Powered By Blogger

2013 ഏപ്രിൽ 24, ബുധനാഴ്‌ച


ബ്ലൊഗെഴ്ത്തുകാരുടെ സംസ്ഥാനതല സംഗമ റിപ്പോര്‍ട്ട്‌ .

തുഞ്ചന്റെ മണ്ണില്‍ മലയാളം ബ്ലോഗെഴുത്തുകാര്‍ സംഗമിച്ചു. 

ചെമ്മാണിയോട് ഹരിദാസന്‍ 

ഭാഷാപിതാവിന്റെ മണ്ണില്‍ മലയാളം ബ്ലോഗെഴുത്ത്കാരുടെ സംസ്ഥാനതലസംഗമം നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രായഭേദമെന്യേസ്ത്രീകളും  കുട്ടികളും ഉള്‍പ്പെടെ  നൂറോളം പേര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തു.  വിദ്യാര്‍ഥികള്‍ മുതല്‍ കര്‍ഷകരും എഴുത്തുകാരും പത്രപ്രവര്‍ത്തകരും അധ്യാപകരും  ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും  പ്രവാസികളുമെല്ലാം  സംഗമത്തിന്റെ ഭാഗമായി. പരസ്പരം പരിചയപ്പെട്ടും കവിത ചൊല്ലിയും സര്‍ഗ രചനയുടെ വിസ്മയലോകം തീര്‍ത്തും  സംഗമം ചരിത്ര സംഗമമായി.

സംഘാടകനായ സാബു കൊട്ടോട്ടിയുടെ ആമുഖ പ്രസംഗത്തോടെ ഔപചാരിക ചടങ്ങുകളില്ലത്ത് സംഗമം ആരംഭിച്ചു.  ഡോക്ടര്‍ ജയന്‍ ഏവൂര്‍ ഡോക്ടര്‍ ആര്‍. കെ. തിരൂര്‍ എന്നിവര്‍  പ്രസംഗിച്ചു.
സുരേഷ് കുറുമള്ളൂര്‍ , സി. വി. ബഷീര്‍, ലീല  എം. ചന്ദ്രന്‍    എന്നിവര്‍ കവിതകള്‍ ചൊല്ലി. ഇസ്മായില്‍ കുറുമ്പ്ടിയുടെ നരക ക്കോഴി,ജിലൂ ആണ്ച്ചലയുടെ വേനല്‍പ്പൂക്കള്‍ എന്നീ പുസ്തകങ്ങള്‍  മുന്‍ മുന്‍സിഫ്‌ മജിസ്ട്രെട്ട്   ഷെരീഫ്  കൊട്ടാരക്കര പ്രകാശനം ചെയ്തു.   ബ്ലോഗെഴുത്ത് ചര്‍ച്ചയില്‍ ഡോക്ടര്‍ ജയന്‍ഏവൂര്‍, ചെമ്മാണിയോട്ഹരിദാസന്‍, മുക്താര്‍ ഉദരംപോയില്‍ , തുടങ്ങിയവര്‍ പങ്കെടുത്തു.    ,


എഴുത്തും  വായനയും പ്രോത്സാഹിപ്പിക്കുക എന്നത് സംഗമ ലക്‌ഷ്യം  


മാതൃ ഭാഷയിലെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യമെന്നു സംഘാടകര്‍ പറഞ്ഞു. എല്ലാ ജില്ലകളിലും കോളേജുകള്‍ കേന്ദ്രീകരിച്ചും  ബ്ലോഗ്‌ ശില്പ ശാലകള്‍ നടത്താനും ഉദ്ദേശിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.




തിരൂരില്‍  നടന്ന മലയളം ബ്ലോഗെഴുത്ത്കാരുടെ സംസ്ഥാനതല  സംഗമം ദര്‍ശന ടെലിവിഷന്‍ റെക്കോര്‍ഡ്‌ ചെയ്യുന്നു,

ദര്‍ശന ടെലിവിഷന്‍ സംഗമം റെക്കോര്‍ഡ്‌ ചെയ്തു 

മലയാളം ബ്ലോഗെഴുത്തുകാരുടെ.സംഗമത്തില്‍ പരിപാടികള്‍ ദര്‍ശന ടെലിവിഷന്‍ ആദ്യന്തം റെക്കോര്‍ഡ്‌ ചെയ്തു. ദര്‍ശന ടെലിവിഷന്‍  ബ്ലോഗിനെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ചാനലാണ്‌. ഏപ്രില്‍ 25-നു  രാത്രി ഏഴിന് പരിപാടി ദര്‍ശന സംപ്രേഷണം ചെയ്യും. , 
Posted by Picasa






കാണികളെ വിസ്മയിപ്പിച്ച സജീവിന്റെ മാരത്തന്‍ കാരികെച്ചര്‍ പരിപാടി

വാര്‍ത്തയും ചിത്രവും ചെമ്മാണിയോട് ഹരിദാസന്‍  

പ്രശസ്ത കാര്ട്ടൂണിസ്റ്റ്ച്ചു സജീവിന്റെ മാരത്ത്ന്‍ കാരികെചര്‍ പരിപാടി കാണികളെ വിസ്മയിപ്പിച്ചു.  തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന മലയാളം ബ്ലോഗെഴുത്ത്കാരുടെ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  പരിപാടിയില്‍ സംഗമത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരുടെയും ചിത്രങ്ങള്‍ നിമിഷനേരംകൊണ്ട് സജീവ്‌ വരച്ചു നല്‍കിയപ്പോള്‍ പലരും അത്ഭുതപരതന്ത്രരായി. എല്ലാവര്ക്കും സൌജന്യമായാണ് ചിത്രങ്ങള്‍ വരച്ചു നല്‍കിയത്.  





കാര്ട്ടൂണിസ്റ്റ് സജീവ്‌ മാരത്തന്‍ കരികെചര്‍ രചനയില്‍ .
Posted by Picasa

2013 ഏപ്രിൽ 23, ചൊവ്വാഴ്ച



തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന മലയാളം ബ്ലോഗെഴുത്ത്കാരുടെ സംസ്ഥാനതല സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാരത്ത്ന്‍ കാരികെച്ചര്‍ പരിപാടിയില്‍ പ്രശസ്ത കാര്ട്ടൂണിസ്റ്റ് സജീവ്‌ വരച്ച എഴുത്തുകാരനും  നന്മ ബ്ലോഗറുമായ   ചെമ്മാണിയോട് ഹരിദാസന്റെ ചിത്രം.     .

Posted by Picasa


ജന ശ്രദ്ധ നേടിയ  ഫോട്ടോ പ്രദര്‍ശനം 

ചെമ്മാണിയോട് ഹരിദാസന്‍ 

മലയാളം ബ്ലോഗേഴുത്തുകാരുടെ സംസ്ഥാനതല സംഗമത്തോടനുബന്ധിച്ചു തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന അലിഫ്ഷാ കുമ്പിടിയുടെ മൊബൈല്‍ ഫോണ്‍ ഫോട്ടോ പ്രദര്‍ശനം ജന ശ്രദ്ധ നേടി.  വര്‍ത്തമാനകാലസംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായിരുന്നു അലിഫിന്റെ മിക്ക ചിത്രങ്ങളും. വിലപിടിപ്പുള്ള ഫോട്ടോ കാമറയില്‍ പകര്‍ത്തിയെടുത്ത ഫോട്ടോകളെപോലെതന്നെ തെളിമയാര്‍ന്ന മികച്ച ഫോട്ടോകളായിരുന്നു മൊബൈല്‍ ഫോണ്‍ കാമറകൊണ്ടെടുത്ത അലിഫിന്റെ ഫോട്ടകളും. ഫോട്ടോഗ്രാഫിയില്‍ പ്രതിഭയുള്ള സമര്‍ത്ഥനായഒരു ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളെപ്പോലെ മികച്ചതായി തോന്നി  മിക്ക ചിത്രങ്ങളും.  

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന  അലിഫ്ഷാ കുമ്പിടിയുടെ ഫോട്ടോ പ്രദര്‍ശനം കാണുന്ന കാര്ട്ടൂണിസ്റ്റ് ഗിരീഷ് മൂഴിപ്പാടം.
ഫോട്ടോ : ചെമ്മാണിയോട് ഹരിദാസന്‍.

Posted by Picasa

2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച

                                                                                              ഇന്ന് .തപാല്‍ അക്ഷര ബന്ധു പുരസ്കാരം തിരൂര്‍  തുഞ്ചന്‍   ഉത്സവവേളയില്‍ പ്രശസ്ത കവി പ്രൊഫ. ഓ. എന്‍. വി.കുറുപ്പ് ചെമ്മാണിയോട് ഹരിദാസനു  സമ്മാനിക്കുന്നു.  കവി കിളിമാനൂര്‍മധു, ഇന്ന് പത്രാധിപര്‍ മണമ്പൂര്‍രാജന്‍ ബാബു  എന്നിവര്‍ സമീപം .

മുഖക്കുറിപ്പ്‌ 

മിണ്ടാപ്രാണികളെ വെറുതെ വിടുക. അവരും ജീവിച്ചോട്ടെ 


മിണ്ടാപ്രാണികലോടുള്ള മനുഷ്യന്റെ ക്രൂരതക്ക് ഇപ്പോഴും യാതൊരു കുറവുമില്ല. നിരപരാധികളായ ഇവയെ ഇങ്ങനെ ദ്രോഹിക്കുന്നതെന്തിനാണ്? അടുത്തിടെ മലയാള മനോരമയില്‍ ഒരു വാര്ത് വായിച്ചു. കശാപ്പു ശാലയില്‍ നിന്നും ചോരയൊലിക്കുന്ന മുറിവുമായി രക്ഷപ്പെട്ട കാളയെ വീണ്ടും പിടികൂടി കശാപ്പു ചെയ്തുഎന്നായിരുന്നു കോട്ടക്കലില്‍ നിന്നുള്ള വാര്‍ത്ത. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന ഈ വാര്‍ത്തയില്‍ പക്ഷെ, കാശാപ്പിനെതിരെ ശബ്ദമുയര്‍ത്തിയില്ല എന്നതാണ് ഖേദകരം.  രുചിക്ക് വേണ്ടി മാത്രമാണ് മിണ്ടാപ്രാണികളെ ഇങ്ങനെ കൊല്ലുന്നത്. കൊല്ലുന്നതും തിന്നുന്നതും മഹാപാപമാണ്. മാംസാഹാരം രോഗങ്ങള്‍ ഉണ്ടാക്കുന്നു എന്നത് വേറൊരു സത്യം. സസ്യാഹാരിയായ മനുഷ്യന് പ്രകൃതി എന്തെല്ലാം സസ്യ ഭക്ഷണങ്ങള്‍ ഒരുക്കിയിരിക്കുന്നു.  സംഘടിതരായ മനുഷ്യര്‍അസംഘടിതരായ മൃഗങ്ങളെയും പക്ഷികളെയും കൊന്നു തിന്നുന്നു. ഒരു മതവും ദൈവവും ഹിംസയെ അനുകൂലിക്കുന്നില്ല. എന്നിട്ടും മതവിശ്വാസികളും ദൈവ വിശ്വാസികളും നിഷ് കരുണം മിണ്ടാപ്രാണികളെ  കൊല്ലുകയും തിന്നുകയും  ചെയ്യുന്നു. എവിടെപോയി പ്രാര്‍ഥിചാലും ഇക്കൂട്ടര്‍ക്ക് രക്ഷ കിട്ടുമോ. മിണ്ടാപ്രാണികളെ കൊന്നു തിന്നുന്നവര്‍ക്ക് കിട്ടുന്ന ശാപം ചെറുതാകില്ല. അവര്‍ക്ക് സ്മാധാനമുണ്ടാകില്ല.  അഹിംസയെ മുറുകെപ്പിടിച്ചു സമരരം ചെയ്തു സ്വാടന്ത്ര്യം സമ്പാദിച്ചു തന്ന മഹാത്മജിയുടെ നാട്ടിലാണ് ഈ അരും കൊല നടക്കുന്നത് എന്ന് നമുക്കു   ലജ്ജിക്കാം.

മിണ്ടാപ്രാണികളെ കൊല്ലുന്നതിനു ശക്തമായ നിയമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. മഹാത്മജിയോട് ആദരവ് ഉണ്ടെങ്കില്‍ അതാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്.                                                                                        ചെമ്മാണിയോട് ഹരിദാസന്‍ 


ചിരി 
മൂന്നു പേര്‍ ചേര്‍ന്ന് മറ്റൊരാളുടെ കുറ്റം പറയുകയായിരുന്നു . അതിനിടെ അതിലൊരാള്‍ അവിടെനിന്നും പോയി . മറ്റു രണ്ടുപേരും, അപ്പോള്‍ അയാളുടെ കുറ്റം പറയാന്‍  തുടങ്ങി.
ചെമ്മാണിയോട് ഹരിദാസന്‍.
(ധിഷണ മാസിക, 2012 നവംബര്‍) 



പുനര്‍വായനക്ക്                                                                                                                          ഇത് ഇരട്ടത്താപ്പ് 

ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയവരെ ചോദ്യം ചെയ്തതിനു അക്രമികളുടെ ക്രൂര മര്‍ദ്ദനമേറ്റ് കൈപ്പത്തികള്‍ നഷ്ടമായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ കാര്യത്തില്‍ കേരളത്തിലെ മഹിളാ സംഘടനകളും സ്ത്രീ വാദികളും ശബ്ദിക്കാതിരുന്നത് മോശമായി. യുവാവിനെ അഭിനന്ദിക്കാനോ അക്രമികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടാനോ, ഒന്ന് വെറുതെ നോക്കിയാല്‍പോലും  ആകെ ഇളകി മറിയുന്ന, ചാനല്‍ ചര്‍ച്ചകളില്‍ മണിക്കൂറുകളോളം വായിട്ടലക്കുന്ന ഒരു സ്ത്രീ  വാദിയെയും കണ്ടില്ല.                                                                                      ചെമ്മാണിയോട് ഹരിദാസന്‍. (മലയാള മനോരമ, 2013ഏപ്രില്‍ 8)


വെള്ളം അമൂല്യമാണ്. അത് പാഴാക്കരുത് . 

*********************************************************************************NANMA, THE MALAYALAM ARTICLE BLOG. PUBLISHED FORM MALAPPURAM.