നജ്മ എന്ന കൊച്ചു കവയിത്രിയുടെ കവിതാ കാഴ്ചകള്‍
ചെമ്മാണിയോട് ഹരിദാസന്‍
പാലക്കാട് ജില്ലയിലെ എളംപുലാശ്ശേരിയിലെ കൊച്ചു കവയിത്രി നജ്മ ഇ. കെ.യുടെ കവിതാസമാഹാരമാണ് കാഴ്ച. നജ്മയെ ഒരു പരിചയവും ഇല്ലാതിരുന്നിട്ടും ഈ കുട്ടിയുടെ കാവ്യസമാഹാരം ഈ ലേഖകനെ തേടി വന്നു. അതിന് നജ്മയോടുള്ള നന്ദി ഇവിടെ അറിയിക്കുന്നു. ഒരെളിയ കാവ്യസ്നേഹിയാണ് ഈയുള്ളവന്‍ എന്നതിനാലാകാം നജ്മ ഈ സമാഹാരം എനിക്കയച്ചു തന്നത്.
തികച്ചും പ്രതിഭയുള്ള കുട്ടിയാണ് നജ്മ. ഈ കൃതിയിലെ എല്ലാ കവിതകളും മനോഹരവും ആകര്‍ഷകവും ആണ്. പ്രമേയ കാന്തിയും ആവിഷ്കാകര സമ്പന്നതയുംകൊണ്ട് ഹൃദ്യമാണ് ഓരോ കവിതയും. ബാല്യകാലം, കണ്ണാടി, പരീക്ഷ, നഗരം എന്നെ കവിതകള്‍ഏറെ ഇഷ്ടമായി. പി. എം. നാരയാണന്‍സാറിന്റെ അവതാരിക കാഴ്ച്ചക്ക് അലങ്കാരം തന്നെ. നജ്മയ്ക്ക് എല്ലാ ആശംസകളും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ