Powered By Blogger

2015, മേയ് 14, വ്യാഴാഴ്‌ച





ലക്കം : 51 
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  
==============================================================

മുഖക്കുറിപ്പ്‌ 

മനുഷ്യന്‍റെ ഇരട്ടത്താപ്പ് 

മനുഷ്യനെ കൊന്ന കടുവയെ വിചാരണ കൂടാതെ വെടിവച്ചു കൊല്ലാമെങ്കില്‍മിണ്ടാപ്രാണികളെ കൊല്ലുന്ന മനുഷ്യരേയും അങ്ങനെ ചെയ്തുകൂടെ.. ഇവിടെ ദിനം പ്രതി ആയിരക്കണക്കിനു ജീവ ജാലങ്ങളെയാണ് ഭക്ഷണത്തിനായി കൊന്നൊടുക്കുന്നത്. ഈ മിണ്ടാപ്രാണികള്‍ക്കും ജീവനില്ലേ. അവരുടെ ജീവന് മനുഷ്യ ജീവന്റെ വില ഇല്ലെന്നാണോ. പിന്നെ, ഇവിടെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഒക്കെ പേരില്‍എത്ര മനുഷ്യരെ കൊല ചെയ്യുന്നു. ഈ കൊലയാളികളെയും ശരിക്ക് കൊല്ലേണ്ടതല്ലേ . ഇവരെല്ലാം പിന്നീട് രക്ഷപ്പെടുന്നു. എന്നാല്‍വയനാട്ടില്‍വെടിവച്ചു കൊന്ന കടുവയുടെ കാര്യത്തില്‍അതുണ്ടായില്ല. കടുവ ദേശീയ മൃഗമാണ്. മിണ്ടാപ്രാണികള്‍അസംഘടിതരായതിനാലാണോ ഇത്.

വന്യ മൃഗങ്ങള്‍നാട്ടിലേക്കു വരുന്നത് കാട്ടില്‍അവര്‍ക്ക് നിര്‍ഭയം ജീവിക്കാന്‍സാധിക്കാതതതിനാല്‍ആണ്. മനുഷ്യന്റെ കാടു കയ്യേറ്റം മൂലം മൃഗങ്ങള്‍ക്ക് സ്വച്ഛത നഷ്ടമായി. എന്തായാലും മിണ്ടാ പ്രാണികളുടെ കാര്യം കഷ്ടം തന്നെ. വന്യ മൃഗങ്ങള്‍നാട്ടിലേക്കു വരുന്നത് കാട്ടില്‍അവര്‍ക്ക് നിര്‍ഭയം ജീവിക്കാന്‍സാധിക്കാതതതിനാല്‍ആണ്. മനുഷ്യന്റെ കാടു കയ്യേറ്റം മൂലം മൃഗങ്ങള്‍ക്ക് സ്വച്ഛത നഷ്ടമായി. എന്തായാലും മിണ്ടാ പ്രാണികളുടെ കാര്യം കഷ്ടം തന്നെ. 

ചെമ്മാണിയോട് ഹരിദാസന്‍  

O

പ്രതിഭാധനരായ നവാഗത സാഹിത്യകാരന്മാര്‍

ചെമ്മാണിയോട് ഹരിദാസന്‍


ഒരെളിയ എഴുത്തുകാരന്‍ എന്ന നിലയില്‍ കുറച്ചൊക്കെ പുസ്തകങ്ങള്‍ വായിക്കുന്ന ഒരു ശീലമുണ്ട്. നന്നേ ചെറുപ്പത്തില്‍ തുടങ്ങിയ ശീലമാണ് അത്. എന്റെവായനാനുഭവത്തില്‍ നിന്ന് എനിക്ക് ബോധ്യമായ ഒരു കാര്യം ഇവിടെ സൂചിപ്പിക്കട്ടെ. അത്രയൊന്നും അറിയപെടാത്ത എഴുത്തുകാരുടെ രചനകള്‍ പലപ്പോഴും മികച്ചതായി തോന്നിയിട്ടുണ്ട്‌ എന്നതാണ് അത്. പ്രശസ്ത സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ഒരിക്കല്‍ കോഴിക്കോട് നടന്ന ഞാന്‍ കൂടി പങ്കെടുത്ത ഒരു സാഹിത്യ പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നതും ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നു. "ബഹുമതികള്‍ ലഭിച്ചു എന്നതുകൊണ്ട്‌ മാത്രംഒരെഴുത്തുകാരന്റെ രചനകള്‍ എല്ലാം നല്ലത് എന്ന് പറയാനാ വില്ല. അത്തരം രചനകള്‍ എനിക്ക് സംതൃപ്തി നല്‍കി എന്ന് പറയാനാകില്ല. എന്നാല്‍ അത്രയൊന്നും പ്രശസ്തര്‍ അല്ലാത്ത എഴുത്തുകാരുടെ പല രചനകളും ഞാന്‍ വായിച്ചു വളരെയധികം ആസ്വദിക്കാറുണ്ട്."മലപ്പുറത്ത് കഴിഞ്ഞ ആഴ്ച നടന്ന ജില്ലാ ലൈബ്രറി കൌണ്‍സില്‍ പുസ്തകോത്സവത്തില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചിരുന്നു. അവിടെ നിന്ന് ഞാന്‍ വാങ്ങിച്ച പുസ്തകങ്ങള്‍ അധികവും പുതിയ എഴുത്തുകാരുടെതായിരുന്നു. ഈ പുസ്തകങ്ങള്‍ എല്ലാം തന്നെ മികച്ച വായനാനുഭവം സമ്മാനിക്കുന്നതായിരുന്നു.അതേസമയം പ്രശസ്ത എഴുത്തുകാരുടെ പുസ്തകകങ്ങള്‍ എല്ലാം മോശമാണ് എന്ന  ധാരണയും ഇവിടെ ഉദിക്കുന്നി ല്ല.
O

നിലാവിന്‍റെകയ്യൊപ്പ്പ്രകാശനംചെയ്തു 


 

ചെമ്മാണിയോട് ഹരിദാസന്‍റെ കവിതാസമാഹാരമായ നിലാവിന്‍റെ കയ്യൊപ്പ് മേലാറ്റൂര്‍ രാധാകൃഷ്ണന്‍ ഗിരീഷ് മൂഴിപ്പാടത്തിനു നല്‍കി മലപ്പുറത്ത് പ്രകാശനം ചെയ്യുന്നു.

ചെമ്മാണിയോട് ഹരിദാസന്റെ കവിതാസമാഹാരമായ നിലാവിന്റെ കയ്യൊപ്പ് പ്രശസ്ത സാഹിത്യകാരന്‍ മേലാറ്റൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ ഗിരീഷ്‌ മൂഴിപ്പാടം ആദ്യ പ്രതി സ്വീകരിച്ചു.  മലപ്പുറം പ്രശാന്ത് ഓഡിറ്റോറി യത്തില്‍ നടന്ന ചടങ്ങില്‍പ്രശസ്ത കവി മണമ്പൂര്‍ രാജന്‍ ബാബു അധ്യക്ഷത വഹിച്ചു. കവി അശോകന്‍ പുത്തൂര്‍ പുസ്തകം അവലോകനം ചെയ്തു സംസാരിച്ചു. ചെമ്മാണിയോട് ഹരിദാസന്‍, രാധാകൃഷ്ണന്‍ ഒള്ളൂര്‍ (വര്‍ത്തമാനം വാരാന്തപ്പതിപ്പ് ), ജിനേഷ് കോവിലകം, മിഥുന്‍ മനോഹര്‍, റഫീക്ക് രാമപുരം, സുരേഷ് തെക്കീട്ടില്‍, മണി മലപ്പുറം, ടി.കെ. യൂസഫലി, ടി. കെ. ബോസ് ., മരളീധരന്‍ പന്തല്ലൂര്‍, മലപ്പുറം സുല്‍ത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി. കെ. ബോസ്, മുരളീധരന്‍ പന്തല്ലൂര്‍ എന്നിവര്‍ കഥകള്‍ അവതരിപ്പിച്ചു.


നന്മകള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം പ്രശംസനീയം : മണമ്പൂര്‍

മാഞ്ഞുപോകുന്ന സാമൂഹിക നന്മകളെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ചെമ്മാണിയോട് ഹരിദാസന്‍ തന്റെ കാവ്യരചനയിലൂടെ നടത്തുന്നതെന്ന് പ്രശസ്ത കവി മണമ്പൂര്‍ രാജന്‍ ബാബു പറഞ്ഞു.   ചെമ്മാണിയോട് ഹരിദാസ്ന്റെ കാവ്യ സമാഹാരമായ നിലാവിന്റെ കയ്യൊപ്പിന്റെ പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ശ്രമങ്ങള്‍ പ്രശംസാര്‍ഹമാണ്. കവിതകള്‍ കേവലം പ്രസ്താവനകള്‍ മാത്ര മാകരുത്. ഏതു രചനയും ആശയ സമ്പന്നമാകുമ്പോഴാണ് അത് മഹത്തരമാകുന്നത്. അദ്ദേഹം പറഞ്ഞു.

സൂക്ഷ്മത കൂട്ടിചേര്‍ത്ത കവിതകള്‍ : മേലാറ്റൂര്‍ രാധാകൃഷ്ണന്‍

ചെമ്മാണിയോട് ഹരിദാസ്ന്റെ കവിതാസമാഹാരത്തിന്റെ പേരുതന്നെ കവിതയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ മേലാറ്റൂര്‍ രാധകൃഷ്ണന്‍ പറഞ്ഞു.   ചെമ്മാണിയോട് ഹരിദാസന്റെ കവിതാസമാഹാരമായ നിലാവിന്റെ കയ്യൊപ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. എല്ലാ കാര്യങ്ങളിലും അതീവ സൂക്ഷ്മത കാണിക്കുന്ന ഹരിദാസന്‍ തന്റെ കവിതകളിലും സൂക്ഷ്മത പ്രകടമാക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. ചെമ്മാണിയോട് ഹരിദാസന്‍റെ  കവിതാസമാഹാരമായ നിലാവിന്‍റെ കയ്യോപ്പിന്‍റെ  പ്രകാശനചടങ്ങില്‍ കവി് മണമ്പൂര്‍  രാജന്‍ബാബു അധ്യക്ഷത വഹിച്ചു  പ്രസംഗിക്കുന്നു.  മേലാറ്റൂര്‍ രാധാകൃഷ്ണന്‍, അശോകന്‍ പുത്തൂര്‍,  ഗിരീഷ്‌ മൂഴിപ്പാടം എന്നിവര്‍   സമീപം. 

ചെമ്മാണിയോട് ഹരിദാസന്‍  സ്വാഗതപ്രസംഗം നടത്തുന്നു.  

സാഹിത്യകാരന്‍ മേലാറ്റൂര്‍ രാധാകൃഷ്ണന്‍ പ്രസംഗിക്കുന്നു.



കവിയും പത്രപ്രവര്‍ത്തകനുമായ  രാധാകൃഷ്ണന്‍  ഒള്ളൂര്‍ പ്രസംഗിക്കുന്നു. 

കവി ജിനേഷ് കോവിലകം പ്രസംഗിക്കുന്നു.

വാര്‍ത്തകള്‍ : ചെമ്മാണിയോട് ഹരിദാസന്‍ 
ചിത്രങ്ങള്‍ : സുബൈര്‍ കോട്ടുമല  
O 

ദോഷൈകദൃക്കുകള്‍  വിഹരിക്കും കാലം 
ചെമ്മാണിയോട് ഹരിദാസന്‍ 

  പോസ്റ്റുകളില്‍കുറ്റങ്ങള്‍മാത്രം കണ്ടെത്താനും ധാരാളം ആളുകള്‍ഉള്ള കാലമാണിത്. പോസ്റ്റുകളിലെ തെറ്റുകള്‍ചൂണ്ടിക്കാണിക്കേണ്ട എന്നല്ല ഇതിനര്‍ത്ഥം. എല്ലാ പോസ്റ്റിനെയും അഭിനന്ദിക്കണം എന്നും ഇതിനര്‍ത്ഥമില്ല. പോസ്റ്റുകളിലെ തെറ്റുകള്‍ചൂണ്ടിക്കാണിക്കുന്നതിനോപ്പം വല്ലപ്പോഴും ശരിയും ചൂണ്ടിക്കാണിക്കണം.അതാണ്‌അതിന്റെ മാന്യത. അതാണ്‌അതിന്റെ സഹിഷ്ണുത. മറിച്ചാണെങ്കില്‍അസഹിഷ്ണുതതന്നെയാണ് അത്. ചിലര്‍ക്ക് ചിലരോട് വെറുതെ എന്തെങ്കിലും വിദ്വേഷം കാണാം. അതിനു പ്രത്യേക കാരണം ഒന്നും വേണ്ട. അവരുടെതിനു സമാനമായ മനസ്സ് അല്ലാത്തതിനലാകാം. ഇങ്ങനെ മനസ്സ് നിറയെ പകയുമായി നടക്കുന്നവര്‍തെറ്റുകള്‍കണ്ടാല്‍മാത്രമേ പ്രതികരിക്കൂ. ശരിയുണ്ടെങ്കില്‍ഇവര്‍ക്ക് സഹിക്കാന്‍പറ്റില്ല. അതിനാല്‍ശരിയെ ഇക്കൂട്ടര്‍ഇഷ്ടപ്പെടില്ല എന്ന് മാത്രമല്ല ഒരിക്കലും അംഗീകരിക്കുകയുമില്ല. ഇവര്‍അപരന്റെ കഴിവുകളെ ഒരു കാലത്തും മാനിക്കുകയുമില്ല. ഈ ബുജികളുടെ യഥാര്‍ത്ഥ നിറം മനസ്സിലക്കാന്‍കഴിയാത്ത ചിലര്‍ഇവരെ തോളിലേറ്റി നടക്കുന്നതും കാണാം.തോളില്‍വക്കാന്‍ഇഷ്ടപ്പെടാത്തവരെ ഇവര്‍പലരീതിയില്‍അവഹേളിക്കുകയും ചെയ്യും. എന്നാല്‍തങ്ങളുടെ പോസ്റ്റുകളില്‍മറ്റുളവര്‍അനുമോദിക്കുന്നത് ഇവര്‍ക്ക് നല്ല രസവുമാകും. അതില്‍അവര്‍രമിച്ചിരിക്കുകയും ചെയ്യും.

റേഡിയോ യുഗം അവസാനിച്ചിട്ടില്ല 
ചെമ്മാണിയോട് ഹരിദാസന്‍  

ഇക്കാലത്ത് റേഡിയോ ആരാണ് കേള്‍ക്കുക? പലരും പറയുന്ന പല്ലവി ആണിത്. ഇത് തികച്ചും തെറ്റായ ഒരു അഭിപ്രായമാണ്. ദൃശ്യമാധ്യമയുഗമാണെങ്കിലും ശ്രവ്യമാധ്യമമായ റേഡിയോവിനു ഇന്നും വളരെയേറെ ശ്രോതാക്കളുണ്ട് . റേഡിയോ അന്വേഷിച്ചു ഇലക്ട്രോണിക്സ് ഷോപ്പുകളില്‍ ചെല്ലുന്ന ആളുകളുടെ എണ്ണം നോക്കുമ്പോള്‍ അറിയാം റേഡിയോവിനെ നെഞ്ചേറ്റുന്ന വലിയൊരു സമൂഹം ഇവിടെ ഇന്നും ഉണ്ടെന്ന്. റേഡിയോവിലെ ഏതെങ്കിലും ഒരു പരിപാടിയെക്കുറിച്ച് ആരോടെങ്കിലും സംസാരിച്ചു നോക്കു. പലരും ആ പരിപാടി കേട്ടിട്ടുണ്ടാകും. റേഡിയോവിന്റെ ജനസമ്മതി ഇക്കാലത്തും അത്രയേറെയാണ്. എഫ് എം റേഡിയോ നിലയങ്ങള്‍ കൂടി വന്നതോടെ പരിപാടികള്‍ ക്ക് യാതൊരു ക്ഷാമവും ഇല്ല എന്നതാണ് എടുത്ത്റേ പറയേണ്ട ഒരു കാര്യം.റേഡിയോ ഒരുകാലത്തും ഒഴിവാക്കാനാകാത്ത ഒരു മാധ്യമമാണ് എന്ന സത്യം നാം ഉള്‍ക്കൊള്ളണം .ടിവി ഉള്ളപ്പോള്‍ ഇനി എന്തിനു റേഡിയോ എന്നപരിഹാസം കലര്‍ന്ന ചിന്ത ഇനി വേണ്ട. ടിവിയും റേഡിയോവും എല്ലാം ആവശ്യമാണ് എന്ന സത്യം തിരിച്ചറിയുക. റേഡിയോ പരിപാടികളുടെ നിലവാരം ഇന്നും ഒട്ടും കുറയാതെ നിലനില്‍ക്കുന്നു എന്നതാണ് ശ്രദ്ദേയം. 

രണ്ടു കവികളുടെ ജന്മദിനങ്ങള്‍

ചെമ്മാണിയോട് ഹരിദാസന്‍

മെയ്‌ പതിനൊന്ന്പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മദിനമാണ്. പ്രശസ്ത കവി കുഞ്ഞുണ്ണി മാഷടെ ജന്മദിനമാണ്  മേയ് പത്ത്. മാമ്പഴം പോലുള്ള കാലാതിവര്‍ത്തിയായ കവിതകള്‍ കൈരളിക്കു സമര്‍പ്പിച്ച കവിയാണ്‌ വൈലോപ്പിള്ളി. വൈലോപ്പിള്ളിയുടെ കാച്ചിക്കുറുക്കിയ കവിതകള്‍അനുവാചക ലോകത്തെ വളരെയേറെ ആകര്‍ഷിച്ച കവിതകളാണ്. പ്രകൃതിയുടെ സമസ്ത മേഖലകളെയും വൈലോപ്പിള്ളി തന്റെ കവിതകളില്‍ മനോജ്ഞമായി ചേര്‍ത്തുവച്ചിട്ടുണ്ട്. ശ്രീരേഖ, വിത്തും കൈക്കോട്ടും , കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത് , കടല്‍ക്കാക്കകള്‍, കയ്പവല്ലരി , കുന്നിമണികള്‍ തുടങ്ങിയവയയാണ് പ്രധാനകൃതികള്‍.

മലയാളത്തിന് കുഞ്ഞുകവിതകള്‍ സമ്മാനിച്ച കുഞ്ഞുണ്ണിമാഷ്

മലയാളകവിതയില്‍ കുഞ്ഞു കവിതകളെ പ്രതിഷ്ഠിച്ച കവിയാണ്‌ കുഞ്ഞുണ്ണി മാഷ്‌. കുഞ്ഞു കവിതകളിലൂടെ അതിരുകളില്ലാത്ത ആശയങ്ങള്‍ ആവിഷ്കരിച്ച കുഞ്ഞുണ്ണിമാഷ് സാമൂഹിക തിന്മകളെ തന്‍റെ കവിതകളിലൂടെ ഒരു പരിധിവരെ തുറന്നു കാണിച്ചു. വെറും ബാഹുല്യമല്ല ആശയതീക്ഷ്ണതയും ആവിഷ്കാര മഹിമയുമാണ് ഏതൊരു കവിതയേയും മഹിതമാക്കുന്നത് എന്ന് കുഞ്ഞുണ്ണിമാഷ് സ്വന്തം കവിതകളിലൂടെ തെളിയിച്ചു.. കുഞ്ഞുണ്ണിക്കവിതകള്‍, കുഞ്ഞുണ്ണി രാമായണം, വരികളും വരകളും മൊഴി മുത്തുകള്‍, അമൃതകഥകള്‍,ആത്മകഥയായ എന്നിലൂടെ , നമ്പൂരി ഫലിതങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ കുഞ്ഞുണ്ണിമാഷ് രചിച്ചിട്ടുണ്ട്. ദീര്‍ഘകാലം കോഴിക്കോട് രാമകൃഷ്ണ മിഷന്‍ ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു.കുറേകാലം ആകാശവാണിയില്‍ മാഷ്‌ അവതരിപ്പിച്ചിരുന്ന കുഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന പരിപാടി ശ്രദ്ധേയമായിരുന്നു.

ലോ ഫ്ലോര്‍ ബസ്സുകളുടെ കാലം 
ചെമ്മാണിയോട് ഹരിദാസന്‍  
ലോ ഫ്ലോര്‍ബസ്സുകളുടെ പരിവേഷം മലബാറിലെ നിരത്തുകളിലുമായി.
അടുത്തിടെ മലബാറിലെ വിവിധ കെ. എസ്.ആര്‍. . ടി സി ഡിപ്പോകളില്‍നിന്നുമായി ധാരാളം ലോ ഫ്ലോര്‍സര്‍വ്വീസുകള്‍ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കോഴിക്കോട് പോയപ്പോള്‍കേരള അര്‍ബന്‍റോഡ്‌ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ലോ ഫ്ലോര്‍ബസ്സിലാണ് യാത്ര ചെയ്തത്. പാലക്കാട്‌ഡിപ്പോയുടെ സര്‍വ്വീസായിരുന്നു അത്. എറണാകുളത്തു ഇത് പുതുമയല്ലെങ്കിലും മലബാറില്‍അടുത്തിടെ ആരംഭിച്ച ഈ സര്‍വ്വീസുകള്‍യാത്രക്കാര്‍ക്ക് കൌതുകമാകുന്നു. ഏറ്റവും പുതിയ ബസ്സുകളാണ് നിരത്തില്‍ഇറക്കിയിരിക്കുന്നത്. മനോഹരമായ ഇരിപ്പിടങ്ങള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, എയര്‍കണ്ടീഷണര്‍, സിസി ടിവി സംവിധാനം തുടങ്ങിയവ ബസ്സുകളുടെ പ്രത്യേകതയാണ്. ഡ്രൈവര്‍ക്കും കണ്ടക്ടറുടെയും യൂണിഫോമില്‍പോലും മാറ്റമുണ്ട്. ബസ്സുകളില്‍സാമാന്യം യാത്രക്കാരുണ്ട്. ലോ ഫ്ലോര്‍സര്‍വ്വീസ്പെരിന്തല്‍മണ്ണ-കോഴിക്കോട് ടിക്കറ്റിനു 124 രൂപയാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. കെ.എസ്.ആര്‍. ടി.,സി ടൌണ്‍ടു ടൌണ്‍സര്‍വ്വീസ് ഇതേ ടിക്കറ്റിനു 51രൂപയാണ് വാങ്ങിക്കുന്നത്.
O

ശത്രുക്കള്‍ ഇല്ല, പക്ഷെ,അസൂയക്കാര്‍ധാരാളം 


ചെമ്മാണിയട് ഹരിദാസന്‍

ഈയിടെ ഒരാള്‍എന്റെ കൈ നോക്കി. അയാള്‍പറഞ്ഞ വാക്കുകള്‍വളരെ ശരിയാണ്. നിങ്ങള്‍ക്ക് ശത്രുക്കള്‍ആരുമില്ല. പക്ഷെ അസൂയക്കാര്‍ധാരാളം ഉണ്ടെന്ന്. ഈ അസൂയക്കാരില്‍ചിലര്‍എഫ്ബിയിലും ഉണ്ടാകും എന്ന് ആത്മഗതം. ഈ ആത്മഗതത്തിനു കാരണമുണ്ട്. ഇക്കാലമത്രയും ഒരുപോസ്റ്റും കണ്ടില്ലെന്ന്‍നടിക്കുന്ന ചിലര്‍അടുത്തിടെ വെറുതെ കാമ്പില്ലാത്ത വിമര്‍ശനവുമായി രംഗത്ത് വരുന്നുണ്ട്. അതും ചിലരുടെ ഗൂഢാലോചനയുടെ ഭാഗം തന്നെ എന്നുംസംശയം. 

o

വാര്‍ത്താ ജാലകം 


വൈ എം എ കവിതാക്യാമ്പ്   നടത്തി 
അരീക്കോട് വൈ എം. എ സംഘടിപ്പിച്ച കവിതാക്യാമ്പ് ചെമ്മാണിയോട് ഹരിദാസന്‍ ഉദ്ഘാടനം  ചെയ്തു.  വാസു അരീക്കോട് അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ നറുകര, ഇബ്രാഹിം  ബി.  കെ., എം . ടി. മുസ്‌തഫ, ഗിരീഷ്‌ മൂഴിപ്പാടം   എന്നിവര്‍ പ്രസംഗിച്ചു. 







അരീക്കോട് വൈ എം എ സംഘടിപ്പിച്ച  കവിതാക്യാമ്പ് ചെമ്മാണിയോട് ഹരിദാസന്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രഭാകരന്‍ നറുകര, ഇബ്രാഹിം ബി.കെ., എം.ടി. മുസ്തഫ എന്നിവര്‍ സമീപം. ഫോട്ടോ : ഗിരീഷ് മൂഴിപ്പാടം. 


ബ്ലോഗെഴുത്തുകാരുടെ സംഗമം 

മലയാളം ബ്ലോഗെഴുത്തുകാരുടെ സംസ്ഥാന സംഗമം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്നു. സാബു കൊട്ടോട്ടി ആമുഖ പ്രസംഗം നടത്തി. ഷെരീഫ് കൊട്ടാരക്കര, ഡോ. അബ്സാര്‍ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നൂറിലേറെ ബ്ലോഗെഴുത്തുകാര്‍ പങ്കെടുത്തു. 

























തിരൂരില്‍ നടന്ന ബ്ലോഗെഴുത്തുകാരുടെ സംഗമത്തില്‍ പങ്കെടുത്തവര്‍. ഫോ ട്ടോവിനു  കടപ്പാട്.




അഭിപ്രായങ്ങളൊന്നുമില്ല: