Powered By Blogger

2015, ജനുവരി 2, വെള്ളിയാഴ്‌ച

ലക്കം : 47

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  

*********************************************************************************
*********************************************************************************

മുഖക്കുറിപ്പ് 

നവവത്സര ആശംസകള്‍

ഒരു പുതുവര്‍ഷം കൂടി സമാഗതമായി. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ലോകമാകെ  പുതിയ വര്‍ഷത്തെ ആഹ്ലാദത്തോടെ വരവേറ്റു.  ഈ വേളയില്‍ എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ നവവത്സര ആശംസകള്‍ നേരുന്നു.

ചെമ്മാണിയോട് ഹരിദാസന്‍ 

O

ലേഖനം 

യാത്രയിലെ സൗഹൃദങ്ങള്‍

ചെമ്മാണിയോട് ഹരിദാസന്‍

നാം പലരെയും യാദൃശ്ചികമായി പരിചയപ്പെടാറില്ലേ. പല ചടങ്ങുകളില്‍വച്ചും യാത്രകളില്‍വച്ചുമെല്ലാം. നിത്യേന ബസ്‌യാത്ര നടത്തുന്ന ഒരാളെന്ന നിലയില്‍എനിക്ക്ധാരാളംപരിചയപ്പെടലുകള്‍ഉണ്ടാകാറുണ്ട്. ബസില്‍തൊട്ടടുത്തിരിക്കുന്ന ആളുകള്‍നല്ലവരും അത്ര നന്നല്ലാത്തവരും ഒക്കെ ഉണ്ടാകും. ചിലര്‍നമ്മോട് വേഗം പരിചയപ്പെടും. അവരുടെ സ്നേഹമസൃണമായ അടുപ്പം ഒരുവേള നമ്മെ അത്ഭുതപ്പെടുത്തി എന്നും വരാം. ചിലരാണെങ്കില്‍മണിക്കൂറുകളോളം അടുത്തിരുന്നു യാത്ര ചെയ്താലും മുഖം തിരിച്ചിരിക്കും. വേറെ ചിലര്‍എന്തെങ്കിലും അങ്ങോട്ട്‌ചോദിച്ചാല്‍ഒന്നും മിണ്ടാതെ തല ഒന്നനക്കും. ഒരു പക്ഷെ, അവര്‍നിസ്സംഗരാകാം. അതല്ലെങ്കില്‍യാത്രയിലെ അജ്ഞാതരോട് എന്തിനു അടുക്കണം എന്ന ചിന്താഗതിയാകാം അവര്‍ക്ക്. ഒരു കണക്കിന് അത് ശരിയാണ് താനും. മറ്റൊരുകൂട്ടരുണ്ട്. പെട്ടെന്ന് നമ്മോടു പരിചയപ്പെട്ടു യാതൊരു മുഖവുരയും ഇല്ലാതെ ദീര്‍ഘ നേരം സ്വന്തം അപദാനങ്ങള്‍വാഴ്ത്തിക്കൊണ്ടിരിക്കും. ഈ ആത്മ പ്രശംസ ചിലപ്പോള്‍മണിക്കൂര്‍കടക്കും. നമ്മെ ഒന്നും പറയിക്കാന്‍അയക്കാതെയുള്ള,  നമ്മോടു ഒന്നും ചോദിക്കാതെയുള്ള ദീര്‍ഘമായ ഈ സംസാരം  അവസാനിക്കുന്നത്‌ അവര്‍ക്ക് ഇറങ്ങാനുള്ള സ്ഥലം ആകുമ്പോള്‍മാത്രമാകും. പിന്നെ ഇത്രയും നേരം കത്തി കേട്ടിരുന്ന ആളോട് യാത്ര പോലും പറയാതെ ഒരൊറ്റ ഓട്ടമാണ്. എങ്ങനെയുണ്ട് യാത്രയിലെ സൗഹൃദം. ഇത്തരക്കാര്‍ക്ക് ആരോടും പ്രത്യേക അടുപ്പം തോന്നില്ല. പിന്നീട് എവിടെവച്ചെങ്കിലും കാണുകയാണെങ്കില്‍പരിചിത  ഭാവം നടിക്കുകയുമില്ല. അവരുടെ പൊങ്ങച്ചങ്ങള്‍കേള്‍ക്കാന്‍വെറും ഒരു ശ്രോതാവ് എന്ന നിലയില്‍മാത്രമാണ് അവര്‍സഹയാത്രികരെ കാണുന്നത്. 

O

ഹൈക്കു കവിതകള്‍

 ചെമ്മാണിയോട് ഹരിദാസന്‍  
 നക്ഷത്രങ്ങളില്‍നിന്ന് 

കൂട്ടംതെറ്റി വന്നതോ 

മിന്നാമിനുങ്ങുകള്‍.

**

കൊക്കുകള്‍ 

വയല്‍വരമ്പിലെ 

മുല്ലപ്പൂക്കള്‍.

** 

ചീട്ടെടുത്ത്‌ 

കൂട്ടിലേയ്ക്കു മടങ്ങി 

തത്തമ്മ. ** 


കുങ്കുമം വിതറുന്നു

കിഴക്കൊരു 

പൊന്‍തളിക.

**

വിസ്മൃത

പഴമകള്‍

സംസ്കാര ഗോപുരങ്ങള്‍.

(മലയാളനാട് ഓണ്‍ലൈന്‍ മാസികയുടെ ഡിസംബര്‍ ലക്കത്തില്‍ വന്നത്) 

O

ലേഖനം 

ക്രൂരമായ മത മൌലികത 

ചെമ്മാണിയോട് ഹരിദാസന്‍ 

പാകിസ്ഥാനിലെ പെഷവാറില്‍ നിരപരാധികളായ പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സംഭവം മനസ്സില്‍ നിന്ന് മായുന്നില്ല. ലോകത്തെ ഒന്നടങ്കം നടുക്കിയ ഈ കൂട്ടക്കൊല നടത്തിയ മത മൌലിക  വാദികള്‍ക്ക് എന്ത് നേട്ടമാണ് ഇതുകൊണ്ട് കിട്ടുന്നത്. മനുഷ്യത്വം തെല്ലും ഇല്ലാത്ത ഈ തീവ്രവാദികള്‍ ആരോടുള്ള പകയാണ് ഈ കുഞ്ഞുങ്ങളോട് തീര്‍ത്തത്. മത മൌലിക വാദം ഉയര്‍ത്തിപ്പിടിക്കുന്ന താലിബാന്‍ ഇത്തരം പൈശാചികത ചെയ്യുന്നത് ഏതു മതത്തെ സംരക്ഷിക്കാന്‍ ആണ്. മറ്റു രാജ്യങ്ങളെ തകര്‍ക്കാന്‍ തീവ്രവാദത്തെ എന്നും പരോക്ഷമായി കൂട്ടുപിടിക്കുന്ന പാക്കിസ്ഥാന്‍ ഇതെല്ലാം സ്വന്തം നാശത്തിനു വഴി വക്കും എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. ഏതു രാജ്യത്തെ ജനതയും സമാധാനം ആണ് ആഗ്രഹിക്കുന്നത്. ഇത് മനസ്സിലാക്കാനാണ് അവിടങ്ങളിലെ ഭരണകൂടങ്ങള്‍ ശ്രമിക്കേണ്ടത് . അല്ലാതെ തീവ്ര വാദികള്‍ക്ക് പിന്തുണ നല്‍കി സമാധാനം തകര്‍ക്കുകയല്ല ചെയ്യേണ്ടത്. മത മൌലിക വാദം, തീവ്രവാദം എന്നിവയെ കൂട്ടുപിടിക്കുന്ന രാജ്യങ്ങള്‍ എല്ലാം തന്നെ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ് എന്നത് സത്യമാണ്. തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ സാര്‍വദേശീയമായ സഹകരണം ആണ് ഇന്ന് വേണ്ടത്. അപ്പോഴേ രാജ്യത്ത് സമാധാനത്തിന്റെ അന്തരീക്ഷം ഉണ്ടാകുകയുള്ളൂ. രാജ്യ പുരോഗതിയും കൈവരുകയുള്ളൂ. സങ്കുചിത മനസ്ഥിതി മാറ്റാന്‍ തീവ്രവാദികളെ സഹായിക്കുന്ന ഭരണാധികാരികള്‍ ഇനിയെങ്കിലും ശ്രമിക്കണം. ഇനിയെങ്കിലും ഒരിടത്തും നിരപരാധികള്‍ കൊലചെയ്യപ്പെടാതിരിക്കാട്ടെ.

O

പുസ്തകം പുതിയ പുസ്തകങ്ങള്‍ 


ജയന്‍ : അഭ്രലോകത്തിന്റെ  ഇതിഹാസ നായകന്‍ 

(ജീവചരിത്രം)

ടി. കെ. കൃഷ്ണകുമാര്‍

'ഒലിവ് പബ്ലിക്കേഷന്‍സ്  

കോഴിക്കോട് 

വില : 350 രൂപ.


പലരില്‍ ചിലര്‍ 

(ലേഖനങ്ങള്‍)

കയ്പഞ്ചേരി രാമചന്ദ്രന്‍  

വോയ്സ്‌ ബുക്സ് 

മഞ്ചേരി.

വില : 150 രൂപ.

O

വാര്‍ത്താജാലകം

പലരില്‍ ചിലര്‍ പ്രകാശനം ചെയ്തു 

കയ്പഞ്ചേരി രാമചന്ദ്രന്‍ രചിച്ച പലരില്‍ ചിലര്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. സുഗുണന്‍ അഴീക്കോട്‌ പ്രഥമ പ്രതി സ്വീകരിച്ചു. മലപ്പുറം പ്രശാന്ത്‌ ഓഡിറ്റൊരിയത്തില്‍ നടന്ന ചടങ്ങില്‍ സെബാസ്റ്യന്‍ വലിയകാല അധ്യക്ഷത വഹിച്ചു. മലയാള മനോരമ സീനിയര്‍ കോ-ഓര്‍ഡിനെറ്റിംഗ് എഡിറ്റര്‍ ജേക്കബ് ജോണ്‍, ചീഫ് സബ് എഡിറ്റര്‍ ജി.ആര്‍. ഇന്ദുഗോപന്‍, മുന്‍ മലപ്പുറം ചീഫ് റിപ്പോര്‍ട്ടര്‍ മാത്യു കദളിക്കാട്, ചന്ദ്രിക പത്രാധിപര്‍ സി.പി. സൈതലവി, കവി മണമ്പൂര്‍ രാജന്‍ ബാബു, റിട്ട തഹസില്‍ദാര്‍ എന്‍. ബി. എ. ഹമീദ്, പി. .പി. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. വോയിസ്‌ ബുക്സാണ് പ്രസാധനം.

ജില്ലാ ശില്പശാല നടത്തി 

മലപ്പുറം ജില്ലാ നുമിസ്മാറ്റിക്ക് സൊസൈറ്റി മലപ്പുറത്ത് ശില്പശാല നടത്തി. പ്രസിഡന്റ്റ് ബി. മുഹമ്മദ്‌ഷാ അധ്യക്ഷത വഹിച്ചു. ചെമ്മാണിയോട് ഹരിദാസന്‍ അതിഥിയായിരുന്നു. ഇ.എന്‍. ഭാനുപ്രകാശ്, ഓ. കെ. പ്രകാശ്‌ എന്നിവര്‍ ക്ലാസ്സെടുത്തു.ജില്ലാ സെക്രടറി റഫീക്ക് രാമപുരം പ്രസംഗിച്ചു. നാണയ-കറന്‍സി - സ്റാമ്പ് പ്രദര്‍ശനവും ഉണ്ടായിരുന്നു



Oമലപ്പുറത്ത് ജില്ലാ നുമിസ്മാറ്റിക് സൊസൈറ്റി മലപ്പുറത്ത്‌ സംഘടിപ്പിച്ച ശില്പ ശാലയില്‍അതിഥിയായി പങ്കെടുത്ത്  ചെമ്മാണിയോട് ഹരിദാസന്‍ പ്രസംഗിക്കുന്നു. ബി. മുഹമ്മദ്ഷാ, റഫീക്ക് രാമപുരം, ഇ. എന്‍. ഭാനു പ്രകാശ്, രൂപ്‌ ബല്‍റാം എന്നിവര്‍ സമീപം. 

 O

മലയാളം ബ്ലോഗര്‍ സംഗമം ഏപ്രിലില്‍ തിരൂരില്‍ 

മലയാളം ബ്ലോഗര്‍മാരുടെ സംഗമം  ഏപ്രില്‍ 12-നു തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും.

O

അഭിപ്രായങ്ങളൊന്നുമില്ല: