Powered By Blogger

2015 ജൂൺ 8, തിങ്കളാഴ്‌ച

ലക്കം : 52 
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  

==========================================================
==========================================================

മുഖക്കുറിപ്പ് 

സുതാര്യമാകേണ്ട വിദ്യാഭ്യാസരംഗം 


വേണ്ടത് ഏകീകൃത വിദ്യാഭ്യാസം 
മാതൃഭാഷക്ക് പ്രാമുഖ്യം വേണം


ഒരു വിദ്യാലയ വര്‍ഷംകൂടി സമാഗതമായി. മൂന്നു ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ  കേരളത്തിലെ വിദ്യാലയങ്ങളില്‍ആദ്യാക്ഷര മധുരം നുകരാന്‍എത്തിയത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന്‌വിദ്യാര്‍ഥികള്‍അക്ഷര ലോകത്തേക്ക് പ്രവേശിക്കുമ്പോള്‍ ഗൌരവമായി ചിന്തിക്കേണ്ട കാര്യങ്ങള്‍ഏറെയാണ്‌. വിദ്യാഭ്യാസരംഗത്തെ രണ്ടു മുഖങ്ങള്‍ആണ് അതിലേറെ പ്രശ്നങ്ങള്‍ഉണ്ടാക്കുന്നത്. വിവിധരീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം കുട്ടികള്‍ക്കിടയില്‍ഉണ്ടാക്കുന്ന അപകര്‍ഷതാബോധം ചെറുതല്ല.ഇത് രണ്ടു തരത്തിലുള്ള പൌരന്മാരെ വാര്‍ത്തെടുക്കുന്ന അവസ്ഥയില്‍എത്തിക്കുന്നു. ഏകീകൃത വിദ്യാഭ്യാസമാണ് ശരിക്കും ആവശ്യം. മാതൃഭാഷയുടെ മധുരവും ലാളിത്യത്തിന്റെ സൗന്ദര്യവും ഇഴചേര്‍ന്ന പഠനത്തിന്റെ നിര്‍വൃതി വേറെ ഒരു വിദ്യാഭ്യാസ രീതിയില്‍നിന്നും കുട്ടികള്‍ക്ക് ലഭിക്കില്ല. ഇതര ഭാഷകള്‍ഒഴിവാക്കാതെ തന്നെ മാതൃഭാഷക്ക് പ്രാമുഖ്യം നല്‍കിയുള്ള പഠനരീതിയാണ്‌ഉണ്ടാകേണ്ടത്. മലയാള ഭാഷക്ക് എല്ലായിടത്തും ഒന്നാം ഭാഷയെന്ന പരിഗണന നലകണം. മാതൃഭാഷാ പഠനത്തിനു ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ഉള്‍പ്പടെ കൂടുതല്‍അവസരങ്ങള്‍ഉണ്ടാകണം . പൊതുമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍നിലവാരം ഉയര്‍ത്തണം. വിദ്യാഭ്യാസരംഗത്തെ മറ്റു പാളിച്ചകളും പോരായ്മകളും എല്ലാം സമഗ്രമായി വിലയിരുത്താനും അവ തിരുത്താനും അധികൃതര്‍മുന്നോട്ടു വരണം. വിദ്യാഭ്യാസം നേടുന്നവര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ഉണ്ടാകണം എന്നതും പ്രധാനമാണ്. അപ്പോഴേ വിദ്യകൊണ്ട് കാര്യമുണ്ടാകൂ. എന്നാലെ നമ്മുടെ വിദ്യഭ്യാസ രംഗം പ്രതീക്ഷാനിര്‍ഭരമാകൂ. അക്ഷര രംഗത്തേക്ക് കാലൂന്നുന്ന എല്ലാ കുഞ്ഞോമാനകള്‍ക്കും സ്നേഹാം നിറഞ്ഞ ആശംസകള്‍. 

ചെമ്മാണിയോട് ഹരിദാസന്‍  

O

പുനര്‍വായന 

മേയ്  പതിനേഴിന്റെ  മലയാളം ന്യൂസ് സണ്‍ഡേ പ്ലസ്സില്‍ പ്രസിദ്ധീകരിച്ച ലേഖനം  

 

O
നിലാവിന്റെ കയ്യൊപ്പ് : പ്രകാശനത്തിനു നല്ല വാര്‍ത്താ പ്രാധാന്യ

ചെമ്മാണിയോട് ഹരിദാസന്‍റെ  കവിതാസമാഹമായ നിലാവിന്‍റെ  കയ്യൊപ്പ് പ്രകാശനത്തിനു മികച്ച വാര്‍ത്താപ്രാധാന്യം ലഭിച്ചു. മലയാള മനോരമ, ദേശാഭിമാനി, വീക്ഷണം, ചന്ദ്രിക, മലയാളം ന്യൂസ്  തുടങ്ങിയ പത്രങ്ങളില്‍വാര്‍ത്തകള്‍വന്നിരുന്നു. ജീവന്‍ടിവി നാട്ടുകാര്യം എന്ന പരിപാടിയില്‍പ്രകാശന ചടങ്ങ് സംപ്രേഷണം ചെയ്തിരുന്നു. ആകാശവാണി, മഞ്ചേരി എഫ് എം നിലയവും വാര്‍ത്ത പ്രക്ഷേപണം ചെയ്തു.
O
വായനയെ വളര്‍ത്തുന്ന പുസ്തകോത്സവം
വായന മരിക്കുന്നു എന്ന വ്യാപകമായ ആക്ഷേപത്തിന് കഴമ്പില്ല എന്ന് തെളിയിക്കുന്നു, അടുത്തിടെ  മലപ്പുറത്ത്‌നടന്ന  ജില്ല ലൈബ്രറി കൌണ്‍സില്‍പുസ്തകോത്സവം. ദിനംപ്രതി പുസ്തകോത്സവ നഗരിയിലേക്ക് ഒഴുകുകിയിരുന്ന അക്ഷര സ്നേഹികളുടെ എണ്ണമാണ് വായന മാരിക്കുന്നില്ല എന്ന് അടിവരയിടുന്നത്. കേരളത്തിലെ അമ്പതിലധികം പ്രസാധകരുടെ നൂറുകണക്കിന് പുസ്തകങ്ങളാണ് പുസ്തകോത്സവ നഗരിയിലെ വിവിധ സ്റ്റാളുകളിലായി പ്രദര്‍ശനത്തിന് ഒരുക്കിയിരികിയിരുന്ന ത്. പുസ്തകങ്ങള്‍ക്ക് ആകര്‍ഷകമായ ഇളവുകളും ലഭ്യമായിരുന്നു . എല്ലാ ദിവസവും വൈകുന്നേരം കവി സമ്മേളനം, കാവ്യപാരായണ മത്സരം തുടങ്ങിയ സാംസ്കാരിക പരിപാടികളും ഒരുക്കിയിരുന്നു  പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരിയെ അനുസ്മരിച്ചു.
O
നിലാവിന്റെ കയ്യൊപ്പ് പുസ്തകോത്സവത്തില്‍

ഏപ്രിലില്‍മലപ്പുറത്ത്‌നടന്ന  ജില്ലാ ലൈബ്രറി കൌണ്‍സില്‍പുസ്തകോത്സവത്തില്‍ചെമ്മാണിയോട് ഹരിദാസന്‍റെ  കവിതാസമാഹാരമായ നിലാവിന്‍റെ  കയ്യൊപ്പ് വില്‍പ്പനക്ക് എത്തിയിരുന്നു . ആപ്പിള്‍ബുക്സിന്റെ സ്റ്റാളിലാണ്  നിലാവിന്റെ കയ്യൊപ്പ് ലഭ്യമായിരുന്നത് . നിലാവിന്‍റെ  കയ്യൊപ്പിനു നല്ല വില്‍പ്പന ഉള്ളതായി എഴുത്തുകാരനും ആപ്പിള്‍ബുക്സ് എം.ഡിയുമായ ശരത്ബാബു തച്ചമ്പാറ പറഞ്ഞു.
O
നിലാവിന്‍റെ  കയ്യൊപ്പ് : അവതാരികയില്‍നിന്ന്

ചെമ്മാണിയോട് ഹരിദാസന്‍റെ കവിതാസമാഹാരമായ നിലാവിന്‍റെ കയ്യൊപ്പിന് പ്രശസ്ത കവി
ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ അവതാരികയില്‍നിന്ന് :
"ഏതൊരു നല്ല കവിയേയും പോലെ ജീവിതത്തിന്റെ ആദിമദ്ധ്യാന്തങ്ങള്‍നിബന്ധിക്കപ്പെട്ടിരിക്കുന്നത് നിരുപാധിക സ്നേഹത്തിലാണ് എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയാനാണ് ചെമ്മാണിയോട് ഹരിദാസന്‍കവിതകളെഴുതുന്നത്. മറ്റൊരു ജീവനെ സ്നേഹിക്കുന്ന നിമിഷങ്ങളില്‍മാത്രമേ മനുഷ്യന്‍യഥാര്‍ത്ഥത്തില്‍ജീവിച്ചിരിക്കുന്നുള്ളൂ എന്നറിയുന്ന കവിയെ സംബദ്ധിച്ചു കവിത സ്നേഹം തന്നെയാണ്. ചെമ്മാണിയോടിന്‍റെ കവിതകളെ തൊടുമ്പോള്‍നാം സ്നേഹത്തെതന്നെയാണ് തൊടുന്നത്. "
O
നിലാവിന്‍റെ കയ്യൊപ്പിനെക്കുറിച്ച് പ്രശസ്തര്‍ഏഴുതുന്നു

എന്‍റെ കവിതാസമാഹാരമായ 'നിലാവിന്‍റെ കയ്യൊപ്പി'നെ ക്കുറിച്ച് പ്രശസ്ത എഴുത്തുകാരനും ചരിത്രകാരനും അഭിഭാഷകനുമായ ടി. കെ. കൃഷ്ണകുമാര്‍എഴുതുന്നു.

Chemmaniyode Haridasan is a talented poet. He is my friend. 'NILAVINTE KAYYOPPU' is his new book- A compilation of some poems. This book is consist of sixty one poems. We can see an intrinsic perceptions and veritable exponence in each poems. It is covered with rare and illuminated words. No incipid at all. Especially, The poet tried to construe some natuaral feelings, that's well and good. To be honest, This book explicitly describes the exhalted thoughts of a humanist. My Congratulations.
മഹാകവി പി.വിടപറഞ്ഞിട്ട്  37 വര്‍ഷം

മലയാളകവിതയില്‍ ഹരിതകാന്തിയുടെ ചന്ദന സുഗന്ധം സമ്മാനിച്ച മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ വിടപറഞ്ഞിട്ട്‌ 37 വര്ഷമായി. ആലാപനഭംഗി നിറഞ്ഞ, പ്രകൃതിചാരുത ചേര്‍ത്തുവച്ച നിരവധി കാവ്യതല്ലജങ്ങള്‍ കുഞ്ഞിരമാന്‍ നായര്‍ കൈരളിക്ക്‌ സമര്‍പ്പിച്ചു. മലയാള കവിതയില്‍ കാല്‍പ്പനികസൗന്ദര്യംസന്നിവേശിപ്പിച്ച അനുപനായ കവിയാണ്‌ മഹാകവി പി. സാഹിത്യത്തിന്‍റെ സമസ്ത മേഘലകളിലും കുഞ്ഞിരാമന്‍ നായര്‍ തന്റേതായ സംഭാവനകള്‍ നല്‍കി.ഒട്ടേറെ സാഹിത്യകൃതികള്‍ മഹാകവിയുടെതായി വിരചിതമായി. കവിയുടെ കാല്‍പ്പാടുകള്‍ എന്ന കവിയുടെ ആത്മകഥ രചനാശൈലിയുടെ സവിശേഷത കൊണ്ട് വേറിട്ട്‌ നില്‍ക്കുന്ന കൃതിയാണ്. കേരള സാഹിത്യ അക്കാദമിയുടേതുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ കുഞ്ഞിരാമന്‍ നായര്‍ക്കു ലഭിച്ചിട്ടുണ്ട്. മഹാകവിയുടെ ദീപ്ത സ്മരണകള്‍ക്ക് മുന്‍പില്‍ പ്രണാമം.

കമുകറ : അനശ്വര സംഗീത പ്രതിഭ
ചെമ്മാണിയോട് ഹരിദാസന്‍  
കമുകറ പുരുഷോത്തമന്‍. മലയാള സംഗീതാസ്വാദകര്‍ക്ക് മറക്കാനാകാത്ത നാമധേയമാണ് ഇത്. കമുകറ എന്ന അനുഗ്രഹീത സംഗീതജ്ഞന്‍ വിടപറഞ്ഞിട്ട്  ഇരുപതു വര്‍ഷമായി. ആത്മവിദ്യാലയമേ......, ഈശ്വര ചിന്തയിതൊന്നേ മനുജനു...... തുടങ്ങിയഅര്‍ത്ഥസമ്പന്നമായ എണ്ണമറ്റ ഗാനതല്ലജങ്ങള്‍ മധുര മനോഹര ശബ്ദത്താല്‍ ആലപിച്ച മഹാനായ ഗായകനാണ് കമുകറ. കമുകറയുടെ ഗാനാലാപാന രീതിതന്നെ വ്യത്യസ്തവുംആകര്‍ഷകവുമാണ്. ആ ശബ്ദമാധുരിക്കും അനുപമായ സൌന്ദര്യമുണ്ട്.
കമുകറ എന്ന സംഗീതജ്ഞനെ കാണാനും ഏറെ സമയം അദ്ദേഹവുമായി സംസാരിച്ചിരിക്കാനും ഭാഗ്യം ഉണ്ടായ ഒരെളിയവനാണ് ഈയുള്ളവന്‍..വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറത്ത് പത്രലേഖകനായിരിക്കുന്നകാലം. സംസ്ഥാന ചലച്ചിത്രഗാന പുരസ്കാരം കമുകറക്കായിരുന്നു അന്ന് ലഭിച്ചിരുന്നത്. ഈ പുരസ്കാര ലബ്ദി സംഗീതരംഗത്തെ ചിലര്‍ക്ക് ഇഷ്ടമായില്ല. അന്നതൊരു വിവാദവുമായി. അതിനിടെ കമുകറ മലപ്പുറത്തെത്തിയിരുന്നു. മലപ്പുറം എം.എസ്. പി. പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പഴയകാല സംഗീത പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ സംഗീത പരിപാടിയുടെ ഭാഗമായായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ പത്രത്തിനുവേണ്ടി ഒരു കൂടിക്കാഴ്ച നടത്താനായിരുന്നു കമുകറയെ കണ്ടത്. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ കൂടെ പ്രശസ്ത ഗായകന്‍ കെ. പി. ഉദയഭാനുവും ഉണ്ടായിരിന്നു. വളരെ വിനയാന്വിതരായിരുന്നു ഇരുവരും. പ്രശസ്ത സംഗീതജ്ഞരുമൊത്തുള്ള ആ നിമിഷങ്ങള്‍ ഓര്‍മ്മയില്‍ ഇന്നും മായാതെ നില്‍ക്കുന്നു. അനശ്വര സംഗീതജ്ഞന്‍ കമുകറക്ക് പ്രണാമം.

ആരോഗ്യം പരമം  ധനം 

ചെമ്മാണിയോട് ഹരിദാസന്‍

ശാരീരികവും മാനസികവുമായ സ്വാസ്ഥ്യമാണ് ശരിക്കും ആരോഗ്യം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. രോഗാതുരമായ ഒരു ചുറ്റുപാടിലാണ് നാം ഇന്ന് ജീവിക്കുന്നത്. രോഗങ്ങള്‍ വരാതിരിക്കാന്‍ ഉള്ള മുന്‍കരുതല്‍ ആണ് സ്വീകരിക്കേണ്ടത്. രോഗങ്ങള്‍ വന്നു ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത് രോഗങ്ങള്‍ വരാതെ നോക്കുന്നതു തന്നെയാണ്. വ്യക്തി ശുചിത്വം പ്രധാനമാണ്. കുടിവെള്ളം, ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ ശുദ്ധമാണ് എന്നുറപ്പ് വരുത്തണം. ആരോഗ്യകരമായ പരിതസ്ഥിതിയില്‍ ജീവിക്കാന്‍ ശ്രമിക്കുക.പകര്‍ച്ചവ്യാധികളുംമറ്റുംപിടിപെടാതിരിക്കാന്‍ ഇതുപകരിക്കും.

അനാവശ്യമായും അമിതമായും മരുന്ന് കഴിക്കുന്നത് ശരിയല്ല. ജലദോഷംവരുമ്പോഴേക്കും ഔഷധം തേടിപ്പോകുന്ന യുഗമാണിത്. ജലദോഷം ഒരു രോഗമായികാണാന്‍ ആകില്ല. ശുദ്ധീകരിക്കാന്‍ ശരീരം സ്വയം നടത്തുന്ന ഒരുപ്രക്രിയയാണ്‌ ജലദോഷം. തൊട്ടതിനും പിടിച്ചതിനും എല്ലാം വൈദ്യോപദേശംതേടുന്നതും മരുന്നു കഴിക്കുന്നതും നല്ല പ്രവണതയല്ല. ഇന്നത്തെചികിത്സാമേഖലയില്‍ കച്ചവടമനോഭാവമാണ് ഏറെയും. ധാര്‍മ്മികതക്ക് അവിടെ ഒട്ടുംസ്ഥാനം ഇല്ല എന്നാണ് മനസ്സിലാക്കുന്നത്.

O

 



2015 മേയ് 14, വ്യാഴാഴ്‌ച





ലക്കം : 51 
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  
==============================================================

മുഖക്കുറിപ്പ്‌ 

മനുഷ്യന്‍റെ ഇരട്ടത്താപ്പ് 

മനുഷ്യനെ കൊന്ന കടുവയെ വിചാരണ കൂടാതെ വെടിവച്ചു കൊല്ലാമെങ്കില്‍മിണ്ടാപ്രാണികളെ കൊല്ലുന്ന മനുഷ്യരേയും അങ്ങനെ ചെയ്തുകൂടെ.. ഇവിടെ ദിനം പ്രതി ആയിരക്കണക്കിനു ജീവ ജാലങ്ങളെയാണ് ഭക്ഷണത്തിനായി കൊന്നൊടുക്കുന്നത്. ഈ മിണ്ടാപ്രാണികള്‍ക്കും ജീവനില്ലേ. അവരുടെ ജീവന് മനുഷ്യ ജീവന്റെ വില ഇല്ലെന്നാണോ. പിന്നെ, ഇവിടെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഒക്കെ പേരില്‍എത്ര മനുഷ്യരെ കൊല ചെയ്യുന്നു. ഈ കൊലയാളികളെയും ശരിക്ക് കൊല്ലേണ്ടതല്ലേ . ഇവരെല്ലാം പിന്നീട് രക്ഷപ്പെടുന്നു. എന്നാല്‍വയനാട്ടില്‍വെടിവച്ചു കൊന്ന കടുവയുടെ കാര്യത്തില്‍അതുണ്ടായില്ല. കടുവ ദേശീയ മൃഗമാണ്. മിണ്ടാപ്രാണികള്‍അസംഘടിതരായതിനാലാണോ ഇത്.

വന്യ മൃഗങ്ങള്‍നാട്ടിലേക്കു വരുന്നത് കാട്ടില്‍അവര്‍ക്ക് നിര്‍ഭയം ജീവിക്കാന്‍സാധിക്കാതതതിനാല്‍ആണ്. മനുഷ്യന്റെ കാടു കയ്യേറ്റം മൂലം മൃഗങ്ങള്‍ക്ക് സ്വച്ഛത നഷ്ടമായി. എന്തായാലും മിണ്ടാ പ്രാണികളുടെ കാര്യം കഷ്ടം തന്നെ. വന്യ മൃഗങ്ങള്‍നാട്ടിലേക്കു വരുന്നത് കാട്ടില്‍അവര്‍ക്ക് നിര്‍ഭയം ജീവിക്കാന്‍സാധിക്കാതതതിനാല്‍ആണ്. മനുഷ്യന്റെ കാടു കയ്യേറ്റം മൂലം മൃഗങ്ങള്‍ക്ക് സ്വച്ഛത നഷ്ടമായി. എന്തായാലും മിണ്ടാ പ്രാണികളുടെ കാര്യം കഷ്ടം തന്നെ. 

ചെമ്മാണിയോട് ഹരിദാസന്‍  

O

പ്രതിഭാധനരായ നവാഗത സാഹിത്യകാരന്മാര്‍

ചെമ്മാണിയോട് ഹരിദാസന്‍


ഒരെളിയ എഴുത്തുകാരന്‍ എന്ന നിലയില്‍ കുറച്ചൊക്കെ പുസ്തകങ്ങള്‍ വായിക്കുന്ന ഒരു ശീലമുണ്ട്. നന്നേ ചെറുപ്പത്തില്‍ തുടങ്ങിയ ശീലമാണ് അത്. എന്റെവായനാനുഭവത്തില്‍ നിന്ന് എനിക്ക് ബോധ്യമായ ഒരു കാര്യം ഇവിടെ സൂചിപ്പിക്കട്ടെ. അത്രയൊന്നും അറിയപെടാത്ത എഴുത്തുകാരുടെ രചനകള്‍ പലപ്പോഴും മികച്ചതായി തോന്നിയിട്ടുണ്ട്‌ എന്നതാണ് അത്. പ്രശസ്ത സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ഒരിക്കല്‍ കോഴിക്കോട് നടന്ന ഞാന്‍ കൂടി പങ്കെടുത്ത ഒരു സാഹിത്യ പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നതും ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നു. "ബഹുമതികള്‍ ലഭിച്ചു എന്നതുകൊണ്ട്‌ മാത്രംഒരെഴുത്തുകാരന്റെ രചനകള്‍ എല്ലാം നല്ലത് എന്ന് പറയാനാ വില്ല. അത്തരം രചനകള്‍ എനിക്ക് സംതൃപ്തി നല്‍കി എന്ന് പറയാനാകില്ല. എന്നാല്‍ അത്രയൊന്നും പ്രശസ്തര്‍ അല്ലാത്ത എഴുത്തുകാരുടെ പല രചനകളും ഞാന്‍ വായിച്ചു വളരെയധികം ആസ്വദിക്കാറുണ്ട്."മലപ്പുറത്ത് കഴിഞ്ഞ ആഴ്ച നടന്ന ജില്ലാ ലൈബ്രറി കൌണ്‍സില്‍ പുസ്തകോത്സവത്തില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചിരുന്നു. അവിടെ നിന്ന് ഞാന്‍ വാങ്ങിച്ച പുസ്തകങ്ങള്‍ അധികവും പുതിയ എഴുത്തുകാരുടെതായിരുന്നു. ഈ പുസ്തകങ്ങള്‍ എല്ലാം തന്നെ മികച്ച വായനാനുഭവം സമ്മാനിക്കുന്നതായിരുന്നു.അതേസമയം പ്രശസ്ത എഴുത്തുകാരുടെ പുസ്തകകങ്ങള്‍ എല്ലാം മോശമാണ് എന്ന  ധാരണയും ഇവിടെ ഉദിക്കുന്നി ല്ല.
O

നിലാവിന്‍റെകയ്യൊപ്പ്പ്രകാശനംചെയ്തു 


 

ചെമ്മാണിയോട് ഹരിദാസന്‍റെ കവിതാസമാഹാരമായ നിലാവിന്‍റെ കയ്യൊപ്പ് മേലാറ്റൂര്‍ രാധാകൃഷ്ണന്‍ ഗിരീഷ് മൂഴിപ്പാടത്തിനു നല്‍കി മലപ്പുറത്ത് പ്രകാശനം ചെയ്യുന്നു.

ചെമ്മാണിയോട് ഹരിദാസന്റെ കവിതാസമാഹാരമായ നിലാവിന്റെ കയ്യൊപ്പ് പ്രശസ്ത സാഹിത്യകാരന്‍ മേലാറ്റൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ ഗിരീഷ്‌ മൂഴിപ്പാടം ആദ്യ പ്രതി സ്വീകരിച്ചു.  മലപ്പുറം പ്രശാന്ത് ഓഡിറ്റോറി യത്തില്‍ നടന്ന ചടങ്ങില്‍പ്രശസ്ത കവി മണമ്പൂര്‍ രാജന്‍ ബാബു അധ്യക്ഷത വഹിച്ചു. കവി അശോകന്‍ പുത്തൂര്‍ പുസ്തകം അവലോകനം ചെയ്തു സംസാരിച്ചു. ചെമ്മാണിയോട് ഹരിദാസന്‍, രാധാകൃഷ്ണന്‍ ഒള്ളൂര്‍ (വര്‍ത്തമാനം വാരാന്തപ്പതിപ്പ് ), ജിനേഷ് കോവിലകം, മിഥുന്‍ മനോഹര്‍, റഫീക്ക് രാമപുരം, സുരേഷ് തെക്കീട്ടില്‍, മണി മലപ്പുറം, ടി.കെ. യൂസഫലി, ടി. കെ. ബോസ് ., മരളീധരന്‍ പന്തല്ലൂര്‍, മലപ്പുറം സുല്‍ത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി. കെ. ബോസ്, മുരളീധരന്‍ പന്തല്ലൂര്‍ എന്നിവര്‍ കഥകള്‍ അവതരിപ്പിച്ചു.


നന്മകള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം പ്രശംസനീയം : മണമ്പൂര്‍

മാഞ്ഞുപോകുന്ന സാമൂഹിക നന്മകളെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ചെമ്മാണിയോട് ഹരിദാസന്‍ തന്റെ കാവ്യരചനയിലൂടെ നടത്തുന്നതെന്ന് പ്രശസ്ത കവി മണമ്പൂര്‍ രാജന്‍ ബാബു പറഞ്ഞു.   ചെമ്മാണിയോട് ഹരിദാസ്ന്റെ കാവ്യ സമാഹാരമായ നിലാവിന്റെ കയ്യൊപ്പിന്റെ പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ശ്രമങ്ങള്‍ പ്രശംസാര്‍ഹമാണ്. കവിതകള്‍ കേവലം പ്രസ്താവനകള്‍ മാത്ര മാകരുത്. ഏതു രചനയും ആശയ സമ്പന്നമാകുമ്പോഴാണ് അത് മഹത്തരമാകുന്നത്. അദ്ദേഹം പറഞ്ഞു.

സൂക്ഷ്മത കൂട്ടിചേര്‍ത്ത കവിതകള്‍ : മേലാറ്റൂര്‍ രാധാകൃഷ്ണന്‍

ചെമ്മാണിയോട് ഹരിദാസ്ന്റെ കവിതാസമാഹാരത്തിന്റെ പേരുതന്നെ കവിതയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ മേലാറ്റൂര്‍ രാധകൃഷ്ണന്‍ പറഞ്ഞു.   ചെമ്മാണിയോട് ഹരിദാസന്റെ കവിതാസമാഹാരമായ നിലാവിന്റെ കയ്യൊപ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. എല്ലാ കാര്യങ്ങളിലും അതീവ സൂക്ഷ്മത കാണിക്കുന്ന ഹരിദാസന്‍ തന്റെ കവിതകളിലും സൂക്ഷ്മത പ്രകടമാക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. ചെമ്മാണിയോട് ഹരിദാസന്‍റെ  കവിതാസമാഹാരമായ നിലാവിന്‍റെ കയ്യോപ്പിന്‍റെ  പ്രകാശനചടങ്ങില്‍ കവി് മണമ്പൂര്‍  രാജന്‍ബാബു അധ്യക്ഷത വഹിച്ചു  പ്രസംഗിക്കുന്നു.  മേലാറ്റൂര്‍ രാധാകൃഷ്ണന്‍, അശോകന്‍ പുത്തൂര്‍,  ഗിരീഷ്‌ മൂഴിപ്പാടം എന്നിവര്‍   സമീപം. 

ചെമ്മാണിയോട് ഹരിദാസന്‍  സ്വാഗതപ്രസംഗം നടത്തുന്നു.  

സാഹിത്യകാരന്‍ മേലാറ്റൂര്‍ രാധാകൃഷ്ണന്‍ പ്രസംഗിക്കുന്നു.



കവിയും പത്രപ്രവര്‍ത്തകനുമായ  രാധാകൃഷ്ണന്‍  ഒള്ളൂര്‍ പ്രസംഗിക്കുന്നു. 

കവി ജിനേഷ് കോവിലകം പ്രസംഗിക്കുന്നു.

വാര്‍ത്തകള്‍ : ചെമ്മാണിയോട് ഹരിദാസന്‍ 
ചിത്രങ്ങള്‍ : സുബൈര്‍ കോട്ടുമല  
O 

ദോഷൈകദൃക്കുകള്‍  വിഹരിക്കും കാലം 
ചെമ്മാണിയോട് ഹരിദാസന്‍ 

  പോസ്റ്റുകളില്‍കുറ്റങ്ങള്‍മാത്രം കണ്ടെത്താനും ധാരാളം ആളുകള്‍ഉള്ള കാലമാണിത്. പോസ്റ്റുകളിലെ തെറ്റുകള്‍ചൂണ്ടിക്കാണിക്കേണ്ട എന്നല്ല ഇതിനര്‍ത്ഥം. എല്ലാ പോസ്റ്റിനെയും അഭിനന്ദിക്കണം എന്നും ഇതിനര്‍ത്ഥമില്ല. പോസ്റ്റുകളിലെ തെറ്റുകള്‍ചൂണ്ടിക്കാണിക്കുന്നതിനോപ്പം വല്ലപ്പോഴും ശരിയും ചൂണ്ടിക്കാണിക്കണം.അതാണ്‌അതിന്റെ മാന്യത. അതാണ്‌അതിന്റെ സഹിഷ്ണുത. മറിച്ചാണെങ്കില്‍അസഹിഷ്ണുതതന്നെയാണ് അത്. ചിലര്‍ക്ക് ചിലരോട് വെറുതെ എന്തെങ്കിലും വിദ്വേഷം കാണാം. അതിനു പ്രത്യേക കാരണം ഒന്നും വേണ്ട. അവരുടെതിനു സമാനമായ മനസ്സ് അല്ലാത്തതിനലാകാം. ഇങ്ങനെ മനസ്സ് നിറയെ പകയുമായി നടക്കുന്നവര്‍തെറ്റുകള്‍കണ്ടാല്‍മാത്രമേ പ്രതികരിക്കൂ. ശരിയുണ്ടെങ്കില്‍ഇവര്‍ക്ക് സഹിക്കാന്‍പറ്റില്ല. അതിനാല്‍ശരിയെ ഇക്കൂട്ടര്‍ഇഷ്ടപ്പെടില്ല എന്ന് മാത്രമല്ല ഒരിക്കലും അംഗീകരിക്കുകയുമില്ല. ഇവര്‍അപരന്റെ കഴിവുകളെ ഒരു കാലത്തും മാനിക്കുകയുമില്ല. ഈ ബുജികളുടെ യഥാര്‍ത്ഥ നിറം മനസ്സിലക്കാന്‍കഴിയാത്ത ചിലര്‍ഇവരെ തോളിലേറ്റി നടക്കുന്നതും കാണാം.തോളില്‍വക്കാന്‍ഇഷ്ടപ്പെടാത്തവരെ ഇവര്‍പലരീതിയില്‍അവഹേളിക്കുകയും ചെയ്യും. എന്നാല്‍തങ്ങളുടെ പോസ്റ്റുകളില്‍മറ്റുളവര്‍അനുമോദിക്കുന്നത് ഇവര്‍ക്ക് നല്ല രസവുമാകും. അതില്‍അവര്‍രമിച്ചിരിക്കുകയും ചെയ്യും.

റേഡിയോ യുഗം അവസാനിച്ചിട്ടില്ല 
ചെമ്മാണിയോട് ഹരിദാസന്‍  

ഇക്കാലത്ത് റേഡിയോ ആരാണ് കേള്‍ക്കുക? പലരും പറയുന്ന പല്ലവി ആണിത്. ഇത് തികച്ചും തെറ്റായ ഒരു അഭിപ്രായമാണ്. ദൃശ്യമാധ്യമയുഗമാണെങ്കിലും ശ്രവ്യമാധ്യമമായ റേഡിയോവിനു ഇന്നും വളരെയേറെ ശ്രോതാക്കളുണ്ട് . റേഡിയോ അന്വേഷിച്ചു ഇലക്ട്രോണിക്സ് ഷോപ്പുകളില്‍ ചെല്ലുന്ന ആളുകളുടെ എണ്ണം നോക്കുമ്പോള്‍ അറിയാം റേഡിയോവിനെ നെഞ്ചേറ്റുന്ന വലിയൊരു സമൂഹം ഇവിടെ ഇന്നും ഉണ്ടെന്ന്. റേഡിയോവിലെ ഏതെങ്കിലും ഒരു പരിപാടിയെക്കുറിച്ച് ആരോടെങ്കിലും സംസാരിച്ചു നോക്കു. പലരും ആ പരിപാടി കേട്ടിട്ടുണ്ടാകും. റേഡിയോവിന്റെ ജനസമ്മതി ഇക്കാലത്തും അത്രയേറെയാണ്. എഫ് എം റേഡിയോ നിലയങ്ങള്‍ കൂടി വന്നതോടെ പരിപാടികള്‍ ക്ക് യാതൊരു ക്ഷാമവും ഇല്ല എന്നതാണ് എടുത്ത്റേ പറയേണ്ട ഒരു കാര്യം.റേഡിയോ ഒരുകാലത്തും ഒഴിവാക്കാനാകാത്ത ഒരു മാധ്യമമാണ് എന്ന സത്യം നാം ഉള്‍ക്കൊള്ളണം .ടിവി ഉള്ളപ്പോള്‍ ഇനി എന്തിനു റേഡിയോ എന്നപരിഹാസം കലര്‍ന്ന ചിന്ത ഇനി വേണ്ട. ടിവിയും റേഡിയോവും എല്ലാം ആവശ്യമാണ് എന്ന സത്യം തിരിച്ചറിയുക. റേഡിയോ പരിപാടികളുടെ നിലവാരം ഇന്നും ഒട്ടും കുറയാതെ നിലനില്‍ക്കുന്നു എന്നതാണ് ശ്രദ്ദേയം. 

രണ്ടു കവികളുടെ ജന്മദിനങ്ങള്‍

ചെമ്മാണിയോട് ഹരിദാസന്‍

മെയ്‌ പതിനൊന്ന്പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മദിനമാണ്. പ്രശസ്ത കവി കുഞ്ഞുണ്ണി മാഷടെ ജന്മദിനമാണ്  മേയ് പത്ത്. മാമ്പഴം പോലുള്ള കാലാതിവര്‍ത്തിയായ കവിതകള്‍ കൈരളിക്കു സമര്‍പ്പിച്ച കവിയാണ്‌ വൈലോപ്പിള്ളി. വൈലോപ്പിള്ളിയുടെ കാച്ചിക്കുറുക്കിയ കവിതകള്‍അനുവാചക ലോകത്തെ വളരെയേറെ ആകര്‍ഷിച്ച കവിതകളാണ്. പ്രകൃതിയുടെ സമസ്ത മേഖലകളെയും വൈലോപ്പിള്ളി തന്റെ കവിതകളില്‍ മനോജ്ഞമായി ചേര്‍ത്തുവച്ചിട്ടുണ്ട്. ശ്രീരേഖ, വിത്തും കൈക്കോട്ടും , കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത് , കടല്‍ക്കാക്കകള്‍, കയ്പവല്ലരി , കുന്നിമണികള്‍ തുടങ്ങിയവയയാണ് പ്രധാനകൃതികള്‍.

മലയാളത്തിന് കുഞ്ഞുകവിതകള്‍ സമ്മാനിച്ച കുഞ്ഞുണ്ണിമാഷ്

മലയാളകവിതയില്‍ കുഞ്ഞു കവിതകളെ പ്രതിഷ്ഠിച്ച കവിയാണ്‌ കുഞ്ഞുണ്ണി മാഷ്‌. കുഞ്ഞു കവിതകളിലൂടെ അതിരുകളില്ലാത്ത ആശയങ്ങള്‍ ആവിഷ്കരിച്ച കുഞ്ഞുണ്ണിമാഷ് സാമൂഹിക തിന്മകളെ തന്‍റെ കവിതകളിലൂടെ ഒരു പരിധിവരെ തുറന്നു കാണിച്ചു. വെറും ബാഹുല്യമല്ല ആശയതീക്ഷ്ണതയും ആവിഷ്കാര മഹിമയുമാണ് ഏതൊരു കവിതയേയും മഹിതമാക്കുന്നത് എന്ന് കുഞ്ഞുണ്ണിമാഷ് സ്വന്തം കവിതകളിലൂടെ തെളിയിച്ചു.. കുഞ്ഞുണ്ണിക്കവിതകള്‍, കുഞ്ഞുണ്ണി രാമായണം, വരികളും വരകളും മൊഴി മുത്തുകള്‍, അമൃതകഥകള്‍,ആത്മകഥയായ എന്നിലൂടെ , നമ്പൂരി ഫലിതങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ കുഞ്ഞുണ്ണിമാഷ് രചിച്ചിട്ടുണ്ട്. ദീര്‍ഘകാലം കോഴിക്കോട് രാമകൃഷ്ണ മിഷന്‍ ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു.കുറേകാലം ആകാശവാണിയില്‍ മാഷ്‌ അവതരിപ്പിച്ചിരുന്ന കുഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന പരിപാടി ശ്രദ്ധേയമായിരുന്നു.

ലോ ഫ്ലോര്‍ ബസ്സുകളുടെ കാലം 
ചെമ്മാണിയോട് ഹരിദാസന്‍  
ലോ ഫ്ലോര്‍ബസ്സുകളുടെ പരിവേഷം മലബാറിലെ നിരത്തുകളിലുമായി.
അടുത്തിടെ മലബാറിലെ വിവിധ കെ. എസ്.ആര്‍. . ടി സി ഡിപ്പോകളില്‍നിന്നുമായി ധാരാളം ലോ ഫ്ലോര്‍സര്‍വ്വീസുകള്‍ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കോഴിക്കോട് പോയപ്പോള്‍കേരള അര്‍ബന്‍റോഡ്‌ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ലോ ഫ്ലോര്‍ബസ്സിലാണ് യാത്ര ചെയ്തത്. പാലക്കാട്‌ഡിപ്പോയുടെ സര്‍വ്വീസായിരുന്നു അത്. എറണാകുളത്തു ഇത് പുതുമയല്ലെങ്കിലും മലബാറില്‍അടുത്തിടെ ആരംഭിച്ച ഈ സര്‍വ്വീസുകള്‍യാത്രക്കാര്‍ക്ക് കൌതുകമാകുന്നു. ഏറ്റവും പുതിയ ബസ്സുകളാണ് നിരത്തില്‍ഇറക്കിയിരിക്കുന്നത്. മനോഹരമായ ഇരിപ്പിടങ്ങള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, എയര്‍കണ്ടീഷണര്‍, സിസി ടിവി സംവിധാനം തുടങ്ങിയവ ബസ്സുകളുടെ പ്രത്യേകതയാണ്. ഡ്രൈവര്‍ക്കും കണ്ടക്ടറുടെയും യൂണിഫോമില്‍പോലും മാറ്റമുണ്ട്. ബസ്സുകളില്‍സാമാന്യം യാത്രക്കാരുണ്ട്. ലോ ഫ്ലോര്‍സര്‍വ്വീസ്പെരിന്തല്‍മണ്ണ-കോഴിക്കോട് ടിക്കറ്റിനു 124 രൂപയാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. കെ.എസ്.ആര്‍. ടി.,സി ടൌണ്‍ടു ടൌണ്‍സര്‍വ്വീസ് ഇതേ ടിക്കറ്റിനു 51രൂപയാണ് വാങ്ങിക്കുന്നത്.
O

ശത്രുക്കള്‍ ഇല്ല, പക്ഷെ,അസൂയക്കാര്‍ധാരാളം 


ചെമ്മാണിയട് ഹരിദാസന്‍

ഈയിടെ ഒരാള്‍എന്റെ കൈ നോക്കി. അയാള്‍പറഞ്ഞ വാക്കുകള്‍വളരെ ശരിയാണ്. നിങ്ങള്‍ക്ക് ശത്രുക്കള്‍ആരുമില്ല. പക്ഷെ അസൂയക്കാര്‍ധാരാളം ഉണ്ടെന്ന്. ഈ അസൂയക്കാരില്‍ചിലര്‍എഫ്ബിയിലും ഉണ്ടാകും എന്ന് ആത്മഗതം. ഈ ആത്മഗതത്തിനു കാരണമുണ്ട്. ഇക്കാലമത്രയും ഒരുപോസ്റ്റും കണ്ടില്ലെന്ന്‍നടിക്കുന്ന ചിലര്‍അടുത്തിടെ വെറുതെ കാമ്പില്ലാത്ത വിമര്‍ശനവുമായി രംഗത്ത് വരുന്നുണ്ട്. അതും ചിലരുടെ ഗൂഢാലോചനയുടെ ഭാഗം തന്നെ എന്നുംസംശയം. 

o

വാര്‍ത്താ ജാലകം 


വൈ എം എ കവിതാക്യാമ്പ്   നടത്തി 
അരീക്കോട് വൈ എം. എ സംഘടിപ്പിച്ച കവിതാക്യാമ്പ് ചെമ്മാണിയോട് ഹരിദാസന്‍ ഉദ്ഘാടനം  ചെയ്തു.  വാസു അരീക്കോട് അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ നറുകര, ഇബ്രാഹിം  ബി.  കെ., എം . ടി. മുസ്‌തഫ, ഗിരീഷ്‌ മൂഴിപ്പാടം   എന്നിവര്‍ പ്രസംഗിച്ചു. 







അരീക്കോട് വൈ എം എ സംഘടിപ്പിച്ച  കവിതാക്യാമ്പ് ചെമ്മാണിയോട് ഹരിദാസന്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രഭാകരന്‍ നറുകര, ഇബ്രാഹിം ബി.കെ., എം.ടി. മുസ്തഫ എന്നിവര്‍ സമീപം. ഫോട്ടോ : ഗിരീഷ് മൂഴിപ്പാടം. 


ബ്ലോഗെഴുത്തുകാരുടെ സംഗമം 

മലയാളം ബ്ലോഗെഴുത്തുകാരുടെ സംസ്ഥാന സംഗമം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്നു. സാബു കൊട്ടോട്ടി ആമുഖ പ്രസംഗം നടത്തി. ഷെരീഫ് കൊട്ടാരക്കര, ഡോ. അബ്സാര്‍ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നൂറിലേറെ ബ്ലോഗെഴുത്തുകാര്‍ പങ്കെടുത്തു. 

























തിരൂരില്‍ നടന്ന ബ്ലോഗെഴുത്തുകാരുടെ സംഗമത്തില്‍ പങ്കെടുത്തവര്‍. ഫോ ട്ടോവിനു  കടപ്പാട്.




2015 ഏപ്രിൽ 4, ശനിയാഴ്‌ച


ലക്കം : 50
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  


മുഖക്കുറിപ്പ്  

അന്താരാഷ്ട്ര  വനിതാദിനം  ഓര്‍മ്മിപ്പിക്കുന്നത്  
അന്താരാഷ്ട്ര വനിതാദിനമായിരുന്നു മാര്‍ച്ച് എട്ട്.  വനിതാദിന ആഘോഷങ്ങളില്‍മുങ്ങുമ്പോഴും യഥാര്‍ത്ഥത്തില്‍സ്ത്രീകള്‍ഇന്നും അര്‍ഹമായ സാന്നിധ്യം എവിടെയും നേടിയിട്ടില്ല. തെരഞ്ഞെടുപ്പുകളില്‍സ്ത്രീകള്‍ക്ക്  33  ശതമാനം സംവരണം വേണമെന്ന ആവശ്യം ഇന്നും യാതാര്‍ത്ഥ്യമായില്ല. ഒരേ തൊഴില്‍ആയിരുന്നിട്ടുപോലും സ്ത്രീകള്‍ക്ക് പല മേഖലയിലും പുരുഷനു തുല്യമായ  വേതനം ലഭിക്കുന്നില്ല. ഇങ്ങനെ പല രംഗങ്ങളിലും സ്ത്രീകള്‍അവഗണിക്കപ്പെടുന്നുണ്ട്. ഓരോ വര്‍ഷവും വനിതാ ദിനാഘോഷങ്ങള്‍പൊടി  പൊടിക്കുമ്പോള്‍സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നതും ഇതെല്ലാം തന്നെയാണ്. 
ചെമ്മാണിയോട് ഹരിദാസന്‍ 
O  

കേരളത്തെ നാണം കെടുത്തിയ സാമാജികര്‍ 

ചെമ്മാണിയോട് ഹരിദാസന്‍ 

കേരള നിയമ സഭയുടെ അന്തസ്സ് ലോകത്തിനു മുന്നില്‍തകര്‍ത്ത ദിനമായിരുന്നു ഇന്ന്. ഒരു നിയമ നിര്‍മ്മാണസഭയില്‍അരങ്ങേറിയ അക്രമങ്ങള്‍തികച്ചും അന്യായമാണ്. നിയമ സഭയുടെ അന്തസ്സ് കാത്തു സൂക്ഷിക്കുന്നതില്‍പരാജയപ്പെട്ട നിയമസഭാ സാമാജികര്‍ആരോക്കെ ആണെന്ന് ലോകം കണ്ട് അറിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തെ ഒരു സംസ്ഥാന നിയമസഭയാണ് നിര്‍ഭാഗ്യകരമായ രംഗങ്ങള്‍ക്ക് സാക്ഷിയായത്. പൂര്‍വ്വികര്‍കാത്ത് സൂക്ഷിച്ച സഭയുടെ ഖ്യാതി നിലവിലുള്ള ചില അംഗങ്ങള്‍നഷ്ടപെടുത്തി. സഭയുടെ അന്തസ്സ് തകര്‍ത്ത നിയമസഭാംഗങ്ങള്‍ആരായാലും അവരെ അയോഗ്യരാക്കുകയാണ് വേണ്ടത്. ഈ അക്രമത്തിനു അതിലും കുറഞ്ഞ ശിക്ഷ പാടില്ല. 

O
പൊതുമുതല്‍സമരക്കാര്‍ക്ക് നശിപ്പിക്കാന്‍ഉള്ളതല്ല 
ചെമ്മാണിയോട് ഹരിദാസന്‍ 

എന്ത് സമരത്തിന്റെ പേരില്‍ആയാലും പൊതു മുതല്‍നശിപ്പിക്കുന്ന രീതി അപലപനീയമാണ്. തിരുവനന്തപുരത്ത് അക്രമികള്‍ഇന്നു രാവിലെ പോലിസ് ബസ്സുകളും മറ്റു സര്‍ക്കാര്‍വാഹനങ്ങളും നശിപ്പിച്ച സംഭവം ഒരിക്കലും ന്യായീകരിക്കതതക്കതല്ല. പൊതു മുതല്‍നശിപ്പിക്കുന്നവരെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരണം. ശക്തമായ നിയമ നടപടികള്‍സ്വീകരിക്കണം. അവരില്‍നിന്ന് നഷ്ടപരിഹാരം പിഴ സഹിതം ഈടാക്കണം. ജനങ്ങളുടെ നികുതിപ്പണമാണ് സര്‍ക്കാര്‍സ്വത്ത്. അതു അനാവശ്യ രാഷ്ട്രീയ സമരങ്ങള്‍ക്കുവേണ്ടി നശിപ്പിക്കാന്‍ഉള്ളതല്ല.

ദേശസ്നേഹിയായ  വള്ളത്തോള്‍ 


ചെമ്മാണിയോട് ഹരിദാസന്‍ 


മഹാകവി വള്ളത്തോള്‍നാരായണമേനോന്റെ അമ്പത്തിയേഴാം ചരമ വാര്‍ഷിക ദിനമാണ് ഇന്ന്. മലയാള കവിതക്ക് ഉദാത്തമായ നിരവധി കാവ്യകൃതികള്‍സമ്മാനിച്ച മഹാകവി തന്റെ ജീവിത പന്ഥാവിലൂടെ ദേശസ്നേഹം ആവോളം നെഞ്ചേറ്റി നടന്നു.. ദേശഭക്തി തുളുമ്പി നില്‍ക്കുന്ന നിരവധി കാവ്യതല്ലജങ്ങള്‍മഹാകവി കൈരളിക്കു സമര്‍പ്പിച്ചു. സ്വാതന്ത്ര്യ സമരത്തിനു വള്ളത്തോളിന്റെ ഈ ദേശഭക്തി ഗീതങ്ങള്‍ആവോളം ആവേശം പകര്‍ന്നു. എന്റ ഗുരു നാഥന്‍, മഗ്ദലന മറിയം തുടങ്ങി എണ്ണമറ്റ കാവ്യകൃതികള്‍മഹാകവിയുടെതായുണ്ട്. മലപ്പുറം ജില്ലയിലെ ചേന്നരയാണ് വള്ളത്തോളിന്റെ ജന്മദേശം.കേരളീയ കലകളുടെ കേദാരമായ കേരള കലാമണ്ഡലം സ്ഥാപിച്ചത് മഹാകവി വള്ളത്തോള്‍ആണ്. O


വര്‍ത്തമാനം വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ചെമ്മാണിയോട് ഹരിദാസന്‍ എഴുതിയ കഥ ചിത്രീകരണം : ഗിരീഷ്‌ മൂഴിപ്പാടം 

  O

****************************************************************

ചെമ്മാണിയോട് ഹരിദാസന്റെ 

നിലാവിന്റെ കയ്യോപ്പ്

 
കവിതാസമാഹാരം പ്രസിദ്ധീകരിച്ചു  

പ്രശസ്ത കവി 

ആലങ്കോട് ലീലാകൃഷ്ണന്റെ 

അവതാരിക 

പ്രസാധനം ഗ്രാമം ബുക്സ് കൊല്ലം 

വിതരണം :നാളെ ബുക്സ് കൊല്ലം,

വില : 60 രൂപ

***************************************************************************


വിവാഹിതരായി 

ഡോ. മനോജ്‌ വെള്ളനാടും ഡോ. ശ്രീലക്ഷ്മിയും ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വച്ച്  വിവാഹിതരായി.  

നവദമ്പതികളോടോപ്പം മഹേഷ് കൊട്ടാരത്തില്‍, ചെമ്മാണിയോട് ഹരിദാസന്‍ എന്നിവര്‍. ഫോട്ടോ : ഉട്ടോപ്പ്യന്‍.

O

സിനിമ ആസ്വാദനം

അതിമനോഹരമായൊരു ചലച്ചിത്ര കാവ്യ

ചെമ്മാണിയോട് ഹരിദാസന്‍   

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രമായ എന്നും എപ്പോഴും ദൃശ്യസുഖം നല്‍കുന്ന മനോഹരമായൊരു ചലച്ചിത്രമാണ്. മോഹന്‍ലാലിന്റെയും മന്‍ജു വാരിയരുടെയും അഭിനയ മികവില്‍ വിരിഞ്ഞ വളരെ ശ്രദ്ധേയമായ ഒരു ചിത്രമാണിത് എന്ന് പറഞ്ഞാല്‍ അത് അസ്ഥാനത്താകില്ല . അടുക്കും ചിട്ടയും ഉള്ള പ്രമേയം. മനസ്സില്‍ സ്പര്‍ശിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍കൊണ്ട് സമ്പന്നമായ ചിത്രം. എല്ലാ അഭിനേതാക്കളും തിളക്കമാര്‍ന്ന അഭിനയം സമ്മാനിച്ച ചിത്രം. ആദ്യന്തം ആര്‍ക്കും തന്നെ യാതൊരു മുഷിവും ഉണ്ടാക്കാത്ത ചിത്രം. പ്രമേയത്തിന് അനുയോജ്യമായ സുന്ദരമായ ഗാനങ്ങള്‍. അനുയോജ്യമായ തിരക്കഥയും സംഭാഷണവും. ചിത്രീകരണവും ചിത്ര സംയോജനവും ആകര്‍ഷകം. ഇങ്ങനെ എല്ലാ മേഘലകളും കുറ്റമറ്റതായൊരു ചിത്രം എന്നുതന്നെ വിശേഷിപ്പിക്കാം.


O


പുസ്തകം 


പുതിയ പുസ്തകങ്ങള്‍ 


നിലാവിന്റെ കയ്യൊപ്പ് 

(കവിതകള്‍ )

ചെമ്മാണിയോട് ഹരിദാസന്‍ 


ഗ്രാമം ബുക്സ് 


കൊല്ലം


വില
:  60 രൂപ.

 **

ഒരു ശാസ്ത്രക്രിയുടെ ഓര്‍മ്മ

 (കഥകള്‍  )


എ. കെ. ശശി വെട്ടിക്കവല 


ഗ്രാമം ബുക്സ്


കൊല്ലം.


വില : 60 രൂപ. 

**

ഹൃദയ  സംഗീതിക

(കവിതകള്‍ )

അടുതല ജയപ്രകാശ് 

ഉപമാനം ബുക്സ് 

കൊല്ലം  

വില :  120  രൂപ.

 


മലയാളം ബ്ലോഗര്‍ സംഗമം 2 015 ഏപ്രില്‍ 12-നു തിരൂര്‍ തുഞ്ചന്‍  പറമ്പില്‍. 

2015 മാർച്ച് 2, തിങ്കളാഴ്‌ച

  • ലക്കം : 49

  • ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  


  • മുഖക്കുറിപ്പ്‌ അവരുടെ ജീവന് വിലയില്ലേ 

  • മനുഷ്യനെ കൊന്ന കടുവയെ വിചാരണ കൂടാതെ വെടിവച്ചു കൊല്ലാമെങ്കില്‍ മിണ്ടാപ്രാണികളെ കൊല്ലുന്ന മനുഷ്യരേയും അങ്ങനെ ചെയ്തുകൂടെ.. ഇവിടെ ദിനം പ്രതി ആയിരക്കണക്കിനു ജീവ ജാലങ്ങളെയാണ് ഭക്ഷണത്തിനായി കൊന്നൊടുക്കുന്നത്. ഈ മിണ്ടാപ്രാണികള്‍ക്കും ജീവനില്ലേ. അവരുടെ ജീവന് മനുഷ്യ ജീവന്റെ വില ഇല്ലെന്നാണോ. പിന്നെ, ഇവിടെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഒക്കെ പേരില്‍ എത്ര മനുഷ്യരെ കൊല ചെയ്യുന്നു. ഈ കൊലയാളികളെയും ശരിക്ക് കൊല്ലേണ്ടതല്ലേ . ഇവരെല്ലാം പിന്നീട് രക്ഷപ്പെടുന്നു. എന്നാല്‍ വയനാട്ടില്‍ വെടിവച്ചു കൊന്ന കടുവയുടെ കാര്യത്തില്‍ അതുണ്ടായില്ല. കടുവ ദേശീയ മൃഗമാണ്. മിണ്ടാപ്രാണികള്‍ അസംഘടിതരായതിനാലാണോ ഇത്. 

  • വന്യ മൃഗങ്ങള്‍ നാട്ടിലേക്കു വരുന്നത് കാട്ടില്‍ അവര്‍ക്ക് നിര്‍ഭയം ജീവിക്കാന്‍ സാധിക്കാതതതിനാല്‍ ആണ്. മനുഷ്യന്റെ കാടു കയ്യേറ്റം മൂലം മൃഗങ്ങള്‍ക്ക് സ്വച്ഛത നഷ്ടമായി. എന്തായാലും മിണ്ടാ പ്രാണികളുടെ കാര്യം കഷ്ടം തന്നെ. വന്യ മൃഗങ്ങള്‍ നാട്ടിലേക്കു വരുന്നത് കാട്ടില്‍ അവര്‍ക്ക് നിര്‍ഭയം ജീവിക്കാന്‍ സാധിക്കാതതതിനാല്‍ ആണ്. മനുഷ്യന്റെ കാടു കയ്യേറ്റം മൂലം മൃഗങ്ങള്‍ക്ക് സ്വച്ഛത നഷ്ടമായി. എന്തായാലും മിണ്ടാ പ്രാണികളുടെ കാര്യം കഷ്ടം തന്നെ.  

  • പരദൂഷണം സംസ്കാരശൂന്യം
  • പരദൂഷണം വളരെ മോശമായ കാര്യമാണ്. അന്യനെക്കുറിച്ചു ഇല്ലാത്ത കുറ്റങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു നടക്കുന്നതു സംസ്കാരമുള്ളവര്‍ക്ക് യോജിച്ചതുമല്ല. സ്ത്രീകള്‍ ആണ് പരദൂഷണക്കാര്‍ എന്നൊരു പ്രചാരം നിലവില്‍ ഉണ്ട്. ഇത് ഒട്ടും ശരിയല്ല. എത്രയോ പുരുഷന്മാരും ഈ തൊഴിലില്‍ വ്യാപൃതരാണ് പരദൂഷണം പറയുന്നവര്‍ക്ക് അതൊരു മാനസിക സംതൃപ്തിയാണ്. എന്നാല്‍ ഇതൊരുതരം മാനസികരോഗവുമാണ്. അപരനെക്കുറിച്ച് നല്ലതാണ് പറയേണ്ടത്. നല്ലത് പറഞ്ഞില്ല എങ്കില്‍ വേണ്ട മോശമായി ഒന്നും പറയാതിരിക്കുക. അതാണ് മനസ്സിന്റെ നന്മ.
  • ചെമ്മാണിയോട് ഹരിദാസന്‍
  • ചലച്ചിത്രം 
  • ഫയര്‍മാന്‍ : വ്യത്യസ്തമായ ചലച്ചിത്രം 
  • ചെമ്മാണിയോട്ഹരിദാസന്‍  
  • അടുത്തിടെ തിയറ്ററുകളില്‍എത്തിയ ഫയര്‍മാന്‍എന്ന മമ്മൂട്ടി ചിത്രം മലയാള സിനിമക്ക് വ്യത്യസ്ത മാനങ്ങള്‍നല്‍കുന്നു. അഗ്നിശമന സേനയുടെ സത്യസന്ധമായ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന്റെ കഥ പറയുന്ന ഈ ചിത്രം ലൊക്കേഷന്‍, അഭിനയം , ക്യാമറ, തിരക്കഥ, സംഭാഷണം, സംവിധാനം, തുടങ്ങിയ എല്ലാ മേഘലകളും ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ഫയര്‍ഫോഴ്സ് സേനാംഗങ്ങളുടെ നിശബ്ദ നൊമ്പരങ്ങള്‍അഭ്രപാളികളില്‍നിറഞ്ഞപ്പോള്‍പ്രേക്ഷകര്‍കയ്യടിച്ചാണ് സ്വീകരിച്ചത്. എല്ലാ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍അതി മനോഹരമായി അവതരിപ്പിച്ചു. നിറഞ്ഞ സദസ്സിലാണ് ഈ ചിത്രം കാണാന്‍അവസരം ലഭിച്ചത് എന്നത് ഈചിത്രത്തിന്റെ വിജയംതന്നെയാണ്.
  • O
  • കുറിപ്പ് 
  • നജ്മ എന്ന കൊച്ചു കവയിത്രിയുടെ കവിതാ കാഴ്ചകള്‍ 

    ചെമ്മാണിയോട് ഹരിദാസന്‍ 
     

    പാലക്കാട് ജില്ലയിലെ എളംപുലാശ്ശേരിയിലെ കൊച്ചു കവയിത്രി നജ്മ ഇ. കെ.യുടെ കവിതാസമാഹാരമാണ് കാഴ്ച. നജ്മയെ ഒരു പരിചയവും ഇല്ലാതിരുന്നിട്ടും ഈ കുട്ടിയുടെ കാവ്യസമാഹാരം ഈ ലേഖകനെ തേടി വന്നു. അതിന് നജ്മയോടുള്ള നന്ദി ഇവിടെ അറിയിക്കുന്നു. ഒരെളിയ കാവ്യസ്നേഹിയാണ് ഈയുള്ളവന്‍  എന്നതിനാലാകാം നജ്മ ഈ സമാഹാരം എനിക്കയച്ചു തന്നത്.
    തികച്ചും പ്രതിഭയുള്ള കുട്ടിയാണ് നജ്മ. ഈ കൃതിയിലെ എല്ലാ കവിതകളും മനോഹരവും ആകര്‍ഷകവും ആണ്. പ്രമേയ കാന്തിയും ആവിഷ്കാകര സമ്പന്നതയുംകൊണ്ട് ഹൃദ്യമാണ് ഓരോ കവിതയും. ബാല്യകാലംകണ്ണാടിപരീക്ഷനഗരം എന്നെ കവിതകള്‍ഏറെ ഇഷ്ടമായി. പി. എം. നാരയാണന്‍സാറിന്റെ അവതാരിക കാഴ്ച്ചക്ക് അലങ്കാരം തന്നെ. നജ്മയ്ക്ക് എല്ലാ ആശംസകളും. 
  • O
  • പുസ്തകം 
  • പുതിയ പുസ്തകങ്ങള്‍ 
  • തോറ്റവന്റെ പാഠങ്ങള്‍ 
  • (കവിതകള്‍ )
  • പ്രദീപ്കുമാര്‍ കല്ലട 
  • ഗ്രാമം ബുക്സ് 
  • കൊല്ലം
  • വില : 60  രൂപ. 
  • **
  • സര്‍, പാത്തുമ്മയുടെ ആട് മെരുങ്ങിയിരിക്കുന്നു 
  • (കഥകള്‍ )
  • സതീഷ് മാമ്പ്ര 
  • ചിത്രരശ്മി ബുക്സ് 
  • കോട്ടക്കല്‍
  • വില : 120 രൂപ.  
  • **
  • കാഴ്ച 
  • (കവിതകള്‍ )
  • നജ്മ  ഇ. കെ.
  • വില : 15 രൂപ.
  • വാര്‍ത്താജാലകം 
  • O
  • ബിജു മികച്ച കളക്ടര്‍ 
  • സംസ്ഥാനത്തെ മികച്ച കളക്ടറായി മലപ്പുറം ജില്ലാ കളക്ടര്‍ കെ. ബിജുവിനെ തെരഞ്ഞെടുത്തു. റവന്യു വകുപ്പിന്റെ സേവനങ്ങള്‍പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍സ്വീകരിച്ചമാതൃകാപരമായപ്രവര്‍ത്തനങ്ങള്‍കണക്കിലെടുത്താണ് ഇത്. പാലക്കാട് സ്വദേശിയായ കെ. ബിജു തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്ന്പുരസ്കാരം സ്വീകരിച്ചു.
  • Bottom of Form
    ഇന്ന് അക്ഷരബന്ധു പുരസ്കാരം മുയ്യം രാജന്  
  • 2014-ലെ ഇന്ന് തപാല്‍അക്ഷര ബന്ധു പുരസ്കാരം എഴുത്തുകാരനായ മുയ്യം രാജന് ലഭിച്ചു. ഇന്ന് മാസിക ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. 2012-ലെ അക്ഷര ബന്ധു പുരസ്കാരം ചെമ്മാണിയോട് ഹരിദാസനായിരുന്നു.
  • O

  • ===================================================

    അച്ചടിയില്‍ 

    ചെമ്മാണിയോട് ഹരിദാസന്റെ 

    62 കവിതകളുടെ സമാഹാരം 


  • നിലാവിന്റെ കയ്യൊപ്പ്

  • ആലങ്കോട് ലീലാകൃഷ്ണന്റെ അവതാരിക.

  • പ്രസാധനം : ഗ്രാമം ബുക്സ്.

  • ===================================================

  • മലയാളം ബ്ലോഗേര്‍സ് സംസ്ഥാന സംഗമം 
  • 2015 ഏപ്രില്‍ 12-ന്  
  • തിരൂര്‍ തുഞ്ചന്‍ പറമ്പില്‍.  


2015 ഫെബ്രുവരി 5, വ്യാഴാഴ്‌ച

ലക്കം : 48

ബ്ലോഗര്‍ ചെമ്മാണിയോട് ഹരിദാസന്‍
=============================================================

മുഖക്കുറിപ്പ്‌  
മതമൌലികവാദത്തിന്റെ മാപ്പില്ലാത്ത  ക്രൂരത  

പാകിസ്ഥാനിലെ പെഷവാറില്‍നിരപരാധികളായ പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സംഭവം മനസ്സില്‍നിന്ന് മായുന്നില്ല. ലോകത്തെ ഒന്നടങ്കം നടുക്കിയ ഈ കൂട്ടക്കൊല നടത്തിയ മതമൌലിയ വാദികള്‍ക്ക് എന്ത് നേട്ടമാണ് ഇതുകൊണ്ട് കിട്ടുന്നത്. മനുഷ്യത്വം തെല്ലും ഇല്ലാത്ത ഈ തീവ്രവാദികള്‍ആരോടുള്ള പകയാണ് ഈ കുഞ്ഞുങ്ങളോട് തീര്‍ത്തത്. മത മൌലിക വാദം ഉയര്‍ത്തിപ്പിടിക്കുന്ന താലിബാന്‍ഇത്തരം പൈശാചികത ചെയ്യുന്നത് ഏതു മതത്തെ സംരക്ഷിക്കാന്‍ആണ്. മറ്റു രാജ്യങ്ങളെ തകര്‍ക്കാന്‍തീവ്രവാദത്തെ എന്നും പരോക്ഷമായി കൂട്ടുപിടിക്കുന്ന പാക്കിസ്ഥാന്‍ഇതെല്ലാം സ്വന്തം നാശത്തിനു വഴി വക്കും എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. ഏതു രാജ്യത്തെ ജനതയും സമാധാനം ആണ് ആഗ്രഹിക്കുന്നത്. ഇത് മനസ്സിലാക്കാനാണ് അവിടങ്ങളിലെ ഭരണകൂടങ്ങള്‍ശ്രമിക്കേണ്ടത് . അല്ലാതെ തീവ്ര വാദികള്‍ക്ക് പിന്തുണ നല്‍കി സമാധാനം തകര്‍ക്കുകയല്ല ചെയ്യേണ്ടത്. മത മൌലിക വാദം, തീവ്രവാദം എന്നിവയെ കൂട്ടുപിടിക്കുന്ന രാജ്യങ്ങള്‍എല്ലാം തന്നെ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ് എന്നത് സത്യമാണ്. തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍സാര്‍വദേശീയമായ സഹകരണം ആണ് ഇന്ന് വേണ്ടത്. അപ്പോഴേ രാജ്യത്ത് സമാധാനത്തിന്റെ അന്തരീക്ഷം ഉണ്ടാകുകയുള്ളൂ. രാജ്യ പുരോഗതിയും കൈവരുകയുള്ളൂ. സങ്കുചിത മനസ്ഥിതി മാറ്റാന്‍തീവ്രവാദികളെ സഹായിക്കുന്ന ഭരണാധികാരികള്‍ഇനിയെങ്കിലും ശ്രമിക്കണം. ഇനിയെങ്കിലും ഒരിടത്തും നിരപരാധികള്‍കൊലചെയ്യപ്പെടാതിരിക്കാട്ടെ.
ചെമ്മാണിയോട് ഹരിദാസന്‍
O
കാവ്യമണ്ഡപം 
കവിത
കാവ്യമഴ
ചെമ്മാണിയോട് ഹരിദാസന്‍
മഴ സൌന്ദര്യമാണ്‌
മഴ കവിതയോ സംഗീതമോ
നൃത്തമോ?
മഴ കവിതയാണ്
ഓരോ മഴത്തുള്ളിയും
കാവ്യാക്ഷരങ്ങളാണ്
മഴ സംഗീതമാണ്
ഓരോ മഴത്തുള്ളിയും
രാഗവും താളവും ലയവുമാണ്
മഴ നൃത്തമാണ്
ഓരോ മഴത്തുള്ളിയും
നൃത്തച്ചുവടുകളാണ്.
* 'മന്ദസ്മിതം' കവിതാ മത്സരത്തില്‍സമ്മാനം നേടിയ കവിത.
O
പുസ്തകം
പുതിയ പുസ്തകങ്ങള്‍
ഉണ്ണിയൂട്ട്
(കുട്ടിക്കവിതകള്‍ )
അജിത്  കെ.സി.
വില : 50 രൂപ
ഗ്രാമം ബുക്സ് 
കൊല്ലം. 
**
വൃത്തത്തില്‍നിന്ന് വൃത്താന്തത്തി ലേക്ക്
(കവിതകള്‍ )
പലര്‍
എഡിറ്റര്‍ : ഔസേഫ് ചിറ്റക്കാട്  
വില :  80 രൂപ
വായനക്കൂട്ടം ബുക്സ്
കോട്ടയം.
O

===============================================================
മലയാളം ബ്ലോഗെഴുത്തുകാരുടെ
സംസ്ഥാന സംഗമം
ഏപ്രില്‍20 -ന്
തിരൂര്‍   തുഞ്ചന്‍ പറമ്പില്‍. 
O
വാര്‍ത്താ ജാലകം 

നേതാജി സുഭാഷ്‌ ചന്ദ്രബോസിനെ അനുസ്മരിച്ചുപ്രശസ്ത എഴുത്തുകാരന്‍ ടി.കെ. കൃഷ്ണകുമാറിനെ ചടങ്ങില്‍ ആദരിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ എഞ്ചിനീയറിംഗ് ആന്‍ഡ്‌ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറ്റിപതിനാറാമത് ജന്മദിനം ആഘോഷിച്ചു. കോഴിക്കോട് പോലിസ് ക്ലബ്ബില്‍ നടന്ന സമ്മേളനം മുന്‍ സിറ്റി പോലീസ് അസി: കമ്മീഷണര്‍ എം.പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരന്‍ ടി. കെ. കൃഷ്ണകുമാറിനെ ചടങ്ങില്‍ ആദരിച്ചു. പി. ബാലകൃഷ്ണ്‍ ഉപഹാരം നല്‍കി.


നേതാജി സുഭാഷ്‌ ചന്ദ്രബോസിനെ അനുസ്മരിച്ചു 
--------------------------------------------------------------------------------
ചെമ്മാണിയോട് ഹരിദാസന്‍ 
-------------------------------------------------- 
പ്രശസ്ത എഴുത്തുകാരന്‍ 
ടി.കെ. കൃഷ്ണകുമാറിനെ 
ചടങ്ങില്‍ ആദരിച്ചു 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ എഞ്ചിനീയറിംഗ് ആന്‍ഡ്‌  റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നേതാജി സുഭാഷ്  ചന്ദ്രബോസിന്റെ നൂറ്റിപതിനാറാമത് ജന്മദിനം ആഘോഷിച്ചു. കോഴിക്കോട് പോലിസ് ക്ലബ്ബില്‍ നടന്ന സമ്മേളനം മുന്‍ സിറ്റി പോലീസ് അസി: കമ്മീഷണര്‍ എം.പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരന്‍ ടി. കെ. കൃഷ്ണകുമാറിനെ ചടങ്ങില്‍ ആദരിച്ചു. പി. ബാലകൃഷ്ണ്‍ ഉപഹാരം നല്‍കി.

എഴുത്തുകാരന്‍ ടി.കെ. കൃഷ്ണകുമാറിനു പി.ബാലകൃഷ്ണന്‍  പുരസ്കാരം സമ്മാനിക്കുന്നു.


O