Powered By Blogger

2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

ലക്കം : 48

ബ്ലോഗര്‍ ചെമ്മാണിയോട് ഹരിദാസന്‍
=============================================================

മുഖക്കുറിപ്പ്‌  
മതമൌലികവാദത്തിന്റെ മാപ്പില്ലാത്ത  ക്രൂരത  

പാകിസ്ഥാനിലെ പെഷവാറില്‍നിരപരാധികളായ പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സംഭവം മനസ്സില്‍നിന്ന് മായുന്നില്ല. ലോകത്തെ ഒന്നടങ്കം നടുക്കിയ ഈ കൂട്ടക്കൊല നടത്തിയ മതമൌലിയ വാദികള്‍ക്ക് എന്ത് നേട്ടമാണ് ഇതുകൊണ്ട് കിട്ടുന്നത്. മനുഷ്യത്വം തെല്ലും ഇല്ലാത്ത ഈ തീവ്രവാദികള്‍ആരോടുള്ള പകയാണ് ഈ കുഞ്ഞുങ്ങളോട് തീര്‍ത്തത്. മത മൌലിക വാദം ഉയര്‍ത്തിപ്പിടിക്കുന്ന താലിബാന്‍ഇത്തരം പൈശാചികത ചെയ്യുന്നത് ഏതു മതത്തെ സംരക്ഷിക്കാന്‍ആണ്. മറ്റു രാജ്യങ്ങളെ തകര്‍ക്കാന്‍തീവ്രവാദത്തെ എന്നും പരോക്ഷമായി കൂട്ടുപിടിക്കുന്ന പാക്കിസ്ഥാന്‍ഇതെല്ലാം സ്വന്തം നാശത്തിനു വഴി വക്കും എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. ഏതു രാജ്യത്തെ ജനതയും സമാധാനം ആണ് ആഗ്രഹിക്കുന്നത്. ഇത് മനസ്സിലാക്കാനാണ് അവിടങ്ങളിലെ ഭരണകൂടങ്ങള്‍ശ്രമിക്കേണ്ടത് . അല്ലാതെ തീവ്ര വാദികള്‍ക്ക് പിന്തുണ നല്‍കി സമാധാനം തകര്‍ക്കുകയല്ല ചെയ്യേണ്ടത്. മത മൌലിക വാദം, തീവ്രവാദം എന്നിവയെ കൂട്ടുപിടിക്കുന്ന രാജ്യങ്ങള്‍എല്ലാം തന്നെ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ് എന്നത് സത്യമാണ്. തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍സാര്‍വദേശീയമായ സഹകരണം ആണ് ഇന്ന് വേണ്ടത്. അപ്പോഴേ രാജ്യത്ത് സമാധാനത്തിന്റെ അന്തരീക്ഷം ഉണ്ടാകുകയുള്ളൂ. രാജ്യ പുരോഗതിയും കൈവരുകയുള്ളൂ. സങ്കുചിത മനസ്ഥിതി മാറ്റാന്‍തീവ്രവാദികളെ സഹായിക്കുന്ന ഭരണാധികാരികള്‍ഇനിയെങ്കിലും ശ്രമിക്കണം. ഇനിയെങ്കിലും ഒരിടത്തും നിരപരാധികള്‍കൊലചെയ്യപ്പെടാതിരിക്കാട്ടെ.
ചെമ്മാണിയോട് ഹരിദാസന്‍
O
കാവ്യമണ്ഡപം 
കവിത
കാവ്യമഴ
ചെമ്മാണിയോട് ഹരിദാസന്‍
മഴ സൌന്ദര്യമാണ്‌
മഴ കവിതയോ സംഗീതമോ
നൃത്തമോ?
മഴ കവിതയാണ്
ഓരോ മഴത്തുള്ളിയും
കാവ്യാക്ഷരങ്ങളാണ്
മഴ സംഗീതമാണ്
ഓരോ മഴത്തുള്ളിയും
രാഗവും താളവും ലയവുമാണ്
മഴ നൃത്തമാണ്
ഓരോ മഴത്തുള്ളിയും
നൃത്തച്ചുവടുകളാണ്.
* 'മന്ദസ്മിതം' കവിതാ മത്സരത്തില്‍സമ്മാനം നേടിയ കവിത.
O
പുസ്തകം
പുതിയ പുസ്തകങ്ങള്‍
ഉണ്ണിയൂട്ട്
(കുട്ടിക്കവിതകള്‍ )
അജിത്  കെ.സി.
വില : 50 രൂപ
ഗ്രാമം ബുക്സ് 
കൊല്ലം. 
**
വൃത്തത്തില്‍നിന്ന് വൃത്താന്തത്തി ലേക്ക്
(കവിതകള്‍ )
പലര്‍
എഡിറ്റര്‍ : ഔസേഫ് ചിറ്റക്കാട്  
വില :  80 രൂപ
വായനക്കൂട്ടം ബുക്സ്
കോട്ടയം.
O

===============================================================
മലയാളം ബ്ലോഗെഴുത്തുകാരുടെ
സംസ്ഥാന സംഗമം
ഏപ്രില്‍20 -ന്
തിരൂര്‍   തുഞ്ചന്‍ പറമ്പില്‍. 
O
വാര്‍ത്താ ജാലകം 

നേതാജി സുഭാഷ്‌ ചന്ദ്രബോസിനെ അനുസ്മരിച്ചുപ്രശസ്ത എഴുത്തുകാരന്‍ ടി.കെ. കൃഷ്ണകുമാറിനെ ചടങ്ങില്‍ ആദരിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ എഞ്ചിനീയറിംഗ് ആന്‍ഡ്‌ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറ്റിപതിനാറാമത് ജന്മദിനം ആഘോഷിച്ചു. കോഴിക്കോട് പോലിസ് ക്ലബ്ബില്‍ നടന്ന സമ്മേളനം മുന്‍ സിറ്റി പോലീസ് അസി: കമ്മീഷണര്‍ എം.പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരന്‍ ടി. കെ. കൃഷ്ണകുമാറിനെ ചടങ്ങില്‍ ആദരിച്ചു. പി. ബാലകൃഷ്ണ്‍ ഉപഹാരം നല്‍കി.


നേതാജി സുഭാഷ്‌ ചന്ദ്രബോസിനെ അനുസ്മരിച്ചു 
--------------------------------------------------------------------------------
ചെമ്മാണിയോട് ഹരിദാസന്‍ 
-------------------------------------------------- 
പ്രശസ്ത എഴുത്തുകാരന്‍ 
ടി.കെ. കൃഷ്ണകുമാറിനെ 
ചടങ്ങില്‍ ആദരിച്ചു 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ എഞ്ചിനീയറിംഗ് ആന്‍ഡ്‌  റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നേതാജി സുഭാഷ്  ചന്ദ്രബോസിന്റെ നൂറ്റിപതിനാറാമത് ജന്മദിനം ആഘോഷിച്ചു. കോഴിക്കോട് പോലിസ് ക്ലബ്ബില്‍ നടന്ന സമ്മേളനം മുന്‍ സിറ്റി പോലീസ് അസി: കമ്മീഷണര്‍ എം.പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരന്‍ ടി. കെ. കൃഷ്ണകുമാറിനെ ചടങ്ങില്‍ ആദരിച്ചു. പി. ബാലകൃഷ്ണ്‍ ഉപഹാരം നല്‍കി.

എഴുത്തുകാരന്‍ ടി.കെ. കൃഷ്ണകുമാറിനു പി.ബാലകൃഷ്ണന്‍  പുരസ്കാരം സമ്മാനിക്കുന്നു.


O


അഭിപ്രായങ്ങളൊന്നുമില്ല: