ലക്കം : 45
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍
*****************************************************************************
*****************************************************************************
കുഞ്ഞു കവിതകള്‍
ചെമ്മാണിയോട് ഹരിദാസന്‍
സ്വാര്‍ഥത
ഈ ലോകത്ത് എനിക്ക് നീയും
നിനക്ക് ഞാനും മാത്രം
സ്നേഹത്തിന്റെ പിന്നിലെ
സ്വാര്‍ത്ഥതക്ക് കണക്കുണ്ടോ.
**
മാലിന്യം
എത്ര കുളിച്ചാലും പോകില്ല
മനസ്സിലെ മാലിന്യം.
**
സംഗീതം
നാട്ടരുവികളുടെ സംഗീതം മൌനം.
കട്ടരുവികളുടെ സംഗീതം വാചാലം.
**
മുല്ല
മുറ്റത്തെ മുല്ലക്ക് മണമില്ല
പ്ലാസ്റിക് മുല്ലക്ക് മണമുണ്ട്.
O
2014 നവംബര്‍ രണ്ടിന്റെ ലക്കം വര്‍ത്തമാനം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിതകള്‍.
പുസ്തകം പുതിയ പുസ്തകങ്ങള്‍
മായാവീഥി
കഥകള്‍
പ്രഭാരാജവല്ലി പള്ളിയില്‍
കേരള ബുക്ക് ട്രസ്റ്റ്
കോഴിക്കോട് .
വില : 60 രൂപ.
പൂക്കൂട
(ബാലകവിതകള്‍ )
ലക്ഷ്മിദേവി തിരുവാലി
ചിത്രരശ്മി ബുക്സ്
കോട്ടക്കല്‍
വില : 40 രൂപ .
കാഴ്ചയുടെ വര്‍ത്തമാനം
(കഥകള്‍)
മലപ്പുറം സുല്‍ത്താന്‍
ചിത്ര രശ്മി ബുക്സ്
കോട്ടക്കല്‍.
വില : 30 രൂപ.
O
വാര്‍ത്താ ജാലകം
മന്ദസ്മിതം കവിതാമത്സരം വിജയികള്‍
മന്ദസ്മിതം മാസിക നടത്തിയ കവിതാമത്സരത്തില്‍ ചെമ്മാണിയോട് ഹരിദാസന്‍, തെരെസ്സാ പീറ്റര്‍, ടി.ആര്‍. ശാരദ എന്നിവര്‍ സമ്മാനം നേടി. ചെമ്മാണിയോട് ഹരിദാസ്ന്റെ കാവ്യമഴ എന്ന കവിതക്കാണ് സമ്മാനം.
പുസ്തക പ്രകാശനം
ചിത്രരശ്മി ബുക്സിന്റെ രണ്ടു പുസ്തകങ്ങള്‍ മഞ്ചേരിയില്‍ പ്രകാശനം ചെയ്തു. ലക്ഷ്മിദേവി തിരുവാലിയുടെ പൂക്കൂട, മലപ്പുറം സുല്‍ത്താന്റെ കാഴ്ചയുടെ വര്‍ത്തമാനം എന്നീ കൃതികള്‍ ആണ് യഥാക്രമം ശാംഭവി മൂസ്സ്, വിശ്വന്‍ അരീക്കോട് എന്നിവര്‍ പ്രകാശനം ചെയ്തത്. പ്രണവ്, വാസു അരീക്കോട് എന്നിവര്‍ ആദ്യ പ്രതികള്‍ ഏറ്റുവാങ്ങി. പ്രഭാകരന്‍ നറുകര അധ്യക്ഷത വഹിച്ചു. മിഥുന്‍ മനോഹര്‍, എം.എ. അക്ബര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‍ നടന്ന കവിസമ്മേളനം ചെമ്മാണിയോട് ഹരിദാസന്‍ നിയന്ത്രിച്ചു. ഇരുപതോളം പേര്‍ കവിതകള്‍ ചൊല്ലി. ശൈലജ ധര്‍മ്മഗിരി ഗാനം ആലപിച്ചു. സുരേഷ് തെക്കീട്ടില്‍ കഥകള്‍അവതരിപ്പിച്ചു.
O
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ