Powered By Blogger

2013 ഫെബ്രുവരി 28, വ്യാഴാഴ്‌ച


മുഖക്കുറിപ്പ്‌ 

വായിക്കുക, അറിവ് നേടുക. അറിവാണ് പ്രധാനം.അറിവുന്ടെന്കിലെ ഉയരങ്ങള്‍ കീഴടക്കാനാകൂ.മികച്ച വായനയാണ് അറിവ് നേടാന്‍ ആവശ്യം.അതിനായി നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുക്കണം.വായനയിലൂടെയാണ് പലരും മഹാന്മാരയത്. വിജ്ഞാനം ശക്തിയാണ്. 

ചെമ്മാണിയോട് ഹരിദാസന്‍ 

ഇപ്പോള്‍ നന്മ 123 malayalee.com ഇലും വായിക്കാം.

ഔഷധ സസ്യങ്ങള്‍ 

തുളസി

ചെമ്മാണിയോട് ഹരിദാസന്‍ 

         തുളസി ഒരു പൂജാ ദ്രവ്യം എന്നതിലുപരി നല്ലൊരു ഔഷധം കൂടിയാണ്. അതി പ്രാചീന കാലം മുതല്‍ക്കുതന്നെ ക്ഷേത്രങ്ങളിലും ഹൈന്ദവ ഗൃഹങ്ങളിലും തുളസി നട്ടു വളര്‍ത്തി വരുന്നു.  വീടുകളിലെ തുളസിത്തറ ഐശ്വര്യത്തെയാനല്ലോ കാണിക്കുന്നത്. ഹിന്ദുക്കള്‍ തുളസിയെ ഒരു പുണ്യ സസ്യമായാണ് കണ്ടു വരുന്നത്. ഭാരതത്തില്‍ മാത്രമല്ല ലോകത്തിലെ മിക്ക രാജ്യങ്ങളിലും തുളസി കാണപ്പെടുന്നു.  പ്രധാനമായും രണ്ടു തരം തുളസിയാണ് കാണപ്പെടുന്നത്. ഇളം വൈലറ്റ് തണ്ടും ഇലയുമുള്ള തുളസിയെ കൃഷ്ണ തുളസിയെന്നും ഇളം പച്ച തണ്ടും ഇലയുമുള്ള തുളസിയെ രാമതുളസിയെന്നും പറയുന്നു.  കൃഷ്ണ തുളസിയെ കറുത്ത തുളസിയെന്നും രാമ തുളസിയെ വെളുത്ത തുളസിയെന്നും പറയാറുണ്ട്‌.പൂജക്കും ഔഷധാവശ്യങ്ങള്‍ക്കും കൃഷ്ണ തുളസിയാണ് ശ്രേഷ്ഠം.

       പനീ, ചുമ, ശ്വാസകോശ രോഗങ്ങള്‍, അരുചി, ത്വക്ക് രോഗങ്ങള്‍, രക്തത്തിലെ അമിതമായ കൊഴുപ്പ്, പെന്‍  തുടങ്ങിയവയ്ക്ക് തുളസി സിദ്ധൌഷധമാണ്. നല്ലൊരു അണു നാശിനികൂടിയായ തുളസി സൌന്ദര്യ  വര്ധ്ധനവിനും ഉപയോഗിക്കുന്നു.

       ഒസിമം സാന്ക്ട്മം എന്നാണു തുളസിയുടെ ശാസ്ത്ര നാമം. ഏതു മണ്ണിലും കാലാവസ്ഥയിലും വളരുന്ന തുളസി ശാഖോപശാഖകളായി  നൂറു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണ്. വിത്ത് പാകിയും തൈകള്‍ നട്ടും കൃഷി ചെയ്യാം.  

അറിയാന്‍, ഓര്‍മ്മിക്കാന്‍

ലഹരി ഏതായാലും ദോഷമാണ്. അതിനാല്‍ എല്ലാ ലഹരിയും വര്‍ജ്ജിക്കുക.

വെള്ളം അമൂല്യമാണ്‌. അത് പാഴാക്കാതിരിക്കുക.

നമ്മുടെ പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും ദുര്‍വിനിയോഗം 

ചെയ്യാതിരിക്കുക .

ഈ ഭൂമി ഉണ്ടെങ്കിലെ ഇവിടെ മനുഷ്യനുള്‍പ്പെടെയുള്ള ജീവാജാലങ്ങള്‍

ഉണ്ടാവുകയുള്ളൂ.

നാടന്‍ ഭക്ഷണം 
കൊഴക്കട്ട 
     ഉണങ്ങല്ലരി പൊടിച്ചു  നാളികേരം ചീകിയതും ജീരകവും പാകത്തിന് ഉപ്പും 
ചേര്‍ത്ത് ഉരുളകളാക്കി ആവിയില്‍ വേവിച്ചു  ചെറുതാക്കി ഉടച്ചു കടുക്, ചുകന്ന മുളക്, ഉള്ളി, കറിവേപ്പില എന്നിവ മൂപ്പിചതിലിട്ടു ഇളക്കുക.  ചൂടാറിയാല്‍ ഉപയോഗിക്കാം. ഉരുളകള്‍ തിളച്ച വെള്ളത്തിലിട്ടും  വേവിചെടുക്കാം.

ആരോഗ്യം 

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ  വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.  

കരിഞ്ഞ ഭക്ഷണം കഴിക്കാന്‍ പാടില്ല. 

മഞ്ഞള്‍  ആഹാരത്തില്‍ നല്ലവണ്ണം ചേര്‍ക്കണം.

കാരറ്റ് ദിവസവും കഴിക്കുന്നത്  നല്ലതാണ്.

പഴം ചൊല്ലുകള്‍ 

മിന്നുന്നതെല്ലാം പൊന്നല്ല.

ഊമരില്‍ കൊഞ്ഞന്‍ സര്‍വജ്ഞന്‍,

വിദ്യാധനം സര്‍വധനാല്‍ പ്രധാനം. 

ഒത്തു പിടിച്ചാല്‍ മലയും പോരും.


നന്മ ബ്ലോഗ്‌ വായനയുടെ നവ വസന്തം

നന്മ ബ്ലോഗ്‌ വായിക്കുക. നിങ്ങളുടെ അഭിപ്രായം അയക്കുക

*********************************************************************************
NANMA THE MALAYALM ARTICLE BLOG. PUBLISHED FROM MALAPPURAM.

2013 ഫെബ്രുവരി 11, തിങ്കളാഴ്‌ച





വാര്‍ത്താ ജാലകം.

ഇന്ന് തപാല്‍ അക്ഷര ബന്ധു പുരസ്ക്കാരം  ചെമ്മാണിയോട് ഹരിദാസന് 

ഇന്ന് മാസികയുടെ 2012 -ലെ  തപ്പാല്‍ അക്ഷര ബന്ധു പുരസ്കാരത്തിനു  ചെമ്മാണിയോട് ഹരിദാസന്‍ അര്‍ഹനായി. ആലങ്കോട് ലീലാകൃഷ്ണന്‍, പി. കെ. ഗോപി, മണമ്പൂര്‍ രാജന്‍ ബാബു എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.    

പുരസ്കാരം ഓ. എന്‍. വി. കുറുപ്പ് സമ്മാനിച്ചു.

ഇന്ന് അക്ഷര ബന്ധു  പുരസ്കാരം പ്രശസ്ത കവി പ്രൊഫ. ഓ. എന്‍. വി. കുറുപ്പ് ചെമ്മാണിയോട് ഹരിദാസന് സമ്മാനിച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ചടങ്ങില്‍ കവി കിളിമാനൂര്‍ മധു, ഇന്ന് പത്രാധിപര്‍ മണമ്പൂര്‍ രാജന്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.


*********************************************************************************

വായിക്കുക 

നന്മ മലയാളം ബ്ലോഗ്‌ 

നന്മ വായനയുടെ നവ വസന്തം 

*********************************************************************************

ഓര്‍മ്മിക്കാന്‍ 


പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാതിരിക്കുനന്നതും  നമ്മുടെ ഭൂമിയെ സംരക്ഷിക്കലാണ്. 
 
ലഹരി ഏതയാലും അപകടകാരിയാണ്. അതിനാല്‍ ഏതു ലഹരിയും വര്‍ജ്ജിക്കുക. 

*********************************************************************************
NANMA  THE MALAYALM BLOG. 11TH  FEBRUARY 2012. Published by Chemmaniyode Haridasan.

2013 ഫെബ്രുവരി 4, തിങ്കളാഴ്‌ച

നന്മ 

മുഖക്കുറിപ്പ്‌                                                                                          ആശയമില്ലാതാകുന്ന സാഹിത്യ സൃഷ്ടികള്‍ 

ഓരോ സാഹിത്യ സൃഷ്ടിക്കും ശക്തമായ പ്രമേയവും മനോഹരമായ ആവിഷ്കാര ശൈലിയും അനിവാര്യമാണ്. അവ അനുവാചകന് വായിച്ചാല്‍ മനസ്സിലാകുന്നതും ആസ്വദിക്കാനാകുന്നതും ആയിരിക്കണം. കവിതയോ കഥയോ ലേഖനമോ എന്തുമായിരിക്കട്ടെ, ഓരോ സൃഷ്ടിക്കും  തെളിഞ്ഞ ഒരു ആശയം ഉണ്ടാകണം. വായിച്ചാല്‍ മനസ്സിലാകാത്തതും  വ്യക്തമായ  ആശയം പകര്‍ന്നു കൊടുക്കാത്തതുമായ  സാഹിത്യ സൃഷ്ടി അന്ധകാരാവൃതമാണ്. അത് ഒരു വായനാനുഭവവും വായനക്കാരന് പകര്‍ന്നു നല്‍കില്ല. വായനകൊണ്ട്‌ ഉദ്ദേശിക്കുന്നത് എന്തെങ്കിലും ഒരറിവോ ആശയമോ അനുഭവമോ സമ്പാദിക്കുക എന്നതാണ്. ഇതൊന്നും ലഭിക്കാത്ത സൃഷ്ടികള്‍ വായനക്കാര്‍ കയ്യോഴിയുകതന്നെ ചെയ്യും. ശരിക്കും അറിവിന്റെ പ്രകാശം പരത്തേണ്ട സാഹിത്യ സൃഷ്ടികള്‍ പ്രകാശം കെടുത്തുന്നതായാല്‍ പിന്നെ എന്ത് ചെയ്യും.     

ഇപ്പോഴത്തെ ചില കവിതകള്‍, പ്രത്യേകിച്ചു  ഗദ്ദ്യ കവിതകള്‍ ഒരാശയവും പകര്‍ന്നു നല്‍കുന്നതായി കാണാറില്ല. കഥയാണോ കവിതയാണോ എന്ന് തിരിച്ചറിയാനാകാത്ത ഇത്തരം സൃഷ്ടികള്‍ ആനുകാലികങ്ങളില്‍ ഇന്ന് സര്‍വത്ര കാണുന്നു. പത്രാധിപന്മാര്‍ എന്ത് പരിഗണന കൊടുത്താണ് ഇവ പ്രസിധീകരിക്കുന്നത്  എന്നറിയുന്നില്ല.  സാഹിത്യ രചന ഉദാത്തമായിരുന്നാല്‍ അവയ്ക്ക് എക്കാലവും വായനക്കാരുണ്ടാകും. അത്തരം സൃഷ്ടികള്‍ കാലത്തെ  അതിജീവിക്കുകയും  ചെയും. 

ചെമ്മാണിയോട് ഹരിദാസന്‍   


സുഭാഷിതം.


ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും 
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്.
ശ്രീനാരയണ ഗുരു


പൊതു വിജ്ഞാനം 

പൂര്‍ണരൂപം 

ഐ. എസ്. ആര്‍. ഓ.    ഇന്ത്യന്‍ സാട്ടലൈറ്റ് റിസര്‍ച് ഓര്‍ഗനൈസേഷന്‍. 
ഐ. എസ്. ഓ.  ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഒര്‍ഗനൈസെഷന്‍.
പി. ടി. ഐ.  പ്രസ്‌ ട്രസ്റ്റ്‌ ഓഫ് ഇന്ത്യ.
ഡി എം. ആര്‍.  സി.  ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍.


രാജ്യങ്ങള്‍, തലസ്ഥാനങ്ങള്‍ 

ഇന്ത്യ   -  ന്യൂഡല്‍ഹി 

പാകിസ്ഥാന്‍  -   ഇസ്ലാമാബാദ് 

അഫ്ഗാനിസ്ഥാന്‍   -  കാബൂള്‍ 

ബംഗലാദേഷ് - ധാക്ക 

നേപ്പാള്‍ - കാട്ട്മാന്ടൂ 

മലേഷ്യ - കൊളാലംപൂര്‍ 

ഇന്തോനേഷ്യ - ജക്കാര്‍ത്ത 

ശ്രീലങ്ക - കൊളംബോ 

ചൈന - ബിജിംഗ് 

ജപ്പാന്‍ -= ടോക്ക്യോ

ഈജിപ്ത്  - കേയ്റോ 


ആരോഗ്യം 

പഞ്ചസാര വെളുത്ത വിഷം പഞ്ചസാര ശരീരത്തിനു അത്ര നല്ലതല്ല എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പഞ്ചസാറയുടെ  നിര്‍മിതിയില്‍ ധാരാളം രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. ഇത് രോഗങ്ങള്‍ക്ക് കാരണമാകുന്നു. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പഞ്ചസാരയെ വെളുത്ത വിഷം എന്നാണ് പറഞ്ഞിരിക്കുന്നത്. ശര്‍ക്കര ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണു വിദഗ്ദര്‍ പറയുന്നത്. 

പുളിക്കു മാങ്ങ കറികളില്‍ വാളന്‍ പുളിക്ക് പകരം മാങ്ങയോ തക്കാളിയോ ചേര്‍ക്കുന്നത് നല്ലതാണ്. 

പച്ചമുളകും ചേര്‍ക്കാം    എരിവിനു  ചുകന്ന  മുളകിന് പകരം പച്ച മുളക് ചേര്‍ക്കുന്നതു നന്നായിരിക്കും. ഇഞ്ചിയും ചേര്‍ക്കാം.

സലാഡ്    സലാഡ് നല്ലൊരു ഭക്ഷണമാണ്.

*********************************************************************************

വായനയുടെ നവ വസന്തം  

നന്മ മലയാളം ബ്ലോഗ്‌ 

വായിക്കുക; അഭിപ്രായം അയക്കുക.  

ഫേസ് ബുക്ക്‌ : chemmaniyodeharidasan@facebook.com 


*********************************************************************************
NANMA MALAYALM ARTICLE BLOG PUBLISHED FROM MALAPPURAM 
POSTED BY CHEMMANIYODE HARIDASAN.

2013 ജനുവരി 25, വെള്ളിയാഴ്‌ച

റിപ്പബ്ലിക്ക് ദിനാശംകള്‍

നന്മ മലയാളം ബ്ലോഗ്‌ 

മലപ്പുറം 
2013 ജനുവരി 26
1188 മകരം 13

മുഖക്കുറിപ്പ്‌ 

നമ്മുടെ രാജ്യം റിപ്പബ്ലിക്ദിനാഘോഷത്തിന്റെ ഉത്സാഹത്തിലാണ്.  ഭാരതത്തിന്റെ 57-മത്  റിപ്പബ്ലിക് ദിനാഘോഷ്മാണിത്.  റിപബ്ലിക്കിന്റെ 56-മത് വാര്‍ഷികവും.  1947 ആഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യം കിട്ടിയെങ്കിലും  1950 ജനുവരി  26-നാണ് ഭാരതം ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായത്.  പരമാധികാരം, ജനാധിപത്യം, സാമൂഹികത,  മതേതരത്വം എന്നിവയിലധിഷ്ടിതമായ ഒരു  റിപ്പബ്ലിക്കാണ് ഭാരതത്തിന്റെത്. 
ഈ അവസരത്തില്‍ നമ്മുടെ രാജ്യത്തിന്റെ ഐക്ക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ നാമെല്ലാം പ്രതിജ്ഞാബദ്ധരാണ്. എല്ലാവര്ക്കും നന്മ ബ്ലോഗ്‌ റിപ്പബ്ലിക്ദിന ആശംസകള്‍ നേരുന്നു. 
ചെമ്മാണിയോട് ഹരിദാസന്‍ 

സുഭാഷിതം 

ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ  തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍.            മഹാകവി വള്ളത്തോള്‍. 


കാവ്യ മണ്ഡപം 

നുറുങ്ങു കവിതകള്‍  ചെമ്മാണിയോട് ഹരിദാസന്‍
രാത്രി 

പകലിനെ പുതപ്പിക്കുന്ന 
കരിമ്പടം.

പെരുമാറ്റം 

ധനികനോട്  അസൂയ 
ദാരിദ്രനോട് പുച്ഛം. 


നാടിന്റെ രക്ഷക്ക് 

വൈദ്യുതി പോലെതന്നെ വെള്ളവും അമൂല്യമാണ്‌. രണ്ടും ദുര്‍വിനിയോഗം 

ചെയ്യാതിരിക്കുക.

*****************************************************************

നന്മ മലയാളം ബ്ലോഗ്‌ *വായനയുടെ നവ വസന്തം .

നന്മ ബ്ലോഗ്‌ വായിച്ചു നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ അയക്കുമല്ലോ.  ഫേസ് ബുക്ക്‌ : chemmaniyodeharidasan@facebook.com

ആരോഗ്യം 

നാരുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം 
നാരുകളുള്ള ഭക്ഷണം   ധാരാളം കഴിക്കുക. ശരിയായ ദഹനത്തിന് നാരുകള്‍ അത്യാവശ്യമാണ്. ശരിയായ  ദഹനമുന്ടെങ്കില്‍ രോഗങ്ങളും ഉണ്ടാകില്ല. സസ്യാഹാരം നാരുകളുടെ കലവറയാണ്. മാംസത്തില്‍  തീരെ   നാരുകള്‍ ഇല്ലെന്നറിയുക .

ദാഹമകറ്റാന്‍ പ്രകൃതി പാനീയങ്ങള്‍   ദാഹ ശമനത്തിന് മോരുവെള്ളം, തേന്‍ വെള്ളം, ചെറുനാരങ്ങ വെള്ളം എന്നിവ ശീലമാക്കുക. കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത പാനീയങ്ങള്‍ രോഗങ്ങളുണ്ടാക്കും 


------------------------------------------------------------------------------------------------------------NANMA THE MALAYALAM BLOG. PUBLISHED FROM MALAPPURAM 26TH JANUARY 26. 

2013 ജനുവരി 17, വ്യാഴാഴ്‌ച

നന്മ മലയാളം ബ്ലോഗ്‌ * വായനയുടെ നവവസന്തം

1188 മകരം 4

മുഖക്കുറിപ്പ്‌ 

അറിവ്  പങ്കുവയ്ക്കുക

അറിവ് വിജ്ഞാനമാണ്‌. വിജ്ഞാനം ശക്തിയുമാണ്.  അറിവ് നേടാന്‍ വായനക്കുള്ള  പങ്കു വളരെ വലുതാണ്‌.  എന്നാല്‍ അറിവ് ആരുടേയും കുത്തകയല്ല. അറിവ് ആര്‍ക്കും സമ്പാദിക്കാം. ചില 'ജ്ഞാനി'കളുടെ ഭാവം കണ്ടാല്‍ അവര്‍ സര്‍വ്വജ്ഞ  പീഠം കയറിയവര്‍ ആണെന്ന് തോന്നും.  അറിവ് മറ്റാര്‍ക്കും നേടാന്‍ പറ്റാത്ത ഒന്നാണെന്ന ഭാവവും ഇക്കൂട്ടര്‍ക്കുണ്ട്.  ഇവര്‍ക്ക് അറിയുന്ന ഒരു കാര്യവും മറ്റൊരാള്‍ക്ക് പരഞ്ഞുകൊടുക്കുകയുമില്ല.  അതിനു പിന്നില്‍ ഒരല്‍പം അസൂയയാണെന്ന് പറയുന്നതാകും നേര്. അവരുടെ അറിവ് മറ്റാരെങ്കിലും സ്വന്തമാക്കി ജ്ഞാനികള്‍ ആയാലോ  എന്ന അസൂയ.  നമുക്കുള്ള അറിവ് എന്തായാലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതാണ്  മഹത്തായ കാര്യം.  അതിനു  വിശാല മനസ്ഥിതിയാണ് ആവശ്യം. അല്പം സഹിഷ്ണുതയും.     . 

Oചെമ്മാണിയോട് ഹരിദാസന്‍                                                                                         

വായിക്കുക *വേരിലും കായ്ക്കട്ടെ  (ലേഖനം )                                    ചെമ്മാണിയോട് ഹരിദാസന്‍ ( സസ്യാഹാരം ബ്ലോഗ്‌) *നദികളെ രക്ഷിക്കുക  (ലേഖനം )ചെമ്മാണിയോട് ഹരിദാസന്‍ ( പുഴ.കോം മാഗസിന്‍).

സസ്യാഹാരിയവുക; ആരോഗ്യവാനവുക . മിണ്ടാപ്രാണികളെ വെറുതെ വിടുക; അവര്‍ക്കും, ജീവിക്കാനുള്ളതാണ് ഈ ഭൂമി എന്നറിയുക.

സുഭാഷിതം 

മതത്തിന്റെ പേരില്‍ ഒരിക്കലും വഴക്കിടരുത്. എല്ലാ തര്‍ക്കങ്ങളുവഴക്കുകളും ആത്മീയതയുടെഇല്ലായ്മകൊണ്ടുണ്ടാകുന്നതാണ്.പരിശുദ്ധിയുംആത്മീയതയും എപ്പോള്‍ ഇല്ലാതാകുന്നുവോ അപ്പോള്‍ആത്മാവുംശുഷ്കമാവും.അപ്പോഴാണ്‌ വഴക്കുകള്‍ ഉണ്ട്കുന്നത്.

Oസ്വാമി വിവേകാനന്ദന്‍ 

കാവ്യമണ്ഡപം നുറുങ്ങു കവിത ചെമ്മാണിയോട് ഹരിദാസന്‍                    സമയം 
എന്തിനും ഏതിനും സമയം നോക്കി 
സമയം പോയതറിഞ്ഞില്ല. 
O

ആരോഗ്യം 

 *പച്ചക്കറികള്‍  വാങ്ങിക്കുമ്പോള്‍ വലുപ്പം കുറഞ്ഞത് വാങ്ങിക്കാന്‍ ശ്രമിക്കുക. അതില്‍ രാസവളത്തിന്റെ തോത് കുറവായിരിക്കും* ഇലക്കറികള്‍ പല തവണ  കഴുകി വേണം പാചകം ചെയ്യാന്‍* മഞ്ഞള്‍ കറികളില്‍ ചേര്‍ക്കുന്നത് വിഷാംശം ഒഴിവാക്കാന്‍ വളരെ നല്ലതാണ്*കഴിയുന്നതും കടകളില്‍ നിന്ന് വാങ്ങിക്കുന്ന  പൊടികള്‍ ഉപയോഗിക്കാതിരിക്കുക* മുളക്, മല്ലി, മഞ്ഞള്‍, ധാന്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി   പൊടിപ്പിക്കുന്നതാണു   നല്ലത്.

വാര്‍ത്താ ജാലകം 

സ്കൂള്‍ കലോത്സവം  :  കോഴിക്കോട് മുന്നിട്ടു നില്‍ക്കുന്നു

53-മത്കേരള സ്കൂള്‍ കലോത്സവം മലപ്പുറത്ത്  അരങ്ങു തകര്‍ക്കുന്നു.  കലോത്സവം നാല് ദിവസം  പിന്നിട്ടപ്പോള്‍ കോഴിക്കോട് ജില്ല മുന്നിട്ടു നില്‍ക്കുന്നു. ആതിഥേയരായ  മലപ്പുറവും  തൃശൂരും   തൊട്ടടുത്ത്‌ നില്‍ക്കുന്നു.     18 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.  

കൈപ്പറ്റി :  കാവ്യാമൃതം ( കവിതകള്‍ )  എഡിറ്റര്‍ :  ഔസെഫ് ചിറ്റക്കാട്. വായനക്കൂട്ടം ബുക്സ്, കോട്ടയം -17.

തിരുത്ത് :  നന്മ ബ്ലോഗിന്റെ മുന്‍ ലക്കത്തില്‍ ഡിസംബര്‍  10 എന്ന് തെറ്റായി ചേര്‍ത്തത് ജനുവരി 10 എന്ന് തിരുത്തി  വായിക്കുമല്ലോ.

അടുത്തലക്കം  നന്മ റിപ്പബ്ലിക് പതിപ്പ്. മുടങ്ങാതെ  വായിക്കുക. പ്രതികരിക്കുക.  

NANMA THE MALALYALM BLOG PUIBLISHED FROM MALAPPURAM 17 ANUARY 2013 . posted by Chemmaniyode Haridasan.




2013 ജനുവരി 10, വ്യാഴാഴ്‌ച

സസ്യാഹാരപ്പതിപ്പ്

നന്മ 

മലയാളം ബ്ലോഗ്‌

മലപ്പുറം
2013 ഡിസംബര്‍ 10
1188 ധനു 26

മുഖക്കുറിപ്പ്‌ 

മനുഷ്യന് പ്രകൃതി നല്‍കിയത്  സസ്യഭക്ഷണം 

          ഈ പ്രപഞ്ചത്തില്‍ അനന്ത കോടി ജീവജാലങ്ങളുണ്ട്.  അവക്കെല്ലാം ജീവിത ശൈലിയിലും രൂപ ഭാവത്തിലും സ്വഭാവത്തിലും ബാഹ്യ ആന്തരിക അവയവങ്ങളിലും  പചന വ്യവസ്ഥയിലും എല്ലാം വ്യത്യസ്തതയുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലും ഈ വൈജാത്യം കാണാം.  ഇക്കാര്യത്തില്‍   മനുഷ്യന്‍ സസ്യഭുക്കാണ്.  മനുഷ്യനു പ്രകൃതി കല്പിച്ചതു സസ്യാഹാരമാണ്.  ആദിമ മനുഷ്യന്‍ സസ്യാഹാരത്തിന്റെ പ്രാധാന്യം പണ്ട് മുതലേ മനസ്സിലക്കിയിരുന്നു.  അതിനാല്‍ അവന്‍ കായ്കനികളും പഴങ്ങളും കിഴങ്ങ് വര്‍ഗങ്ങളും പച്ചിലകളും കഴിച്ചു ജീവിച്ചു പോന്നു. അക്കാലത്ത്  കാട്ടില്‍  ഇത്തരം ഭക്ഷണങ്ങള്‍ സമൃദ്ധമായിരുന്നു. 

       കാര്ഷികവരുത്തി ആരംഭിച്ചതുമുതല്‍ ധാന്യങ്ങളും മനുഷ്യന്റെ ഭക്ഷണ മായി.  ഭക്ഷണ ശേഖരണം കൂടിയായപ്പോള്‍ ധാന്യപ്പുരകള്‍ നിറഞ്ഞു.  കൃഷി ജീവിതോപാധിയായി സ്വീകരിച്ച മനുഷ്യന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്ലലില്ലാതെ ജീവിച്ചു.  കൃഷി ഒരു സംസ്കരമായി തീര്‍ന്നു.   

         പരിഷ്കാരം മനുഷ്യര്‍ക്കിടയില്‍ വരുത്തിയ മാറ്റം മടിയായിരുന്നു. അധ്വാനിക്കാന്‍ തയ്യാറല്ലാത്ത മനുഷ്യന്‍ കൃഷിയോട് പുറം തിരിഞ്ഞു നിന്നു. 
കൃഷിയിടങ്ങള്‍ നികത്തി മണിമന്ദിരങ്ങള്‍ പണിതു. ഇതോടെ തണ്ണീര്‍തടങ്ങളും കുളങ്ങളും ഇല്ലാതായി. ഭക്ഷണത്തിനു അന്യ നാടുകളെ  ആശ്രയിചു തുടങ്ങി. രാസവളങ്ങളും രാസ കീടനാശിനികളും നിറഞ്ഞ ഭക്ഷണം രോഗാതുരനാക്കി. 

         ഈ അവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓരോരുത്തരും വിസ്മൃതമായ കാര്‍ഷിക സംസ്കാരത്തിലേക്ക് തിരിച്ചു വരേണ്ടിയിരിക്കുന്നു.  വിത്ത് വിതച്ചു മൂന്നു മാസം കഴിഞ്ഞാല്‍  വിളവെടുപ്പ് നടത്തനാകുന്നതാണ്  മിക്ക കൃഷിയും.  ജൈവ കൃഷി അവലംബിക്കുന്നതിലൂടെ വിഷവിമുക്തമായ ഭക്ഷണം ലഭ്യമാകുകയും ചെയ്യും.  ഭക്ഷണ കാര്യത്തില്‍  സ്വയം പര്യാപ്തമാ കുന്നതിലൂടെ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും നാടിനും രാജ്യത്തിനുമെല്ലാം പുരോഗതി ഉണ്ടാകുന്നു.  ഇനിയെങ്കിലും നമുക്ക്  സമൃദ്ധിയുടെ പൊയ്പോയ ആ കാര്‍ഷിക  സംസ്കൃതി യിലേക്ക് തി രിച്ചുപോകാം. 

 ചെമ്മാണിയോട് ഹരിദാസന്‍  


സുഭാഷിതം 

         വക്രബുദ്ധിയായ ധനവാനേക്കാള്‍ സത്യസന്ധനായ ദരിദ്രനാണ് ശ്രേഷ്ടന്‍ --ബൈബിള്‍. 

തിരുത്ത് :  കഴിഞ്ഞ ലക്കം നന്മ ബ്ലോഗിലെ സുഭാഷിതത്തില്‍ ചേര്‍ത്ത,  ഞാന്‍ ക്ഷമാശീലരുടെ കൂടെയാകുന്നു എന്നുള്ള  നബി വചനം,  ദൈവം ക്ഷമാശീലരുടെ കൂടെയാകുന്നു എന്ന് തിരുത്തി വായിക്കുമല്ലോ.  തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു. 


ലേഖനം 

മധുരമാം മാമ്പഴപ്പെരുമ 

ചെമ്മാണിയോട് ഹരിദാസന്‍ 

                                            മാമ്പഴത്തിന്റെ  നറുമണവും  
                                             രുചിയും ആരെയും 
                                            ആകര്‍ഷിക്കുന്നതാണ് 
.
        ഇത് നാവില്‍ മാധുര്യമൂറും മാമ്പഴക്കാലം. പഴങ്ങളുടെ രാജാവായ മാംബാഴത്തെക്കുറിച്ച്  പറയാം. ലോകവ്യാപകമായി കാണപ്പെടുന്ന പഴമാണ് മാമ്പഴം.  അറുന്നൂറിലേറെ ഇനം മാമ്പഴമുണ്ട്. ഇതില്‍ ഏറെയും ഭാരതത്തിലാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.  മാല്ഗോവ, കിളിച്ചുണ്ടന്‍, നീലം, മൂവാണ്ടന്, ചന്ദനം, രസ്പുരി, സേലം തുടങ്ങിയവയാണ് പ്രധാന ഇനങ്ങള്‍.

       മാമ്പഴത്തിന്റെ നരുമണവും രുചിയും ആരെയും ആകര്‍ഷിക്കുന്നതാണ്. നല്ലൊരു ഊര്‍ജ്ജ ദായനിയാണ് മാമ്പഴം. വിവിധതരം ജീവകങ്ങള്‍, മാംസ്യം, നാരുകള്‍, ധാതുക്കള്‍, അമിനോ അമ്ലങ്ങള്‍തുടങ്ങിയവ മാമ്പഴത്തില്‍ ധാരാളമുണ്ട്. 

      രുചി വര്‍ധിപ്പിക്കാനുള്ള കഴിവ് മാമ്പഴത്തിനുണ്ട്. ദാഹത്തെ അകറ്റും.  ക്ഷീണത്തെ മാറ്റും. നല്ല ദഹനം ഉണ്ടാക്കും. കഫം, പിത്തം, തുടങ്ങിയ രോഗങ്ങള്‍ക്ക് മാമ്പഴം ഫലപ്രദമാണ്.  

    മാമ്പഴംകൊണ്ട് രുചികരമായ നിരവധി ഭകഷ്ണങ്ങള്‍ ഉണ്ടാക്കാം. മാമ്പഴ ക്കറി ,  പുളിശേരി,  മാമ്പഴ പാനീയം,  പായസം തുടങ്ങിയവ വളരെ രുചിപ്രദമായ ഇനങ്ങളാണ്. 

      മാവിന്റെ പഴംമാണ് മാമ്പഴം. മാന്‍ഗിഫെര ഇന്ടിക എന്നാണ് മാമ്പഴത്തിന്റെ ശാസ്ത്രനാമം. അനകാര്‍ഡിയസിയ സസ്യ കുടുംബാംഗമാണ്. മലയാളത്തില്‍ മാങ്ങ എന്നും പറയും. ഇംഗ്ലീഷില്‍ മാംഗോ  എന്നാണ് പേര്.മാകന്ദം എന്നാണ്  സംസ്കൃത നാമം.

      ഈതു കാലാവസ്ഥയിലും മാവ് കൃഷി ചെയ്യാം. വിത്ത് അഥവാ അണ്ടി പാകിയാണ് വംശ വര്‍ധന നടത്തുന്നത്. രാസവള കീടനാശിനികളില്‍നിന്നും വിമുക്തമായ പഴമാണ് മാമ്പഴം. എങ്കിലും വിപണിയില്‍  മാമ്പഴം മുഴുവനും അങ്ങനെയാണെന്ന് പറയാന്‍ വയ്യ.
 O
    

കാവ്യ മണ്ഡപം 

നുറുങ്ങു കവിതകള്‍  ചെമ്മാണിയോട് ഹരിദാസന്‍ 

രാഷ്ട്രീയം 

അന്നത്തെ രാഷ്ട്രീയം രാഷ്ട്ര സേവനത്തിനു 
ഇന്നത്തെ രാഷ്ട്രീയം ഉപജീവനത്തിന് . 
O

പ്രതിധ്വനി 

പി. ആര്‍. നാഥന്‍  :   മിണ്ടാപ്രാണികളോട് കരുണ   കാണിക്കുന്ന കാര്യത്തില്‍  മതങ്ങള്‍  പല പ്പോഴും മൂകമായി  നില്‍ക്കുന്നു.  ഒരു സാധു ജീവിയെ നിര്‍ദയം വെട്ടിനുറുക്കുംപോള്‍  ഏതു ദൈവമാണ് പ്രസാദിക്കാന്‍ പോകുന്നത് എന്നെനിക്കറിയില്ല.  

രേച്ചല്‍ കാള്‍സണ്‍   :   ജീവികളെ  കൊല്ലുന്നതില്‍ ആനന്ദം കാണുന്ന മനുഷ്യരുടെ ഇടയില്‍ ഒരിക്കലും സമാധാനം ഉണ്ടാവുകയില്ല. കൊലപാതകങ്ങളെ ന്യായീകരിക്കുകയോ  മഹത്വവല്‍ക്കരിക്കുകയോ അതിനനുവവദീക്കുകയോ ചെയ്യുന്ന ഓരോ പ്രവൃത്തിയും മാനവരാശിയുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. 

പ്രശസ്ത സസ്യാഹാരികള്‍ 

മഹാത്മാ ഗാന്ധി , രവീന്ദ്ര നാഥ്  ടാഗോര്‍, ശ്രീനിവാസ രാമാനുജന്‍, ബെര്‍നാഡ്ഷാ, റൂസ്സോ, തോമസ്‌ ആല്‍വാ എഡിസണ്‍, ആല്ബര്ട്ട് ഐന്‍സ്റീന്‍ , ഷെല്ലി, സോക്രടീസ്, സി. വി.  രാമന്‍, ഡോക്ടര്‍ രാജേന്ദ്രപ്രസാദ്‌, ലിയോ ടോല്സ്റോയ് , ലിയനാര്‍ഡോ ഡാവിഞ്ചി, അമിതാഭ് ബച്ചന്‍, മൈക്കേല്‍ ജാക്സണ്‍,  മാറ്റിന നവരത് ലോവ, വിശ്വനാഥന്‍ ആനന്ദ്, കരീന കപൂര്‍, ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലാം (പട്ടിക അപൂര്‍ണ്ണം ).

ആരോഗ്യം 

 എത്തപഴം , ഓറഞ്ച്, മുന്തിരിങ്ങ, പേരക്ക, ഈത്തപ്പഴം, ചക്ക, പപ്പായ, മാങ്ങ, തുടങ്ങിയ പഴങ്ങളില്‍ ധാരാളം പോഷകാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. 
പഴങ്ങള്‍ വാങ്ങുമ്പോള്‍ രാസവള കീടനാശിനി വിമുക്തമായവയാണെന്ന് ഉറപ്പുവരുത്തണം.  പഴങ്ങള്‍ പച്ചയായി കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ പോഷകങ്ങള്‍നഷ്ടപ്പെടില്ല. 

 ആവിയില്‍ വേവിച്ച ആഹാരമാണ് ഏറ്റവും നല്ലത്. പുട്ട്, ഇഡ്ഡലി, കൊഴക്കട്ട, അട തുടങ്ങിയവ. 

 പച്ചക്കറികള്‍ നാന്നായി കഴുകി ഉപയോഗിക്കണം. ഒരു മണിക്കൂര്‍ സമയം ഉപ്പു വെള്ളത്തില്‍ ഇട്ടു വച്ച ശേഷം മുറിച്ചു ഉപയോഗിക്കുന്നത് നല്ലതാണ്. 

ഭക്ഷണം പാകം ചെയ്യാന്‍ അലുമിനിയം പാത്രങ്ങള്‍ ഒഴിവാകുന്നതാണ് നല്ലത്. മണ്‍ പാത്രങ്ങളാണ് കൂടുതല്‍ അനുയോജ്യം.


വാര്‍ത്താ ജാലകം 

മലപ്പുറം ഇനി കലോത്സവ ലഹരിയില്‍ 

       53-മത് കേരള സ്കൂള്‍ കലോത്സവത്തിന് മലപ്പുറം വേദിയാകുന്നു. ജനുവരി 14നു കൌമാര കലയുടെ വസന്തോത്സവത്തിനു തിരശ്ശീല ഉയരും.  പിന്നെ ഒരാഴ്ച മലപ്പുറത്തിനു കലയുടെ ഉറക്കമില്ലാത്ത രാപകലുകള്‍.  മലപ്പുറം നഗരം കേരള സ്കൂള്‍ കലോത്സവ  വേദിയാകുന്നത്‌ ഇതാദ്യമാണ്.   മൂന്നാം തവണയാണ് മലപ്പുറം ജില്ല കലോത്സവത്തിന് വേദിയാകുന്നത്‌. മുന്‍പ് രണ്ടു തവണ തിരൂരില്‍ കലോല്സവം നടന്നിട്ടുണ്ട്. കലോത്സവം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തിരക്കിലാണ് സംഘാടകര്‍. 

മദ്യ നിരോധന സമിതി സത്യഗ്രഹം തുടങ്ങി.

കേരള മദ്യ നിരോധന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യഗ്രഹം കോഴിക്കോട് പബ്ലിക്‌ ലൈബ്രറിക്ക്  സമീപം  ആരംഭിച്ചു. പകല്‍ മദ്യശാലകള്‍ അടച്ചിടുക, 232, 447 വകുപ്പുകള്‍ പൂര്‍ണമായി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 

ആലോചനയോഗം 

'മനുഷ്യ മനസുകള്‍ എന്തെ ഇത്രമേല്‍ ഹിംസാത്മകമാകുന്നു',  പൊതു ചര്‍ച്ചയുടെ ആലോചനയോഗം ജനുവരി 10നു വൈകുന്നേരം നാല് മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദ മിയില്‍.  

ഇന്ത്യന്‍ വെജ് കോണ്ഗ്രസ് കേന്ദ്രം കണ്ണൂരില്‍ 

ഇന്ത്യന്‍ വെജ് കോണ്‍ ഗ്രസിന്റെ കണ്ണൂര്‍ കേന്ദ്രം ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.  ഫോണ്‍ : 9645241625.

 കത്തുകള്‍ 

നന്മ ബ്ലോഗ്‌ കണ്ടു. നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്. 

പ്രജിത്ത് മോഡത്തില്‍, കണ്ണൂര്‍.  

*************************************************************************

നന്മ  വായിച്ചു പ്രതികരിക്ക്ലുക. വിലാസം : ബ്ലോഗ്‌ harisahithyam.blogspot.comഇമെയില്‍  : chemmaniyodeharidasan@gmail.com.ട്വിറ്റെര്‍  : @chemmaniyodehar 

******************************************

വായനയുടെ നവ വസന്തം ******

നന്മ  മലയാളം ബ്ലോഗ്‌ 

എല്ലാ  ആഴ്ചയിലും പ്രസിധീകരിക്കുന്നു.  

********************************************

മികച്ച വായനക്ക് സസ്യാഹാരം ബ്ലോഗ്‌ 

********************************************
NANMA THE MALAYALAM WEEEKLY BLOG . 10TH, JANUARY 2013.
posted by Chemmaniyode Haridasan.

 labels  sahithyam, samskaram.  

sahithyam,   കത്തCകള്‍ , കണ്ണൂര്‍. *******************

2013 ജനുവരി 2, ബുധനാഴ്‌ച

നന്മ മലയാളം ബ്ലോഗ്‌


നന്മ 
പ്രതി വാര മലയാളം ബ്ലോഗ്‌
മലപ്പുറം
2013 ജനുവരി 3
1188 ധനു 19
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
രൂപകല്‍പ്പന,  ലിപി വിന്യാസം : ചെമ്മാണിയോട് ഹരിദാസന്‍..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മുഖക്കുറിപ്പ്‌

അഹങ്കാരം നല്ല വികാരമല്ല

          അഹങ്കാരം ഏറ്റവുമധികം ഒരു പക്ഷെ, മലയാളിക്കായിരിക്കാം  എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അതൊരു കുറ്റമാണെന്ന് പറയാന്‍ വയ്യ. സംപത്തുകൊണ്ടോ വിദ്യകൊണ്ടോ പദവി കൊണ്ടോ അഹങ്കരിക്കുന്നവര്‍
കേരളത്തെപോലെ മറ്റൊരിടത്തും കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല.   അഹങ്കാരം ഉള്ളവന് കണ്ണ് മിഴിയില്ല. അവന്റെ കണ്ണില്‍ സര്‍വരും പുഴുക്കള്‍ ആയിരിക്കും.  എല്ലാവരോടും ഒരു പുഛമനോഭാവം വച്ചുപുലര്ത്തും. ചുരുക്കം പറഞ്ഞാല്‍ താനാണ് കേമാനെന്നൊരു നാട്യം അവനില്‍ പ്രകടമാകും.  എല്ലാവരും അവനെ തലയില്‍ ചുമന്നു നടക്കുകയും ചെയ്യും. പലപ്പോഴും ധാര്മികമൂല്യങ്ങള്‍ ഒട്ടുമില്ലാത്തവനയിരിക്കും ഈ അഹങ്കാരി.  എങ്കിലും സമൂഹം അവനു സ്വീകരണവും സ്ഥാനമാനങ്ങളും വാരിക്കോരി കൊടുക്കുകയും ചെയ്യും. . 
          വിനയം എന്നത് എന്താണെന്നു അറിയാത്തവരാണ് അധികവും. വിനയം ഇന്നത്തെ കാലത്ത് അപൂര്‍വ്വമായി കാണുന്ന ഒന്നാണ്.  വിനയം ഉള്ളവന്‍ ഹിമാലയത്തോളം  ഉയര്‍ന്നാലും അവനു അഹങ്കാരം ഉണ്ടാകില്ല. പിന്തുടര്‍ന്ന് വന്ന വഴികളെ അവന്‍ മറക്കില്ല. സഹജീവികളോട് അവനു സ്നേഹമുണ്ടാകും. അര്‍ഹാരയവരെ അവന്‍ ബഹുമാനിക്കും. അവന്റെ ഉയര്‍ച്ചയെ സജ്ജനങ്ങള്‍  സന്തോഷപൂര്‍വ്വം തന്നെ   കാണുകയും ചെയ്യും. എത്ര ധനികനായാലും ഇതു വലിയ പദവികള്‍ നേടിയാലും സ്വയം മറക്കാതിരിക്കുക. പിന്നിട്ടവഴികള്‍ ഓര്‍ക്കുക. സഹജീവികളെ അപരിചിതരായി കാണാതിരിക്കുക. മറ്റുള്ളവരെ  സ്നേഹിക്കാന്‍ ശ്രമിക്കുക.  വിനയാന്വിതനനാവാന്‍ ശ്രമിക്കുക.  ഈ ഗുണങ്ങളെല്ലാം സ്വായത്തമാകാന്‍ കഴിയുന്നുവെങ്കില്‍ അവന്‍ അഹന്കാരിയാകാന്‍ കഴിയില്ല.  ഈ പുതുവര്‍ഷം എല്ലാം നശിപ്പിക്കുന്ന അഹങ്കാരത്തെ തൂത്തെറിയാന്‍ പ്രതിജ്ഞ എടുക്കാം.

ചെമ്മാണിയോട് ഹരിദാസന്‍ .  
O


സുഭാഷിതം 

ഞാന്‍ ക്ഷമാശീലരുടെ കൂടെയാകുന്നു. -നബി വചനം . 
O 


പുനര്‍വായന 

മിതം ച സാരം ച വചോഹി വാഗ്മിത 

നിലക്കലേത്ത് രവീന്ദ്രന്‍  നായര്‍ 

          "മിതം ച സാരം  ച വചോഹി വാഗ്മിത "എന്ന പാഠം എഴുത്തുകാര്‍ ഓര്മ്മിക്കുക. സാഹിത്യം അനുഭൂതിയാണ്. പരവകര്‍ ഈ ജ്ഞാനത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. ആദ്യത്തെത്  ശ്രുതിമയി എന്നറിയപ്പെടുന്ന പ്രജ്ഞ. ഇത് ലഭിക്കുവാന്‍ മികച്ച വായനയാണ് ആവശ്യം. അതിനുശേഷം ചിന്തമായി എന്ന രണ്ടാമത്തെ പ്രജ്ഞ. മനനം ചെയ്തു ശരിയും തെറ്റും വിവേചിച്ചരിയിക്കുന്നു. മൂന്നാമത്തേതാന്  ഭാവനാമയി  എന്നാ അനുഭവതല ജ്ഞാനം. സൃഷ്ടികള്‍ അനുവാജകര്‍ക്ക്  ഭാവനാമയിയായി അനുഭൂതിതല്ത്തില്‍ ആസ്വദ്യയോഗ്യമാകുവാന്‍ ഒന്നും രണ്ടും തലത്തിലൂടെ കടന്നുപോകേണ്ടതുണ്ട്.   .
സാഹിത്യകാരന്‍ സ്വന്തം അനുഭൂതികളെ സംസ്കരിചെടുത്തെങ്കില്‍ മാത്രമേ സാഹിത്യമാകുകയുള്ളൂ. ഈ ഉദാത്തീകരണ പ്രക്രിയയില്‍  ശ്രുതിമയിയും ചിന്താമയിയുമായ ജ്ഞാനം പ്രവര്‍ത്തിക്കണം.
കടപ്പാട് :  പ്രമദം മാസിക.
O

പ്രതിധ്വനി                                                                                                                         

          "സഹജവും ജൈവീകവുമായ ജീവിതത്തെ പുന:ക്രമീകരിക്കുന്നില്ലെങ്കില്‍ ആര്‍ക്കും ഭാവിയില്ല. മനുഷ്യനിര്മ്മിതമായ താല്‍ക്കാലിക ലാഭങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഭാവിയില്ല. പ്രകൃതി നിയമങ്ങള്‍ മാത്രമേ നിലനില്ക്കു. അവശേഷിക്കുന്ന ഈ അപൂര്‍വ്വ സുന്ദര ലോകത്തെ കാരുന്ന്യത്തോടെയും  നീതിയോടെയും ജനാധിപത്യത്തോടെയും പരിരക്ഷിക്കാന്‍ നമുക്കാവട്ടെ." 
-കേരളീയം  പത്രാധിപക്കുറിപ്പ്.
O

പൊതു വിജ്ഞാനം 

1.സ്റെനോഗ്രാഫി കണ്ടു പിടിച്ചത്?
2.കേരളത്തില്‍ ഗവര്‍ണറായ ഏക മലയാളി?
3.നെല്ലിക്കയിലെ ജീവകം  ജീവകം?
4.ചിലപ്പതികാരത്തിന്റെ രചയിതാവ്? 

ഉത്തരങ്ങള്‍   :   1.സര്‍ ഐസക് പിട്ട്മാന്‍  2.വി. വിശ്വനാഥന്‍ 3.സി  4. ഇളങ്കോ അടികള്‍.
O


ആരോഗ്യം 

മുരിങ്ങയില സൂപ്പായോ കരിയായോ കഴിച്ചാല്‍ കാഴ്ച ശക്തി കൂടും.  ധാരാളം ഔഷധമൂല്യങ്ങള്‍ ശരീരത്തിനു ലഭിക്കുകയും ചെയ്യും. 

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് തലച്ചോറിനെ ബാലപ്പെടുത്താനും  ഓര്‍മ്മശക്തി ഉണ്ടാക്കാനും സഹായിക്കുന്നു.
കടപാട്  പ്രകതിജീവനം മാസിക.
O
********************************************************************************* 
മറക്കാതെ വായിക്കുക. 

അടുത്തലക്കം  നന്മ സസ്യാഹാരപ്പതിപ്പ് 


നന്മ മലയാളം ബ്ലോഗ്‌ എല്ലാ വ്യാഴാഴ്ചയും പ്രസിദ്ധീകരിക്കുന്നു. 
********************************************************************************

പുരസ്ക്കാരം 

ബൂലോകം.കോം സൂപ്പര്‍ ബ്ലോഗര്‍ പുരസ്കാരത്തിന് പ്രശസ്ത കാര്ടൂനിസ്റ്റ്  ജോയി കുളനട അര്‍ഹനായി.   നന്മ മലയാളം ബ്ലോഗിന്റെ ഉറ്റമിത്രമായ  ജോയി  കുളനടക്ക് നന്മ മലയാളം ബ്ലോഗിന്റെ ആദരം. 
O


നന്മ വായിക്കുക. പ്രതികരിക്കുക. ഇമെയില്‍ വിലാസം : chemmaniyodeharidasan@gmail.com
---------------------------------------------------------------------------------------------------------
NANMA THE WEEKLY MALAYALAM BLOG. PUBLISHED FROM MALAPPURAM. 
------------------------------------------------------------------------------------------------------------ 
POSTED BY :  CHEMMANIYODE HARIDASAN. Dated : 3th januvary 2013. 
:Labels : Sahithyam, Samskaram.

2012 ഡിസംബർ 27, വ്യാഴാഴ്‌ച

എല്ലാവര്‍ക്കും നവവത്സര ആശംസകള്‍ ******

നന്മ
മലയാളം ബ്ലോഗ്‌
മലപ്പുറം
2012 ഡിസംബര്‍ 27
1188 ധനു 12


മുഖക്കുറിപ്പ്‌ 

        ഭാഷയുടെ ഒരു പ്രധാന ദൌത്യം ആശയവിനിമയമാണ്.  അതുകൊണ്ട് തന്നെ ഭാഷ പ്രയോഗം സുതാര്യവും വ്യക്തവുമാകണം. എങ്കില്‍ മാത്രമേ ആശയം മനസ്സിലാവുകയുള്ളു. അതുപോലെതന്നെയാണ് സാഹിത്യവും . വായനക്കാര്‍ക്ക്‌ മനസ്സിലാകുന്ന വിധമായിരിക്കണം സാഹിത്യ രചന.  ഖ്പ്പോള്‍ മാത്രമേ അവ കാലാതിവര്‍ത്തിയാവുകയുള്ളൂ. എന്നാല്‍ പലരുടെ രചനാരീതിയും ഇപ്പറഞ്ഞ വിധമല്ല എന്നതാണ് സത്യം.  കഥയോ കവിതയോ ലേഖനമോ എന്തോ ആയിക്കൊള്ളട്ടെ, രചയിതാവിന്റെ പാണ്ഡിത്ത്യം  തുറന്നു കാണിക്കുന്ന സാഹിത്യ രചന അനുവാചകനെ  സംപന്ധിചിടത്തോളം അരോചകമായിരിക്കും.  ഒരു കാലത്ത് അത്യന്താധുനികമെന്ന പേരില്‍ ചില\ര്‍  സാഹിത്യ രചന നടത്തിയിരുന്നു. ഇപ്പോഴത്തെ ചില അടിപൊളി  ചലച്ചിത്ര ഗാനങ്ങള്‍ കേട്ട് മറക്കുന്നതുപോലെ അത്തരം രചനകള്‍  ആസ്വാദക ലോകം വായിച്ചു തള്ളിയിരുന്നു. അതുകൊണ്ട് തന്നെ അത്യന്താധുനികം കാലത്തെ  അതിജീവിച്ചില്ല.
      
         ചിലരുടെ കവിതകള്‍ വായിക്കുമ്പോള്‍ ചിലപ്പോള്‍ ചില സംശയങ്ങള്‍ തോന്നാറുണ്ട്.  നമുക്ക് ഒരിക്കലും  ഗദ്യ കവിതയെ കുറ്റം പറയാനാകില്ല. എന്നാല്‍ അതിനൊരു ആശയം വേണം. കാവ്യാതമകമായൊരു  ആവിഷ്കാരം വേണം. കഥയാണോ കവിതയാണോ എന്നറിയാത്ത രചനകള്‍ ഒരിക്കലും വായനാലോകം സ്വീകരിക്കുമെന്ന് തോന്നില്ല.

ചെമ്മാണിയോട്  ഹരിദാസന്‍
O

സുഭാഷിതം

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് -- ശ്രീനാരായണ  ഗുരു .
O

നുറുങ്ങു കവിതകള്‍

ചെമ്മാണിയോട് ഹരിദാസന്‍ 

മനസ്സ് 

ഒരു ചെടി കാണുമ്പൊള്‍ 
മനസ്സില്‍ വസന്തമെത്തുന്നു 
കാര്‍മേഘം കാണുമ്പൊള്‍
മനസ്സില്‍ മഴ പെയ്യുന്നു . 
O   

മിടുക്ക്

പുറമേ പൂത്തിരി
അകമേ കരിന്ത്തിരി
കത്തിച്ചു വയ്ക്കുവാനെന്തു 
മിടുക്കാണ് മര്ത്ത്യരില്‍  പലര്‍ക്കും .  
O


ആരോഗ്യം 

കാരറ്റ് ഹൃദയാരോഗ്യത്തിനു 

     കാരറ്റ് ആന്റി ഒക്സിടെന്റ്റ് ആണെന്നും കണ്ണിനും മറ്റും നല്ലതാണെന്നും നമുക്കറിയാം. പക്ഷെ കാര റ്റിനു ഹൃദയ ആരോഗ്യത്തെ നിയന്ത്രിക്കാനും കഴിയുമെന്ന് അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.  അര കാരറ്റ് നിത്യവും കഴിക്കുന്ന ഒരാള്‍ക്ക് ഹൃദ്രോഗം 35  ശതമാനം കണ്ടു നിയന്ത്രിക്കാന്‍ കഴിയുമത്രെ.
(മഹിള രത്നം )
O

കത്തുകള്‍ 

പ്രിയ ഹരിദാസന്‍,

      നന്മ ബ്ലോഗ്‌ വായിക്കാന്‍ ശ്രദ്ധിക്കാം.

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.
O

നന്മ വായിച്ചു പ്രതികരണം അയക്കുക.
E-mail : chemmaniyodeharidasn@gmail.com



വാര്‍ത്താ  ജാലകം   

മദ്യവും മാംസവും ആര്ബാടവും ഒഴിവാക്കി ക്രിസ്\മാസ് ആഘോഷിക്കുക. 

           മദ്യവും മാംസവും ആര്ഭാടവും ഒഴിവാക്കി കേരളീയമായ രീതിയില്‍ ക്രിസ്മസ് ആഘോഷിക്കന്നമെന്നു    സ്വാമിനി തപസ്യനന്ദമായി തീര്‍ത്ത ഉല്‍ബോധിപ്പിച്ചു. സസ്യാഹാരി  കൂട്ടായ്മ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച ഹരിത ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. 

           ഡേവിസ് വളര്ക്കവ് അധ്യക്ഷത വഹിച്ചു.  കെ. എസ്. നാരായണ സ്വാമി, ഡോക്ടര്‍ പ്രസന്ന, ബാബു ഫ്രാന്‍സിസ്, ആന്റണി ആനപ്പാറ എന്നിവര്‍ പ്രസംഗിച്ചു.      
O
*********************************************************************************
NANMA THE MALAYALAM BLOG .             

2012 ഡിസംബർ 24, തിങ്കളാഴ്‌ച

എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍


നന്മ 
മലയാളം ബ്ലോഗ്‌ 
2012 ഡിസംബര്‍ 24
1188 ധനു 9.

മുഖക്കുറിപ്പ്‌ 

          അമിതമായി വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അധിക വൈദ്യുതി കരം 
ഈടാക്കുമെന്നുള്ള തീരുമാനം തികച്ചും സ്വാഗതാര്‍ഹം തന്നെ. അനാവശ്യമായി വൈദ്യുതി ധൂര്ത്തടിക്കുന്നവരെ നിലക്ക് നിര്‍ത്താന്‍ ഇത്തരം നടപടികള്‍കൊണ്ട്‌ മാത്രമേ സാധിക്കൂ.  

           വൈദ്യുതി മോഷണം, വൈദ്യുതി കൂടുതല്‍ ചെലവാക്കുന്ന ഉപകരണങ്ങളുടെ അമിതമായ ഉപയോഗം എന്നിവയും നിര്‍ത്തലാക്കേണ്ട താണ്.  വൈദ്യുതി ക്ഷാമത്തെക്കുറിച്ചുള്ള  അവബോധം ജനങ്ങളിലുണ്ടാക്കാനുള്ള  ശ്രമം വേണം. കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് നമ്മുടെതെന്നു ചെറിയ കാര്യമല്ല.       

ചെമ്മാണിയോട് ഹരിദാസന്‍.                                                                                                 
O

സുഭാഷിതം 

നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. -- യേശു ക്രിസ്തു .
O
കവിതകള്‍
-------------------------------------------
ചെമ്മാണിയോട്  ഹരിദാസന്‍ 

അകവും പുറവും 

അകം നന്നായാല്‍ 
പുറം നന്നായി .

രാത്രി 

സ്വപ്നം കണ്ടു കണ്ടു 
ഉറങ്ങാന്‍ മറന്നു. 
O


നന്മ ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇമെയില്‍ ചെയ്യുമല്ലോ. 
ഇമെയില്‍ : chemmaniyodeharidasan@gmail.com


*********************************************************************************
വായനയുടെ നവ വസന്തം !

നന്മ മലയാളം ബ്ലോഗ്‌ .

വരും ലക്കങ്ങളില്‍ കൂടുതല്‍ രചനകള്‍ .
*********************************************************************************

NANMA MALAYALM BLOG                                           

2012 ഡിസംബർ 23, ഞായറാഴ്‌ച

നന്മ മുഖക്കുറിപ്പ്‌ സുഭാഷിതം കവിത പ്രതിധ്വനി കത്തുകള്‍ വാര്‍ത്ത‍ ജാലകം

നന്മ 
മലയാളം ബ്ലോഗ്‌
2012 ഡിസംബര്‍ 23
1188 ധനു 8

മുഖക്കുറിപ്പ് 

നദികള്‍ നശിക്കുന്നു.

          നമ്മുടെ നദികള്‍ നശിക്കാനുള്ള ഒരു പ്രധാന കാരണം അനിയന്ത്രിതമായ
മണല്‍ എടുപ്പാണല്ലോ. വന്‍കിട കെട്ടിടങ്ങളും മണി മന്ദിരങ്ങളും വ്യാപകമാകുന്നതാണ് മണലിന്റെ ഉപയോഗം കൂടാന്‍ കാരണം. പലരും തങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള വീടുകലല്ല  നിര്‍മ്മിക്കുന്നത്. പണക്കൊഴുപ്പും പ്രൌഡിയും പ്രകടിപ്പിക്കാന്‍ വന്‍ മന്ദിരങ്ങള്‍ പണിയുന്നവര  പ്രകൃതി വിഭവങ്ങളാണ് വന്‍തോതില്‍ ചൂഷണം ചെയ്യുന്നതു
എന്നോര്‍ക്കുന്നില്ല.

           വന്‍കിട കെട്ടിട നിര്‍മ്മാണത്തെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു നിശ്ചിത വിസ്തൃതിയിലധികം വരുന്ന കെട്ടിടങ്ങള്‍ക്ക് അതിന്റെ മൊത്തം നിര്‍മ്മാണ ചെലവിന്റെയത്ര  തുക സര്‍ക്കാരിലേക്ക് അടക്കണം എന്നൊരു നിയമം ഉണ്ടാക്കിയാല്‍ ഒരു പരിധി വരെ അനാവശ്യമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് തടയാനാകും.

            അനധികൃതമായ മണല്‍ എടുപ്പിനെതിരെ  കര്‍ശ്ശനമായ നിലപാട് എടുക്കുന്നതുപോലെതന്നെ അധികൃതമായ മണല്‍എടുപിനെ  നിയന്ത്രിക്കുകയും വേണം.  മണല്‍ എങ്ങ\നെയെടുത്താലും നമ്മുടെ നദികളാണ്
ഇല്ലാതാകുന്നത് എന്നോര്‍ക്കണം. ഗുരുതരമായ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന മണല്‍ എടുപ്പ് നിയന്ത്രിക്കാന്‍ നിലവില്‍ ഉള്ളതിനേക്കാള്‍  കര്‍ശന നിയമ നിര്‍മ്മാണങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.  അനധികൃത മണല്‍ കടത്ത്പി ടിക്കപ്പെടുമ്പോള്‍ പലപ്പോഴും പ്രസ്തുത  മണല്‍ ലേലം ചെയ്യുന്ന പ്രവണതയാണ് കാണാറുള്ളത്‌. ഇത്തരം മണല്‍  എടുക്കുന്നവരെക്കൊണ്ടുതന്നെ
അവ  നദികളില്‍ നിക്ഷേപിപ്പിക്കുകയും വേണം.

            പ്രകൃതിയെ  സംരക്ഷിക്കുന്നതിലൂടെ മാത്രമേ എല്ലാ ജീവജാലങ്ങള്‍ക്കും  നിലനില്പ്പുണ്ടാകൂ. താല്‍ക്കാലിക കാര്യങ്ങള്‍ക്കായി  പ്രകൃതിയെ മറന്നാല്‍
അതിനുള്ള ശിക്ഷയും അനുഭവിക്കേണ്ടിവരും എന്ന സത്യം  ഓര്‍ക്കുക,

ചെമ്മാണിയോട്  ഹരിദാസന്‍.


നന്മ വായിച്ചു പ്രതികരണം അയക്കുമല്ലോ. .


സുഭാഷിതം 

 ഭക്ഷണമാണ് ഔഷധം. ഔഷധമാണ് ഭക്ഷണം -- \ഹിപ്പോ ക്രാട്ട്സ്.


രണ്ടു കവിതകള്‍ 
-------------------------
ചെമ്മാണിയോട് ഹരിദാസന്‍ 
---------------------------------------

കാലം

മതം നോക്കി മിണ്ടുന്ന കാലം 
രാഷ്ട്രീയം  നോക്കി ചിരിക്കുന്ന കാലം!

കണ്ണാടി 

മുഖം നോക്കാന്‍ 
കണ്ണാടി  തന്നെ വേണം. 

പ്രതിധ്വനി 

"നമ്മുടെ ശരീരത്തിനുമേല്‍ നമുക്ക് എന്താണ് അവകാശം? നമുക്ക് അതിനെ പീഡിപ്പിക്കാനുള്ള അധികാരമുണ്ടോ? ഒരുവന്‍ അപരനോടെന്നപോലെ സ്വസരീരത്തോടും നീതി കാട്ടണം. കരുണയും. പിന്നെ പിറന്നു വീണ നിമിഷം മുതല്‍ നമുടെ ഇതു ആജ്ഞ്ക്കും ശരീരം  വിധേയമാകുന്നു.  നാം അതിനെ ചീത്ത ശീലങ്ങളുടെ അടിമയാക്കുന്നു. നല്ല ശീലങ്ങളിലൂടെ,ജീവിത ചര്യകളിലൂടെ . അതിനെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക്മോചിപ്പിചാലെ ആരോഗ്യമുള്ള മനസ്സും ശരീരവുമുണ്ടകൂ." 

മധുരാജ് (പ്രശസ്ത  ഫോട്ടോഗ്രാഫര്‍).
കടപ്പാട്  :  മാതൃഭൂമി  ആരോഗ്യമാസിക

വാര്‍ത്ത ജാലകം.

ജീവി കാരുണ്യ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 23നു വൈകുന്നേരം  നാലു 
മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍., ഏവര്‍ക്കും സ്വഗതം.  

*********************************************************************************
NANAM MALAYALAM BLOG. Email :  chemmaniyodeharidasan@gamil.com

2012 ഡിസംബർ 22, ശനിയാഴ്‌ച

നന്മ


നന്മ
മലയാളം ബ്ലോഗ്‌
2012 ഡിസംബര്‍
1188 ധനു

 മുഖക്കുറിപ്പ്‌

 മാതൃഭാഷയെ സ്നേഹിക്കുക

         മലയാളം നമ്മുടെ മാതൃഭാഷ .  സൗന്ദര്യവും ശക്തിയും സമന്വയിച്ച
മലയാളത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന കാര്യം
മാതൃ ഭാഷയ്ക്ക്‌ മലയാളി വേണ്ടത്ര പരിഗണന നല്‍കുന്നുണ്ടോ  എന്നതാണ്.
ഒരു പക്ഷെ ലോകത്ത് ഒരിടത്തും മാതൃ ഭാഷയെ ഇത്രയേറെ അവഗണിക്കുന്നുണ്ടാകില്ല.

         മലയാളം ഇനിയും മിക്ക വകുപ്പുകളിലും ഔദ്യോഗിക ഭാഷയായിട്ടില്ല.
മലയാളം ഇപ്പോഴും നമുക്ക് രണ്ടാം ഭാഷയാണ്. പല  കലാലയങ്ങളിലും ഇപ്പോഴും മലയാള  ബിരുദ പഠന സൗകര്യം പോലുമില്ല. ഒരു  മലയാളം  സര്‍വകലാശാല  ഉണ്ടാവാന്‍ തന്നെ ഇത്രയും കാലമേടുക്കേണ്ടി വന്നു.  ശ്രേഷ്ഠ ഭാഷ പദവിക്കായി ഭാഷ സ്നേഹികള്‍ പരിശ്രമിക്കുമ്പോഴും പലരും  മലയാളത്തെ മറക്കുന്നത് ഭൂഷന്നമല്ല . മട് ഭാഷകള്‍ പഠിക്കേണ്ട എന്നല്ല ഇതിനര്‍ത്ഥം.

         നമ്മുടെ അച്ചടി മാധ്യമങ്ങള്‍ പോലും പലപ്പോഴും മലയാളത്തെ മറക്കുന്നു.
മലയാള പദങ്ങള്‍  ഉണ്ടായിട്ടും ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്.   ദൃശ്യ മാധ്യമങ്ങള്‍ ആകട്ടെ  പ;ല പരിപാടികളുടെ പേരും
ഇംഗ്ലീഷിലാക്കുന്നു .  അവതാരകര്‍ ഭാഷയെ തെറ്റി ഉച്ചരിക്കുന്നു.

         ഭാഷ എന്നത് പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥന
ശിലയാണ്. മാതൃ ഭാഷയെ  മറന്നാല്‍ സ്വന്തം അസതിത്വം മറക്കുന്നു എന്നര്‍ത്ഥം, 
നമ്മുടെ  ഭാഷയെ നമുക്ക്  സ്നേഹിക്കാം.  

ചെമ്മാണിയോട്  ഹരിദാസന്‍.


സുഭാഷിതം

ഹൃദയമില്ലാത്ത വാക്കുകളെക്കാള്‍ വാക്കുകളില്ലാത്ത ഹൃദയമാണ്  അഭികാമ്യം.  --    മഹാത്മാഗാന്ധി .  

കത്തുകള്‍ 

നന്മ ബ്ലോഗ്‌ വായിച്ചു. കൊള്ളാം.
കെ. പ്രസാദ്, സസ്യാഹാരം   ബ്ലോഗ്‌.


നന്മ വായിക്കുക. അഭിപ്രായം അയക്കുക.
ഇമെയില്‍ :  chemmaniyodeharidasan@gmail.com
*********************************************

സസ്യാഹാരം ബ്ലോഗില്‍ വായിക്കുക.
മനുഷ്യന്‍ സസ്യഭുക്ക് തന്നെ ലേഖനം
ചെമ്മാണിയോട് ഹരിദാസന്‍ 

*********************************************

വാര്‍ത്ത ജാലകം 

മിണ്ടാപ്രാണികളോട് മാന്യത കാണിക്കുന്ന  ജീവി കാരുന്ന്യ ക്രിസ്തുമസ്
ആഘോഷം ഡിസംബര്‍  വൈകുന്നേരം, മണിക്ക്  സാഹിത്യ അക്കാദമിയില്‍ .
ഏവര്‍ക്കും സ്വാഗതം. ബന്ധങ്ങള്‍ക്ക് :  9895148998.

-----------------------------------
NANMA MALAYALAM BLOG

2012 ഡിസംബർ 20, വ്യാഴാഴ്‌ച

മുഖക്കുറിപ്പ്‌

നന്മ

2012 ഡിസംബര്‍ 21
1188 ധനു 6

മുഖക്കുറിപ്പ്‌

സ്നേഹത്തോടെ,

'നന്മ 'പുതിയൊരു ബ്ലോഗ്‌ തുടങ്ങുകയാണ്. നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന  
ധര്മങ്ങളും മൂല്യങ്ങളും സ്നേഹവും സാഹോദര്യവും സഹിഷ്ണുതയും മനുഷ്യത്വവും  പൈതൃകവും സംസ്കാരവും തുടങ്ങി എല്ലാ നന്മകളും  കാത്തു  സൂക്ഷിക്കാന്‍ വിഭാഗീയതകളില്ലാതെ  ഒരു യുഗപിറവിക്കായി നമുക്ക്കൈകോര്‍ക്കാം. എല്ലാ സുമനസുകളുടെയു  സഹായം പ്രതീക്ഷിക്കട്ടെ.

സവിനയം,
ചെമ്മാണിയോട്  ഹരിദാസന്‍.

വിലാസം : harisahithyam.blogspot.in
 ഇമെയില്‍ : chemmniyodeharidasan@gmail.com



*നുറുങ്ങു കവിതകള്‍ മുന്‍പത്തെ പേജില്‍ വായിക്കാം.


പ്രതികരണങ്ങള്‍ക സ്വാഗതം ചെയ്യന്നു.  അയക്കേണ്ട വിലാസം  മുകളില്‍ ചേര്‍ത്തിട്ടുണ്ട്. 

നുറുങ്ങു കവിതകള്‍

നുറുങ്ങു കവിതകള്‍           ചെമ്മാണിയോട് ഹരിദാസന്‍
----------------------------           ------------------------------------------


കാടത്തം
------------

കാട് നമുക്ക് വേണം
കാടത്തം നമുക്ക് വേണ്ട.


ഉള്ളം
-------

ഉള്ളത് പറഞ്ഞാല്‍
ഉള്ളം പൊള്ളും.


ഉറവ
--------

മണ്ണില്‍ നീരുറവയും
മനസ്സില്‍  കനിവുറവയും
ഇല്ലാത്ത കാലം!


മഴയും വെയിലും
------------------------

മഴ ആകാശത്തിന്റെ കണ്ണ് നീരാണെങ്കില്‍
വെയില്‍ ചിരിയും.


കവിത
----------

കവി മനസ്സ് തുറന്നപ്പോള്‍
കവിതയായി.