നന്മ
*മലയാളംആര്‍ട്ടിക്കിള്‍ബ്ലോഗ് * ഓണ്‍ലൈന്‍വായനയുടെനവവസന്തം*
2015, സെപ്റ്റംബർ 6, ഞായറാഴ്‌ച
ലക്കം : 55
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍
============================================
മുഖക്കുറിപ്പ്
പുതു വര്‍ഷം പിറന്നു
ചിങ്ങം പിറന്നു. കൊല്ല വര്‍ഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നിനാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനമായും മലയാള ദിനമായും ആചരിക്കുന്നു. കാര്‍ഷിക സമൃദ്ധിയുടെ മാസമാണ് ചിങ്ങം. നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ വിളവെടുപ്പ് കാലം കൂടിയാണ് ചിങ്ങം. വിശ്രമമില്ലാതെ മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകരെ ആദരിക്കാനുള്ള ദിനം കൂടിയാണ് കര്‍ഷകദിനം. എല്ലാവ ര്‍ക്കും സന്തോഷം നിറഞ്ഞ പുതു വര്‍ഷ ദിന ആശംസകള്‍.Oലേഖനം

ഓണം മാനവികതയുടെ ആഘോഷം
ചെമ്മാണിയോട് ഹരിദാസന്‍
ഓണം മലയാളികളുടെ ദേശീയ ആഘോഷ മാണ്. ഉല്‍കൃഷ്ടമായ മാനവികതയുടെ ആഘോഷംകൂടിയാണ് ഓണം.. പരസ്പര സ്നേഹവും സാഹോദര്യവും വിളംബരം ചെയ്യുന്ന
ഓണംലോകത്തെ ഏറ്റവും വലിയ ആഘോഷമാണ്. മാവേലി നാട് വാണിരുന്ന ഒരുസുവര്‍ണ്ണകാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഓണം.കള്ളക്കര്‍ക്കിടക മാസത്തിന്‍റെ ആകുലതകള്‍ ഒഴിഞ്ഞ് പുതിയൊരു മാസംപിറക്കുന്നതാണ് ചിങ്ങം എന്ന ഓണമാസം. അതുകൊണ്ടു തന്നെ ഓണത്തവരവേല്‍ക്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ ചിങ്ങപ്പിറവിയോടെ ആരംഭിക്കും.
കാണം വിറ്റും ഓണം കൊള്ളണം എന്നാണു പഴമൊഴി. അത് ഏറെക്കുറെസാര്‍ത്ഥകമാണുതാനും.ഓണം ആചാരാനുഷ്ടാനങ്ങളുടെ ആഘോഷമാണ്. അതതപ്പൂവിടല്‍ മുതല്‍ തുടങ്ങുന്നുഈഅനുഷ്ടാനപ്പെരുമ . ചിങ്ങംപിറക്കുമ്പോഴേക്കും പൂക്കളുടെവസന്തംവിടരുകയായി. പിന്നെ നാട്ടുമ്പുറങ്ങളില്‍ തുമ്പയുംമുക്കുറ്റിയുംകണ്ണന്‍തളിയും തെച്ചിയുമെല്ലാം നിറഞ്ഞു നില്‍കുന്ന ഒരു പൂക്കാലമായി.ഉത്രാടത്തിനും തിരുവോണത്തിനും തൃക്കാക്കരയപ്പനെയുംമഹാബലിയെയയൂംഎഴുന്നള്ളിക്കുന്നു. കുട്ടികള്‍ക്ക്കളിയുടെലഹരി.ഊഞ്ഞാലാട്ടവുംആട്ടക്കളവുംഓണക്കാലത്ത് തിരിച്ചു വരുന്നു. സ്ത്രീകള്‍ക്ക് കൈകൊട്ടിക്കളിയും തുമ്പി തുള്ളലും. ഓണനിലാവുപുഞ്ചിരിച്ചു നില്‍ക്കുന്നഉത്രാടരാത്രിയില്‍ പാണന്റെ വീടുകള്‍ തോറും ചെന്നുള്ള വില്ലിന്മേല്‍കൊട്ടിയുള്ള പാട്ട്. ഓണത്തിന്‍റെ മഹത്വം തുറന്നുകാണിക്കുന്ന ഈ പരമ്പരാഗതസംഗീതം ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്നു.
ഓണക്കാലത്തെ വള്ളം കളി ഒരു നാടിന്റെ കൂട്ടായ്മയുടെ കരുത്തുപകരുന്നു.വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ ഒരു പ്രദേശത്തെ ഒന്നാകെലഹരിയിലക്കുന്നു .ചിലയിടങ്ങളില്‍ ഓണം പുലിക്കളിയുടെ ആഹ്ലാദത്തില്‍നിറയുന്നു.ദേശഭേദങ്ങള്‍ക്ക് അനുസൃണമായി ഓരോരോകലാപ്രകടനത്തിലൂടെഓണംആഘോഷിക്കുന്നു.
ഒരുപാട് ഉദാത്ത സ്മരണകള്‍ ഉണര്‍ത്തുന്ന ഓണം ഇന്ന് ഇന്‍സ്റ്റന്റ് ആയിമാറിയതാണ്നാടിന്റെ ദുര്യോഗം. പുതിയ തലമുറ പരിഷ്കാരികളായപ്പോള്‍ തങ്ങളുടെസ്വത്വം അവര്‍ മറന്നു. ഇപ്പോള്‍ വെറും സദ്യയില്‍ ഒതുങ്ങി ഓണം.അതുംപാര്‍സല്‍ സദ്യ. ഓണത്തിന്‍റെ തനിമ നില നിര്‍ത്തേണ്ടത്തികച്ചുഅനിവാര്യമാണ്. ആചാരാനുഷ്ടാനങ്ങള്‍ ത്മസ്കരിക്കുന്നത്തിലൂടെനൂറ്റാണ്ടുകള്‍ക്ക് മുന്‍പേ രൂപം കൊണ്ട സ്വന്തം സംസ്കൃതിയാണ്ഇല്ലാതാകുന്നത്.
ഓണലഹരി തിരിച്ചുവരണം
എന്തായാലും പണ്ടത്തെ പ്രൌഡിഇപ്പോഴത്തെഓണാഘോഷത്തിനില്ല. ചിങ്ങം പിറന്നാള്‍തന്നെപഴയകാലത്ത്ഓണലഹരിയായി. അത്തപ്പൂക്കളം തീര്‍ക്കാനുള്ള കുട്ടികളുടെആവേശത്തിനു കണക്കുണ്ടാകില്ല. മുക്കുറ്റിയുംതുമ്പയും കണ്ണാന്‍തളിയും തെച്ചിയുംപിച്ചകവും എല്ലാം നാട്ടില്‍തന്നെ ഇഷ്ടംപോലെവിരിഞ്ഞിട്ടുണ്ടാകും. ഇന്നത്തെപോലെപൂക്കള്‍കാശ്കൊടുത്തുവങ്ങേണ്ടഗതികേടുംഅന്നുണ്ടായിരുന്നില്ല. പണ്ട്ഓണംആചാരാനുഷ്ടാനത്തില്‍അധിഷ്ടിതമായിരുന്നു. ഇന്ന് വെറും ഇന്‍സ്റ്റന്റ്ആയിമാറിഓണം.പുതിയതലമുറഓണത്തെ വെറുംസദ്യയില്‍ഒതുക്കുകയാണ്. ഓണത്തിന്‍റെ പഴയപ്രൌഡി തിരിച്ചുകൊണ്ടുവരേണ്ട ബാധ്യത പുതിയതലമുറക്കാണ്.
O
ലേഖനം
പുനര്‍വായന
ചെമ്മാണിയോട് ഹരിദാസന്‍റെ കവിതാസമാഹാരമായ 'നിലാവിന്‍റെ കയ്യൊപ്പി'നെക്കുറിച്ച് ഗായത്രി അരീക്കോട് ആഗസ്ത് 23-ന്‍റെ 'വര്‍ത്തമാനം' ആഴ്ചപ്പതിപ്പില്‍ 'ആഴ്ചയിലെ പുസ്തകം' എന്ന പംക്തിയില്‍ എഴുതിയ അവലോകനം.
ഹ
O
ചെമ്മാണിയോട് ഹരിദാസന്‍ 'മന്ദസ്മിതം' മാസികയില്‍ എഴുതിയ ലേഖനം .
ലേഖനം
മലയാളത്തിന്‍റെ തനിമയാര്‍ന്ന ഓല വീടുകള്‍
ചെമ്മാണിയോട് ഹരിദാസന്‍
ഒരു കാലത്ത് മലയാളത്തിന്‍റെ മഹിമയായിരുന്നു ഓല മേഞ്ഞ വീടുകള്‍. ഇന്ന് ഓലകൊണ്ട് മേഞ്ഞ പുരകള്‍ എവിടെയു കാണില്ല. പുതിയ തലമുറക്ക് ഇതെല്ലാം അജ്ഞാതമായ കാര്യങ്ങള്‍. എന്‍റെ കുട്ടിക്കാലത്ത് ധാരാളം ഓല മേഞ്ഞ വീടുകള്‍ കാണാമായിരുന്നു. ചില വലിയ തറവാടുകള്‍ പോലും ഓല കൊണ്ടു മേഞ്ഞവയായിരുനു. ചില വീടുകളുടെ മുകളിലെ നില മാത്രം ഓടു കൊണ്ടു മേഞ്ഞതായിരിക്കും. ഇന്നത്തെ പോലെ മാര്‍ബിളും മാര്‍ബോനൈറ്റും ടൈലും ഒന്നും അന്ന് വീടുകളുടെ തറയില്‍ പതിച്ചിരുന്നില്ല. മിക്ക വീടുകളുടെ തറയും ചാണകം മെഴുകിയതായിരിക്കും. അപൂര്‍വ്വം വീടുകളുടെ തറയില്‍ കാവിയിട്ടിരിക്കും. ചുമരുകളില്‍ ചുകന്ന മണ്ണ് തേച്ചിരിക്കും.അന്നൊക്കെ ചില വിദ്യാലയങ്ങളും സിനിമകൊട്ടകളും എല്ലാം ഓലമേഞ്ഞതായിരുന്നു. ഞാന്‍ പ്രാഥമിക വിദ്യഭ്യാസം നിര്‍വ്വഹിച്ച പാലക്കാട് ജില്ലയിലെ നാട്യമംഗലം എ. എം. എല്‍. പി. സ്കൂളിലെ ഒരു കെട്ടിടം ഓല മേഞ്ഞതായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഈ കെട്ടിടത്തില്‍ പഠിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. മധ്യ വേനല്‍ അവധിക്കു സ്കൂള്‍ അടച്ചിടുമ്പോള്‍ ഈ കെട്ടിടം പുതിയ ഓല മേഞ്ഞു പുതുക്കും.
പെരിന്തല്‍മണ്ണ ആഴ്ച ചന്തയിലെ മിക്ക കെട്ടിടങ്ങളും അക്കാലത്ത് ഓല മേഞ്ഞതായിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ. ഇന്നിപ്പോള്‍ ഓടിട്ട വീടുകള്‍ ഓര്‍മ്മയാകുകയാണ്. പകരം കോണ്‍ക്രീറ്റ് വീടുകള്‍ വ്യാപകമായി. കാലത്തിന്റെ മാറ്റത്തിനൊപ്പം പല നന്മകളും മാഞ്ഞു പോകുന്നു.
O
ചെമ്മാണിയോട് ജി. എല്‍ .പി. സ്കൂളില്‍ സ്വാതന്ത്ര്യദിനംസമുചിതമായി ആഘോഷിച്ചു . ചെമ്മാണിയോട് ഹരിദാസന്‍ മുഖ്യാഥിതി ആയിരുന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അധ്യാപക രക്ഷാകര്‍തൃസമിതി ഉപാധ്യക്ഷന്‍ സി . കബീര്‍ അധ്യക്ഷത വഹിച്ചു . സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയ ചെമ്മാണിയോട് ഹരിദാസന്‍ സ്കൂള്‍വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പ്പതിപ്പ് പ്രകാശനം ചെയ്തു. സി. കബീര്‍ സ്വീകരിച്ചു. വിദ്യാലയത്തിന്റെ ഉപഹാരം സി . കബീര്‍ ചെമ്മാണിയോട് ഹരിദാസന് നല്‍കി. പി. വി. ശൂലപാണി, പി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. പ്രശ്നോത്തരിയില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി. അദ്ധ്യാപികമാരായ വി. എം. ശ്രീജ സ്വാഗതവും വി.ആര്‍. രോഷ്നി നന്ദിയും പറഞ്ഞു. നേരത്തെ വി. ആര്‍. രോഷ്നി ദേശീയ പതാക ഉയര്‍ത്തി. വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യദിന ഘോഷയാത്രയും ഉണ്ടായി.
ചെമ്മാണിയോട് ജി. എല്‍. പി. സ്കൂളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ പങ്കെടുത്ത് ചെമ്മാണിയോട് ഹരിദാസന്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കിയപ്പോള്‍.
ഫോട്ടോ കടപ്പാട് : ജി.എല്‍. പി. സ്കൂള്‍ചെമ്മാണിയോട്.
ചെമ്മാണിയോട് ജി. എല്‍.പി.സ്കൂള്‍വിദ്യാര്‍ഥികള്‍തയ്യാറാക്കിയസ്വാതന്ത്ര്യ ദിനപ്പതിപ്പ് ചെമ്മാണിയോട് ഹരിദാസന്‍ പി.ടി.എ. വൈസ്പ്രസിഡണ്ട് സി. കബീറിന് നല്‍കി പ്രകാശനംചെയ്യന്നു. പി. വി. ശൂലപാണി സമീപം .
ഫോട്ടോ കടപ്പാട്: ജി.എല്‍.പി. സ്കൂള്‍.
O
ചിത്രരശ്മിബുക്സ്പ്രസിദ്ധീകരിച്ച ഉഷസുരേഷ് രചിച്ച 'അഹംബ്രഹ്മാസ്മി' പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമിപ്രകാശനംചെയ്തു. കുമാരിഅശ്വതി ബാലകൃഷ്ണന്‍ആദ്യപ്രതി ഏറ്റുവാങ്ങി. തൃശ്ശൂര്‍ സാഹിത്യഅക്കാദമിയില്‍നടന്ന സമ്മേളനം .തേറമ്പില്‍രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാഹിത്യഅക്കാദമിസെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു..വൈശാഖന്‍, ഡോ. എസ്. കെ. വസന്തന്‍, കരൂര്‍ശശി, കെബി. ശ്രീദേവി എന്നിവരെആദരിച്ചു. പി.ആര്‍.നാഥന്‍, കുമ്മനംരാജ ശേഖരന്‍, പ്രൊഫ. പുന്നക്കല്‍നാരയണന്‍, പൂയപ്പിള്ളിതങ്കപ്പന്‍, മിഥുന്‍മനോഹരന്‍, ഉഷാസുരേഷ്എന്നിവര്‍പ്രസംഗിച്ചു.ചിത്രരശ്മിബുക്സിന്റെഅമ്പതാമത്പുസ്തകമാണ് പ്രകാശിതമായത്.
കവിസമ്മേളനം
ചിത്രരശ്മിബുക്സ്തൃശ്ശൂര്‍ സാഹിത്യഅക്കാദമിയില്‍ സംഘടിപ്പിച്ച കവിസമ്മേളനം മാരത്തോണ്‍ ആയിമാറി. രാവിലെമുതല്‍തന്നെ കൈരളിയുടെ സാംസ്കാരികതലസ്ഥാന നഗരിയിലെ സാഹിത്യഅക്കാദമിയുടെ പ്രധാന ഹാള്‍ കവികളെക്കൊണ്ട്നിറഞ്ഞിരുന്നു. എന്‍. എം. നൂലേലി, സുരേഷ് തെക്കീട്ടില്‍ന്‍അശോകന്‍പുത്തൂര്‍, ആശാരമേശ്, ലക്ഷ്മീദേവി, സതീഷ് മാമ്പ്ര , വാസുഅരീക്കോട്, ടി. എ. മടക്കല്‍, സലീം ചേനം, ഉണ്ണികൃഷ്ണന്‍പുലരി പ്രശാന്തി ചൊവ്വര തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി. സ്വാഗതം പറഞ്ഞ ചെമ്മാണിയോട്ഹരിദാസന്‍ പരിപാടി നിയന്ത്രിച്ചു.
O
അഹിംസപരമോധര്‍മം
മിണ്ടാപ്രാണികള്‍ നമ്മുടെ സഹജീവികളാണ്. ഈഭൂമിയില്‍മനുഷ്യന് ഉള്ളത്ര അധികാരവും,അവകാശവും അവക്കുമുണ്ട്. മനുഷ്യന്‍ഭൂമിയെനശിപ്പിക്കുന്നു. അവഭൂമിയെസംരക്ഷിക്കുന്നു. മിണ്ടാപ്രാണിളെ ഹിംസിക്കാതിരിക്കുക.
2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച
ലക്കം : 54
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍
മുഖക്കുറിപ്പ്
കാര്‍ഗില്‍ ദിനം
ഇക്കഴിഞ്ഞ ജൂലൈ 26 കാര്‍ഗില്‍ ദിനമായിരുന്നു. ഈ വേളയില്‍ നമ്മുടെ നാടിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാരെ സ്മരിക്കാം. ജയ് ജവാന്‍, ജയ് ഹിന്ദ്.
ചെമ്മാണിയോട് ഹരിദാസന്‍
ലേഖനം
രാമായണമാസം പിറന്നു, ഇനി ഭക്തിസാന്ദ്രമായ ദിനങ്ങള്‍
ചെമ്മാണിയോട്ഹരിദാസന്‍
ശ്രീരാമ
രാമ രാമ
ശ്രീരാമചന്ദ്ര
ജയ.......
കര്‍ക്കിടക
മാസം പിറന്നു. ഇനി ഒരുമാസം ക്ഷേത്രങ്ങളും ഹൈന്ദവ ഗൃഹങ്ങളും രാമായണ ശീലുകളാല്‍ മുഖരിതമാകും.
വാത്മീകി മഹര്‍ഷിയുടെ സംസ്കൃതമൂലഗ്രന്ഥമായ രാമായണ മഹാകാവ്യം വിരചിതമായ മാസമാണ് കര്‍ക്കിടകം.
അതിനാലാണ് കര്‍ക്കിടകം രാമായണ മാസമായി ആചരിച്ചുവരുന്നത്. രാമായണം പൌരാണികമായ ഒരു കാവ്യ
കൃതിയാണ്. ലോകത്തെ സര്‍വ്വ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് രാമായണം എന്നാണു പണ്ഡിതമതം.
ഐശ്വര്യം
നല്‍കുന്ന ദശപുഷ്പങ്ങള്‍
കര്‍ക്കിടകം
ഒന്നിന് ഹൈന്ദവ ഗൃഹങ്ങളില്‍ ദശപുഷ്പങ്ങള്‍ പുരപ്പുറത്തു നടുന്ന ഒരു പതിവുണ്ട്. നടാനുള്ള
പത്ത് സസ്യങ്ങള്‍ തലേദിവസം തന്നെ തയ്യാറാക്കി വക്കും. ഒന്നാം തീയതി പുലര്‍ച്ചെ പുരപ്പുറത്തു
നാടും. പൂവേ പൊലി എന്നാ ആര്‍പ്പുവിളികളോടെ വീട്ടിലെ കാരണവര്‍ ആണ് ഇത് നടുക. ചില വീടുകളില്‍
ഒന്നിലേറെ സ്ഥലങ്ങളില്‍ ദശപുഷ്പങ്ങള്‍ നടും. ഒരു പങ്ക് മുറ്റത്തും നടും. .ഒരു വര്‍ഷത്തെ
ഐശ്വര്യമാണ് ഇതിന്റെ പിന്നിലെ വിശ്വാസം.
കര്‍ക്കിടകം
പഞ്ഞമാസമാണ്. ഇപ്പോഴത്തെ സ്ഥിതിയല്ല പറഞ്ഞു വരുന്നത്. ആദിമകാലം തൊട്ടേ കര്‍ക്കിടകം
ദുരിതകാലമാണ്. കള്ള കര്‍ക്കിടകം എന്നാണു ഈ മാസത്തെ പറഞ്ഞിരുന്നത്. അത്രമേല്‍ കഷ്ടപ്പാടുകള്‍
നിറഞ്ഞ ഒരു കാലമായിരുന്നു എന്ന് സാരം. കര്‍ക്കിടകത്തിലെ ആദികള്‍ മാറി പുതിയൊരു മാസത്തിലേക്കുള്ള
പി റവിയാണ് ചിങ്ങം. ചിങ്ങം ഓണ മാസമാണ്. വറുതി എല്ലാം മാറി സമൃദ്ധിയുടെ കാലം. അതുകൊണ്ടുതന്നെ
അന്നത്തെ ആളുകള്‍ കര്‍ക്കിടകം മാറി ചിങ്ങം ആഗതമാകട്ടെ എന്ന് നിനച്ചിരുന്ന ഒരു കാലമായിരുന്നുഅത്.
കര്‍ക്കിടകം
ആയുര്‍വേദത്തില്‍ വളരെയേറെ പ്രാധാന്യമുള്ള കാലമാണ്. പ്രത്യേക ചികിത്സാവിധികള്‍ അനുവര്‍ത്തിക്കുന്ന
മാസമാണിത്. പഞ്ചകര്‍മ്മ ചികിത്സാവിധികള്‍ക്ക് ഇത്രയും അനുഗുണമായ മാസം വേറെയില്ല. ഔഷധ
സേവക്കും പറ്റിയ മാസമാണ് കര്‍ക്കിടകം.
O
കാവ്യമണ്ഡപം
ഹൈക്കു കവിതകള്‍
ചെമ്മാണിയോട് ഹരിദാസന്‍
വര്‍ഷംതോറും
എന്നെ മാറ്റുന്നു
എന്ന് കലണ്ടര്‍.
**
പോക്കുവെയില്‍
പൊന്നാക്കും
എന്ന് പഴമൊഴി,
എന്നാല്‍
വരവ് വെയിലോ.
**
മനസ്സു
നിറയെ
കാപട്യം,
തെളിയാത്ത
മുഖം.
**
ഓണക്കാലം
ഓണപ്പൂക്കള്‍
മിഴി തുറന്നു.
**
കിളികളുടെ
കളകളാരവം
ഒരു പുലരികൂടി
പിറക്കുന്നു.
**
മഴക്കോ
മഴവില്ലിനോ
അതിചാരുത.
**
ദശപുഷ്പങ്ങള്‍
ചിരിക്കുന്നു
കര്‍ക്കിടകമാസം.
**
ആഘോഷ ദിനങ്ങള്‍
വളയിട്ട
കൈകള്‍
മൈലാഞ്ചികള്‍
കീഴടക്കുന്നു.
**
ഇഷ്ടമായിരാമായണ
ശീലുകള്‍
കേട്ട്
കര്‍ക്കിടക
പിറവി.
**
ഒരുമയില്‍
ചേര്‍ന്നൊരു
ചെറിയ പെരുന്നാള്‍.
**
ഇലയില്‍
തിളങ്ങുന്നു
ഹിമകണം
O
ലേഖനം
ജയന്‍ : അസാധാരണ അഭിനയ പ്രതിഭ
ചെമ്മാണിയോട് ഹരിദാസന്‍
ഇന്ന് ജയന്റെ ജന്മദിനം.
മലയാള ചലചിത്ര നഭസ്സിലെ
പൊന്‍താരമായിരുന്നു
ജയന്‍ എന്ന നടന്‍
അനശ്വര നടന്‍ ജയന്റെ ജന്മദിനമാണ് ഇന്ന്. മലയാള ചലച്ചിത്ര നഭസ്സിലെ പൊന്‍താരമായിരുന്നു ജയന്‍. സമാനതകള്‍ ഇല്ലാത്ത അഭിനയത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ മഹാ പ്രതിഭയായിരുന്നു ജയന്‍. ചലച്ചിത്ര രംഗം ഇനിയും ജയനെന്ന നടനെ മറന്നിട്ടില്ല . ഇന്നും ജയനെ പ്രേക്ഷക വൃന്ദം നെഞ്ചേറ്റുന്നു. പുരുഷ സൌന്ദര്യത്തിന്റെ പര്യായം കൂടിയായിരുന്നു ജയന്‍ എന്ന അഭിനേതാവ്. 1938 ജൂലൈ 2 5 -നു ആയിരുന്നു ജയന്റെ ജനനം. നാവികസേനയില്‍ റഡാര്‍ ഓഫിസറായി വിരമിച്ചതിനുശേഷമാണ് ജയന്‍ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. 1974-ല്‍ ജേസി സംവിധാനം ചെയ്ത ശാപമോക്ഷം ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് പഞ്ചമി. രതി മന്മദം, ആശിര്‍വാദം, പട്ടാളം ജാനകി അങ്ങാടി, കരിമ്പന, അങ്കക്കുറി,ദീപം ,നായാട്ട്, മനുഷ്യമൃഗം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു വില്ലനായും ഉപനായകനായും നായകനായും ചലച്ചിത്ര രംഗത്ത് ഉജ്വല പ്രകടനം കാഴ്ചവച്ച ജയന്‍ അകെ 116 ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രേം നസീര്‍ ഉള്‍പ്പെടെയുള്ള അക്കാലത്തെ ഒടുമിക്ക നടന്മാരുമായി ഒന്നിച്ചഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടന്‍കൂടിയാണ് ജയന്‍. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആ ജീവിതം പൊലിഞ്ഞു. 1980നവംബര്‍ 16-നു ആയിരുന്നു അത്. ജയന്‍ എന്ന മഹാനടന് ഓര്‍മ്മപ്പൂക്കള്‍.oകോഴിക്കോടിന്റെ പെരുമ
ലേഖനം
ചരിത്രപ്പെരുമയുടെ കോഴിക്കോട്

സാമൂതിരിയുടെ തട്ടകമാണ് കോഴിക്കോട്. ചരിത്രം ഉറങ്ങുന്ന നഗരം. വൈദേശികാധിപത്യത്തിന്‍റെയും ശക്തമായ പോരാട്ടങ്ങളുടെയും വാണിജ്യപ്പെരുമയുടെയും കഥകള്‍ നിറഞ്ഞു നില്‍ക്കുന്ന ഭൂമിക. മലബാറിന്റെ പൊതുസിരാകേന്ദ്രമാണ് കോഴിക്കോട്. ഒരുപാട് സവിശേഷതകള്‍ നിറഞ്ഞു നില്‍ക്കുന്നു കോഴിക്കോടിന്റെ തനിമ.
1498-ല്‍ വാസ്ഗോഡിഗാമ കപ്പല്‍ ഇറങ്ങിയത് കോഴിക്കോട് കാപ്പാട് ബീച്ചിലാണ്. കോഴിക്കോടിന്റെ വാണിജ്യപ്പെരുമക്ക് അത്രമേല്‍ പഴക്കമുണ്ട്.
സാ മൂതിരിയുടെ പടത്തലവന്‍മാരായ കുഞ്ഞാലി മരക്കാര്‍ മാരുടെ വീരസാഹസിക കഥകളുടെ മണ്ണും കോഴിക്കോട് തന്നെ.
കോഴിക്കോടിന്റെ നഗര സിരാകേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന മാനാഞ്ചിറ മൈതാനം നാടിന്റെ അടയാളമാണ്. അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോടിന്റെ ഹൃദയമാണ് മാനാഞ്ചിറ മൈതാനം. കോഴിക്കോട് എന്ന് കേള്‍ക്കു മ്പോള്‍ തന്നെ ആദ്യം മനസ്സില്‍ ഓടിയെത്തുക മാനാഞ്ചിറ മൈതാനമാണ്. കോഴിക്കോടിന്റെ പ്രൌഡി വിളിച്ചോതുന്ന മാനാഞ്ചിറ, നഗരത്തില്‍ എത്തുന്ന സന്ദര്‍ശകരുടെ വിശ്രമ ഇടംകൂടിയാണ് . ഉച്ച കഴിഞ്ഞാല്‍ മാനാഞ്ചിറ സജീവമാവുകായായി. പിന്നെ രാവേറെ ചെല്ലുവോളം അവിടം ജനനിബിഡമാകും.
ആദ്യം മാനാഞ്ചിറ വെറുമൊരു മൈതാനം മാത്രമായിരുന്നു. മൈതാനത്തെ മുറിച്ചു കടന്നു പോകുന്ന പാതയും കുറെ വന്‍ തണല്‍ മരങ്ങളും. അടുത്തകാലത്ത് മാനാഞ്ചിറമൈതാനം പാര്‍ക്കായി മാറ്റിയപ്പോള്‍ അവിടെ അതിരുകള്‍ തീര്‍ത്തു ഭദ്രമാക്കി. വിശാലമായ മൈതാനം, അതിന്റെ നടുവില്‍ കല്ലുകളില്‍ കൊത്തിവച്ച ശില്പചാതുരി. പിന്നെ അല്പം തണല്‍ വൃക്ഷങ്ങള്‍ നിറഞ്ഞ വിശ്രമ കേന്ദ്രം, സന്ദര്‍ശകര്‍ക്ക് കൌതുകം പകര്‍ന്നു തല ഉയര്‍ത്തി നില്‍ക്കുന്ന ദിനോസര്‍ പ്രതിമ. ബാക്കി പരന്നു കിടക്കുന്ന കുളം. ഇതാണ് ഇപ്പോഴത്തെ മാനാഞ്ചിറ മൈതാനം.
കോഴിക്കോടട്ടുകാര്‍ക്ക് പുറമേ വിദൂര ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ മാനാഞ്ചിറയുടെ സാമീപ്യം തേടിയെത്തുന്നു. കോഴിക്കോട് എന്തെങ്കിലും ആവശ്യത്തിനു വന്നാലും എല്ലാവരും ഇവിടം ഒന്ന് വരാതെ പോകില്ല. അത്രമേല്‍ ആകര്‍ഷകമാണ് മാനാഞ്ചിറ മൈതാനം.
മുതിര്‍ന്ന പൌരന്മാരുടെ സൊറ പറച്ചിലിന്റെ സജീവ വേദിയായിരുന്നു അല്പപകാലം മുന്‍പ് വരെ മാനാഞ്ചിറയുടെ മണ്ണ്. സായാഹ്നങ്ങളില്‍ ആകാശത്തിനു താഴെയുള്ള സകല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ഒരു കൂട്ടായ്മയായിരുന്നു അത്. ഇന്ന് ഈ കൂട്ടായ്മ അത്ര സജീവമല്ല. അന്നത്തെ സൊറ പറച്ചില്‍കാരില്‍ പലരെയും ഇപ്പോള്‍ കാണാനില്ല. അതുകൊണ്ടുതന്നെ ഈ നാട്ടുകൂട്ടം ഇന്നത്ര ശക്തവുമല്ല..
കോഴിക്കോടിന്റെ മറ്റൊരു സുകൃതമാണ് മിഠായിതെരുവ്. പാളയത്തില്‍ നിഒന്നു തുടങ്ങി റെയില്‍വേ സ്റ്റേഷന്‍ വരെ നീണ്ടു കിടക്കുന്ന മിഠായി തെരുവ് കോഴിക്കോടിന്റെ വാണിജ്യ സിരാകേന്ദ്രമാണ്. വളരെയേറെ ജനത്തിരക്കേറിയ നഗരകേന്ദ്രംകൂടിയാണ് ഇവിടം.മിഠായിത്തെരുവിലെ ഞായറാഴ്ച വാണിജ്യം പ്രസിദ്ധമാണ്. ലോകത്തുള്ള എല്ലാ വസതുക്കളുടെയും കച്ചവടകേന്ദ്രമാണ് അന്നവിടം. കോഴിക്കോട് വരുന്നവര്‍ മിഠായിതെരുവിലെ കച്ചവടപ്പെരുമയും കണ്ടറിഞ്ഞേ മടങ്ങൂ.
കോഴിക്കോടിന്റെ മറ്റൊരു പെരുമ ഹലുവയാണ്. കോഴിക്കോടന്‍ ഹലുവ വളരെയേറെ സ്വാദിഷ്ടമാണ്. ഈ കോഴിക്കോടന്‍ ഹലുവയുടെ സ്വാദറിയാന്‍ വിദൂര ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കോഴിക്കോട്ടെത്തും. .

തരം തിരിവ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
ചെമ്മാണിയോട് ഹരിദാസന്
തരം തിരിവ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
ചെമ്മാണിയോട് ഹരിദാസന്‍
വിദ്യാലയങ്ങളില്‍, പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു പ്രത്യേക സ്ഥാനം എന്നും ചില അധ്യാപകര്‍ നല്‍കിയിരുന്നു. അതുപോലെ അധ്യാപകരുടെ മക്കള്‍ക്കും ഈ സ്ഥാനം ഉണ്ടായിരുന്നു. കുട്ടികളെ രണ്ടായി തരം തിരിക്കുന്ന ഒരു രീതിയായിരുന്നു എന്നിതിനെ പറയാം. ഇങ്ങനെ പ്രത്യേക സ്ഥാനം ഉള്ള കുട്ടികളെ ക്ലാസ്സില്‍ മുന്‍ ബഞ്ചില്‍ ഇരുത്തും. പഠിക്കാന്‍ മോശമയവരെ പിന്‍ ബെഞ്ചിലും. ഇത് കുട്ടികളില്‍ വല്ലാത്ത അപകര്‍ഷതാബോധം ഉണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരം കുട്ടികള്‍ പിന്നെ എന്നും പഠനത്തില്‍ പിന്നോക്കം നിക്കുകയും ചെയ്യും. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പ്രാധാന്യം നല്‍കി മുന്‍നിര യിലേക്ക് കൊണ്ടുവരാന്‍ ഉള്ള ശ്രമമാണ് ശരിക്കും അധ്യാപകര്‍ നടത്തേണ്ടത്. ഒരു കുട്ടി പഠനത്തില്‍ പിന്നോട്ട് പോകുന്നതിന്‍റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കുകയാണ് അധ്യാപകര്‍ ഇവിടെ ചെയ്യേണ്ടത്. ബുദ്ധിപരമായ പ്രശ്നങ്ങള്‍, വീട്ടിലെ അവസ്ഥകള്‍ തുടങ്ങി പല കാരണങ്ങളും കുട്ടികളുടെ പഠനത്തിലെ ഈ പിന്നോക്കാവസ്ഥക്ക് കാരണമായി കാണാം.
ഈയിടെ എറണാകുളത്തു പോയി മടങ്ങുമ്പോള്‍ ഒരു യുവാവും കുട്ടിയും ബസ്സില്‍ കയറി. ഇവര്‍ എന്‍റെ അടുത്താണ് ഇരുന്നത്. സഹയാത്രികരുമായി പരിചയപ്പെ ടാന്‍ ഇടയായി. സംസ്ഥാന സര്‍ക്കാര്‍ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഏഴാം ക്ലാസില്‍ പഠിക്കുന്ന മോളാണ് കൂടെയുള്ളത്. ഒരു സ്വകാര്യ സിബിഎസ്സി വിദ്യലയത്തില്‍ പഠിക്കുന്ന കുട്ടിയാണ്. വാര്‍ഷിക പരീക്ഷയില്‍ അല്‍പ്പം മാര്‍ക്ക് കുറഞ്ഞുപോയ ഈ കുട്ടിക്ക് കഴിഞ്ഞ വര്‍ഷം സ്കൂള്‍ തുറന്നപ്പോള്‍ സി ക്ലാസ്സിലാണ് പ്രവേശനം കിട്ടിയത്. സി ക്ലാസ്സ് എന്നാല്‍ സാധാരണ ക്ലാസ്സ്ഡി വിഷന്‍ അല്ലത്രേ. മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ക്കുള്ള ക്ലാക്കുള്ള ക്ലാസ്സ്. എ ഡിവിഷനില്‍ ഉണ്ടായിരുന്ന കുട്ടി കഴിഞ്ഞ വര്‍ഷം മാര്‍ക്ക് കുറഞ്ഞതിനാല്‍ സിയില്‍ ആയി. സിയിലെ കുട്ടികളെ മറ്റു ഡിവിഷനിലെ കുട്ടികള്‍ പുച്ഛത്തോടെ ആണത്രേ കാണുക. പിന്നെ കൂടെയുണ്ടായിരുന്ന കൂട്ടുകാരില്‍ നിന്നു മാറി യിരിക്കുകയും വേണം. ഇതൊക്കെ കുട്ടിയില്‍ വളരെയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കി. ഈ പ്രശ്നം മാറ്റാന്‍ എറണാകുളത്തു മന:ശ്ശാസ്ത്ര കൌണ്‍സിലിങ്ങിനു പോയി വരികയായിരുന്നു ഇവര്‍. അവധിക്കാലത്ത് പതിനഞ്ചു ദിവസത്തെ പ്രത്യേക ക്ലാസ് ആണത്രേ. പുതിയ അധ്യയന വര്‍ഷത്തില്‍ എങ്കിലും കുട്ടിക്ക് നഷ്‌ടമായ എ ഡിവിഷനില്‍ ചേരാന്‍ പ്രാപ്തമാക്കുന്ന പഠന പരിശീലനവും ഇതൊന്നിച്ചുണ്ടത്രേ. വിദ്യാലയങ്ങള്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മാനസിക നില തെറ്റിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് ഏതായാലും നല്ല പ്രവണതയല്ല.

ഫോട്ടോ : കടപ്പാട് : ടി. കെ. കൃഷ്ണകുമാര്‍.
'നിലാവിന്‍റെ കയ്യൊപ്പി'നെ ക്കുറിച്ച് 'പ്രമദം' മാസികയില്‍ ഡോ.സാജന്‍ പാലമറ്റം
'നിലാവിന്‍റെ കയ്യൊപ്പി'നെക്കുറിച്ച് പ്രശസ്ത സാഹിത്യ
നിരൂപകനായ ഡോ. സാജന്‍ പാലമറ്റം 'പ്രമദം' മാസികയുടെ ജൂലൈ ലക്കത്തില്‍, സാഹിത്യ നിരൂപണം എന്ന തന്റെ
പ്രതിമാസ പംക്തിയില്‍ ഫോട്ടോ സഹിതം ഇങ്ങനെ എഴുതുന്നു.
' നിലാവിന്‍റെ കയ്യൊപ്പ്' ചെമ്മാണിയോട് ഹരിദാസന്റെ കവിതാസമാഹാരമാണ്.
ഒരു പൂ വിരിയുന്ന ഭംഗി അദ്ദേഹത്തിന്റെ രചനകള്‍ക്കുണ്ട് . ദുര്‍ഗ്രഹതയില്ല . "എത്ര
കുളിച്ചാലും പോകില്ല മനസ്സിലെ മാലിന്യം"എന്ന് പറയുന്ന ലാളിത്യം അവയുടെ മുഖമുദ്രയാണ്
. ഹൃദയത്തെ തൊടുന്ന വാക്കുകള്‍ കൊണ്ടു രചിച്ചിട്ടുള്ള കവിതകളുടെ ഈ സമാഹാരം കൊല്ലം ഗ്രാമം
ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്വില : 60 രൂപ.
പുതിയ ലക്കം 'മന്ദസ്മിതം' മാസികയില്‍ എന്‍റെ കവിതാസമാഹാരമായ 'നിലാവിന്‍റെ കയ്യൊ'പ്പിനെ പരിചയപ്പെടുത്തുന്നു.
'നിലാവിന്‍റെ കയ്യൊപ്പ്'
പുതിയ ലക്കം 'മന്ദസ്മിതം' മാസികയില്‍ എന്‍റെ കവിതാസമാഹാരമായ 'നിലാവിന്‍റെ കയ്യൊ'പ്പിനെ പരിചയപ്പെടുത്തുന്നുണ്ട്.
2015, ജൂലൈ 2, വ്യാഴാഴ്‌ച
നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്
ലക്കം : 53
**********************************************************************************************
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍
മുഖക്കുറിപ്പ്
പരാജയം അംഗീകരിക്കണം
വിജയവും പരാജയവും സര്‍വ്വസാധാരണം. പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയും. എന്നാല്‍ പരാജയം അംഗീകരിക്കാന്‍ തയ്യാറാവുക എന്നത് സഹിഷ്ണുതയാണ്. പരാജയം സമ്മതിക്കുമ്പോള്‍ ആണ് അതുണ്ടാക്കിയ ഘടകങ്ങള്‍ കണ്ടെത്താനും അത് തിരുത്തി മുന്നേറാനും സാധിക്കൂ. അപ്പോഴേ പരാജയം പിന്നീട് വിജയമാക്കാന്‍ കഴിയൂ. പരാജയം അംഗീകരിക്കാതെ അതില്‍ കയറിനിന്ന് ജേതാവായി സംസാരിക്കുന്നതും നേരായ മാര്‍ഗമല്ല. അതേസമയം വിജയത്തില്‍ അഹങ്കരിക്കുന്നതും ശരിയല്ല.
ചെമ്മാണിയോട് ഹരിദാസന്‍
O
വെല്ലുവിളികളെ അതിജീവിച്ച വിജയം

നിയമസഭ ഉപതെരെഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഉണ്ടായ ജയം ശരിക്കും തിളക്കമുള്ളതു തന്നെയാണ്. കോണ്ഗ്രസ്സിന്റെ സമുന്നത നേതാവായിരുന്ന ജി . കാര്‍ത്തികേയന്‍റെ പാത പിന്തുടരനാനുള്ള മകന്‍ കെ. എസ്. ശബരീനാഥന്‍റെ ആദ്യശ്രമം ഏതായാലും വിജയിച്ചു. ഉജ്വല വിജയം തന്നെയാണ് ശബരിയുടെത്. വിവിധ വെല്ലുവിളികളെ അതിജീവിച്ചാണ്ഐക്യ മുന്നണിയുടെ ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. എതിര്‍കക്ഷികള്‍ എണ്ണമറ്റ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിന് വിഷയമാക്കിയപ്പോള്‍ കോണ്‍ഗ്രസ്സും മുന്നണിയും ഇതോടെ പരാജയപ്പെടും എന്ന് പലരും നിനച്ചു. എന്നാല്‍ ബാര്‍കോഴ അടക്കമുള്ള എല്ലാ ആരോപങ്ങളും വിവാദങ്ങളും അരുവിക്കരയില്‍ ചീറ്റിപ്പോയി. ഇടതു മുന്നണിയുടെ വേരുകള്‍ ഇളകുന്നു എന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്. ആരോപണങ്ങളും വിവാദങ്ങളും കൊണ്ടു എതിരാളികളെ തളക്കാന്‍ സിപിഎമ്മിന് പഴയപോലെ ഇപ്പോള്‍ കഴിയുന്നില്ല എന്നതും ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ന്യായീകരണങ്ങള്‍ കൊണ്ടു ഒരു പാര്‍ട്ടിയും ഒന്നും നേടുകയില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം. ബി.ജെ.പി.ക്ക്. ലോകസഭയിലേത് പോലെ അവരുടെ അജയ്യമായ ശക്തി തെളിയിക്കാന്‍ ഈ തെരെഞ്ഞെടുപ്പും പ്രേരകമായി എന്ന് പറയാം.
Oശബരീനാഥനു ആദരം, അനുമോദനം
അരുവിക്കര നിയമസഭ നിയോജക മണ്ഡലത്തില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ കെ. എസ്. ശബരീനാഥനു ആദരം. അനുമോദനം .
കാവ്യമണ്ഡപം
ഹൈക്കു കവിതകള്‍
ചെമ്മാണിയോട് ഹരിദാസന്‍
അരുണോദയം
അനുപമം
മനോജ്ഞം.
**
നിലാവിന്‍റെ
പൂര്‍ണ്ണ പുഞ്ചിരി
പൌര്‍ണമി.
**
അരുണോദയം
അനുപമം
മനോജ്ഞം.
**
നിലാവിന്‍റെ
പൂര്‍ണ്ണ പുഞ്ചിരി
പൌര്‍ണമി.
**
കൃഷി നാട് നീങ്ങി
വയല്‍വക്കില്‍
ഒഴിഞ്ഞ കളപ്പുര.
മുദ്രണം സുനീര്‍ മികച്ച പ്രസിദ്ധീകരണം
**
മലയാലികള്‍
വാക്കുകളാല്‍
മലയാളത്തെ ഇകഴ്ത്തുന്നു..
**
ഭാഷകളില്‍
മധുരിക്കും
മലയാളം.
**
വൃക്ഷശിഖരങ്ങള്‍ക്ക്
ഊഞ്ഞാലാടാന്‍
മന്ദമാരുതന്‍.
( ഹൈക്കു പോയംസില്‍ വന്നത് )
--------------------
*പകര്‍പ്പാവകാശം കവിക്ക്.
O
**
മലയാലികള്‍
വാക്കുകളാല്‍
മലയാളത്തെ ഇകഴ്ത്തുന്നു..
**
ഭാഷകളില്‍
മധുരിക്കും
മലയാളം.
**
വൃക്ഷശിഖരങ്ങള്‍ക്ക്
ഊഞ്ഞാലാടാന്‍
മന്ദമാരുതന്‍.
( ഹൈക്കു പോയംസില്‍ വന്നത് )
--------------------
*പകര്‍പ്പാവകാശം കവിക്ക്.
Oയോഗ നമ്മുടെ പൈതൃക സമ്പത്ത്
ചെമ്മാണിയോട് ഹരിദാസന്‍
ഇക്കഴിഞ്ഞ ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായിരുന്നു. യോഗയുടെ പ്രാധാന്യം കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയാണ് ഇന്ന് യോഗദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഇത് ഭാരതത്തിനുള്ള അംഗീകാരം കൂടിയാണ്.യോഗ ഭാരതത്തിന്‍റെ പൈതൃക സമ്പത്താണ്. പതഞ്ജലി മഹര്‍ഷിയാണ് യോഗയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. യോഗയെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ 'അഷ്ടാംഗ യോഗ' യുടെ രചയിതാവ് കൂടിയാണ് പതഞ്‌ജലി മഹര്‍ഷി. ഒരാളുടെ മാനസികവും ശാരീരികവുമായ സ്വാസ്ഥ്യം കൈവരിക്കുന്നതില്‍ യോഗയുടെ സ്വാധീനം വളരെ വലുതാണ്. യോഗ ഒരു കുറ്റമറ്റ ചികിത്സാരീതികൂടിആണ്.യോഗക്ക് വളരെയേറെ പ്രചാരം ലഭിച്ച ഒരു കാലമാണ് ഇന്ന്. പ്രശസ്തമായ നിരവധി യോഗാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ ഭാരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിവിധ ലോകരാജ്യങ്ങളിലും യോഗയുടെ മഹിമ പരന്നുകഴിഞ്ഞു. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ഇന്ന് യോഗ അവരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇന്ന് യോഗയെ കച്ചവടമായി കാണുന്നവരും ഇല്ലെന്ന്‍ പറയാനാകില്ല. എല്ലാവരിലും സൌജന്യമായി യോഗയുടെ നന്മ എത്തിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. ഈ യോഗദിനം ഈ വഴിക്കു കൂടി നീങ്ങട്ടെ.
O
അനുകരണം
നല്ല പ്രവണതയല്ല
ചെമ്മാണിയോട്
ഹരിദാസന്‍
ഫേസ്ബുക്കില്‍
മറ്റുള്ളവരുടെ രചനകള്‍ ചിലര്‍ അനുകരിക്കുന്നത് പലപ്പോഴുംകാണാറുണ്ട്. ഒരു പക്ഷെ, ഇത് അറിവില്ലായ്മകൊണ്ടാകാം.
ഒരാളുടെരചനകള്‍മറ്റുള്ളവര്‍അനുകരിക്കുന്നത്ശരിയായപ്രവണതയല്ല. മറ്റുള്ളവരുടെ രചനകള്‍
അനുകരിക്കാന്‍ ആര്‍ക്കും അവകാശവുമില്ല. മൗലിക രചനകള്‍ എന്തായാലും അത് രചയിതാവിന്റെ
അനുമതി കൂടാതെ പോസ്റ്റ് ചെയ്യുന്നത് അനുവദനീയമല്ല. മൂലകര്‍ത്താവിന്റെ അനുമതിലഭിച്ചാലും
അത് പോസ്റ്റ് ചെയ്യുമ്പോള്‍ മൂല രചയിതാവിന്റെ പേര് ചേര്‍ക്കുകയും കടപ്പാട് എന്ന് നിര്‍ബന്ധമായി
രേഖപ്പെടുത്തുകയും വേണം..പകര്‍പ്പവകാശ നിയമം എന്നൊരു നിയമമുണ്ട്.അതെക്കുറിച്ച് പലര്‍ക്കും
അറിയില്ല എന്നതാണ് സത്യം.
O
വാര്‍ത്താ ജാലകം
മുദ്രണം സുവനീര്‍ പ്രകാശനം ചെയ്തു
O
മലപ്പുറം നുമിസ്മാറ്റിക് സൊസൈറ്റിയുടെ മുദ്രണം സുവനീര്‍ നിയമസഭാംഗം അഹമദ് കബീര്‍ പ്രകാശനം ചെയ്തു. മലപ്പുറം പ്രസ്സ് ക്ലബ് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് നഹ ആദ്യ പ്രതി സ്വീകരിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങില്‍ ബി. മുഹമ്മദ് ഷാ അധ്യക്ഷ്ത വഹിച്ചു. ചെമ്മാണിയോട് ഹരിദാസന്‍, കെ. രൂപ് ബല്‍രാം, ഒ. കെ. പ്രകാശ്, കെ. പി. എ. റഫീക്ക് രാമപുരം, വി. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലപ്പുറം നുമിസ്മാറ്റിക് സൊസൈറ്റിയുടെ മുദ്രണം സുവനീര്‍ നിയമസഭാംഗം അഹമ്മദ് കബീര്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് നഹക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്യുന്നു .
മലപ്പുറം നുമിസ്മാറ്റിക് സൊസൈറ്റിയുടെ മുദ്രണം സുവനീര്‍ പ്രകാശന സമ്മേളനത്തില്‍ ചെമ്മാണിയോട് ഹരിദാസന്‍ പ്രസംഗിക്കുന്നു. ഫോട്ടോകള്‍ : ലാല്‍, കെ. എം. സ്റ്റുഡിയോ.
O