Powered By Blogger

2014 ജൂലൈ 25, വെള്ളിയാഴ്‌ച

നന്മ  : ഓണ്‍ ലൈന്‍ വായനയുടെ നവ വസന്തം

ലക്കം : 41

ബ്ലോഗര്‍ : ചെമ്മാണിയോട്  ഹരിദാസന്‍ 

********************************************************************************

കവിത 

മഴക്കാലം 

ചെമ്മാണിയോട് ഹരിദാസന്‍ 

തിമിര്‍ത്തു പെയ്യുന്ന മഴ
കര്‍ കവിഞ്ഞൊഴുകുന്ന പുഴ
പുഴയിലൂടെ
ഒഴുകുന്ന കടത്തു തോണികള്‍
പാത നിറയെ വര്‍ണ്ണക്കുടകളുമായി
ഓടി നടക്കുന്ന ബാല്യങ്ങള്‍
പുതു പുസ്തകത്തിന്റെ
ഹൃദ്യമായ സുഗന്ധം
ഒരു വിദ്യാലയ വര്‍ഷംകൂടിയെത്തി
വയലില്‍ ചേറിന്റെ മണം
ഒപ്പം ഞാറ്റുപാട്ടിന്റെ ഈണവും
ഒരു ഇടവപ്പാതികൂടി വന്നെത്തി.
(പൂര്‍ണോദയ ഗാന്ധി ദര്‍ശന്‍ മാസിക,  2014   ജൂലൈ )

Oമലയാള മനോരമയില്‍ വന്ന കത്തുകള്‍

എല്ലാ ലഹരിയും നിരോധിക്കണം 

മദ്യം നിരോധിക്കാനുള്ള തീരുമാനം സ്വഗതാര്‍ഹം തന്നെ. ഇതിന്റെ പേരില്‍ എന്തെല്ലാം വിവാദങ്ങള്‍ ഇവിടെ നടക്കുന്നു. എല്ലാ ലഹരികളും മഹാ വിപത്ത് തന്നെയാണ്. ലഹരികള്‍ എല്ലാം തന്നെ വ്യക്തിയെയും കുടുംബത്തെയയും സമൂഹത്തെയും നാടിനെയും രാജ്യത്തെയും തേനെ നശിപ്പിക്കുന്നു. ലഹരികള്‍ വില്‍ക്കുന്നതില്‍ നിന്ന് സര്‍ക്കാരിനു എത്ര കോടി നികുതിപ്പണം കിട്ടിയാലും ജനങ്ങളും രാജ്യവും നന്നാകുന്നതല്ലേ ഏറ്റവും  വലുത്. ലഹരി നിരോധനത്തെ എതിര്‍ക്കുന്നവര്‍ രാജ്യ ദ്രോഹ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. ലഹരി ലോബികള്‍ക്കു അതല്ലാതെ എന്തെല്ലാം വ്യാപാരങ്ങള്‍  ചെയ്യാം. ഈ രംഗത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്  വേറെ എന്തൊക്കെ ജോലി ചെയ്യാം. എന്ത് ലഹരിയായാലും അതില്‍ വീഴാതെ മുന്നോട്ടു പോകുകയാണ് വേണ്ടത് . അതിനുവേണ്ടി ഭരണകൂടത്തോടൊപ്പം സഞ്ചരിക്കുകയാണ് വേണ്ടത്. നല്ല കാര്യങ്ങളെ എതിര്‍ക്കുന്നത് സാക്ഷര കേരളത്തിന് ഭൂഷണമല്ല.

(2014 മെയ്‌ )


ഗതാഗതം തടസ്സപ്പെടുത്തുന്ന പരസ്യ ബോര്‍ഡുകള്‍ 

പാതയോരങ്ങളില്‍ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നപരസ്യ  ബോര്‍ഡുകളും അനധികൃത കുടിലുകളും വര്‍ധിച്ചുവരുന്ന വാഹനാപാടങ്ങള്‍ക്ക് പ്രധാന  കാരണമാണ്. ലോകകപ്പ് കൂടിയായതോടെ ഫുട്ബാള്‍ പ്രേമികളുടെ പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍കൂടിയായി.ഇവ നീക്കം ചെയ്യണം. അനധികൃത ബോര്‍ഡുകളും കയ്യേറ്റങ്ങളും  നീക്കം ചെയ്യുമെന്നുള്ള ജില്ലാ കളക്ടരുടെ അറിയിപ്പുകള്‍ ഇടയ്ക്കിടെ കാണാമെന്നല്ലാതെ നട്പടികളു ണ്ടാവാറില്ല.

(2014 ജൂണ്‍ )


മന്ത്രിമാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കണം 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കിയ സ്ഥിതിക്ക് മന്തിമാര്‍ക്കും നിയമ സഭാംഗങ്ങള്‍ക്കും കൂടി ഇത് നടപ്പാക്കണം. വര്‍ഷങ്ങളോളം ജോലി ചെയ്യുന്ന ജീവനക്കാരും അധ്യാപകരും പഴയ പെന്‍ഷന്‍ സമ്പ്രദായം ഇല്ലാതെ വിരമിക്കുമ്പോള്‍ അല്പകാലം മാത്രം സേവനം ചെയ്യുന്ന മന്ത്രിമാരും നിയമസഭാംഗങ്ങളും ഈ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹരല്ല. ഇക്കാര്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുഇവരെ ഉന്നയിക്കാതിരുന്നത് വിരോധാഭാസമാണ്.     

(2014 ജൂലൈ )


2014 ജൂൺ 24, ചൊവ്വാഴ്ച

നന്മ 

മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ ബ്ലോഗ്‌ : ഓണ്‍ലൈന്‍ വായനയുടെ നവ വസന്തം 


ലക്കം :  40

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

 *******************************************************************************

മുഖക്കുറിപ്പ്‌ 

ഉപവാസം നല്‍കുന്ന അനുഭൂതി 

ചെമ്മാണിയോട് ഹരിദാസന്‍ 

 ഉപവാസം എന്നത് പട്ടിണിയല്ല. ആഹാരം ലഭ്യമല്ലാത്ത അവസ്ഥയാണ് പട്ടിണി. എന്നാല്‍ ആഹാരം ലഭ്യമായിട്ടും അത് സ്വമനസ്സാലെ   വര്‍ജ്ജിക്കുന്നതാണ് ഉപവാസം.  ശുദ്ധജലം മാത്രം കുടിച്ചു ഒരു നിശ്ചിത സമയത്തേക്ക് ഭക്ഷണം തീര്‍ത്തും ഒഴിവാക്കുക എന്നതാണ്   ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. 

ഉപവാസത്തിന് മനസ്സു അനുവദിക്കുന്ന ആര്‍ക്കും തയ്യാറാകാം. എന്നാല്‍ ഒരു വിദഗ്ദ ചികിത്സകന്റെ സഹായത്തോടെ വേണം ഉപവാസം അനുഷ്ഠിക്കാന്‍. ഒരു പകലോ രാത്രിയോ പകലും രാത്രിയും കൂടിയോ അതിലേറെയോ സമയമോ ഓരോരുത്തരുടെയും  ആരോഗ്യാവസ്ഥക്ക് അനുസൃതമായി  ഉപവസിക്കാം.ഉപവാസ സമയത്ത് കഠിന ജോലികള്‍ ചെയാന്‍ പാടില്ല. വിശ്രമമാണ് അഭികാമ്യം.  പഴച്ചാര്‍പോലുള്ള ലളിതമായ പാനീയങ്ങള്‍ കഴിച്ചു വേണം ഉപവാസം അവസാനിപ്പി\ക്കാന്‍.  ഉപവാസം നിര്‍ത്തിയാല്‍ ഉടന്‍ കട്ടിയാഹാരം കഴിക്കരുത്. ക്രമേണ വേണം സാധാരണ ഭക്ഷണത്തി ലേക്ക് വരാന്‍.

 ഉപവാസം മൂലം  ആന്തരിക അവയവങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിക്കുന്നു. ഇതുവഴി മാനസികവും ശാരീരികവുമായ സ്വാസ്ഥ്യം കൈവരുന്നു. ഈ അവസ്ഥയാണല്ലോ ആരോഗ്യം എന്ന് പറയുന്നതും. രക്ത ശുദ്ധി മൂലം ഉപവാസം കൊണ്ട് മനസിനും ശരീരത്തിനും ഒരു പ്രത്യേക ചൈതന്യം ലഭ്യമാകുന്നു. ഉപവാസം കൊണ്ട് ഉണ്ടാകുന്ന  അനുഭൂതി അവര്‍ണ്ണനീയമാണ്. 

അനിയന്ത്രിതമായ ആഹാര ശീലം മനുഷ്യന്റെ ദൌര്‍ബല്യമായിമാറിയ കാലമാണിത്. അഭൂതപൂര്‍വ്വമായ രോഗങ്ങള്‍ക്കുള്ള കാരണവും മറ്റൊന്നല്ല. ഭൂമിയില്‍ മറ്റു ജീവജാലങ്ങള്‍ വിശപ്പ്‌ മാറിയാല്‍ ആഹരിക്കാത്ത അവസ്ഥ നിലനില്‍ക്കുമ്പോഴും മനുഷ്യന്‍ ദഹനക്കേട്പോലുള്ള അവസ്ഥയിലും ആഹാരം വാരിവലിച്ചു തിന്നുന്നു.  മറ്റു ജീവജാലങ്ങള്‍ രോഗങ്ങള്‍ വരുമ്പോള്‍ ഉപവസിക്കുന്നു എന്നതും മനസ്സിലാക്കണം.  അമിത ഭക്ഷണം ക്ഷീണം ഉണ്ടാക്കുന്നു. എന്നാല്‍ മിതാഹാരം ഉന്മേഷം നല്‍കുന്നു. പകല്‍ മുഴുവനും ആഹാരം കഴിക്കുന്ന മനുഷ്യന്‍ വൈകുന്നേരമാകുമ്പോഴേക്കും പൂ പോലെ വാടുന്നു. എന്നാല്‍ രാത്രി ആഹാരം കഴിക്കാത്തതിനാല്‍ രാവിലെ എണീക്കുമ്പോള്‍ പ്രത്യേക ഉന്മേഷം ഉണ്ടാകുന്നു.  അമിതമായ ഇന്നത്തെആഹാരശീലവും  രോഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണം തന്നെയാണ്. ഇതുമൂലം അന്തരിക അവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കാതിരിക്കുമ്പോള്‍ രോഗങ്ങള്‍ ഉണ്ടാകുന്നു. ഈ അവസ്ഥയില്‍  രോഗശമനത്തിനു ആന്തരിക അവയ്വങ്ങളുടെ വിശ്രമം അനിവാര്യമാണ്. ഇവിടെയാണ്‌ ഉപവാസത്തിന്റെ പ്രസക്തി. 

ലോകത്ത്കോടിക്കണക്കിനു ആളുകള്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുമ്പോള്‍ അമിതമായി ആഹാരം കഴിച്ചു ധൂര്‍ത്ത്ഉണ്ടാക്കുന്നത് ഒരിക്കലും അഭിലഷണീയമല്ല. ആഹാരം മിതം സുഖം എന്നാണു പ്രമാണം.  

O

കവിത 

ഭക്തി 

ചെമ്മാണിയോട് ഹരിദാസന്‍ 

നെറ്റിനിറയെ 

വര്‍ണ്ണക്കുറികള്‍

മനസ്സു നിറയെ 

ക്രൂര ചിന്തകള്‍.

(ഇന്ന് മാസികയുടെ 2014 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ദീകരിച്ചത്. )

2014 മേയ് 23, വെള്ളിയാഴ്‌ച

നന്മ

മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

ഓണ്‍ ലൈന്‍ വായനയുടെ നവസന്തം 

ലക്കം : 39

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

*********************************************************************************
*********************************************************************************

മുഖക്കുറിപ്പ്‌ 

വന്‍കിട വീട് നിര്‍മ്മാണം നിര്‍ത്തി നമ്മുട പുഴകളെ സംരക്ഷിക്കുക 

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ആകെ ഉള്ള ഒരു വ്യവസായമാണ്‌ വീടുകളുടെ  നിര്‍മ്മാണം. വീടുകള്‍ എന്ന് വച്ചാല്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ആണ് ഏറെയും.
വീടുകള്‍ ഇന്ന് സാമ്പത്തിക ഉന്നതി പ്രകടമാക്കാനുള്ള പ്രദര്‍ശന വസ്തുവായിരിക്കുന്നു. വസിക്കാന്‍ എന്ന ഉദ്ദേശത്തോടെ മാത്രം വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ വിരളമാണ്. ഭൂമിക്കു ഭാരമായി ഇത്തരം വീടുകള്‍ ഉയര്‍ത്തുന്നവര്‍ ഇതിന്റെ ഫലമായി നമ്മുടെ പ്രകൃതി വിഭവങ്ങള്‍ ആണ് ചൂഷണം ചെയ്യുന്നത് എന്ന് മനസ്സിലാക്കുന്നില്ല. നമ്മുടെ പുഴകളുടെ ഇനത്തെ സ്ഥിതി പ്രകൃതി സ്നേഹികള്‍ക്കറിയാം. അനിയന്ത്രിതമായ മണല്‍ വാരല്‍ മൂലം പുഴകളെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഭൂമിയില്‍ കാണുന്ന കൂറ്റന്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വ്യാപകമായി മണല്‍ വാരിയിട്ടാണ് പുഴകള്‍ ഈ വിധം ആയിതീര്‍ന്നത്. പുഴകളുടെ രോദനം കേള്‍ക്കാന്‍ ഇവിടെ ആരുമില്ല. ഇവിടെ മണല്‍ വാരല്‍ അധികൃതമായും അനധി കൃതമായും നടക്കുന്നുണ്ട്. രണ്ടും ഒരു കണക്കില്‍ അന്യായം തന്നെയാണ്. പുഴകളുടെ നിലവിലുള്ള സ്ഥിതി കണക്കാക്കാതെ മണല്‍ വരുന്നത് വലിയ കുറ്റകൃത്യം തന്നെയാണ്. പുഴകളില്‍ മണല്‍ തീരെ ഇല്ലാതായിരിക്കുന്നു. വെള്ളം തടഞ്ഞു നില്ക്കാന്‍ പറ്റാത്ത വിധം മണ്ണ് പുഴകളില്‍ അടിഞ്ഞുകൂടിയിരിക്കുന്നു. തന്മൂലം പുഴകള്‍ കാടുകള്‍ മൂടി വികൃതമായിരിക്കുന്നു.
വീടുകള്‍ക്ക് ഒരു നിശ്ചിത ചതുരശ്ര  അടി വിസ്തൃതിയേ പാടൂ എന്നൊരു നിയമം കൊണ്ട് വരേണ്ടത് പുഴകളുടെ  രക്ഷക്ക്   അനിവാര്യമാണ്. പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവാക്കി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് അത്രയും തുക പിഴ ഈടാക്കാനുള്ള നിയമവും വേണം. 


പുഴകള്‍  വ്യാപകമായി കയ്യേറുന്നു എന്നതാണ് ഇന്ന്പുഴകള്‍  നേരിടുന്ന മറ്റൊരു ദുരന്തം.  തീരങ്ങളിലെ ഈ അതിക്രമം   ശ്രദ്ധിക്കാനും ഇവിടെ അധികാരികള്‍ ഇല്ല. കയ്യേറ്റം മൂലം പല പുഴകളും തോടുകള്‍ ആയി മാറിയിരിക്കുന്നു. മനുഷ്യന്റെ സ്വത്തിനോടുള്ള ആര്‍ത്തിയാണ് ഈ കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രകൃതി സംരക്ഷണത്തിന് സമഗ്രമായ നിയങ്ങള്‍ ആവശ്യമായിരിക്കുന്നു. ഇവിടെയാണ്‌ ഇന്യും നടപ്പാക്കാതെ പോയ മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ പ്രസക്തി.  പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രമേ ഈ ഭൂമിയെ നില നിര്‍ത്താന്‍ ആകൂ എന്ന സത്യം അംഗീകരിച്ചേ മതിയാകൂ. ഈ ഭൂമി ഇനിയും അനന്ത കോടി ജീവ ജാലങ്ങള്‍ക്ക് ജീവിക്കാന്‍ ഉള്ള മണ്ണാണ്. നമ്മുടെ പൂര്‍വ്വികള്‍ ഈ ഭൂമി നശിപ്പിക്കാതെ നമുക്ക് വേണ്ടി കത്ത് സൂക്ഷിച്ചു നല്‍കിയതാണ്. ഇപ്പോള്‍ ഇവിടെ വസിക്കുന്നവര്‍  ഈ  ഭൂമി വരും തലമുറക്ക് ഒരു പോറലും ഏല്‍പ്പിക്കാതെ കൈമാറേണ്ടവരു മാണ്.  

O
  .  ..
കാവ്യ മണ്ഡപം

കവിതകള്‍ 
---------------
മിടുക്ക്
---------

പുറമേ പൂത്തിരി
അകമേ കരിന്തിരി
കത്തിച്ചു വക്കുവനെന്തു
മിടുക്കാണ്
മര്‍ത്ത്യരില്‍ പലര്‍ക്കും.
**
കാലം
--------  

മണ്ണില്‍ നീരുറവയും
മനസ്സില്‍ കനിവുറവയും
ഇല്ലാത്ത  കാലം.
**
പെരുമാറ്റം
---------------
ധനികനോട് അസൂയ
ദരിദ്രനോട്  പുച്ഛം.
**
നന്മ 
-----
അകം നന്നായാല്‍
പുറം നന്നായി.
---------------------------------------------------
*നേരത്തെ മാസികകളില്‍ പ്രസിദ്ധീകരിച്ച കവിതകള്‍.

O

2014 ഏപ്രിൽ 29, ചൊവ്വാഴ്ച

നന്മ 

മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

------------------------------------------------------------------------------------------------------------

 ഇത്പ്രസിദ്ധീകരണത്തിന്റെ രണ്ടാം വര്‍ഷം 

2014 ഏപ്രില്‍ 
38
-----------------------------------------------------------------

പത്രാധിപര്‍ :

ചെമ്മാണിയോട് ഹരിദാസന്‍ 
------------------------------------------------------------------------------------------------------------

മുഖക്കുറിപ്പ് 

ഭൂമിയുടെ സംരക്ഷണം നിസ്സാരകാര്യമല്ല

ഒരു ഭൌമദിനം  കൂടി കടന്നുപോയി. വിവിധ ഭീഷണികളാല്‍ വീര്‍പ്പുമുട്ടുന്ന ഭൂമി ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. പാരിസ്ഥിതിക നാശവും അന്തരീക്ഷ മലിനീകരണവും  ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും എല്ലാം ഭൂമിയുടെ  നിലനില്പിന് ഭീഷണിയാകുന്നു. അന്തരീക്ഷ മലിനീകരണം ഇന്ന് വന്‍ വിപത്തായി  മാറുകയാണ്. 290 കോടി ജനങ്ങളുള്ള ലോകത്ത് എട്ടില്‍ ഒരാള്‍ അന്തരീക്ഷ മലിനീകരണം മൂലം മരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്ക്  വ്യക്തമാക്കുന്നത്. ഇതനുസരിച്ച്പ്രതിവര്‍ഷം 70000പേരാണ് ലോകത്ത് അന്തരീക്ഷ മലിനീകരണം കാരണം മരിക്കുന്നത്. വനം കയ്യേറ്റം, മരം മുറിക്കല്‍, അനിയന്ത്രിതമായ മണല്‍ വാരല്‍, കുന്നിടിക്കല്‍, വയല്‍ നികത്തല്‍, അന്തരീക്ഷ മലിനീകരണംതുടങ്ങി നിരവധി കാരണങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്നു.  മനുഷ്യന്‍ ഭൂമിയുടെ നിലനില്‍പ്പിനു വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല പ്രകൃതി വിഭവങ്ങള്‍ ആവോളം ചൂഷണംചെയ്ത് ഭൂമിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ഭൂമി മനുഷ്യന്‍ ഇല്ലെങ്കിലും എത്രകാലം വേണമെങ്കിലും നിലനില്‍ക്കുമത്രേ. എന്നാല്‍ മറ്റു ജീവജാലങ്ങള്‍ ഇല്ലാതെ ഭൂമിക്കു നിലനില്‍ക്കാന്‍ ആകില്ല എന്ന വാസ്തവം  ആര്‍ക്കറിയാം. മനുഷ്യന്‍   നാനാവിധത്തില്‍ ഈ ഭുമിയെ  നശിപ്പിക്കുമ്പോള്‍ മറ്റു ജീവജാലങ്ങള്‍ ഭൂമിയെ സംരക്ഷിക്കുന്നു എന്നതാണ് സത്യം.  ഇനിയും ഇവിടെ എത്രയോ കോടി ജീവജാലങ്ങള്‍ക്ക് ജീവിക്കണം എന്ന തിരിച്ചറിവ് ഭൂമിയെ നശിപ്പിക്കുന്ന ഈ ഭൂമുഖത്തെ മനുഷ്യര്‍ക്ക്‌ ഇല്ലാതെ പോയി. 

ഭൂമിയുടെ തകര്‍ച്ച ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന  സത്യം ആരും ഉള്‍ക്കൊള്ളുന്നില്ല. ഭൂമിയുടെ നാശനം മനുഷ്യരുടെ നിലനില്പ്പിനെയാണ് ബാധിക്കുക എന്ന തിരിച്ചറിവ് ഇനിയും മനുഷ്യര്‍ക്കില്ല.   എന്നതാണ് ഖേദകരം. നമ്മുടെ ഭൂമിയുടെ ഹരിതാഭ നിലനിര്‍ത്താന്‍ നാം തന്നെ മുന്നോട് വരേണ്ടതുണ്ട്. ഭൂമിയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള മാധവ ഗാഡ്ഗില്‍,  കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെ എതിര്‍ക്കുന്നവര്‍ താല്‍ക്കാലിക നേട്ടത്തെ മാത്രമേ കാണുന്നുള്ളൂ എന്നതാണ് ദൌര്‍ഭാഗ്യകരം.

ചെമ്മാണിയോട് ഹരിദാസന്‍  

O


ചിത്രജാലകം 


കോഴിക്കോട് നടന്ന മാനാഞ്ചിറ ഇ-മീറ്റില്‍ പങ്കെടുത്തവര്‍. ഫോട്ടോവിന് കടപ്പാട്.

പുസ്തകം 

പുതിയ പുസ്തകങ്ങള്‍ 

അവധൂത് ചിന്തകള്‍ 

അവധൂത് ഗുരുപ്രസാദ് 

ഉണ്മ പബ്ലിക്കേഷന്‍സ് 

നൂറനാട് 

വില : 100 രൂപ.

O

*********************************************************************************

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

ഓണ്‍ലൈന്‍ വായനയുടെ നവവസന്തം 

*********************************************************************************
*********************************************************************************

--------------------------------------------------------------------------------

NANMA, THE MALAYALAM ARTICLE BLOG. PUBLISHED FROM  MALAPPURAM.

2014 മാർച്ച് 27, വ്യാഴാഴ്‌ച

നന്മ 

മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

2014 മാര്‍ച്ച്

37

നന്മ മലയളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ : ഇത് പ്രസിദ്ധീകരണത്തിന്റെ  രണ്ടാംവര്‍ഷം 

****************************************************

പത്രാധിപര്‍ :

ചെമ്മാണിയോട് ഹരിദാസന്‍ 
*********************************************************************************
*********************************************************************************

മുഖക്കുറി 

ആഹാരം മിതം സുഖം

പട്ടിണി രോഗങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അമിത ആഹാരവും രോഗങ്ങള്‍ ഉണ്ടാക്കുന്നു. ആഹാരം മിതം സുഖം  എന്നാണു പറയുക. അമിതമായി ആഹരിക്കുന്നവന്‍ രോഗിയാകുന്നു. മിതമായി ആഹരിക്കുന്നവന്‍ ആരോഗ്യവാന്‍ ആകുന്നു. അമിത ഭക്ഷണം ക്ഷീണം ഉണ്ടാക്കുന്നു. രോഗങ്ങള്‍ക്ക് ഹേതുവാകുന്നു. അമിതമായി കഴിക്കുന്ന ഭക്ഷണം ദഹിക്കാന്‍ആന്തരിക അവയവങ്ങള്‍ക്ക് നല്ലപോലെ പ്രവര്‍ത്തിക്കേണ്ടി  വരുന്നു എന്നതിനാല്‍ ശരീരം സംഭരിച്ചു വച്ചിരിക്കുന്ന ഊര്‍ജ്ജം മുഴുവന്‍ വിനിയോഗിക്കേണ്ടിയും  വരുന്നു.എന്നാല്‍ മിതമായ ആഹാരം ദഹിക്കാന്‍ ആന്തരിക അവയവങ്ങള്‍ക്ക് സുഗമമായ പ്രവര്‍ത്തനമേ  വേണ്ടൂ. അതിനാല്‍ ക്ഷീണം ഉണ്ടാകില്ല. രോഗങ്ങളും ഉണ്ടാകില്ല. നാം രാവിലെ എണീക്കുമ്പോള്‍ നമുക്ക് ഉന്മേഷം ഉണ്ടാകാനുള്ള കാരണം എന്താണെന്നറിയുമോ. രാത്രി മുഴുവന്‍ ഭക്ഷിക്കുന്നില്ലലോ എന്നത് തന്നെ. എന്നാല്‍ വൈകുന്നേരംമാകുംപോഴേക്കും  പൂപോലെ വാടി  തളരുന്നത് എന്ത് കൊണ്ടാണ് എന്ന് നോക്കുക. പകല്‍ മുഴുവനും ഭക്ഷണത്തിന് പിറകെ ഓടുന്നത്കൊണ്ട്തന്നെ.  അമിതമായി ആഹരിക്കുന്നത് പലപ്പോഴും ധൂര്‍ത്ത്‌കൂടിയാണ്. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുമ്പോള്‍  ശരിക്കും ഇവിടെ പട്ടിണി കിടക്കുന്ന അസംഖ്യം ആളുകള്‍ ഉണ്ടെന്ന കാര്യം മറക്കുകയാണ് ചെയ്യുന്നത്. നാം മിതമായി ഭക്ഷണം കഴിക്കുമ്പോള്‍ ബാക്കി വരുന്ന ഭക്ഷണം ഒരു നേരത്തെ ആഹാരം കഴിക്കാന്‍ കഴിയാത്ത ദരിദ്രര്‍ക്ക്ന ല്‍കണം. ഒരാളുടെ വിശപ്പ്‌ മാറ്റാന്‍ കഴിഞ്ഞാല്‍ അത് തന്നെയാണ്   ഏറ്റവും വലിയ പുണ്യം. അന്നദാനംമഹാദാനം എന്നാണ് ചൊല്ല്. 
ചെമ്മാണിയോട് ഹരിദാസന്‍ 

മാനാഞ്ചിറ ഇ-മീറ്റ്‌ ബ്ലോഗ്‌ റിപ്പോര്‍ട്ട് 


കോഴിക്കോടിന്റെ മണ്ണില്‍ അവിസ്മരണീയമായ ഓണ്‍ ലൈന്‍  സംഗമം

റിപ്പോര്‍ട്ട്, ചിത്രങ്ങള്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

ചരിത്രം ഉങ്ങുന്ന കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ നടന്ന മാനാഞ്ചിറ ഇ-മീറ്റ്‌ അവിസ്മരണീയമായ അനുഭവവമായി വിവിധ ജില്ലകളില്‍ നിന്നെത്തിയ ഓണ്‍ലൈന്‍ എഴുത്തുകാര്‍ അനുഭവങ്ങള്‍ പങ്കു വച്ചും കവിത ചൊല്ലിയും പാട്ട് പാടിയും മീറ്റിനെ ധന്യമാക്കി.   എഴുത്തുകാരന്‍  
ചെമ്മാണിയോട്ഹരിദാസന്‍(നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ ) മീറ്റ്‌ ഉദ്ഘാടനം ചെയ്യുന്നു. ദര്‍ശന ടിവി പ്രോഗ്രാം നിര്‍മ്മാതാവ്റിയാസ് ടി. അലി അധ്യക്ഷത വഹിച്ചു.  കവിയും ഗാന രചയിതാവുമായ ബഷീര്‍ സി.വി. സ്വാഗതം പറഞ്ഞു. ശൈലജ തൃക്കണ്ടിയൂര്‍ കള്ളത്ത്(ഭാരത് തപ്പാല്‍ വകുപ്പ് ), മുഹ്സിന്‍ കോട്ടക്കല്‍ ( പുടവ മാസിക പത്രാധിപര്‍ ), സംഗീത് വിനായകന്‍, ഹരി ശങ്കര്‍നമ്പൂതിരിപ്പാട്(വിദ്യാഭ്യാസ വകുപ്പ്)  ജാഫര്‍ ഷിബു ബാബു (ഗാന രചയിതാവ് ) തുടങ്ങിയവര്‍ പ്രസംഗിച്ചു. രാഗേഷ്ആര്‍. ദാസ്, ഇസ്മയില്‍ കല്ലിയന്‍ എന്നിവര്‍ കവിതകള്‍ ചൊല്ലി.

മാനാഞ്ചിറ ഇ-മീറ്റില്‍ ബഷീര്‍ സി.വി.യുടെ സ്വാഗത പ്രസംഗം


മാനാഞ്ചിറ ഇ-മീറ്റിന്റെ സദസ്സ് 

O

സിനിമ/ടെലിവിഷന്‍ 


ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്ത പാദസരം എന്ന സീരിയലില്‍ നായകനായി അഭിനയിച്ച പ്രശസ്ത നടന്‍ ബിനില്‍ കാദര്‍. കുമാര്‍ എന്ന കഥാപാത്രത്തെയാണ്  പാദസരത്തില്‍  ബിനില്‍ അവതരിപ്പിച്ചത്. 

O

പുസ്തകം  

പുതിയ പുസ്തകങ്ങള്‍

കന്ധമാല്‍ 

(കവിതകള്‍ )

വി.  മഹേന്ദ്രന്‍ നായര്‍

ഗ്രാമം ബുക്സ് 

കൊല്ലം

വില : 55 രൂപ. 


O

കത്തുകള്‍ 

സജീവമായി പ്രതികരിച്ചവര്‍ :

Oഡോ. പ്രേമകുമാരന്‍ നായര്‍, മാലന്‍കോട്ട്,ദുബായ്.

Oശ്രീജിത്ത്‌ രാജേന്ദ്രന്‍, ഡല്‍ഹി.

O

*********************************************************************************

 ലിപി വിന്യാസം, രൂപകല്‍പ്പന,  നിര്‍മ്മിതി : പത്രാധിപര്‍. 

---------------------------------------------------------------------------------------------------------NANMA, THE  MALAYALAM ARTICLE BLOG, PUBLISHED FROM MALAPPURAM..


2014 ഫെബ്രുവരി 24, തിങ്കളാഴ്‌ച

36

പുസ്തകം : 2 ലക്കം : 3

*********************************************************************************

പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

മുഖകുറിപ്പ് 

നവസാമൂഹ്യ മാധ്യമങ്ങളുടെ ഇന്നത്തെ സ്ഥിതി  ആശാവഹമോ  

ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.  ഈ നൂറ്റാണ്ടിന്റെ ആരംഭതതിലാകണം ഒരു പക്ഷെ, ഇത്രയേറെ ശാസ്ത്ര പുരോഗതി ഉണ്ടായതെന്ന് പറയാം. എന്തെന്തു കണ്ടുപിടിത്തങ്ങളാണ് മനുഷ്യര്‍ക്ക്സൌഭാഗ്യം കൊണ്ട് വന്നിരിക്കുന്നത്. ഉപഗ്രഹ വിക്ഷേപണം പലതും വിജയകരമായി. മറ്റു വന്‍ കിട രാജ്യങ്ങളോട് കിടപിടിക്കാവുന്ന തരത്തിലുള്ള ചന്ദ്രയാന്‍ പോലുള്ള പരീക്ഷണങ്ങള്‍ വന്‍ വിജയകരമായതുവഴി   നമ്മുടെ രാജ്യം ഉപഗ്രഹ വിക്ഷേപണത്തില്‍  ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അഭിമാനം നേടി.അത് വാര്‍ത്താവിനിമയ രംഗത്ത്‌ വളരെയേറെ പരിഷ്കാരങ്ങള്‍ത്തന്നെ  ഉണ്ടാക്കി.  നവ സാമൂഹ്യ മാധ്യമങ്ങളുടെ കടന്നു വരവും ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ ഉണ്ടായി. ഇന്ന് സോഷ്യല്‍ മീഡിയ ഒഴിച്ചുകൂടാനാവാത്ത ഒരു സംവിധാനമായി മാറി. അതിരുകളില്ലാത്ത ആശയവിനിമയവും സൌഹൃദ ബന്ധങ്ങളും ഓണ്‍ലൈന്‍ സാഹിത്യവും വാര്‍ത്തകളും എല്ലാംസാമൂഹ്യ മാധ്യമങ്ങള്‍ വഴി മനുഷ്യന്‍ സ്വായത്തമാക്കി. നല്ലൊരു ആശയ വിനിമയോപാധിയാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങള്‍. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അച്ചടി മാധ്യമങ്ങളെക്കാള്‍ വളര്‍ച്ച ഈ രംഗത്ത്‌ പ്രകടമാണ്. എന്നാല്‍ഈ  സംവിധാനങ്ങളെ എല്ലാവരും ആരോഗ്യപരമായ വിധത്തില്‍ കാണുന്നുണ്ടോ എന്നതാണ് ചോദ്യം.  ഇല്ല എന്നതാണ്ഇതിനുള്ള സത്യസന്ധമായ  മറുപടി. മനുഷ്യന് ശാസ്ത്രം നല്‍കുന്ന നന്മകളെ നേരായ  വിധം ഉപയോഗിക്കാന്‍ ചിലരെങ്കിലും വിമുഖത കാണിക്കുന്നു എന്നത് ഖേദകരമാണ്. ഈ മേഖലയില്‍ നിന്നുണ്ടാകുന്ന ചില പ്രവണതകള്‍ ദൌര്‍ഭാഗ്യകരംതന്നെയാണ്. അഭ്യസ്ത വിദ്യര്‍ പോലും നവ സാമൂഹ്യ മാധ്യമങ്ങളെ തോന്നിയ പോലെ ദുരുപയോഗം ചെയ്യുന്നു എന്ന് പറഞ്ഞാലോ.  എന്ത്തന്നെയായാലും ഈ രംഗത്തെ  ഇത്തരം തിന്മകളെ  സോഷ്യല്‍ മീഡിയയെ ഗൌരവത്തോടെ കാണുന്ന  സഹൃദയ ലോകത്തിനു  ഒരിക്കലും അംഗീകരിക്കാന്‍ ആകില്ല. ഈ മേഘലയിലെ കല്ലുകടി മാറേണ്ടത് കാലത്തിന്റെ ആവശ്യം തന്നെയാണ്. നവസാമൂഹ്യരംഗത്തെ തിന്മകളെ ദൂരീകരിക്കാന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സഹൃദയ ലോകത്തിനെ കഴിയൂ. അതിനായി പ്രാരംഭ നടപടി എന്ന നിലയില്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വിദഗ്ദരേ ഉള്‍പ്പെടുത്തി   സമഗ്രമായ ചര്‍ച്ചകള്‍  അനിവാര്യമാണ്. നല്ലൊരു നവ സാമൂഹ്യ മാധ്യമ ലോകത്തിനായി സഹൃദയരായ നമുക്ക് ഒന്നിച്ചു ശ്രമിക്കാം.

ചെമ്മാണിയോട് ഹരിദാസന്‍ 

O

സുഭാഷിതം 

ചെയ്യുന്നതെന്തുമാകട്ടെ അത്. സമര്‍പ്പണ ബോധത്തോടെ ചെയ്യുകOസ്വാമിവിവേകാന്ദന്‍. 
O

കവിത 

പൂവെന്നോട് ചോദിച്ചത്  

കൃഷ്‌ കുമാര്‍ 

എനിക്കൊരു മുഖ

മേയുള്ളൂ....... 

നിങ്ങ;ള്‍ക്കോ....? ചിന്തകളില്‍ കനല്‍ ചീളുകള്‍

 വിതറിയാ 

ചോദ്യമെരിയുമ്പോള്‍

എന്നെ, നഷ്ടപ്പെട്ടത് 

എവിടെയെന്നറിയാതെ

പകച്ചു നില്‍ക്കുകയാണ്

 ഞാന്‍ .  

-----------

*കവി കൊല്‍ക്കട്ടയില്‍ പൊതുമേഖലാ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനാണ്.

O

പലതില്‍ ചിലത് 

ചെമ്മാണിയോട് ഹരിദാസന്‍ 

ജോലി ഇല്ലെങ്കില്‍ പോലീസ് പിടിക്കുമോ 

 സുഹൃത്തിന്റെ കടയില്‍ പോയപ്പോള്‍ അവിടെ അല്പം മുതിര്‍ന്ന ഒരാള്‍ വന്നു. ഓഫീസില്‍ പോകുമ്പോള്‍ ചോറ് കൊണ്ടുപോകാന്‍ ഒരു പാത്രം വാങ്ങാന്‍ വന്നതായിരുന്നു അദ്ദേഹം. അതിനിടെ എന്നോട് പരിചയപ്പെടാന്‍  താല്‍പ്പര്യം കാണിച്ചു അദ്ദേഹം. ബിഎസ് എന്‍ എല്ലില്‍ ദീര്‍ഘകാലം ഉദ്യോഗത്തിലിരുന്ന ഒരാളാണ് അദ്ദേഹം  എന്നറിഞ്ഞപ്പോള്‍ ഞാന്‍  അറിയുന്ന ചില ബി എസ്,എന്‍, എല്‍ ഉദ്യോഗസ്ഥരെ ക്കുറിച്ചു ചോദിച്ചു.  ബി എസ്.എന്‍.എല്ലിലെ കുറേപേരെഅറിയും  എന്നതിനാല്‍ അദ്ദേഹം  എന്നോട് കൂടുതല്‍ അടുപ്പം കാണിച്ചു.  വിശ്രമ ജീവിതം രസകരമാക്കാന്‍ ഇപ്പോള്‍ കുറേകാലമായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാനേജര്‍ ആയി ജോലി ചെയ്യുകയാണ് അദ്ദേഹം.  ജോലിയൊക്കെ രസകരമല്ലേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പോലീസ്  പിടിക്കുന്നതിനു എന്തെങ്കിലും  ജോലി വേണ്ടേ എന്നാണു അദ്ദേഹം പറഞ്ഞത്. ഒരു തമാശയാണെങ്കിലും ഇങ്ങനെ   പലരും പറയാറുണ്ട്. ഈ തമാശ ശരിയല്ല എന്നാണു എന്റെ തോന്നല്‍. കാരണം ജോലി ഇല്ലെങ്കില്‍ പോലീസ്  പിടിക്കുമോ?  അങ്ങനെ  എങ്കില്‍ ജോലി ഇല്ലാത്തവര്‍ക്ക് ഇവിടെജീവിക്കാന്‍ ആകില്ലേ? അല്ലെങ്കില്‍ ജോലി ഇല്ലാത്തവര്‍ക്ക് പോലീസ്  ജോലി നല്‍കുമോ? തീര്‍ത്തും അടിസ്ഥാന രഹിതമായ ഇത്തരം തമാശകള്‍  വിവേകമുള്ളവര്‍ പറയുമ്പോള്‍ വിഷമം തോന്നുന്നു.  അറിവുള്ളവര്‍ അജ്ഞരെപോലെ ഓരോന്നു പറയുമ്പോള്‍ അവര്‍ നേടിയ അറിവിന്‌ എന്ത് വിലയാണ് എന്നാണ് ഇവിടെ ഉയര്‍ത്തുന്ന ചോദ്യം . ഇത് തമാശയല്ല വിഡ്ഢിത്തം ആണ് എന്നുകൂടി പറയാം. 

O

കവിത 

ബോണ്‍സായ് 

ശ്രീജിത്ത് രാജേന്ദ്രന്‍ 



ശീതികരിച്ചൊരു സ്വീകരണമുറി തന്റെ കോണിലായ് 

മൌനമുരുകുന്നിതോരു മുരടിച്ച ജീവിതം.

കാണികള്‍ തന്‍ കൌതുകത്തഴുകലാല്‍  

കോള്‍മയിര്‍ വിധിക്കപ്പെട്ടൊരു ബോണ്‍സായ്

നെഞ്ചകം വിങ്ങുന്ന നോവുമായ് നില്‍പ്പൂ 

വരള്‍ച്ച മുരടിച്ച വന്‍ കഴല്‍ ദുഖം ഞാന്‍ 

മോഹമുണ്ടിനിയുമേറെ വളരുവാന്‍ പടരുവാന്‍

ഒരുകിളിക്കുഞ്ഞിനു കൂടോന്നോരുക്കുവാന്‍ 

തളരുമീപാന്ഥനു തണല്‍ വിരിച്ചീടുവാന്‍   

കായ്‌  പൊഴിച്ചൊരു പയ്യിന്‍ പശിയടക്കീടുവാന്‍ 

എന്ത് ചെയ്‌വൂ ഞാന്‍, എന്ത് ചെയ്യേണ്ടു    മാനവാ  

നിന്റെ മുറിയിലെ ബോണ്‍സായ് മാത്രം ഞാന്‍  

തന്റെ കുഞ്ഞിനു വളരുവാന്‍ മരുന്നേകുവോന്‍

എന്റെ വളര്‍ച്ച നശിപ്പിചതൂചിതമോ 

വളരുന്ന തരുവിനെ തളര്‍ത്തുന്ന ശാസ്ത്രമേ 

നീ  വളര്‍ന്നിതാര്‍ക്കൂറ്റം കൊള്ളുവാന്‍.

മനുഷ്യ, നീയറിക നിന്‍ കൊച്ചു കൊതുകം 

ഒന്ന്മാത്രമെന്‍  ജീവിതം ദുഖപൂരിതം 

ഭൂമിയിലാ ണ്ടു പടരേണ്ടോരെന്‍  വേരുകള്‍ 

ഒരു ചെറു ചട്ടിയിലെ തടവറയിലാക്കി  നീ  

പാരിന്നു തണലേകി നില്‍ക്കേണ്ട ശാഖകള്‍ 

വെട്ടിയൊതുക്കി നിന്‍ കൌഹ്ടുകം കാട്ടി നീ 

കുളിര്‍ക്കാറ്റ് കിന്നരമോതെണ്ട എന്‍ ചില്ലകള്‍ 

നിന്റെ മുറിയില്‍ ശിലപോലെ മരുതുന്നു 

ഉണ്ടു പാരിതിലൊരു ക്രൌര്യ മാപിനിയെങ്കില്‍ 

മാര്‍ത്യ, നീയതില്‍ അജയ്യന്‍..... അദ്വിതീയന്‍ നിശ്ചയം.

--------------------------------------------------------------------------------

*ഡല്‍ഹിയില്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനാണ് കവി.

O

മിനിക്കഥ 

ചക്കയും മാങ്ങയും 

ഡോ. പി. മാലന്‍കോട്


മാളൂട്ടി നാട്ടിലേക്കു അച്ഛന്റെയും അമ്മയുടെയും കൂടെ വണ്ടി കയറി. നാട്ടില്‍ പോയാല്‍ ചക്കയും മാങ്ങയുമൊക്കെ തിന്നാമെന്നു വണ്ടിയില്‍ വച്ച് അച്ഛന്‍ അമ്മയോട് പറഞ്ഞത് കേട്ടപ്പോള്‍ മാളൂട്ടി കൊഞ്ചിക്കൊണ്ട് പറഞ്ഞു, എനിച്ചറിയാം, ജാക്ക് ഫ്രൂട്ട്, പിന്നെ മാങ്കോ. അച്ഛാ ഞാന്‍ ചക്ക  മരൂം കണ്ടിട്ടില്ല. പിന്നെ മാങ്കോമരൂം. മാവും പ്ലാവും ഒക്കെ കാണിച്ചു തരാം എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ മാളൂട്ടി പറഞ്ഞു, ചക്ക മരം, പിന്നെ മാങ്ക മരം. ശരി, മാളൂട്ടിയുടെ അമ്മക്ക് ചിരി അടക്കാനായില്ല. അപ്പോള്‍ മാളൂട്ടി, ഈ അമ്മയെന്തിനാ ചിരിച്ചുന്?ഭ്രാന്താ ? അമ്മക്ക് അതൊന്നും കാണിച്ചു കൊടുക്കണ്ടാട്ടോ.അച്ഛാ. അച്ഛന്‍ ചിരിച്ചുകൊണ്ട് ശരി എനും പറഞ്ഞു മാളൂട്ടി കാണാതെ  അമ്മയെ നോക്കി കണ്ണിറുക്കി.

സിനിമ / ടിവി 

അഭിനയ വഴിയില്‍ : പ്രശസ്ത സിനിമ സീരിയല്‍ നടന്‍ അഷ്‌റഫ്‌ പേഴുംമൂട് .

O

പുസ്തകം 

പുതിയ പുസ്തകങ്ങള്‍ 

കിളിക്കൊഞ്ചല്‍ 

(കവിതകള്‍ )

പി. പരിമള

വില : 70 രൂപ. 

പൈങ്കിളിക്കൂട്ടം

(കവിതകള്‍ )

ഉമ്മര്‍ക്കുട്ടി മൂര്‍ക്കനാട് 

വില : 70 രൂപ.

നോവുകള്‍ നൊമ്പരങ്ങള്‍ 

(കവിതകള്‍ ) 

വിശ്വന്‍ അരീക്കോട് 

വില : 60 കരൂപ.

എല്ലാം ചിത്ര രശ്മി ബുക്സ്.

കോട്ടക്കല്‍.

O

വാര്‍ത്താ ജാലകം

ബൂലോകം പുരസ്കാരം ഡോ. എം.മനോജ്‌ കുമാറിന് 


കഴിഞ്ഞ വര്‍ഷത്തെ  ബൂലോകം സൂപ്പര്‍റൈറ്റര്‍ പുരസ്കാരം ഡോ. എം. മനോജ്‌ കുമാറിന് ലഭിച്ചു. പുരസ്കാരം 27-നു തിരുവനന്തപുരത്ത് സമ്മാനിക്കും. പ്രശസ്ത ബ്ലോഗായ വെള്ളനാടന്‍ മനോജ്‌ കുമാറിന്റെതാണ്. പുരസ്കാര തുക മുഴുവനും അശ്വതി നായരുടെ ജ്വാലക്ക് നല്‍കുമെന്ന് മനോജ്‌ കുമാര്‍ പറഞ്ഞു. 

നന്മ മലയാളം  ആര്‍ട്ടിക്കിള്‍  ബ്ലോഗിന്റെ പ്രിയ മിത്രമായഡോ. എം. മനോജ്‌ കുമാറിന് ആദരം. അനുമോദനം.

**
മലയാളം ബ്ലോഗെഴുത്തുകാരുടെ സംഗമം   തിരുവനന്തപുരത്ത്

മലയാളം ബ്ലോഗെഴുത്തുകാരുടെ സംഗമം ഫെബ്രുവരി 27-നു തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന സംഗമത്തില്‍ പരിചയപ്പെടല്‍, പുസ്തക പ്രകാശനം, കലാപരിപാടികള്‍, വിവിധ വിഷയങ്ങളില്‍ സംവാദം എന്നിവ നടക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ സംഘാടകനായ ഡോ. എം. മനോജ്‌ കുമാര്‍ അറിയിച്ചു.

മലയാളം ബ്ലോഗെഴുത്തുകാരുടെ  സംഗമത്തിന് നന്മമലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗിന്റെ ആശംസകള്‍.

**

മൂന്നു  പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു 

ചിത്ര രശ്മി ബുക്സ് പ്രസിദ്ധീകരിച്ച, വിശ്വന്‍  അരീക്കോടിന്റെ നോവുകള്‍ നൊമ്പരങ്ങള്‍, പി. പരിമളത്തിന്റെ   കിളിക്കൊഞ്ചല്‍, ഉമ്മര്‍ക്കുട്ടി മൂര്‍ക്കനാടിന്റെ പൈങ്കിളിക്കൂട്ടം എന്നീ പുസ്തകങ്ങള്‍യഥാക്രമം മുന്‍ എം.എല്‍.എ. വി. ശശികുമാര്‍, കേരള ഗ്രന്ഥശാലാ സംഘം ജില്ലാ  സെക്രട്ടറി കെ. പദ്മനാഭന്‍, സംഗീതജ്ഞന്‍ ശിവദാസ്‌ വാരിയര്‍ എന്നിവര്‍ പ്രകാശനം  ചെയ്തു.മലപ്പുറത്ത്‌ നടന്ന ചടങ്ങില്‍ മിഥുന്‍ മനോഹരന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി കെ.എം. രാധയും  കവി ബഷീര്‍ ചുങ്കത്തറയും  പ്രസംഗിച്ചു. കവി സമ്മേളനവും ഉണ്ടായിരുന്നു.

O

വേറിട്ട വായനയുടെ ലോകം 

നന്മ മലയളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ ഓണ്‍ലൈന്‍ വായനയുടെ നവ വസന്തം   

നന്മ ബ്ലോഗ്‌ harisahithyam.blogspot.in എന്ന ലിങ്കില്‍ ലഭ്യമാണ്.: 

123malayalee.com എന്ന ലിങ്കിലും നന്മ ലഭിക്കും.

O

വെള്ളം അമൂല്യമാണ്‌ 

അത് പാഴാക്കരുത് 

O

മിണ്ടാപ്രാണികള്‍ നമ്മുടെ സഹജീവികള്‍ 

അവയെ സ്നേഹിക്കുക.



മാനാഞ്ചിറ ഇ-മീറ്റിനു നന്മ  ബ്ലോഗിന്റെ ആശംസകള്‍ 

O


ലിപി വിന്യാസം, രൂപ കല്‍പ്പന, നിര്‍മ്മിതി : പത്രാധിപര്‍ 

*****************************************************************************

         NANMA,  THE MALAYALAM. ARTICLE BLOG. PUBLISHED FROM MALAPPURAM.







2014 ജനുവരി 31, വെള്ളിയാഴ്‌ച


35

പുസ്തകം : 2  ലക്കം : 2

------------------------------------------------------------------------------------------------------------

പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍  

മുഖക്കുറിപ്പ് 

എല്ലാവര്‍ക്കും നവവത്സര ആശംസകള്‍  

ഒരു വര്‍ഷം  കൂടി കടന്നുപോയി. സംഭവബഹുലമായ ഒരു വര്‍ഷം. പുതിയ വര്‍ഷം പിറന്നു. നന്മയുടെ സൌരഭം പരത്തുന്ന ഒരുപാട് സ്വപ്‌നങ്ങളുംപ്രതീക്ഷകളും ഓരോ വര്‍ഷവും മനസില്‍ ഉദിക്കുന്നു. നന്മയുടെ പ്രതീക്ഷകളാണ് ഇവഎല്ലാം.  പുതു വര്‍ഷത്തില്‍ നന്മ  ചെയ്യാന്‍ സര്‍വര്‍ക്കും  കഴിയട്ടെ. സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടാനും പുതു വര്‍ഷം ഉപയോഗപ്പെടുത്തുക.  പുതു വര്‍ഷം .എല്ലാ പ്രതീക്ഷകളും  സഫലമാകട്ടെ എല്ലവര്‍ക്കും നവവത്സര  ആശംസകള്‍ നേരുന്നു.

Oചെമ്മാണിയോട് ഹരിദാസന്‍ 


സുഭാഷിതം 



എന്റെ ജീവിതമാണ് എന്റെ സന്ദേശം Oമഹാത്മാഗാന്ധി. 













O


ചിത്രജാലകം 

കഥകളിയുടെ നടന കാന്തി. കലാമണ്ഡലം വാസു പിഷാരോടിയുടെ സപ്തതി ആഘോഷത്തോടനുബന്ധിച് പാലക്കാട് കാറല്‍മണ്ണയില്‍ നടന്ന കാര്‍ത്തിക വീരാര്‍ജുന വിജയം കഥകളിയില്‍നിന്ന്.  അരങ്ങില്‍,  രാവണന്‍കലാമണ്ഡലം വാസു പിഷാരോടി,  മണ്ടോധരി : കലാമണ്ഡലം വിജയകുമാര്‍. ഫോട്ടോമുരളി വാരിയര്‍ 





കാവ്യ മണ്ഡപം 

കവിതകള്‍ 

ചെമ്മണിയോട് ഹരിദാസന്‍   

കവിത 

കവി മനസ് തുറന്നപ്പോള്‍ 
കവിതയായി. 

സൌഹൃദം 

കൂടുതല്‍ അറിയുമ്പോള്‍ 
കൂടുതല്‍ അകലുന്നു.

O


അച്ചടി മാധ്യമങ്ങളില്‍ നിന്ന് 

മണിക്കവിതകള്‍ 

മണി കെ. ചെന്താപ്പൂര് 

പെണ്ണാദ്യം  വീടിനെ ചന്തമാക്കും
പിന്നെ  ചന്തയാക്കും.
*
പണവും തേടി പായുന്നവന് 
പറഞ്ഞിട്ടില്ല  സമാധാനം.  
*
പൊക്കി പൊക്കിയാല്‍ വീഴും 
പൊക്കാതെ പൊങ്ങിയാല്‍ വാഴും.
*
കേരളീയര്‍ കുറഞ്ഞ കേരളം 
കാളിയന്മാരുടെ കോവളം. 
(ഗ്രാമം മാസിക, 2014 ജനുവരി) 

ചിത്രജാലകം 

പോയ വര്‍ഷത്തെ മികച്ച കാഴ്ച 


കഴിഞ്ഞ വര്‍ഷം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന മലയാളം ബ്ലോഗെഴുത്തുകാരുടെ സംസ്ഥനതലസംഗമത്തില്‍ പങ്കെടുത്തവര്‍.
പെരിന്തല്‍മണ്ണ നഗരസഭ ചന്ത. ഫോട്ടോ : ചെമ്മാണിയോട് ഹരിദാസന്‍  

O

കാര്‍ട്ടൂണ്‍ Oസജ്ജീവ്‌ ബാലകൃഷ്ണ്‍  
























ഗ്രാമം ബുക്സ് പ്രസിദ്ധീകരിക്കുന്ന കവിത സമാഹാരത്തില്‍ എഴുതുന്നവര്‍ 

ദേവിക കൃഷ്ണകുമാര്‍ Oപി എ. തങ്കമണി Oമുരുകന്‍ പാറശേരി Oബി.കെ. സുധ Oറൂബി ജോസഫ്‌ Oചെമ്മാണിയോട് ഹരിദാസന്‍ Oനിതിന്‍ കെ. വി. Oലേഖ കാവാലം തുടങ്ങിയവര്‍. 

O


നാട്ടറിവുകള്‍ 

ചെമ്മാണിയോട് ഹരിദാസന്‍ 

അടച്ചൂറ്റി 

പഴയകാലത്ത് ചോറ് വാര്‍ക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന ഒരു തരം  പലകയാണ് അടച്ചൂറ്റി. പ്ലാവ് തടികൊണ്ടാണ് അടച്ചൂറ്റി നിര്‍മിച്ചിരുന്നത്. പ്രത്യേകമായി നിര്‍മ്മിച്ച ഒരു പരന്ന പലകയായിരുന്നു ഇത്. പുതിയ തലമുറക്ക് അടച്ചൂറ്റി അജ്ഞാത വസ്തുവാണ്. 

O

സൗഹൃദം 

പുതിയ പംക്തി 

ഈ മാസത്തെ സുഹൃത്തുക്കള്‍

Oബിനില്‍ കാദര്‍, സീരിയല്‍ നടന്‍  



O ഹരി കിച്ചു,  ഗായകന്‍ 

O

വൃത്താന്തം 

തുഞ്ചന്‍ ഉത്സവം ഫെബ്രുവരിയില്‍  

ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരി ഒന്നുമുതല്‍ അഞ്ചുവരെ തിരൂര്‍  തുഞ്ചന്‍ പറമ്പില്‍ നടക്കും.
O
ഇന്ന് അക്ഷര ബന്ധു പുരസ്കാരം അജിത്രിക്ക് 

2013-ലെ ഇന്ന് തപാല്‍ അക്ഷര ബന്ധു പുരസ്കാരം എഴുത്തുകാരി അജിത്രിക്ക് ലഭിച്ചു. ഫെബ്രുവരിയില്‍ പുരസ്കാരം സമ്മാനിക്കും. 2012-ലെ അക്ഷര ബന്ധു പുരസ്കാരം ചെമ്മാണിയോട് ഹരിദാസനായിരുന്നു.
O
*********************************************************************************

വായിക്കുക 

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ ബ്ലോഗ്‌ : ഓണ്‍ ലൈന്‍ വായനയുടെ നവ വസന്തം 

നന്മ ബ്ലോഗ്‌ harisahithyam.blogsapot.in എന്ന ലിങ്കില്‍ ലഭിക്കും.

123malayalee.comലും നന്മ ലഭ്യമാണ\.
*********************************************************************************
ലിപി വിന്യാസം, രൂപകല്‍പ്പന, നിര്‍മ്മിതി : പത്രാധിപര്‍. 

*********************************************************************************
NANMA, THE MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM.

2013 ഡിസംബർ 27, വെള്ളിയാഴ്‌ച

34

പുസ്തകം : 2 ലക്കം : 1

പത്രാധിപര്‍ ചെമ്മാണിയോട്ഹരിദാസന്‍ 

------------------------------------------------------------------------------------------------------------

മുഖക്കുറിപ്പ്‌ 

നന്മ ബ്ലോഗ്‌ രണ്ടാം വര്‍ഷത്തിലേക്ക് 

നന്മ മലയളംആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ ഒരു വര്ഷം പൂര്‍ത്തിയകുകയാണ്. കഴിഞ്ഞ വര്ഷം ഡിസംബര്‍ 21-നാണ് പ്രഥമ പോസ്റ്റ്‌ പ്രകാശിതമായത്. നന്മ ബ്ലോഗിന് തുടക്കം മുതല്‍ക്കേ വിദേശത്ത് നിന്നടക്കം ഓണ്‍ലൈന്‍ വായനക്കാരുടെ സജീവ സാന്നിധ്യം ലഭിച്ചു എന്നതില്‍ വളരെ ചാരിതാര്‍ത്ഥ്യം ഉണ്ട്.ഒട്ടേറെ പരിമിതികള്‍ ഉണ്ടായിരുന്നു എങ്കിലും നന്മക്കു ഇതിനകം 33  പോസ്റ്റുകള്‍ അനുവാചകരില്‍ എത്തിക്കാനായി.  സാധാരണ ബ്ലോഗുകളില്‍ നിന്ന് ഒരു വ്യത്യസ്തത പുലര്‍ത്താന്‍ നന്മ ബ്ലോഗ്‌ ശ്രമിച്ചു. പുറമേ നിന്നുള്ള എഴുത്തുകാര്‍ക്കും അവസരം നല്‍കി.  സാഹിത്യ രചനകള്‍ക്കോപ്പം കാര്‍ട്ടൂണ്‍, വാര്‍ത്ത റിപ്പോര്‍ട്ടുകള്‍, ചിത്രങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ മാറ്ററുകള്‍  ഉള്‍പ്പെടുത്താനും നന്മ ബ്ലോഗിന്കഴിഞ്ഞു. നന്മ ബ്ലോഗിന് രചനകള്‍ നല്‍കുകയും  വിലപ്പെട്ട അഭിപ്രായങ്ങളും  നിര്‍ദ്ദേശങ്ളും നല്‍കുകയും ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും ഈ വേളയില്‍ നന്ദി രേഖപ്പെടുത്തുകയാണ്. നന്മ ബ്ലോഗ്‌ അക്ഷരവീഥിയില്‍ തുടര്‍ന്നും വളരെ  പ്രതീക്ഷയോടെ മുന്നേറാന്‍ പ്രിയപ്പെട്ട എഴുത്തുകാരുടെയും  അനുവാചകരുടെ സഹകരണം തുടര്‍ന്നും   ഉണ്ടാകണം എന്ന്സവിനയം  അപേക്ഷിക്കുന്നു.

Oചെമ്മാണിയോട് ഹരിദാസന്‍ 

O

ക്രിസ്മസ് ആശംസകള്‍ 
നന്മ ആര്‍ട്ടിക്കിള്‍ ബ്ലോഗിന്റെ  എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍.

O

സുഭാഷിതം 

നീ നിന്റെ ശത്രുവിനെ സ്നേഹിക്കുക. ശത്രുവിന് വേണ്ടി പ്രാര്‍ത്ഥിക്കുക Oബൈബിള്‍.

O

അച്ചടി മ്മധ്യമങ്ങളില്‍ നിന്ന് 

കവിത 

മൌനം 

ഒ. എന്‍. വി. കുറുപ്പ് 

ഗര്‍വ്വത്താല്‍  

ഗര്‍ജ്ജിപ്പൂ സാഗരം 

പര്‍വ്വതഗര്‍വ്വമഗാധമാം മൌനം.

(ഇന്ന് മാസിക 2013 ഡിസംബര്‍ )

ലേഖനം 

വിസ്മൃതമാകുന്ന ഓണമഹിമ 

ചെമ്മാണിയോട് ഹരിദാസന്‍ 

ഓരോ ആഘോഷവും മാനവികതയുടെ മഹത്തായ സന്തോഷമാണ് നല്‍കുന്നത്. ഉല്‍കൃഷ്ടമായ ഒരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഓരോ ആഘോഷവും. ആഹ്ലാദത്തിന്റെ വര്‍ണ്ണം വിതറുന്ന ആഘോഷങ്ങള്‍ കൂട്ടയ്മയുടെതാണ്. മതേതരത്വവും സാഹോദര്യവും ഇഴ ചേര്‍ന്ന ആഘോഷങ്ങള്‍ സ്നേഹത്തിന്റെ മഹിമ വിളംബരം ചെയ്യുന്നു. മറ്റേതൊരു ആഘോഷംപോലെതന്നെ ഓണവും മാനവികതയുടെ ആഘോഷം തന്നെയാണ്. മലയാളിയുടെ ദേശീയോത്സവമായ ഓണം വിസ്മൃതമായ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ ദീപ്ത സ്മരണകള്‍ ഉണര്‍ത്തുന്നു. മറ്റേതൊറ ആഘോഷത്തെക്കാളും വര്‍ണ്ണാഭമാണ് ഓണം. മലയാളി ഉള്ളിടത്തെല്ലാം ഓണമുണ്ട് എന്നതാണ് വാസ്തവം. എടിഹ്ര ഇല്ലാത്തവരും ഓണം ആഘോഷിക്കും. കാണാം വിറ്റും ഓണം കൊള്ളണം എന്നതാണ് പഴോമൊഴി. എന്തായാലും ഓണത്തിന്റെ മനോഹാരിത നഷ്ടമയിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്ന യാഥാര്‍ത്ഥ്യം മരന്നുകൂട. മുന്‍പൊക്കെ കര്‍ക്കിടകത്തി ന്റെ ആദ്യ പകുതി കഴിഞ്ഞാല്‍ ഓണത്തിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പ് ആരംഭിക്കും.അനുഷ്ടാനം മറന്ന ഓരോഘോഷ്മാണ് ഇന്നത്തെ ഓണം. നാട്ടു നന്മകള്‍ നഷ്ട്മയതോടുകൂടി മലയാളിക്ക് ആഘോഷങ്ങളുടെ പൊലിമയും നഷ്ടമായി. കുറെ പണം ധൂര്ത്തടിച്ചുള്ള ആഘോഷമാണ് ഇന്ന് ഓണവും. 

പൂക്കളം തീര്‍ക്കാന്‍ പോലും പൂക്കള്‍ കിട്ടാത്ത ഒരു കാലം. കണ്ണാന്തളിയും മുക്കുറ്റിയും തുമ്പയും എന്താണെന്നുപോലും പുതിയ തലമുറക്കറിയില്ല. ഗ്രാമ വഴിത്താരയില്‍ നന്മയുടെ സുഗന്ധം പരത്തിയിരുന്ന പലപൂക്കളും  ഇന്ന് അപ്രത്യക്ഷമായിരിക്കു ന്നു.  ഉത്രാട രാത്രിയില്‍ വീടുകള്‍ തോറും നടന്നു ഓണപ്പാട്ടുകള്‍   പാടാന്‍ ഇന്ന് പാണനില്ല. വില്ലിന്മേല്‍ കൊട്ടിയുള്ള പാണന്റെ പാട്ട് തലമുറകള്‍ കൈമാറി വന്ന ഒരനുഷ്ടാനമായിരുന്നു.

ഊഞ്ഞാലാട്ടവും കൈകൊട്ടികളിയും തുമ്പി തുള്ളലും പുലിക്കളിയും എന്നോ മാഞ്ഞു പോയി. ഓണക്കളികള്‍ ഈ തലമുറയ്ക്ക് അന്യമായി. ക്കൂട്ട് കുടുംബ വ്യവസ്ഥകള്‍ തകരാറായതോടെ സദ്യവട്ടങ്ങളും രുചിയില്ലാതായി. ഓണം ഇന്‍സ്ടന്റായി ആഘോഷിക്കുമ്പോള്‍ പരമ്പരാഗതമായുള്ള അനുഷ്ടനപരമായ  ഓണത്തെക്കുറിച്ച്‌ പുതിയ തലമുറ മറക്കുന്നു.

ഇങ്ങനെയൊക്കെ ആയാലും ഓണത്തിന്റെ പ്രസക്തി മങ്ങുന്നില്ല എന്നതാണ് ആശ്വാസകരം. ഓണത്തിന്റെ മഹിമ നെഞ്ചേറ്റി ലാളിക്കുന്ന ഒരു ന്യുനപക്ഷം ഇനുമം അവശേഷിക്കുന്നു എന്നതാണ് ഇതിനുന്‍ കാരണം. മാവേലി നാട് വാണിരുന്ന ഒരു സുവര്‍ണ്ണ കാലത്തിന്റെ ഓര്‍മ്മപെടുത്തലായ ഒഅനം ആഘോഷിക്കേണ്ടത്  നമ്മുടെ അനിവാര്യത  തന്നെയാണ്. 

(മനസ്മിതം മാസിക, 2013 നവംബര്‍-ഡിസംബര്‍ )   

ചിത്രജാലകം 

Oപെരിന്തല്‍മണ്ണ ഊട്ടി റോഡിലെ മാനത്ത്മംഗലം ബൈപാസ് റോഡ്‌ ജങ്ഷന്‍ ഒരു കാമറക്കാഴ്ച. ഫോട്ടോ : ചെമ്മാണിയോട് ഹരിദാസന്‍ .

O

പുസ്തകം 

പുതിയ പുസ്തകങ്ങള്‍  

കാലം വിചാരം  ജിവിതം

(ലേഖനങ്ങള്‍ ) 

മണി കെ ചെന്താപ്പൂര് 

ഗ്രാമം  ബുക്സ്

കൊല്ലം 

വില 140 രൂപ.  

**

പോലീസ് കാമ്പിലെ എഴുത്ത് ജിവിതം 

(ഓര്‍മ്മകള്‍ )

മണമ്പൂര്‍  രാജന്‍ ബാബു

കറന്റ് ബുക്സ്

കോട്ടയം 

വില 60 രൂപ.  

O

സജീവമായി പ്രതികരിച്ചവര്‍ :

ഡോ. പി. പ്രേമകുമാരന്‍ നായര്‍ മാലങ്കോട്ട്.

O

*****************************************************************

സസ്യാഹാരിയാകുക ആരോഗ്യവാനാകുക  

മിണ്ടാപ്രാണികളെ വെറുതെ വിടുക 

അവരും ഈ ഭൂമിയുടെ ഭാഗമാണ്

*****************************************************************

വായിക്കുക പ്രതികരിക്കുക 

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ ബ്ലോഗ്‌ ഓണ്‍ലൈന്‍ വായനയുടെ നവവസന്തം 

*****************************************************************

*********************************************************************************

ലിപി വിന്യാസം, രൂപകല്‍പ്പന, നിര്‍മ്മിതി : പത്രാധിപര്‍  

*********************************************************************************

---------------------------------------------------------------------------------------------------------NANMA MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM.

2013 നവംബർ 28, വ്യാഴാഴ്‌ച

പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍  

മുഖക്കുറിപ്പ്‌ 

കുഞ്ഞു മനസുകളില്‍ സ്നേഹവും  കരുണയും വളര്‍ത്തണം 

ഒരു  രണ്ടര വയസുകാരന്‍ ഒരു പൂച്ചയെ കല്ലെടുത്തു എറിഞ്ഞു. ഇത് കണ്ടു തൊട്ടടുത്തുണ്ടായിരുന്ന കുട്ടിയുടെ പിതാവ് പൊട്ടി ചിരിച്ചു. ഒരു പിഞ്ചു കുഞ്ഞിന്റെ മനസ്സില്‍ ക്രൂരത മുളപ്പിക്കുകയാണ് ഇതിലൂടെ ആ പിതാവ് ചെയ്തത്. ഇളം മനസ്സുകളില്‍ സ്നേഹവും കരുണയും വളര്ത്തെണ്ടുന്ന രക്ഷിതാക്കള്‍  പകരം ക്രൂരതയും അക്രമവും വളര്‍ത്തുന്നത് ഒട്ടും ഭൂഷണമല്ല. ഇളം മനസുകളില്‍ നന്മയുടെ വിത്തുകളാണ് വിതക്കേണ്ടത്. എങ്കിലേ വളര്‍ന്നു വരുമ്പോള്‍ അവര്‍ നന്മയുള്ളവരായിതീരുകയുള്ളൂ. ഇന്ന് മാനുഷിക മൂല്യങ്ങള്‍ ഒരു വിദ്യാലയത്തിലും പഠന വിഷയമല്ല. സ്വന്തം ഭവനങ്ങളിലും നന്മയുടെ പാഠം പഠിപ്പിക്കാന്‍ ആറും തയ്യാറല്ല. എല്ലാവര്‍ക്കും തങ്ങളുടെ മക്കള്‍ ഡോക്ടറോ എഞ്ചിനീയറോ ആയാല്‍  മതി. ഒരിക്കലും ധാര്‍മിക മൂല്യങ്ങള്‍ ഉള്ളവരായി തീരേണ്ട. ഇതാണ് നമ്മുടെ നാടിന്‍റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണവും. ഭാവിയുടെ വാഗ്ദാനങ്ങള്‍ ആകേണ്ട കുഞ്ഞുങ്ങള്‍ വളര്‍ന്നു വരേണ്ട പാത  നന്മയുടെതാകണം. അതിനുള്ള ശ്രമം നടത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. 

ചെമ്മാണിയോട് ഹരിദാസന്‍ 

O

സുഭാഷിതം

ഭക്ഷണമാണ് ഔഷധം, ഔഷധം ഭക്ഷണവുംOഹിപ്പോക്രാട്സ്.

O

കാവ്യ  മണ്ഡപം 

കവിതകള്‍  

ചെമ്മാണിയോട് ഹരിദാസന്‍ 

നന്നായി 

അകം നന്നായാല്‍

പുറം നന്നായി.

**

രാത്രി 

പകലിനെ പുതപ്പിക്കുന്ന 

കരിമ്പടം. 

O

നാട്ടറിവുകള്‍

ചെമ്മാണിയോട് ഹരിദാസന്‍

ഗ്രാമഫോണ്‍ 

വളരെ കാലം മുന്‍പ് തന്നെ ഉപയോഗിച്ചിരുന്ന ഒരു വിനോദോപാധിയാണ് ഗ്രാമഫോണ്‍. വിഖ്യാത ശാസ്ത്രജ്ഞനായിരുന്ന തോമസ് ആല്‍വാ എഡിസണ്‍ ആണ് ഗ്രാമഫോണ്‍  കണ്ടു പിടിച്ചത്. റേഡിയോയും    ടൈപ്പ്ടറെക്കോര്‍ഡറും ഒന്നും ഇല്ലാതിരുന്ന കാലത്ത് പാട്ടുകള്‍    കേള്‍ക്കാനുള്ള ഏക സംവിധാനമായിരുന്നു ഇത്. ഒരു പെട്ടിയും അതിനോട് ചേര്‍ന്നുള്ള  ഒരു കോളാമ്പിയുമാണ്‌ ഇതിന്റെ രൂപം.  റെക്കോര്‍ഡുകള്‍ ഉപയോഗിച്ചാണ് പാട്ടുകള്‍ കേട്ടിരുന്നത്. ഗ്രാമഫോണിനു വൈദ്യുതിയോ ബാട്ടരിയോ വേണ്ടിയിരുന്നില്ല പ്രവര്‍ത്തിക്കാന്‍. പഴയ ക്ലോക്ക് വൈണ്ട്ചെയ്യുമ്പോലെ ഒരു ഹാന്‍ഡില്‍തിരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഇന്നത്തെ തലമുറയ്ക്ക് ഗ്രാമഫോണ്‍ എന്തെന്നറിയില്ല. ഇന്നു ഗ്രാമഫോണ്‍ വീടുകളില്‍ അലങ്കാര  വസ്തുവായി മാറി. 

O

പ്രതിധ്വനി 

ആത്മീയത പൂര്‍ണ്ണമായും ചോര്‍ത്തിക്കളഞ്ഞ മതമാണ്‌ വില്‍ക്കപ്പെടുന്നത്. മിക്ക മത സംഘടനകള്‍ക്കും ആത്മീയതയുമായി ഒരു ബന്ധവുമില്ല.  

Oസച്ചിദാനന്ദന്‍ (ഇന്ന് മാസിക, 2013 ഒക്ടോബര്‍ )    

സുഹൃത്തുക്കള്‍ക്കുള്ള കത്തുകള്‍ മിക്കവാറും കവിതയിലാണ് എഴുതുന്നത്. കവിതക്കത്തുകളാണ് സുഹൃത്തുക്കളുടെ ഇടയില്‍ കവിയായി അറിയപ്പെടാന്‍ ഇടയാക്കിയത്.

Oവി. മഹേന്ദ്രന്‍ നായര്‍ (ഗ്രാമം മാസിക, 2013 നവംബര്‍ ) 

O  


പുനര്‍വായനക്ക്

ഹര്‍ത്താല്‍ നിരോധിക്കണം 

ഹര്‍ത്താല്‍ എന്തിനുവേണ്ടി ആര് നടത്തിയാലുംപൊതു ജീവിതത്തെ ദുസ്സഹമാക്കുന്നു. രാഷ്ട്രത്തോടു കൂറുള്ള ഒരു പാര്‍ടിയും ഹര്‍ത്താലിനോട്‌ യോജിക്കാന്‍ പാടില്ല. ലോകത്ത് കേരളത്തില്‍ മാത്രമാണ് ഒരു ചടങ്ങുപോലെ ഇടയ്ക്കിടെ  ഹര്‍ത്താല്‍ ആചരിക്കുന്നത്. ബന്ദ് നിരോധിച്ച കോടതി ഹര്‍ത്താലിനെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല. 

കത്തുകള്‍, മലയാള മനോരമ (2013 നവംബര്‍ 19.) 


O

അച്ചടി മാധ്യമങ്ങളില്‍ നിന്ന് 

വിവരവും വിരക്തിയും

എം. എന്‍. കാരശേരി 

വിവരവും വിരക്തിയും സത്യത്തില്‍ ഒന്ന് തന്നെയാണ്. വിവരമുള്ളവനെ വിരക്തിയുള്ളൂ. വിരക്തയുള്ളവനെ  വിവരമുള്ളൂ. രണ്ടിനെയും ചേര്‍ത്ത് വിവരം എന്ന്  പറയാം .  

(ഇന്ന് മാസിക 2013 ഒക്ടോബര്‍) 


പുസ്തകം 

പുതിയ പുസ്തകങ്ങള്‍ 

തിരുക്കുമരന്റെ  തിരുവരങ്ങില്‍ (പഠനം)  

ആര്‍. രാധാകൃഷ്ണന്‍ 

ഗ്രാമം ബുക്സ്,

കൊല്ലം

വില 60 രൂപ.

O

കൈപ്പറ്റി 

അല്‍ ഹയാത്ത് 2013(പുത്തന്‍പള്ളി ഹയാത്തുല്‍  ഇസ്ലാം സെക്കന്ററി മദ്രസ അമ്പതാം വാരഷികോപഹാരം.) 

O

സജ്ജീവമായി പ്രതികരിച്ചവര്‍ 

ഡോ. പി. പ്രേമകുമാരന്‍ നായര്‍, മാലങ്കോട്ട്,

സൂനജ(കഥാകൃത്ത്).

കാര്ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്‍.

ഡോ. എം. മനോജ്‌കുമാര്‍, തിരുവനന്തപുരം.

ഷൈജു, ഹരിതകേരളം.

O

*********************************************************************************

നന്മ മലയളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

ഓണ്‍ലൈന്‍ വായനയിലെ നവ വസന്തം.

*********************************************************************************

*********************************************************************************

ഫാസ്റ്റ് ഫുഡ്‌ സംസ്കാരം വര്‍ജ്ജിക്കുക.

പരമ്പരാഗത ഭക്ഷണ ശീലം അനുവര്‍ത്തിക്കുക.

ആരോഗ്യം സംരക്ഷിക്കുക. 

*********************************************************************************

*********************************************************************************

അടുത്ത ലക്കം 

നന്മ  ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

വാഷികപ്പ്തിപ്പ് 

*********************************************************************************
ലിപി വിന്യാസം, രൂപ കല്പന , നിര്‍മിതി : പത്രാധിപര്‍.

----------------------------------------------------------------------------------------------------------------------------------

NANMA, THE MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM.