Powered By Blogger

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ലക്കം : 42

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

*******************************************************************************

ലേഖനം 

വൃത്തിയുടെ പൊരുള്‍ 

ചെമ്മാണിയോട് ഹരിദാസന്‍

പലരും പറയാറുണ്ട് അന്യ സംസ്ഥാനക്കാര്‍ക്ക് തീരെ വൃത്തിയില്ല എന്ന്. ഹോട്ടലുകളില്‍ എല്ലാം ഇപ്പോള്‍ ഇക്കൂട്ടര്‍ ആണത്രേ കൂടുതലും. തമിഴന്‍ ചായ കൊണ്ട് വരുന്ന ഗ്ലാസില്‍ വിരലുകളിടും എന്നും മറ്റു  സംസ്ഥാനക്കാര്‍ എപ്പോഴും വായില്‍  കയ്യിട്ടിരിക്കും എന്നും ഒക്കെ കളിയാക്കി പറയുന്നവര്‍ മലയാളികള്‍ക്കിടെയില്‍ ധാരാളം ഉണ്ട്.  എന്നാല്‍ വൃത്തിയുടെ വീമ്പ് പറയുന്ന മലയാളി ഒന്നോര്‍ക്കണം, മലയാളികള്‍ക്കെല്ലാം നല്ല വൃത്തി ഉണ്ടെന്നാണോ വിചാരം. എന്നാല്‍ തെറ്റി. എന്റെ ഒരു സുഹൃത്ത്‌ വളരെ മുന്‍പ് പറഞ്ഞ ഒരു കാര്യം ഇവിടെ കുറിക്കട്ടെ. ചായക്കട നടത്തുന്ന ഒരാള്‍ ദോശക്കല്ല് ചൂടായോ എന്ന് നോക്കുക കല്ലില്‍ തുപ്പിയിട്ടാണത്രേ. മറ്റൊരു സുഹൃത്ത്‌ പറഞ്ഞ വേറൊരു കാര്യം ഇതാണ്, ചായക്കട നടത്തുന്ന ഒരാള്‍ പൊറോട്ടക്കു മാവ് കുഴക്കുന്നതിനിടെ അടുപ്പിലേക്ക് കാര്‍ക്കിച്ചു  തുപ്പുമത്രേ.  
ഇവിടെ വൃത്തിയും വെടിപ്പുമുള്ള ധാരാളം ചായക്കടകളും ഹോട്ടലുകലും ഉണ്ടെന്നത് വിസ്മരിക്കനാകില്ല. വൃത്തി എന്നത് ജാതി മത ലിംഗ ദേശ ലിംഗ വ്യത്യാസം നോക്കി പറയാന്‍ ആകുന്ന കാര്യമല്ല.. ഒരു ശീതള പാനീയക്കടയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍കാരനായ തൊഴിലാളി ഗ്ലാസുകളും മറ്റും പലതവണ വൃത്തിയായി കഴുകുന്നത് അതുവഴി സ്ഥിരമായി യാത്ര ചെയ്യുന്ന ഈ ലേഖകന്‍ കാണാറുണ്ട്‌, മലയാളിക്ക് പോലുമില്ലാത്ത ഈ വൃത്തികണ്ട് അത്ഭുതം കൂറിയിട്ടുമുണ്ട്. പാചകം ചെയ്യുന്നവര്‍ക്ക് നല്ല വൃത്തിയും വെടിപ്പും വേണം.മറ്റുള്ളവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്തുകൊടുക്കുന്നവര്‍ ഈ സത്യം ഉള്‍ക്കൊള്ളുക തന്നെ വേണം. ഹോട്ടലുകളില്‍ എന്നല്ല നമ്മുടെ വീടുകളിലും വേണം  വൃത്തി . വീട്ടില്‍ വരുന്നവര്‍ക്ക് വൃത്തിയുള്ള ഭക്ഷണം നല്‍കണം. അതാണ്‌ ശരിയായ ആഥിത്യ മര്യാദ. വൃത്യ എന്നത് ഒരു സത്യമാണ്. അത് ആരെയും ബോധ്യപ്പെടുത്താന്‍ മാത്രം ഉള്ളതാകരുത്. എല്ലാവര്‍ക്കും ദേഹവൃത്തിയും വസ്ത്ര വൃത്തിയും അനിവാര്യമാണ്. പാചകം ചെയ്യുന്നവര്‍ക്ക് പാചക വൃത്തിയും. മോശമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന ആഹാരം  രോഗങ്ങള്‍ ഉണ്ടാക്കും എന്നത്  മറ്റൊരു യാഥാര്‍ത്ഥ്യം. 

.

പുസ്തകം 

പുതിയ പുസ്തകങ്ങള്‍ 

കവിതായനം

 (കവിതകള്‍ )

പലര്‍ 

സമ്പാദനം : ഗിരീഷ്‌ പാലേരി

മധുരം മലയാളം പുബ്ലിഷിംഗ് ഹൗസ്

മേപ്പയൂര്‍

വില : 100 രൂപ.

O

വാര്‍ത്താ ജാലകം 

ചരിത്രസംഭവമായി മാറിയ മലയാളം ഹൈക്കു സംഗമം

മലയാളം ഹൈക്കു സംഗമം പ്രശസ്ത സാഹിത്യകാരന്‍  ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്ന സംഗമത്തില്‍  പ്രഭ ചെമ്പത്ത് അധ്യക്ഷത വഹിച്ചു.   കവി വി.ജി. തമ്പി, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, ഹൈക്കു നിരൂപകന്‍ സേതു മേനോന്‍(ദൂര ദര്‍ശന്‍ ) ഡോ. രതീ ദേവി, ജി. ആര്‍. കവിയൂര്‍  എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്  പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഹൈക്കു കവിതകളെക്കുറിച്ച്  സംസാരിച്ചു. നിരവധി കവികള്‍ കവിതകള്‍ ചൊല്ലി. സംഗമത്തില്‍ കേരളത്തിനകത്ത്‌നിന്നും പുറത്തുനി ന്നുമായി നൂറിലേറെ കവികള്‍ പങ്കെടുത്തു.

Oമലയാളം ഹൈക്കു സംഗമം തൃശ്ശൂരില്‍ പ്രശസ്ത സാഹിത്യകാരന്‍ ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രഭ ചെമ്പത്ത്, കവി വി.ജി.തമ്പി, സേതു മേനോന്‍ (ദൂര ദര്‍ശന്‍ ) എന്നിവര്‍ സമീപം. ഫോട്ടോ : ചെമ്മാണിയോട് ഹരിദാസന്‍. 

അരുണ്‍ ഗാന്ധിഗ്രാമിന്റെ 'മടിച്ചി' പ്രകാശനം ചെയ്തു  

അരുണ്‍ ഗാന്ധിഗ്രാമിന്റെ  കവിതസാമാഹാരമായ 'മടിച്ചി' കവി പി.എന്‍. ഗോപീകൃഷന്‍ പ്രകാശനം ചെയ്തു. തൃശൂര്‍ സാഹിത്യ അക്കാദമി പ്രധാന ഹാളില്‍ നടന്ന  ചടങ്ങില്‍ കരീം മലപ്പട്ടം ആദ്യ പ്രതി സ്വീകരിച്ചു. കവി വി.ജി. തമ്പി അധ്യക്ഷത വഹിച്ചു. കവി സച്ചിദാനന്ദന്‍ പുഴങ്കര മുഖ്യ  പ്രഭാഷണം നടത്തി.  കോതമംഗലം സൈകതം ബുക്സാണ് പ്രസാധനം.

O

അഭിപ്രായങ്ങളൊന്നുമില്ല: