Powered By Blogger

2015, ജൂലൈ 2, വ്യാഴാഴ്‌ച

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 
ലക്കം : 53

**********************************************************************************************

ബ്ലോഗര്‍ : ചെമ്മാണിയോട്  ഹരിദാസന്‍ 

മുഖക്കുറിപ്പ്

പരാജയം അംഗീകരിക്കണം 
വിജയവും പരാജയവും സര്‍വ്വസാധാരണം. പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയും. എന്നാല്‍ പരാജയം അംഗീകരിക്കാന്‍ തയ്യാറാവുക എന്നത് സഹിഷ്ണുതയാണ്‌. പരാജയം സമ്മതിക്കുമ്പോള്‍ ആണ് അതുണ്ടാക്കിയ ഘടകങ്ങള്‍ കണ്ടെത്താനും അത് തിരുത്തി മുന്നേറാനും സാധിക്കൂ. അപ്പോഴേ പരാജയം പിന്നീട് വിജയമാക്കാന്‍ കഴിയൂ. പരാജയം അംഗീകരിക്കാതെ അതില്‍ കയറിനിന്ന് ജേതാവായി സംസാരിക്കുന്നതും നേരായ മാര്‍ഗമല്ല. അതേസമയം വിജയത്തില്‍ അഹങ്കരിക്കുന്നതും ശരിയല്ല.
ചെമ്മാണിയോട് ഹരിദാസന്‍
O

വെല്ലുവിളികളെ അതിജീവിച്ച വിജയം 

ചെമ്മാണിയോട്ഹരിദാസന്‍ 

നിയമസഭ ഉപതെരെഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ ഐക്യജനാധിപത്യ മുന്നണിക്ക്‌ ഉണ്ടായ ജയം ശരിക്കും തിളക്കമുള്ളതു തന്നെയാണ്. കോണ്ഗ്രസ്സിന്റെ സമുന്നത നേതാവായിരുന്ന ജി . കാര്‍ത്തികേയന്‍റെ പാത പിന്തുടരനാനുള്ള മകന്‍ കെ. എസ്. ശബരീനാഥന്‍റെ ആദ്യശ്രമം ഏതായാലും വിജയിച്ചു. ഉജ്വല വിജയം തന്നെയാണ് ശബരിയുടെത്. വിവിധ വെല്ലുവിളികളെ അതിജീവിച്ചാണ്ഐക്യ മുന്നണിയുടെ ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. എതിര്‍കക്ഷികള്‍ എണ്ണമറ്റ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിന് വിഷയമാക്കിയപ്പോള്‍ കോണ്‍ഗ്രസ്സും മുന്നണിയും ഇതോടെ പരാജയപ്പെടും എന്ന് പലരും നിനച്ചു. എന്നാല്‍ ബാര്‍കോഴ അടക്കമുള്ള എല്ലാ ആരോപങ്ങളും വിവാദങ്ങളും അരുവിക്കരയില്‍ ചീറ്റിപ്പോയി. ഇടതു മുന്നണിയുടെ വേരുകള്‍ ഇളകുന്നു എന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്. ആരോപണങ്ങളും വിവാദങ്ങളും കൊണ്ടു എതിരാളികളെ തളക്കാന്‍ സിപിഎമ്മിന് പഴയപോലെ ഇപ്പോള്‍ കഴിയുന്നില്ല എന്നതും ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ന്യായീകരണങ്ങള്‍ കൊണ്ടു ഒരു പാര്‍ട്ടിയും ഒന്നും നേടുകയില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം. ബി.ജെ.പി.ക്ക്. ലോകസഭയിലേത് പോലെ അവരുടെ അജയ്യമായ ശക്തി തെളിയിക്കാന്‍ ഈ തെരെഞ്ഞെടുപ്പും പ്രേരകമായി എന്ന് പറയാം.

Oശബരീനാഥനു ആദരം, അനുമോദനം 

അരുവിക്കര നിയമസഭ നിയോജക മണ്ഡലത്തില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ കെ. എസ്. ശബരീനാഥനു ആദരം. അനുമോദനം .

കാവ്യമണ്ഡപം 


ഹൈക്കു കവിതകള്‍ 

ചെമ്മാണിയോട് ഹരിദാസന്‍ 

അരുണോദയം
അനുപമം
മനോജ്ഞം.
**
നിലാവിന്‍റെ
പൂര്‍ണ്ണ പുഞ്ചിരി
പൌര്‍ണമി. 

**

അരുണോദയം
അനുപമം
മനോജ്ഞം.
**
നിലാവിന്‍റെ
പൂര്‍ണ്ണ പുഞ്ചിരി
പൌര്‍ണമി. 

**
കൃഷി നാട് നീങ്ങി 
വയല്‍വക്കില്‍ 
ഒഴിഞ്ഞ കളപ്പുര.

**
മലയാലികള്‍
വാക്കുകളാല്‍
മലയാളത്തെ ഇകഴ്ത്തുന്നു..
**
ഭാഷകളില്‍
മധുരിക്കും
മലയാളം.
**
വൃക്ഷശിഖരങ്ങള്‍ക്ക്
ഊഞ്ഞാലാടാന്‍
മന്ദമാരുതന്‍.
( ഹൈക്കു പോയംസില്‍ വന്നത് )
--------------------
*പകര്‍പ്പാവകാശം കവിക്ക്‌.
O

യോഗ നമ്മുടെ പൈതൃക സമ്പത്ത്

ചെമ്മാണിയോട് ഹരിദാസന്‍

ഇക്കഴിഞ്ഞ ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായിരുന്നു. യോഗയുടെ പ്രാധാന്യം കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയാണ് ഇന്ന് യോഗദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഇത് ഭാരതത്തിനുള്ള  അംഗീകാരം കൂടിയാണ്.യോഗ ഭാരതത്തിന്‍റെ പൈതൃക സമ്പത്താണ്‌. പതഞ്ജലി മഹര്‍ഷിയാണ് യോഗയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. യോഗയെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ 'അഷ്ടാംഗ യോഗ' യുടെ രചയിതാവ് കൂടിയാണ് പതഞ്‌ജലി മഹര്‍ഷി. ഒരാളുടെ മാനസികവും ശാരീരികവുമായ സ്വാസ്ഥ്യം കൈവരിക്കുന്നതില്‍ യോഗയുടെ സ്വാധീനം വളരെ വലുതാണ്‌. യോഗ ഒരു കുറ്റമറ്റ ചികിത്സാരീതികൂടിആണ്.യോഗക്ക് വളരെയേറെ പ്രചാരം ലഭിച്ച ഒരു കാലമാണ് ഇന്ന്. പ്രശസ്തമായ നിരവധി യോഗാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ ഭാരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിവിധ ലോകരാജ്യങ്ങളിലും യോഗയുടെ മഹിമ പരന്നുകഴിഞ്ഞു. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ഇന്ന് യോഗ അവരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇന്ന് യോഗയെ കച്ചവടമായി കാണുന്നവരും ഇല്ലെന്ന്‍ പറയാനാകില്ല. എല്ലാവരിലും സൌജന്യമായി യോഗയുടെ നന്മ എത്തിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. ഈ യോഗദിനം ഈ വഴിക്കു കൂടി നീങ്ങട്ടെ. 

O

അനുകരണം നല്ല പ്രവണതയല്ല

ചെമ്മാണിയോട് ഹരിദാസന്‍  

ഫേസ്ബുക്കില്‍ മറ്റുള്ളവരുടെ രചനകള്‍ ചിലര്‍ അനുകരിക്കുന്നത് പലപ്പോഴുംകാണാറുണ്ട്‌. ഒരു പക്ഷെ, ഇത് അറിവില്ലായ്മകൊണ്ടാകാം. ഒരാളുടെരചനകള്‍മറ്റുള്ളവര്‍അനുകരിക്കുന്നത്ശരിയായപ്രവണതയല്ല. മറ്റുള്ളവരുടെ രചനകള്‍ അനുകരിക്കാന്‍ ആര്‍ക്കും അവകാശവുമില്ല. മൗലിക രചനകള്‍ എന്തായാലും അത് രചയിതാവിന്റെ അനുമതി കൂടാതെ പോസ്റ്റ് ചെയ്യുന്നത് അനുവദനീയമല്ല. മൂലകര്‍ത്താവിന്റെ അനുമതിലഭിച്ചാലും അത് പോസ്റ്റ് ചെയ്യുമ്പോള്‍ മൂല രചയിതാവിന്റെ പേര് ചേര്‍ക്കുകയും കടപ്പാട് എന്ന് നിര്‍ബന്ധമായി രേഖപ്പെടുത്തുകയും വേണം..പകര്‍പ്പവകാശ നിയമം എന്നൊരു നിയമമുണ്ട്.അതെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ്  സത്യം.
O

വാര്‍ത്താ ജാലകം 
മുദ്രണം സുവനീര്‍ പ്രകാശനം ചെയ്തു 

മലപ്പുറം നുമിസ്മാറ്റിക് സൊസൈറ്റിയുടെ മുദ്രണം സുവനീര്‍ നിയമസഭാംഗം അഹമദ് കബീര്‍ പ്രകാശനം ചെയ്തു. മലപ്പുറം പ്രസ്സ് ക്ലബ് പ്രസിഡണ്ട്‌ അബ്ദുല്‍ ലത്തീഫ് നഹ ആദ്യ പ്രതി  സ്വീകരിച്ചു. മലപ്പുറത്ത്‌ നടന്ന ചടങ്ങില്‍ ബി. മുഹമ്മദ് ഷാ അധ്യക്ഷ്ത  വഹിച്ചു. ചെമ്മാണിയോട് ഹരിദാസന്‍, കെ. രൂപ്‌ ബല്‍രാം, ഒ. കെ. പ്രകാശ്, കെ. പി. എ. റഫീക്ക് രാമപുരം, വി. അരവിന്ദാക്ഷന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.  



മലപ്പുറം നുമിസ്മാറ്റിക് സൊസൈറ്റിയുടെ മുദ്രണം സുവനീര്‍ നിയമസഭാംഗം അഹമ്മദ് കബീര്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട്‌ അബ്ദുല്‍ ലത്തീഫ് നഹക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്യുന്നു .


മലപ്പുറം നുമിസ്മാറ്റിക് സൊസൈറ്റിയുടെ മുദ്രണം സുവനീര്‍ പ്രകാശന സമ്മേളനത്തില്‍ ചെമ്മാണിയോട് ഹരിദാസന്‍ പ്രസംഗിക്കുന്നു.  ഫോട്ടോകള്‍  : ലാല്‍, കെ. എം. സ്റ്റുഡിയോ.

O

പുസ്തകാവലോകനം 

മുദ്രണം സുനീര്‍  മികച്ച പ്രസിദ്ധീകരണം 
ചെമ്മാണിയോട് ഹരിദാസന്‍

Chemmaniyode Haridasan എന്നയാളുടെ ചിത്രം.


അടുത്തിടെ പ്രകാശിതമായ, മലപ്പുറം നുമിസ്മാറ്റിക്ക് സൊസൈറ്റിയുടെ 'മുദ്രണം' സുവനീര്‍ 2015 എല്ലാ അര്‍ത്ഥത്തിലും മികച്ച പ്രസിദ്ധീകരണമായിരിക്കുന്നു. ഒരു സാധാരണ സുവനീര്‍എന്നതിലുപരി കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും എല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നതാണ് 'മുദ്രണം' സുവനീര്‍ എന്ന് പറയുന്നതില്‍ അനല്‍പ്പമായ സന്തോഷമുണ്ട്. മലപ്പുറം നുമിസ്മാറ്റിക് സൊസൈറ്റി കഴിഞ്ഞ വര്‍ഷം നടത്തിയ വളരെ ജനശ്രദ്ധ നേടിയ അഖിലേന്ത്യാ നാണയ - കറന്‍സി പ്രദര്‍ശനത്തിന്‍റെ സ്മരണക്കായി പ്രസിദ്ധീകരിച്ച സുവനീര്‍ ആദ്യന്തം വിജ്ഞാനപ്രദമായ എണ്ണമറ്റ രചനകള്‍കൊണ്ട് സമ്പന്നമാണ്. നാണയ- കറന്‍സി -തപാല്‍ മുദ്ര എന്നിവയെക്കുറിച്ചും അവയുടെ ശേഖരണത്തെക്കുറിച്ചും വിലപ്പെട്ട അറിവുകള്‍ അനുവാചകര്‍ക്ക്സമ്മാനിക്കുന്ന ലേഖനങ്ങളാണ് സുവനീറില്‍ ഏറെയും ഉള്ളത്. സൊസൈറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സമഗ്രമായ സചിത്ര റിപ്പോര്‍ട്ടുകളും അവലോകനങ്ങളും ആകര്‍ഷകമാംവിധം സുവനീറില്‍ ചേര്‍ത്തിട്ടുണ്ട്. തികച്ചും വിജ്ഞാനപ്രദമായ ഈ സുവനീര്‍ ഒരു ആധികാരികമായ പ്രസിദ്ധീകരണമായി എന്നും സൂക്ഷിച്ചു വക്കാവുന്നത് തന്നെയാണ്എന്നാണ് ഈ ലേഖകന്‍റെ എളിയ .അഭിപ്രായം.. കാരണം ഈ മേഖലയില്‍ ഇത്രമേല്‍ അറിവുകള്‍ നല്‍കുന്ന പ്രസിദ്ധീകരണങ്ങള്‍ തുലോം പരിമിതമാണല്ലോ. ഈ സുവനീര്‍ മനോഹരമാക്കുന്നതില്‍ അതിന്‍റെ പിന്നണിയില്‍ അഹോരാത്രം പ്രവര്‍ത്തിച്ച പത്രാധിപര്‍ കെ.പി.എ. റഫീക്ക് രാമപുരം ഉള്‍പ്പെടെയുള്ള പത്രാധിപസമിതിയെ അഭിനന്ദിക്കാതിരിക്കാന്‍.ആകില്ല


അഭിപ്രായങ്ങളൊന്നുമില്ല: