.
**
മഴക്കോ
മഴവില്ലിനോ
അതിചാരുത.
**
ദശപുഷ്പങ്ങള്‍
ചിരിക്കുന്നു
കര്‍ക്കിടകമാസം.
**
ആഘോഷ ദിനങ്ങള്‍
വളയിട്ട
കൈകള്‍
മൈലാഞ്ചികള്‍
കീഴടക്കുന്നു.
**
ഇഷ്ടമായിരാമായണ
ശീലുകള്‍
കേട്ട്
കര്‍ക്കിടക
പിറവി.
**
ഒരുമയില്‍
ചേര്‍ന്നൊരു
ചെറിയ പെരുന്നാള്‍.
**
ഇലയില്‍
തിളങ്ങുന്നു
ഹിമകണം
O
ലേഖനം
ജയന്‍ : അസാധാരണ അഭിനയ പ്രതിഭ
ചെമ്മാണിയോട് ഹരിദാസന്‍
ഇന്ന് ജയന്റെ ജന്മദിനം.
മലയാള ചലചിത്ര നഭസ്സിലെ
പൊന്‍താരമായിരുന്നു
ജയന്‍ എന്ന നടന്‍
അനശ്വര നടന്‍ ജയന്റെ ജന്മദിനമാണ് ഇന്ന്. മലയാള ചലച്ചിത്ര നഭസ്സിലെ പൊന്‍താരമായിരുന്നു ജയന്‍. സമാനതകള്‍ ഇല്ലാത്ത അഭിനയത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ മഹാ പ്രതിഭയായിരുന്നു ജയന്‍. ചലച്ചിത്ര രംഗം ഇനിയും ജയനെന്ന നടനെ മറന്നിട്ടില്ല . ഇന്നും ജയനെ പ്രേക്ഷക വൃന്ദം നെഞ്ചേറ്റുന്നു. പുരുഷ സൌന്ദര്യത്തിന്റെ പര്യായം കൂടിയായിരുന്നു ജയന്‍ എന്ന അഭിനേതാവ്. 1938 ജൂലൈ 2 5 -നു ആയിരുന്നു ജയന്റെ ജനനം. നാവികസേനയില്‍ റഡാര്‍ ഓഫിസറായി വിരമിച്ചതിനുശേഷമാണ് ജയന്‍ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. 1974-ല്‍ ജേസി സംവിധാനം ചെയ്ത ശാപമോക്ഷം ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് പഞ്ചമി. രതി മന്മദം, ആശിര്‍വാദം, പട്ടാളം ജാനകി അങ്ങാടി, കരിമ്പന, അങ്കക്കുറി,ദീപം ,നായാട്ട്, മനുഷ്യമൃഗം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു വില്ലനായും ഉപനായകനായും നായകനായും ചലച്ചിത്ര രംഗത്ത് ഉജ്വല പ്രകടനം കാഴ്ചവച്ച ജയന്‍ അകെ 116 ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രേം നസീര്‍ ഉള്‍പ്പെടെയുള്ള അക്കാലത്തെ ഒടുമിക്ക നടന്മാരുമായി ഒന്നിച്ചഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടന്‍കൂടിയാണ് ജയന്‍. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആ ജീവിതം പൊലിഞ്ഞു. 1980നവംബര്‍ 16-നു ആയിരുന്നു അത്. ജയന്‍ എന്ന മഹാനടന് ഓര്‍മ്മപ്പൂക്കള്‍.oകോഴിക്കോടിന്റെ പെരുമ

ഫോട്ടോ : കടപ്പാട് : ടി. കെ. കൃഷ്ണകുമാര്‍.
'നിലാവിന്‍റെ കയ്യൊപ്പി'നെ ക്കുറിച്ച് 'പ്രമദം' മാസികയില്‍ ഡോ.സാജന്‍ പാലമറ്റം
'നിലാവിന്‍റെ കയ്യൊപ്പി'നെക്കുറിച്ച് പ്രശസ്ത സാഹിത്യ
നിരൂപകനായ ഡോ. സാജന്‍ പാലമറ്റം 'പ്രമദം' മാസികയുടെ ജൂലൈ ലക്കത്തില്‍, സാഹിത്യ നിരൂപണം എന്ന തന്റെ
പ്രതിമാസ പംക്തിയില്‍ ഫോട്ടോ സഹിതം ഇങ്ങനെ എഴുതുന്നു.
' നിലാവിന്‍റെ കയ്യൊപ്പ്' ചെമ്മാണിയോട് ഹരിദാസന്റെ കവിതാസമാഹാരമാണ്.
ഒരു പൂ വിരിയുന്ന ഭംഗി അദ്ദേഹത്തിന്റെ രചനകള്‍ക്കുണ്ട് . ദുര്‍ഗ്രഹതയില്ല . "എത്ര
കുളിച്ചാലും പോകില്ല മനസ്സിലെ മാലിന്യം"എന്ന് പറയുന്ന ലാളിത്യം അവയുടെ മുഖമുദ്രയാണ്
. ഹൃദയത്തെ തൊടുന്ന വാക്കുകള്‍ കൊണ്ടു രചിച്ചിട്ടുള്ള കവിതകളുടെ ഈ സമാഹാരം കൊല്ലം ഗ്രാമം
ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്വില : 60 രൂപ.
പുതിയ ലക്കം 'മന്ദസ്മിതം' മാസികയില്‍ എന്‍റെ കവിതാസമാഹാരമായ 'നിലാവിന്‍റെ കയ്യൊ'പ്പിനെ പരിചയപ്പെടുത്തുന്നു.
'നിലാവിന്‍റെ കയ്യൊപ്പ്'
പുതിയ ലക്കം 'മന്ദസ്മിതം' മാസികയില്‍ എന്‍റെ കവിതാസമാഹാരമായ 'നിലാവിന്‍റെ കയ്യൊ'പ്പിനെ പരിചയപ്പെടുത്തുന്നുണ്ട്.